Saturday, October 16, 2021

കേരളത്തിലുടനീളം ​ഇന്ന് (ഒക്ടോബർ 17 )വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


 കേരളത്തിലുടനീളം  ​ഇന്ന് (ഒക്ടോബർ 17 )വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറബിക്കടലിൽ ലക്ഷദീപിനു സമീപം രൂപം കൊണ്ട ന്യൂനമർദ്ദം നിലവിൽ ശക്തി കുറഞ്ഞു. എങ്കിലും  വൈകുന്നേരം വരെ മഴ തുടരാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ   രാവിലെ  10 മണിക്ക് പുറപ്പെടിവിച്ച മുന്നറിയിപ്പ് പ്രകാരം ഇന്ന്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ  പാലക്കാട്  മലപ്പുറം, കോഴിക്കോട് എന്നീ  ജില്ലകളിൽ മഞ്ഞ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തികത്തകർച്ച കാരണം വരുമാനം ഇല്ലാതാകുകയോ നാമമാത്രമാകുകയോ ചെയ്ത പാവപ്പെട്ടർക്കും സാധാരണക്കാർക്കും നേരെ നരേന്ദ്ര മോദി സർക്കാർ നിർദയം നടത്തുന്ന കടന്നാക്രമണമാണ്- സ. എ വിജയരാഘവൻ


 കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തികത്തകർച്ച കാരണം വരുമാനം ഇല്ലാതാകുകയോ നാമമാത്രമാകുകയോ ചെയ്ത പാവപ്പെട്ടർക്കും സാധാരണക്കാർക്കും നേരെ നരേന്ദ്ര മോദി സർക്കാർ നിർദയം നടത്തുന്ന കടന്നാക്രമണമാണ് പെട്രോളിന്റെയും ഡീസലിന്റെയും നിത്യേന ഉയരുന്ന വില. പെട്രോളിന് വെള്ളിയാഴ്ച 

വേനല്‍കാലത്ത്‌ കേരളത്തെ പൂര്‍ണ്ണമായി ഇരുട്ടിലാഴ്‌ത്തുക എന്ന ഉദ്ദേശം വച്ചുകൊണ്ടാണ്‌ കേന്ദ്ര ഗവണ്‍മെന്റ്‌ ഇപ്പോള്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന ജലവൈദ്യുത പദ്ധതികളുടെ ഉല്‍പ്പാദനം പരമാവധി വര്‍ദ്ധിപ്പിച്ച്‌ കേന്ദ്രത്തിന്‌ നല്‍കണമെന്ന്‌ നിര്‍ദ്ദേശിക്കുന്നത്‌. - സ. എ കെ ബാലൻ


 വേനല്‍കാലത്ത്‌ കേരളത്തെ പൂര്‍ണ്ണമായി ഇരുട്ടിലാഴ്‌ത്തുക എന്ന ഉദ്ദേശം വച്ചുകൊണ്ടാണ്‌ കേന്ദ്ര ഗവണ്‍മെന്റ്‌ ഇപ്പോള്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന ജലവൈദ്യുത പദ്ധതികളുടെ ഉല്‍പ്പാദനം പരമാവധി വര്‍ദ്ധിപ്പിച്ച്‌ കേന്ദ്രത്തിന്‌ നല്‍കണമെന്ന്‌ നിര്‍ദ്ദേശിക്കുന്നത്‌. ഇന്ത്യാ രാജ്യത്ത്‌ വൈദ്യുത പ്രതിസന്ധി ഇല്ല എന്ന്‌ വീമ്പിളക്കിയ കേന്ദ്ര ഗവണ്‍മെന്റ്‌ ഈ തീരുമാനം എടുത്തത്‌ വഴി സത്യം പുറത്തുവന്നു.

