Saturday, June 26, 2021

സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

 സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസര്‍ഗോഡ് 577, കോട്ടയം 550, കണ്ണൂര്‍ 535, ഇടുക്കി 418, പത്തനംതിട്ട 345, വയനാട് 230 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,26,20,276 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

Wednesday, June 23, 2021

മനുഷ്യസ്നേഹവും സമത്വവും സന്തോഷവും നിറഞ്ഞ ലോകത്തിലേക്കുള്ള മാർഗത്തിൽ നമുക്കതു കരുത്തു പകരട്ടെ. എല്ലാവർക്കും ഹൃദയപൂർവം വായനാ ദിന ആശംസകൾ നേരുന്നു.

 

 പുസ്തക വായനയുടെ മാഹാത്മ്യം പങ്കു വയ്ക്കാനുള്ള ഒരു ദിവസമല്ല ഇത്. ആധുനിക കേരളത്തെ രൂപപ്പെടുത്തിയ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ വിപ്ലവത്തിന് ഊർജ്ജവും ദിശാബോധവും പകർന്ന ധൈഷണികാന്വേഷണങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണീ ദിനം. ജാതി വിവേചനത്തിൻ്റേയും ജന്മിത്വത്തിൻ്റേയും ദരിദ്രവും ഇരുൾ നിറഞ്ഞതുമായ നാളുകളിൽ നിന്നും ഇന്നു നമ്മൾ കാണുന്ന മാനവികതയുടെ കൊടുക്കൂറ പാറുന്ന കേരള മാതൃകയിലേക്കുള്ള യാത്രയിൽ മലയാളിക്ക് കരുത്തു പകരാൻ വായനാശീലത്തിനു സാധിച്ചിട്ടുണ്ട്. വായനയെ നീതിരഹിതമായ ഒരു വ്യവസ്ഥിതിയിൽ നിന്നുമുള്ള വിമോചനത്തിൻ്റെ ആയുധമാക്കിയ ജനതയാണ് നാം. അതിനെ കൂടുതൽ മൂർച്ചപ്പെടുത്തിക്കൊണ്ട് ഇന്നത്തെ കാലത്തിൻ്റെ വെല്ലുവിളികളെ മനസ്സിലാക്കാനും മറികടക്കാനും നമുക്ക് സാധിക്കണം. അതിനാവശ്യമായ പരിശ്രമങ്ങൾ ആലോചനാവിഷയമാകേണ്ട ഒരു ദിവസം കൂടിയാകണം വായനാ ദിനം. 

നെഹ്റുവാണ് രാജ്യത്തെ തകർക്കുന്നതെന്ന് ആദ്യമായി തിരിച്ചറിഞ്ഞത് ശ്യാമപ്രസാദ് മുഖർജി: കെ.സുരേന്ദ്രൻ


കാസർ​ഗോഡ്: നെഹ്റുവാണ് രാജ്യത്തെ തകർക്കുന്നതെന്ന് ആദ്യം തിരിച്ചറിഞ്ഞ നേതാവ് ഡോ.ശ്യാമപ്രസാദ് മുഖർജിയായിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. വിദേശനയം, ദേശീയസുരക്ഷ, കാർഷിക-വ്യവസായ രം​ഗങ്ങളോടുള്ള സമീപനം തുടങ്ങി എല്ലാ മേഖലയിലും നെഹ്റു പിന്തുടർന്ന ദേശതാത്പര്യങ്ങൾക്കെതിരായ നിലപാടിനെ മുഖർജി ചോദ്യം ചെയ്തു. 

Tuesday, June 8, 2021

സ്വര്‍ണക്കടത്ത് കേസിനെതിരെയുള്ള പിണറായിയുടെ പ്രതികാരനടപടി; പി.കെ. കൃഷ്ണദാസ്


കോഴിക്കോട്: ബിജെപിയെ തകര്‍ക്കാനും അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്താനും പിണറായി സര്‍ക്കാര്‍ ആസൂത്രിത നീക്കം നടത്തുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ബിജെപിക്കെതിരെയുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് കൊടകര പണം കവര്‍ച്ചകേസ് ബിജെപിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കുന്നത്. സ്വര്‍ണക്കടത്ത് ഹാവാല കേസുകളില്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെഓഫീസില്‍ ഉള്ളവര്‍ ഉള്‍പ്പെട്ടിരുന്നു. മറ്റുള്ളവരിലേക്ക് അന്വേഷണം എത്തുമെന്ന സംശയമാണ് ബിജെപിക്കെതിരെ ഇത്തരമൊരു പ്രതികാര നടപടിക്ക് കാരണം. 

