Friday, July 23, 2021

കായികതാരങ്ങള്‍ക്ക് കേരളം എല്ലാ പിന്തുണയും നല്‍കും. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിനും ടീമിലെ മലയാളിതാരങ്ങള്‍ക്കും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.- പിണറായി വിജയൻ


 കോവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ മറികടന്ന് ജപ്പാനിലെ ടോക്കിയോയില്‍ കായികലോകത്തെ മഹാമേളയായ ഒളിമ്പിക്സിന് തുടക്കമായി. 'മുന്നോട്ട്' എന്ന തീം ആധാരമാക്കി തുടങ്ങിയ ഉദ്ഘാടന ചടങ്ങുകള്‍ ഏതു പ്രതിസന്ധിയും അതിജീവിച്ച് മനുഷ്യസമൂഹം മുന്നോട്ടു തന്നെ പോകുമെന്ന പ്രഖ്യാപനമായി മാറി. 

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒളിമ്പിക്‌സ് മത്സരവേദികളില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ലെങ്കിലും, നീണ്ട നാളുകള്‍ക്ക് ശേഷം കളിക്കളങ്ങള്‍ ഉണരുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഏതൊരു അത്‌ലറ്റിന്റെയും ഏറ്റവും വലിയ സ്വപ്‌നമാണ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുക എന്നത്. ഓഗസ്റ്റ് എട്ടിന് ഒളിംപിക്‌സിന്റെ സമാപനം കുറിക്കുമ്പോള്‍ ലോകം പുതിയ ദൂരവും പുതിയ വേഗവും പുതിയ ഉയരവും കുറിച്ചിരിക്കും. അതിനപ്പുറം, ഒളിമ്പിക്‌സ് മാനവരാശിയുടെ കൂട്ടായ്മയുടെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും മഹത്തായ പ്രതീകമാണ്. 

Wednesday, July 21, 2021

കരുവന്നൂർ ബാങ്കിലെ 300 കോടിയുടെ വായ്പാ തട്ടിപ്പു നടത്തിയ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യുക


 കരുവന്നൂർ ബാങ്കിലെ 300 കോടിയുടെ വായ്പാ തട്ടിപ്പു നടത്തിയ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യുക

തൃശ്ശൂർ കരുവന്നൂർ സഹകരണ ബാങ്കിലെ 300 കോടിയുടെ വായ്പാ തട്ടിപ്പു നടത്തിയ സിപിഎം നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണം. തട്ടിപ്പിന്റെ ജില്ല-സംസ്ഥാന ബന്ധത്തെ കുറിച്ച് സമ​ഗ്രമായ അന്വേഷണം നടത്തണം. പ്രതികൾ ഭരണകക്ഷിയിലെ നേതാക്കളായതിനാൽ കേസന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കാൻ സർക്കാർ തയ്യാറാവണം.

എല്ലാവർക്കും സമയബന്ധിതമായി വാക്‌സിൻ നൽകിയാൽ മാത്രമേ കോവിഡിന്റെ മൂന്നാംവരവിനെ പ്രതിരോധിക്കാൻ കഴിയൂ. - സ. എളമരം കരീം

എല്ലാവർക്കും സമയബന്ധിതമായി വാക്‌സിൻ നൽകിയാൽ മാത്രമേ കോവിഡിന്റെ മൂന്നാംവരവിനെ പ്രതിരോധിക്കാൻ കഴിയൂ. എന്നാൽ വാക്‌സിൻവിതരണത്തിൽ സ്വകാര്യമേഖലയ്‌ക്ക്‌ കൊള്ളലാഭം കൊയ്യാനുള്ള  അവസരം ഉണ്ടാക്കുകയാണ്‌ മോഡി സർക്കാർ. കേന്ദ്രത്തിന്റെ തെറ്റായ വാക്‌സിൻ നയം തിരുത്താൻ  പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധവും സുപ്രീംകോടതി ഇടപെടലും വേണ്ടിവന്നു. ഇപ്പോഴും 25 ശതമാനം വാക്‌സിൻ സ്വകാര്യആശുപത്രികൾ വഴിയാണ്‌ നൽകുന്നത്‌. അമിതവിലയാണ്‌ ഇവർ ഈടാക്കുന്നത്‌. സാധാരണക്കാർക്കും പാവങ്ങൾക്കും താങ്ങാനാവില്ല. 

Saturday, July 17, 2021

ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ് വിഷയത്തില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് മുസ്ലിംലീഗ് ശ്രമമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സ. എ വിജയരാഘവന്‍ പറഞ്ഞു.

ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ് വിഷയത്തില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് മുസ്ലിംലീഗ് ശ്രമമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സ. എ വിജയരാഘവന്‍ പറഞ്ഞു. ലീഗ് വിഷയത്തെ മറ്റൊരു തരത്തില്‍ തിരിച്ചുവിടാന്‍ ശ്രമിക്കുന്നോയെന്ന് സംശയിക്കുന്ന പ്രതികരണമാണ് വന്നത്. ലീഗിനാണ് യുഡിഎഫില്‍ വ്യത്യസ്ഥ നിലപാടുള്ളത്. എല്‍ഡിഎഫില്‍ പ്രശ്‌നമുണ്ടാകണമെന്ന് പി കെ കുഞ്ഞാലിക്കുട്ടിക്ക് ആഗ്രഹമുണ്ട്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കണമെന്ന ആഗ്രഹമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ട്. അത് സമൂഹം നിരാകരിക്കും-- ആലപ്പുഴയില്‍ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

Friday, July 16, 2021

ഉത്തർപ്രദേശിന്റെ കോവിഡ് മാനേജ്മെന്റ് തന്ത്രങ്ങൾ കേമമാണെന്ന മോദിയുടെ പുകഴ്ത്തൽ, ഒരു ജനതയുടെ മുറിവുകളിൽ ഉപ്പുപുരട്ടി രസിക്കുന്ന സാഡിസ്റ്റിന്റെ തമാശയാണ്.- ടി.എം. തോമസ് ഐസക്ക്


 ഉത്തർപ്രദേശിന്റെ കോവിഡ് മാനേജ്മെന്റ് തന്ത്രങ്ങൾ കേമമാണെന്ന മോദിയുടെ പുകഴ്ത്തൽ, ഒരു ജനതയുടെ മുറിവുകളിൽ ഉപ്പുപുരട്ടി രസിക്കുന്ന സാഡിസ്റ്റിന്റെ തമാശയാണ്. ലക്ഷ്യം തെരഞ്ഞെടുപ്പു ജയവും, അതിനുവേണ്ടി ജനങ്ങളെ കബളിപ്പിക്കലുമാണ്. എങ്കിൽപ്പോലും ഒരു പ്രധാനമന്ത്രി ഇത്രയ്ക്കു ക്രൂരനാകാൻ പാടില്ല. പെരുകിക്കയറുന്ന മരണസംഖ്യയ്ക്കു മുന്നിൽ കണ്ണീരു വറ്റി നിൽക്കുന്ന യുപി ജനത, പ്രധാനമന്ത്രിയുടെ തമാശകളാസ്വദിക്കാനുള്ള മാനസികാവസ്ഥയിലല്ല എന്ന് ബിജെപിയും മനസിലാക്കണം.

Monday, July 12, 2021

വാക്സിൻ വിതരണം സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നു: കെ.സുരേന്ദ്രൻ



വാക്സിൻ വിതരണം സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നു: കെ.സുരേന്ദ്രൻ

കൊല്ലം: നരേന്ദ്രമോദി സർക്കാർ വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകിയിട്ടും സംസ്ഥാന സർക്കാർ  വാക്സിൻ വിതരണം അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഡിവൈഎഫ്കാർക്ക് വാക്സിൻ കിട്ടിയിട്ടും മുതിർന്ന പൗരൻമാർക്ക് കിട്ടാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. യുപിയിൽ യോഗി ആദിത്യനാഥിൻ്റെ സർക്കാർ വീടുകളിലെത്തി വാക്സിൻ നൽകുന്നു. ഈ വർഷം അവസാനത്തോടെ സമ്പൂർണമായ വാക്സിനേഷൻ നടത്താൻ യുപിക്ക് സാധിക്കും. കേരളത്തിൽ വാക്സിനേഷൻ്റെ കാര്യത്തിൽ സർവ്വത്ര സ്വജനപക്ഷപാദിത്വമാണെന്നും കൊല്ലം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം ജില്ലയിലെ ശക്തനായ തൊഴിലാളി നേതാവ് സ. കാട്ടാക്കട ശശിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. - സ. എ വിജയരാഘവൻ

​​

തിരുവനന്തപുരം ജില്ലയിലെ ശക്തനായ തൊഴിലാളി നേതാവ് സ. കാട്ടാക്കട ശശിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

സുദീർഘമായ സമരസംഘടനാ പ്രവർത്തനത്തിന്റെ വലിയ അനുഭവങ്ങൾ ഉള്ള സഖാവിന്റെ വിയോഗം ജില്ലയിലെ തൊഴിലാളി പ്രസ്ഥാനത്തിനും പൊതുവേ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും വലിയ നഷ്ടമാണ്.