എൽഡിഎഫിന് തുടർഭരണം ലഭിച്ചാൽ സിപിഐ എം വിരുദ്ധ മുന്നണിയായ യുഡിഎഫിന്റെ തകർച്ചയുടെ വേഗത വർധിക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഞങ്ങൾ പറഞ്ഞിരുന്നു. - സ. എ വിജയരാഘവൻ


 എൽഡിഎഫിന് തുടർഭരണം ലഭിച്ചാൽ സിപിഐ എം വിരുദ്ധ മുന്നണിയായ യുഡിഎഫിന്റെ തകർച്ചയുടെ വേഗത വർധിക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഞങ്ങൾ പറഞ്ഞിരുന്നു. മാത്രമല്ല, യുഡിഎഫിന് നേതൃത്വം നൽകുന്ന കോൺഗ്രസിന്റെ തകർച്ചയ്ക്കും അതു വഴിവയ്ക്കുമെന്നും ചൂണ്ടിക്കാണിച്ചു. ഇടതുപക്ഷത്തിന്റെ ആഗ്രഹപ്രകടനമായാണ് യുഡിഎഫ് നേതാക്കൾ ഈ അഭിപ്രായത്തെ കണ്ടത്. എന്നാൽ, കാര്യങ്ങൾ ആ വഴിയിലേക്കാണ് അതിവേഗം നീങ്ങുന്നതെന്ന് അടുത്ത ദിവസങ്ങളിൽ ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചപ്പോൾ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറി സൂചിപ്പിക്കുന്നു.

ആധുനിക കേരളത്തിന്റെ ശിൽപ്പികളിൽ പ്രമുഖനായ എ കെ ജി പാവങ്ങളുടെ പടത്തലവൻ എന്നാണ് അറിയപ്പെടുന്നത്.

​​ആധുനിക കേരളത്തിന്റെ ശിൽപ്പികളിൽ പ്രമുഖനായ എ കെ ജി പാവങ്ങളുടെ പടത്തലവൻ എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള തിരുവനന്തപുരത്തെ എ കെ ജി സെന്റർ പുതിയ കേരളത്തെ രൂപപ്പെടുത്തുന്നതിൽ വിപ്ലവകരമായ പങ്കുവഹിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ ആശാകേന്ദ്രമായ എ കെ ജി സെന്റർ മതനിരപേക്ഷതയുടെയും വിശ്വമാനവികതയുടെയും സംരക്ഷണകേന്ദ്രവുമാണ്. എ കെ ജിയോടും എ കെ ജി സെന്ററിനോടും ജനങ്ങൾക്ക് വൈകാരികമായ അടുപ്പമാണുള്ളത്. കഴിഞ്ഞദിവസം കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും കെ മുരളീധരനും എ കെ ജി സെന്ററിനെക്കുറിച്ച് നടത്തിയ ഹീനമായ പരാമർശം ജനാധിപത്യബോധമുള്ള ഏവരെയും വേദനിപ്പിക്കുന്നതും പ്രതിഷേധാർഹവുമാണ്.

അസമിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സിപിഐ എം സംഘം സന്ദർശിച്ചു.


​​അസമിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സിപിഐ എം സംഘം സന്ദർശിച്ചു. ഇന്ന് പാർടി പോളിറ്റ് ബ്യൂറോ അംഗം സ. ബൃന്ദ കാരാട്ടിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്.. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. സുപ്രകാശ് തലൂക്ദാറും എംഎൽഎ സ. മനോരഞ്ജൻ തലൂക്ദാറും സംഘത്തിൽ ഉണ്ടായിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സിപിഐ എം സാമ്പത്തികസഹായം നൽകി.

നാൽപത് വർഷത്തിലധികമായി ഇവിടെ താമസിക്കുന്ന ആയിരത്തോളം കുടുംബങ്ങളെയാണ് പോലീസ് ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കാൻ ശ്രമിച്ചത്. ഇപ്പോൾ ഇവർക്ക് വീടോ വെള്ളമോ വൈദ്യുതിയോ പോലുമില്ലാത്ത സാഹചര്യമാണുള്ളത്. കൃത്യമായ നഷ്ടപരിഹാരമോ പുനരധിവാസമോ ഉറപ്പ് വരുത്താതെ ഇവരെ കുടിയൊഴിപ്പിക്കാൻ പാടില്ലെന്ന് സിപിഐ എം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നത്തെ സന്ദർശനത്തിൽ നിന്ന് മനസിലായ കാര്യങ്ങൾ ഉൾപ്പെടുത്തി വിശദമായ നിവേദനം നാളെ അസം മുഖ്യമന്ത്രിക്ക് സിപിഐ എം സംഘം കൈമാറും.

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്.



അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരളത്തിലുട നീളം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.