Monday, June 7, 2021

സൈബര്‍ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി പോലീസ് നടത്തിയ സംസ്ഥാന വ്യാപകപരിശോധനയില്‍ 28 പേര്‍ അറസ്റ്റിലായി.

സൈബര്‍ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി പോലീസ് നടത്തിയ സംസ്ഥാന വ്യാപകപരിശോധനയില്‍ 28 പേര്‍ അറസ്റ്റിലായി. ഓപ്പറേഷന്‍ പി-ഹണ്ട് 21.1 എന്ന് നാമകരണം ചെയ്ത റെയ്ഡില്‍ 370 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള 310 അംഗസംഘം ഞായറാഴ്ച വെളുപ്പിനാണ് റെയ്ഡ് ആരംഭിച്ചതെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു. 

Sunday, June 6, 2021

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ നയിക്കുന്ന യുഡിഎഫിനുണ്ടായ ദയനീയ പരാജയം പ്രതിപക്ഷമുന്നണിയിലും ഘടകകക്ഷികളിലും വലിയ അന്തഃഛിദ്രത്തിന്‌ വഴിവച്ചിരിക്കുന്നു. - സ. എ വിജയരാഘവൻ

 


കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ നയിക്കുന്ന യുഡിഎഫിനുണ്ടായ ദയനീയ പരാജയം പ്രതിപക്ഷമുന്നണിയിലും ഘടകകക്ഷികളിലും വലിയ അന്തഃഛിദ്രത്തിന്‌ വഴിവച്ചിരിക്കുന്നു. ഇതു പ്രതീക്ഷിച്ചതാണ്‌. കോൺഗ്രസിന്റെ തോൽവിയെക്കുറിച്ച്‌ അശോക്‌ ചവാൻ കമ്മിറ്റി പഠിച്ചുകൊണ്ടിരിക്കുകയാണ്‌. കമ്മിറ്റിയുടെ നിഗമനങ്ങൾ എന്ന നിലയിൽ ചില കാര്യങ്ങൾ പുറത്തുവരുന്നുണ്ട്‌. എന്നാൽ, ഔദ്യോഗികമായി കമ്മിറ്റിയുടെ റിപ്പോർട്ട്‌ പുറത്തുവന്നിട്ടില്ല.

വാർത്തകളിൽനിന്ന്‌ മനസ്സിലാകുന്നത്‌, അശോക്‌ ചവാൻ കമ്മിറ്റിയുടെ പരിശോധനയുടെ ഊന്നൽ കോൺഗ്രസിലെ നേതൃത്വമാറ്റം കേന്ദ്രീകരിച്ചാണ്‌. അതിന്റെ ഭാഗമാകണം, പ്രതിപക്ഷ നേതാവായിരുന്ന രമേശ്‌ ചെന്നിത്തലയെ മാറ്റി മറ്റൊരാളെ എഐസിസി നിയോഗിച്ചത്‌. ഇനി കെപിസിസി പ്രസിഡന്റിനെ മാറ്റാൻ പോകുന്നു. നിലവിലുള്ള പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ പാർടിയോഗങ്ങളിലും മുന്നണി യോഗങ്ങളിലും പങ്കെടുക്കുന്നില്ല. താൻ കെയർടേക്കർ (കാവൽ) പ്രസിഡന്റാണെന്നാണ്‌ അദ്ദേഹം പറയുന്നത്‌. അതെന്തു സംവിധാനമാണ്‌? നൂറുവയസ്സ്‌ പിന്നിട്ട കോൺഗ്രസിന്‌ അപരിചിതമാണ്‌ കെയർ ടേക്കർ പ്രസിഡന്റ്‌ എന്ന ഏർപ്പാട്‌.

ബിജെപിയെ അവഹേളിക്കാൻ സിപിഎമ്മും സർക്കാരും ശ്രമിക്കുന്നു: പ്രതികാര രാഷ്ട്രീയത്തെ ബിജെപി ഒറ്റക്കെട്ടായി നേരിടും.