Thursday, July 8, 2021

ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് മാസത്തിൽ സ്പെഷ്യൽ ഓണക്കിറ്റ് നൽകാൻ മന്ത്രിസഭ തത്വത്തിൽ തീരുമാനിച്ചു.


 ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് മാസത്തിൽ സ്പെഷ്യൽ ഓണക്കിറ്റ് നൽകാൻ മന്ത്രിസഭ തത്വത്തിൽ തീരുമാനിച്ചു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലുള്ള പോളിടെക്‌നിക് കോളേജുകളിലെ വിവിധ ബ്രാഞ്ചുകളില്‍ 63 അധ്യാപക തസ്തികകള്‍ നിബന്ധനകളോടെ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

Tuesday, July 6, 2021

നിയമസഭയിലെ കയ്യാങ്കളി: സുപ്രീംകോടതിയുടെ നിലപാട് പിണറായി സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരം: കെ.സുരേന്ദ്രൻ



നിയമസഭയിലെ കയ്യാങ്കളി: സുപ്രീംകോടതിയുടെ നിലപാട് പിണറായി സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരം: കെ.സുരേന്ദ്രൻ

കാസർഗോഡ്: നിയമസഭാ കയ്യാങ്കളി വിഷയത്തിൽ പിണറായി സർക്കാരിന് മുഖത്തേറ്റ കനത്ത പ്രഹരമാണ് സുപ്രീംകോടതിയിൽ നിന്നും ലഭിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. മന്ത്രിമാരും എംഎൽഎമാരുമടക്കം ചെയ്തത് തെറ്റായ സന്ദേശമാണെന്നാണ് കോടതി പറഞ്ഞത്. ഇന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ വിശ്വരൂപം അന്ന് കേരളം കണ്ടു. ലോകം മുഴുവൻ മലയാളികളെ ഓർത്തു തലകുനിച്ച ദിനമായിരുന്നു അതെന്നും കാസർഗോഡ് നടന്ന ബിജെപി സംസ്ഥാന ഭാരവാഹിയോഗത്തിൽ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു. പൊതുമുതൽ നശിപ്പിച്ച കേസ് ഒഴിവാക്കാൻ സുപ്രീംകോടതിയിൽ പോയി പിണറായി നാണംകെട്ടു.

Monday, July 5, 2021

ലജ്ജാകരമായ രാഷ്ട്രീയ പ്രവർത്തനമാണിത്. പൊതു സമൂഹത്തോട് കൂറില്ലാത്ത സമീപനമാണിത്. - ശോഭ സുരേന്ദ്രൻ


 ഇന്ത്യയെ ഇസ്ലാമീകരിക്കാൻ സൗദി അറേബ്യയയിലെ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജമാത്തെ ഇസ്ലാമി പണം വാങ്ങുന്നു എന്ന ഇന്ത്യ വിഷൻ മുൻ എഡിറ്റർ ഇൻ ചീഫ് ആയിരുന്ന മാധ്യമ പ്രവർത്തകൻ എം പി ബഷീറിന്റെ ഗുരുതരമായ ആരോപണത്തിൽ കേസെടുത്ത് അന്വേഷണം പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. കേരളത്തിൽ ഇസ്ലാമിക്  ഡ്രസ്സ്‌ കോഡ് നടപ്പാക്കുന്നതിൽ ജമാത്തെ ഇസ്ലാമി നടത്തുന്ന പങ്കിന് പ്രത്യേക ഗ്രാന്റ് കൂടി വേണം എന്ന് പറയുന്ന കത്ത് തന്റെ പക്കലുണ്ട് എന്നും എം പി ബഷീറിന്റെ ഓഡിയോ ക്ലിപ്പിൽ പറയുന്നുണ്ട്. കേരളത്തിലെ മാധ്യമരംഗത്ത് ജമാത്തെ ഇസ്ലാമിയുടെ ഇടപെടൽ എത്രയോ കാലം മുൻപ് തന്നെ വേരുറച്ചതാണെന്നും തങ്ങളുടെ മാധ്യമ സ്ഥാപനത്തിലെ, പ്രത്യേകിച്ച് സ്ത്രീകളായ മുസ്ലിം  ജീവനക്കാർ എന്ത് ധരിക്കണമെന്ന് എഡിറ്റർ ഇൻ ചീഫിനെ വിളിച്ച് നിർദ്ദേശിക്കാൻ മാത്രം സ്വാധീനം ഇവർക്കെങ്ങനെ കൈവന്നു എന്നതും അന്വേഷിക്കേണ്ട കാര്യമാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,96,826 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,72,279 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,547 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.


 സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂര്‍ 782, ആലപ്പുഴ 683, കാസര്‍ഗോഡ് 593, കോട്ടയം 568, പത്തനംതിട്ട 299, വയനാട് 276, ഇടുക്കി 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,18,047 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,35,56,158 സാമ്പിളുകളാണ് പരിശോധിച്ചത്.

Sunday, July 4, 2021

ഉത്തരമലബാറിന്റെ വികസനക്കുതിപ്പിന് ഗതിവേഗം പകര്‍ന്ന് അഴീക്കല്‍ തുറമുഖത്തു നിന്നുള്ള ആദ്യ ചരക്കുകപ്പല്‍ യാത്രതിരിച്ചു.



ഉത്തരമലബാറിന്റെ വികസനക്കുതിപ്പിന് ഗതിവേഗം പകര്‍ന്ന് അഴീക്കല്‍ തുറമുഖത്തു നിന്നുള്ള ആദ്യ ചരക്കുകപ്പല്‍ യാത്രതിരിച്ചു. തുറമുഖത്ത് നടന്ന ചടങ്ങില്‍ അഴീക്കലില്‍ നിന്നുള്ള തീരദേശ ചരക്കുകപ്പല്‍ സര്‍വീസിന്റെ ഉദ്ഘാടനവും ഫ്‌ളാഗ്ഓഫും ഓണ്‍ലൈനായി നിര്‍വഹിച്ചു.

 മലേഷ്യയിലേക്കുള്ള വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സിന്റെ എട്ടെണ്ണം ഉള്‍പ്പെടെ ഒന്‍പത് കണ്ടെയിനറുകളുമായി കൊച്ചിയിലേക്ക് പോകുന്ന റൗണ്ട് ദി കോസ്റ്റ് കമ്പനിയുടെ ഹോപ് സെവന്‍ കപ്പലാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.

മാതാപിതാക്കൾ ഉപേക്ഷിച്ച ആലപ്പുഴയിലെ സ്കൂൾ വിദ്യാർത്ഥിക്ക് മന്ത്രി ആയിരിക്കെ തോമസ് ഐസക്ക്‌ വീട് വാഗ്ദാനം ചെയ്‌തിരുന്നു എന്നും നാലു വർഷത്തിന് ശേഷവും

മാതാപിതാക്കൾ ഉപേക്ഷിച്ച ആലപ്പുഴയിലെ സ്കൂൾ വിദ്യാർത്ഥിക്ക് മന്ത്രി ആയിരിക്കെ തോമസ് ഐസക്ക്‌ വീട് വാഗ്ദാനം ചെയ്‌തിരുന്നു എന്നും നാലു വർഷത്തിന് ശേഷവും വാഗ്ദാനം പാലിച്ചില്ലെന്നുമുള്ള മനോരമ റിപ്പോർട്ട് കുറച്ചുനാളുകൾക്കു മുൻപാണ് എന്റെ ശ്രദ്ധയിൽപെട്ടത്. വിദ്യാർത്ഥിയെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് മഹേഷ് എന്ന ഈ കുട്ടിയുടെ പ്രതിഭയെ അടുത്തറിഞ്ഞത്. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിൽ കഴിയുന്ന മഹേഷ്‌, ഹാമർ ത്രോയിൽ നാഷ്ണൽ ഗെയിംസ് ജേതാവാണ്. ജീവിക്കാനായി ലോട്ടറി വിൽപ്പന മുതലങ്ങോട്ട് ഈ കൗമാരക്കാരൻ ചെയ്യാത്ത തൊഴിലുകൾ കുറവാണ്‌.

Saturday, July 3, 2021

വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അടുത്തയാഴ്ച്ച ഗ്വാട്ടിമാല, ജമൈക്ക , ബഹാമസ് എന്നി രാജ്യങ്ങൾ സന്ദർശിക്കും.


 വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അടുത്തയാഴ്ച്ച  (2021 ജൂലൈ 5 ബി മുതൽ 10 ) ഗ്വാട്ടിമാല, ജമൈക്ക , ബഹാമസ്  എന്നി രാജ്യങ്ങളിൽ ഔദ്യോഗിക  സന്ദർശനം  നടത്തും. വിദേശകാര്യ സഹമന്ത്രി എന്ന നിലയിൽ  ഈ ;രാജ്യങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത് . സന്ദർശനത്തിനിടെ ഈ രാജ്യങ്ങളിലെ വിദേശ മന്ത്രിമാരുമായും   മറ്റ് ഉന്നത നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും 

കേരളത്തിൽ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുന്നുവെന്നത്‌ നല്ല സൂചനയാണ്‌. - സ. ബൃന്ദ കാരാട്ട്


 ലിംഗസമത്വത്തിന്റെ പ്രാധാന്യവും പ്രസക്തിയും പാഠ്യപദ്ധതിയുടെ ഭാഗമാണം. ലിംഗസമത്വം വീടുകളിൽനിന്ന്‌ തുടങ്ങണം. സ്‌ത്രീകളും പുരുഷന്മാരും തുല്യഅവകാശങ്ങളുള്ളവരാണെന്ന്‌ കുഞ്ഞുങ്ങളെ പഠിപ്പിക്കണം. സ്‌ത്രീവിരുദ്ധതയിൽ അടിയുറച്ച പുരുഷാധികാര ചിന്തകൾക്കാണ്‌ സമൂഹത്തിൽ ഇന്നും മേൽക്കൈ. അത്തരം യാഥാസ്ഥിതിക ചിന്താഗതിക്കാർ സ്‌ത്രീകളെ പലതലങ്ങളിൽ ചൂഷണത്തിന്‌ വിധേയയാക്കുകയാണ്‌. അസമത്വത്തിന്റെ ഭാഗമാണ്‌ സ്‌ത്രീധനംപോലുള്ള തെറ്റായ പ്രവണതകൾ. ഇവയ്‌ക്കെതിരായ ബോധവൽക്കരണം നല്ല ചുവടുവയ്‌പാണ്‌.

Friday, July 2, 2021

ധീരരക്തസാക്ഷി സ. അഭിമന്യുവിന്റെ ഉജ്ജ്വല സ്മരയ്ക്കുമുന്നിൽ ഒരായിരം രക്‌തപുഷ്പങ്ങൾ. - സ. എ വിജയരാഘവൻ

കേരളത്തെയാകെ നടുക്കിയ ഒരു രാഷ്ട്രീയ കൊലപാതകമായിരുന്നു സ. അഭിമന്യുവിന്റേത്. ന്യൂനപക്ഷ ഭീകരവാദ സംഘടനയായ ക്യാംപസ്‌ ഫണ്ട്‌  അക്രമികൾ സഖാവിനെ കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് മൂന്ന് വർഷം പൂർത്തിയാവുകയാണ്. എസ്എഫ്ഐ ഇടുക്കി ജില്ലാക്കമ്മിറ്റി അംഗമായിരുന്ന സഖാവ് വട്ടവടയിൽ നിന്നുള്ള ആദ്യ ബിരുദ വിദ്യാർഥിയായിരുന്നു. ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹവുമായി വന്ന് വിദ്യാർഥികളുടെയാകെ പ്രിയങ്കരനായി വളർന്നുവന്ന അഭിമന്യുവിന്റെ നെഞ്ചിൽ കത്തി കയറ്റിയപ്പോൾ നഷ്ടം സംഭവിച്ചത് തോട്ടം തൊഴിലാളികളായ മനോഹരനും ഭൂപതിക്കും മാത്രമായിരുന്നില്ല.   ഇന്ന് കേരളമാകെ അവന്റെ ശൂന്യതയോർത്ത് ദുഃഖിക്കുകയാണ്.

സ്വന്തം മുഖംമിനുക്കലിനേക്കാൾ ജനങ്ങളുടെ ജീവിതത്തിനും ജീവനും വിലകല്പിക്കാൻ ഇനിയെങ്കിലും സർക്കാർ തയ്യാറാവേണ്ടതുണ്ട്.- കെ സുധാകരൻ


