തദ്ദേശീയ കോവിഡ് വാക്സിനുകളുടെ വികസനവും ഉൽപാദനവും ത്വരിതപ്പെടുത്തുന്നതിനായിട്ടാണ് ആത്മനിർഭാരത് 3.0 നു കീഴിൽ മിഷൻ കോവിഡ് സൂരക്ഷ കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ചത് . കേന്ദ്ര ബയോടെക്നോളജി വകുപ്പാണ് ഇത് നടപ്പാക്കുന്നത്.
മിഷനു കീഴിൽ കേന്ദ്ര ബയോടെക്നോളജി വകുപ്പ് വാക്സിനേഷൻ ഉൽപാദന സൗ കര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ധനസഹായം നൽകുന്നു. തദ്ദേശീയമായി വികസിപ്പിച്ച വാക്സിനുകളുടെ നിലവിലെ ഉൽപാദന ശേഷി 2021 മെയ്-ജൂൺ മാസത്തോടെ ഇരട്ടിയാക്കുകയും പിന്നീട് 2021 ജൂലൈ - ഓഗസ്റ്റ് വരെ 6-7 മടങ്ങ് വർദ്ധിപ്പിക്കുകയും ചെയ്യും. അതായത് 2021 ഏപ്രിലിലെ ഒരു കോടി വാക്സിൻ ഡോസുകളിൽ നിന്ന് 2021 ജൂലൈ - ഓഗസ്റ്റ് മാസങ്ങളോടെ 6-7 കോടി വാക്സിൻ ഡോസായി വർദ്ധിപ്പിക്കും. സെപ്റ്റംബറോടെ ഇത് പ്രതിമാസം 10 കോടി ഡോസിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

