Tuesday, November 23, 2021

കേരളത്തിൽ സിപിഎമ്മും കോൺ​ഗ്രസും ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുന്നു: കെ.സുരേന്ദ്രൻ

 കേരളത്തിൽ സിപിഎമ്മും കോൺ​ഗ്രസും ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുന്നു: കെ.സുരേന്ദ്രൻ 

ന്യൂഡൽഹി: കേരളത്തിൽ ഭരണകക്ഷിയായ സിപിഎമ്മും മുഖ്യപ്രതിപക്ഷമായ കോൺ​ഗ്രസും വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ തീവ്രവാദം ശക്തമാകുന്നത് രാജ്യത്തിന് വലിയ ഭീഷണിയാണെന്നും ഡൽഹി പാർട്ടി ദേശീയ ആസ്ഥാനത്ത് നടന്ന സംയുക്തവാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ദേശീയ പ്രസ്ഥാനങ്ങളുടെ രണ്ട് പ്രവർത്തകരെയാണ് കഴിഞ്ഞ 20 ദിവസത്തിനിടെ ഇസ്ലാമിക തീവ്രവാദികളായ പിഎഫ്ഐ വധിച്ചത്. ചാവക്കാട് ബിജുവിന്റെയും പാലക്കാട് സഞ്ജിത്തിന്റെയും കൊലപാതകം തീവ്രവാദ ശൈലിയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. പട്ടാപ്പകൽ ഭാര്യയോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് സഞ്ജിത്ത് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. സംഭവം നടന്നത് ദേശീയപാതയിൽ നിന്നും രണ്ട് കിലോമീറ്റർ മാത്രം അകലെയായിട്ടും വാഹനങ്ങൾ പരിശോധിക്കാനോ ​ഗതാ​ഗതം ബ്ലോക്ക് ചെയ്യാനോ പൊലീസ് തയ്യാറായില്ല. സിവിൽ പൊലീസുകാരൻ ദൃക്സാക്ഷിയായ കൊലപാതകമായിരുന്നിട്ടും പൊലീസ് 7 ദിവസം കഴിഞ്ഞാണ് പ്രതികളുടെ വാഹനത്തിന്റെ ഫോട്ടോ പോലും പുറത്തുവിട്ടത്. സിപിഎം- പോപ്പുലാർ ഫ്രണ്ട് കൂട്ടുക്കെട്ടാണ് പൊലീസിന്റെ നിഷ്ക്രിയത്വത്തിന് കാരണം. പാലക്കാട് ജില്ലയിൽ ഉൾപ്പെടെ പല തദ്ദേശ സ്ഥാപനങ്ങളിലും ഇവർ ഒരുമിച്ചാണ് ഭരിക്കുന്നത്. സർക്കാരും പൊലീസും പോപ്പുലാർ ഫ്രണ്ട് ഭീകരവാദികളെ പിന്തുണയ്ക്കുകയാണ്. കേരളത്തിലെ കാര്യങ്ങളെല്ലാം ആഭ്യന്തരമന്ത്രി അമിത്ഷായുടെ മുമ്പിൽ അവതരിപ്പിച്ചു. ബിജെപിക്ക് മാത്രം അല്ല എല്ലാ വിഭാ​ഗം ജനങ്ങൾക്കും കേരളത്തിലെ മതതീവ്രവാദം ആപത്താണ്. പാലാ ബിഷപ്പ് ഹൗസ് അക്രമിക്കാനുള്ള മതതീവ്രവാദികളുടെ നീക്കം ഇതാണ് തെളിയിക്കുന്നത്. അതിനെ പ്രതിരോധിക്കാൻ ബിജെപി പ്രവർത്തകർ മാത്രമാണ് മുന്നിട്ടിറങ്ങിയത്.