 കോവിഡ് മരണങ്ങൾ ശരിയായി റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യം സാമൂഹിക നീതിയെ മുൻനിർത്തി ഞാൻ ഉയർത്തികൊണ്ട് വരികയും പ്രതിപക്ഷം അക്കാര്യം നിയമസഭയിൽ ഉയർത്തുകയും ചെയ്തപ്പോൾ തികഞ്ഞ പുച്ഛത്തോടെയും ധാർഷ്ട്യത്തോടെയുമാണ് സർക്കാർ നേരിട്ടത്. കോവിഡ് ബാധയെ തുടർന്ന് ആരോഗ്യ സ്ഥിതി മോശമാവുകയും തുടർന്ന് മരണത്തിന് കീഴടങ്ങേണ്ടി വരുകയും ചെയ്ത സ്വന്തം സഹോദരൻ്റെ അനുഭവത്തിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഞാൻ ഈ വിഷയം പൊതു സമൂഹത്തിന് മുന്നിൽ  അവതരിപ്പിച്ചത്.

കൊവിഡ് മരണങ്ങളിൽ സർക്കാർ രേഖയിലുള്ളത് യഥാർത്ഥ മരണങ്ങളുടെ മൂന്നിൽ ഒന്ന് മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.


 സർക്കാർ രേഖയിലുള്ളത് യഥാർത്ഥ മരണങ്ങളുടെ മൂന്നിലൊന്ന് മാത്രം: 

കൊവിഡ് മരണങ്ങളിൽ സർക്കാർ രേഖയിലുള്ളത് യഥാർത്ഥ മരണങ്ങളുടെ മൂന്നിൽ ഒന്ന് മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കൊവിഡ് മരണങ്ങൾ സർക്കാർ മറച്ചുവെച്ചുവെന്ന് ആരോ​ഗ്യമന്ത്രി പോലും സമ്മതിച്ചിരിക്കുകയാണ്. പരാതികൾ പരിശോധിക്കുമെന്ന് ആരോ​ഗ്യമന്ത്രി പറയുന്നത് എങ്ങനെയാണെന്ന് മനസിലാവുന്നില്ല. മരിച്ചത് കൊവിഡായാണെന്ന് തെളിയിക്കാൻ ബന്ധുക്കൾ എന്ത് ചെയ്യണമെന്ന് മന്ത്രി വ്യക്തമാക്കണം. 

കേന്ദ്രസർക്കാരിന്റെ ധനസഹായ പട്ടികയിൽ നിന്നും കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവർ പുറത്താകുന്ന സാഹചര്യമാണ് സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്നത്. നമ്പർ വൺ കേരളം എന്ന പ്രൊപ​ഗൻഡ സൃഷ്ടിക്കാൻ വേണ്ടിയാണ് പിണറായി സർക്കാർ കൊവിഡ് മരണങ്ങൾ ഔദ്യോ​ഗിക കണക്കിൽ നിന്നും ഒഴിവാക്കിയത്. 

ഈ കേസിൽ വിചാരണയാണ് അടിയന്തരമായി ആരംഭിക്കേണ്ടത്. മറിച്ചു കേസ് പിൻവലിക്കണം എന്ന ആവശ്യവുമായി സർക്കാർ മുന്നോട്ട് പോകുകയാണെങ്കിൽ നിയമപരമായി പ്രതിരോധിക്കാൻ ഞാൻ എന്നും മുന്നിലുണ്ടാകും.

ലോകത്തിനു മുന്നിൽ കേരളത്തിന് തീരാക്കളങ്കമുണ്ടാക്കിയ നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ നീക്കത്തിനു തടയിടുന്നതിനായി സുപ്രീംകോടതിയിൽ തടസവാദ ഹർജി ഫയൽ ചെയ്തു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലും കേരള ഹൈക്കോടതിയിലും നടത്തിയ നിയമപോരാട്ടത്തിന്റെ തുടർച്ചയായിട്ടാണ് സുപ്രീംകോടതിയിലും അപേക്ഷ നൽകിയിരിക്കുന്നത്.

ധനകാര്യ മന്ത്രി കെ.എം മാണി സാർ അവതരിപ്പിച്ച 2015 ലെ ബജറ്റ് തടസപ്പെടുത്താനായി അന്നത്തെ പ്രതിപക്ഷ എം.എൽ.എ മാർ അഴിഞ്ഞാടിയത് കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണ്. നിലവിലെ മന്ത്രി വി.ശിവൻകുട്ടി, കെ.ടി.ജലീൽ എം.എൽ.എ ഉൾപ്പെടെ അന്നത്തെ ആറു എം.എൽ.എമാർക്കെതിരെയാണ് പൊതുമുതൽ നശിപ്പിച്ചതിനു കുറ്റപത്രം സമർപ്പിച്ചത്.