പട്ടികജാതി പട്ടിക വർഗ്ഗ സംവരണ തസ്തികളിലേയ്ക്കുള്ള ഒഴിവുകളിൽ നിയമനം നടത്താതെ സംസ്ഥാന സർക്കാരും പി.എസ്.സിയും നടത്തുന്ന സംവരണ അട്ടിമറി അവസാനിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീ.
സംവരണ ഒഴിവുകളിലേയ്ക്ക് ഉടൻ നിയമനം നടത്തുക, സെക്രട്ടറിയേറ്റിലെ എംപ്ലോയ്മെന്റ് ബി സെൽ നിർത്തലാക്കാനുള്ള ശ്രമം ഉപേക്ഷിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി മോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാർ എസ്.സി/എസ്.ടി ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നിയമന ങ്ങളിൽ അയിത്തം കൽപ്പിച്ചിരിക്കുകയാണ്. പട്ടികജാതി വർഗ്ഗ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെ ടുന്നില്ല. 87 വകുപ്പുകളിലായി നൂറുകണക്കിന് ഒഴിവുകൾ നിലവിലുണ്ട് ഇതൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സംവരണ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത വകുപ്പ് തലവന്മാർക്കെ തിരെ നടപടിയെടുക്കുവാൻ സർക്കാർ തയ്യാറാകണം. ഒാരോ വകുപ്പിലും ഗസ്റ്റഡ്/ നോൺ ഗസറ്റഡ് /ലാസ്റ്റ് ഗ്രെയ്ഡ് വിഭാഗങ്ങളായി 10% നിയമങ്ങൾ എസ്.സി/ എസ്.റ്റി വിഭാഗങ്ങ ൾക്ക് സംവരണം ചെയ്യപ്പെട്ടവയാണ്. ഓരോ വർഷവും മാർച്ച് മാസത്തിൽ സംവരണ ഒഴിവുകളിലെ പ്രതിനിധ്യം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പരിശോധിക്കേണ്ടതാണ് കേരളത്തിൽ ഇത് നടക്കുന്നില്ല. ഓരോ വകുപ്പിലേയും നിയമനങ്ങളിലെ പട്ടികജാതി/വർഗ്ഗ പ്രാതിനിധ്യം കൃത്യമായി പരിശോധിച്ച് കുറവുണ്ടെങ്കിൽ പി.എസ്.സിയ്ക്കു റിപ്പോർട്ട് ചെയ്ത് നിയമ നടപടിക്ക് നേതൃത്വം കൊടുക്കേണ്ട സെക്രട്ടറിയേറ്റിലെ എംപ്ലോയ്മെന്റ് സെൽ ബി സംസ്ഥാന നിർത്തലാക്കാൻ പോകുകയാണ്. ഇതോടെ സംവരണ നിയമങ്ങളിലെ പരിശോധന ഇല്ലാതാകും. ഇതിലൂടെ സമ്പൂർണ്ണ സംവരണ നിയമ അട്ടിമറിയാണ് സർക്കാർ നടത്തുന്നത്. എംപ്ലോയിമെന്റ് ബി സെൽ നില നിർത്താൻ സർക്കാർ തയ്യാറാകണം.
രണ്ട് വർഷം മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ട 1967 സംവരണ ഒഴിവുകളിൽ പി.എസ്.സി ഇതുവരെയും നിയമനനടപടികൾ ആരംഭിച്ചിട്ടില്ല. ഇത് ഉദ്യോഗാർത്ഥികളോടുള്ള കൊടും ക്രൂരതയാണ്. ഇൗ ഒഴിവുകളിലും പിൻവാതിൽ നിയമനം നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. വിവിധ വകുപ്പുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 1967 സംവരണ ഒഴിവുകളിൽ ഉടൻ നിയമനം നടത്തൻ സർക്കർ തയ്യാറാകണം.പ്രതിഷേധമാർച്ചിൽ മോർച്ചാ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സ്വപ്നജിത്ത്, വൈ.പ്രസിഡന്റ് അഡ്വ.സന്ദീപ്കുമാർ, എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് വിളപ്പിൽ സന്തോഷ്, ജില്ലാ ഭാരവാഹികളായ വക്കം സുനിൽ, ജി.വൈ.പ്രമോദ്, പാറയിൽ മോഹനൻ, പുഞ്ചക്കരി രതീഷ് പ്രശാന്ത് മുട്ടത്തറ എന്നിവർ മാർച്ചിന് നേതൃത്വം നൽകി