സംസ്ഥാനം ഇന്ധന നികുതി കുറച്ചില്ലെങ്കിൽ പ്രക്ഷോഭം: കെ.സുരേന്ദ്രൻ


തൃശ്ശൂർ: കേന്ദ്രസർക്കാരിനെ മാതൃകയാക്കി സമാനമായ രീതിയിൽ സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറച്ചില്ലെങ്കിൽ ബിജെപി ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും ജനങ്ങൾ ബുദ്ധിമുട്ടാതിരിക്കാനാണ് കേന്ദ്രസർക്കാർ നികുതി കുറച്ചത്. കേന്ദ്രത്തെ മാതൃകയാക്കി എൻഡിഎ ഭരിക്കുന്ന 10 സംസ്ഥാനങ്ങൾ നികുതി കുറച്ചു. എന്നാൽ ഒരു നയാപൈസ പോലും കുറയ്ക്കില്ലെന്ന സംസ്ഥാന ധനമന്ത്രിയുടെ നിലപാട് ധിക്കാരവും ജനാധിപത്യവിരുദ്ധവുമാണെന്ന് തൃശ്ശൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇന്ധന നികുതിയുടെ കാര്യത്തിലെ പിണറായി സർക്കാരിന്റെ ബാലിശമായ നിലപാട് ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും ഹൃദയം കരിങ്കല്ലിന് സമാനമാണ്. തൊഴിലാളിവർ​ഗ പാർട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന സിപിഎമ്മിന്റെ തനിനിറം പുറത്തായിരിക്കുകയാണ്. ഇന്ധന വില വർദ്ധനവിന്റെ പേരിൽ കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്ത പിണറായി വിജയന്റെ ആത്മാർത്ഥതയില്ലായ്മയാണിത്. ജനങ്ങളെ കബളിപ്പിക്കുകയാണ് സംസ്ഥാന സർക്കാരെന്ന് വ്യക്തമായി. കേന്ദ്രം നികുതി കുറച്ചാൽ സംസ്ഥാനവും സമാന പാത പിന്തുടരുമെന്ന് ഉറപ്പ് പറഞ്ഞ സർക്കാർ അതിൽ നിന്നും പിന്നോട്ട് പോവുകയാണ്. സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറയുന്ന സർക്കാർ ധൂർത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണ്. കൊവിഡ് പ്രതിസന്ധി എല്ലാ സംസ്ഥാനങ്ങൾക്കും ഉണ്ട്. എന്നിട്ടും ആ സംസ്ഥാനങ്ങളെല്ലാം നികുതി കുറയ്ക്കുകയാണ്. കേന്ദ്രനികുതി കുറച്ചാൽ സംസ്ഥാനത്തിന്റെ നികുതി കുറയുമെന്നാണ് സർക്കാർ പറയുന്നത്. ഇതുവരെ നികുതി വരുമാനമെല്ലാം കേന്ദ്രത്തിനാണ് പോവുന്നതെന്ന് പറഞ്ഞ സംസ്ഥാനത്തിന്റെ കാപട്യം പുറത്തായിരിക്കുകയാണ്. കേരളത്തിന്റെ ധനാ​ഗമന മാർ​ഗങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ധന നികുതിയാണ്. പാവങ്ങളെ കൊള്ള ചെയ്ത് ജീവിക്കുന്ന സർക്കാരാണിതെന്ന് സുരേന്ദ്രൻ പറഞ്ഞു.

വരാൻ പോകുന്നത് വികസനത്തിന്റെ K റെയിലല്ല, വിഭജനത്തിന്റെ വന്മതിൽ .K റെയിൽ നടപ്പായാൽ കേരളം രണ്ടാകും


 64000 കോടിയിൽ K റെയിൽ തീരുമെന്നത് അവാസ്തവം. പണി കഴിപ്പിക്കാൻ 1100000000000 രൂപയെങ്കിലും വേണം

വരാൻ പോകുന്നത് വികസനത്തിന്റെ K റെയിലല്ല, വിഭജനത്തിന്റെ വന്മതിൽ .K റെയിൽ നടപ്പായാൽ കേരളം രണ്ടാകും

E ശ്രീധരൻ

1.പദ്ധതിക്ക് 64000 കോടി രൂപയാണ് ചിലവ് കണക്കാക്കിയിട്ടുള്ളതെങ്കിലും  പണി പൂർത്തിയാകുമ്പോൾ 1.1 ലക്ഷം കോടി എങ്കിലും ആകും.

2.പാതയുടെ ഇരുവശവും ചൈന വൻ മതിൽ പോലെ നിർമ്മാണം വരുന്നതോടെ കേരളം വിഭജിക്കപ്പെടും

Tuesday, November 2, 2021

കെ-റെയിൽ വിരുദ്ധ സമരത്തിന് ബിജെപി പൂർണ പിന്തുണ നൽകും: കെ.സുരേന്ദ്രൻ


തിരുവനന്തപുരം: കെ-റെയിൽ വിരുദ്ധ സമരത്തിന് ബിജെപി പൂർണ പിന്തുണ നൽകുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സാധാരണക്കാരന്റെ പ്രശ്നങ്ങൾ എല്ലാം അവഗണിക്കുന്ന സർക്കാർ കെ-റെയിൽ വിഷയത്തിൽ വേഗത്തിൽ ഇടപെടുന്നത് എന്താണെന്ന് എല്ലാവർക്കും അറിയാം. ജനതാത്പര്യമല്ല മറിച്ച് വ്യക്തമായ അഴിമതിയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് എല്ലാവർക്കും അറിയാമെന്നും സംസ്ഥാന നേതൃയോഗത്തിൽ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു. പതിനായിരക്കണക്കിന് കോടി രൂപയുടെ അഴിമതി ലക്ഷ്യം വെച്ചാണ് സർക്കാർ കെ-റെയിലിനെ പിന്തുണയ്ക്കുന്നത്. കെ-റെയിൽ- സിൽവർലൈൻ പദ്ധതിയിൽ നിന്നും സർക്കാർ പിൻമാറണം. കേരളത്തിൽ പ്രായോഗികമല്ലാത്ത നമുക്ക് അനുയോജ്യമല്ലാത്ത പദ്ധതിയാണ് കെ-റെയിൽ.  ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുന്നത്? ഏത് വിദഗ്ധ ഏജൻസിയുടെ ഉപദേശമാണ് സർക്കാർ സ്വീകരിച്ചത്?  ശമ്പളം കൊടുക്കാനും പെൻഷൻ കൊടുക്കാനും വായ്പ്പ എടുക്കുന്ന സർക്കാരാണോ 1,30,000 കോടി രൂപ വിദേശത്ത് നിന്നും കടം വാങ്ങുന്നത്? ഇന്ത്യാ രാജ്യത്തെ ഈട് വെച്ച കടം എടുക്കാൻ പിണറായി സർക്കാരിനെ ബിജെപി അനുവദിക്കില്ല.