 ബിജെപിയെ അവഹേളിക്കാൻ സിപിഎമ്മും സർക്കാരും ശ്രമിക്കുന്നു: പ്രതികാര രാഷ്ട്രീയത്തെ ബിജെപി ഒറ്റക്കെട്ടായി നേരിടും.

കൊച്ചി: ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിന് തൃശൂർ കൊടകരയിലുണ്ടായ ഒരു കവർച്ചയുമായി ബന്ധപ്പെട്ട് ഭാരതീയ ജനതാപാർട്ടിയെയും അതിൻറെ നേതാക്കളെയും പൊതുസമൂഹത്തിൽ അവഹേളിക്കാനുള്ള ബോധപൂർവമായ ശ്രമം സിപിഎം നയിക്കുന്ന സർക്കാർ നടത്തുകയാണ്. സംസ്ഥാന അധ്യക്ഷൻറെ കുടുംബാംഗങ്ങളെയടക്കം ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിലൂടെ പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് സിപിഎം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഖ്യാപിത അജൻഡയായ മോദി വിരുദ്ധരാഷ്ട്രീയം കൂടിയാണ് സംസ്ഥാന പാർട്ടിയെ വേട്ടയാടുന്നതിലൂടെ നടപ്പാക്കപ്പെടുന്നത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 227 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9946 ആയി.


സംസ്ഥാനത്ത് ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489, കാസര്‍ഗോഡ് 423, പത്തനംതിട്ട 359, വയനാട് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,792 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,05,07,598 സാമ്പിളുകളാണ് പരിശോധിച്ചത്.

Saturday, June 5, 2021

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 870 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822, കണ്ണൂര്‍ 684, കാസര്‍ഗോഡ് 520, പത്തനംതിട്ട 472, ഇടുക്കി 395, വയനാട് 241 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,354 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,04,04,806 സാമ്പിളുകളാണ് പരിശോധിച്ചത്.

Friday, June 4, 2021

വാക്സിൻ ചലഞ്ചിന്റെ ഭാഗമായി ദുരിതാശ്വാസ നിധിയിക്കുള്ള സഹായപ്രവാഹങ്ങൾ തുടരുകയാണ്.

 വാക്സിൻ ചലഞ്ചിന്റെ ഭാഗമായി ദുരിതാശ്വാസ നിധിയിക്കുള്ള സഹായപ്രവാഹങ്ങൾ തുടരുകയാണ്. കുഞ്ഞുമക്കൾ മുതൽ വൃദ്ധജനങ്ങൾ വരെ തങ്ങളാൽ കഴിയുന്ന സഹായങ്ങൾ നാടിന്റെ അതിജീവനത്തിനായി കൈമാറുന്നു. സമീപദിവസങ്ങളിൽ വാക്സിൻ ചലഞ്ചിന്റെ ഭാഗമായി ദുരിതാശ്വാസ നിധിയിലേക്കെത്തിയ സഹായങ്ങൾ ലിസ്റ്റാക്കി ചുവടെ ചേർക്കുകയാണ്. അതിജീവനത്തിന് കരുത്താകുന്ന ഓരോരുത്തർക്കും അഭിനന്ദനങ്ങൾ.

സൗദി അറേബിയയിലെ ഷരഫിയ സഖാക്കൾ വാട്ട്സ് അപ് കൂട്ടായ്മ 76,000 രൂപ

Thursday, June 3, 2021

മോഡി സർക്കാരിന്റെ നയങ്ങളെ എതിർക്കുന്നവരെ രാജ്യദ്രോഹികളും വിദേശ ഏജന്റുമാരുമായി മുദ്രകുത്തുന്നു. എല്ലാ അർഥത്തിലും മോഡി ഭരണം രാജ്യത്തെ ജനങ്ങളിൽ കടുത്ത ഭയം സൃഷ്ടിച്ചിരിക്കുകയാണ്‌ - സ. സീതാറാം യെച്ചൂരി

​​

നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലേറിയിട്ട്‌ ഏഴ്‌ വർഷം പിന്നിടുകയാണ്‌. ഇന്ത്യൻ ഭരണഘടനയെ നോക്കുകുത്തിയാക്കി ഹിന്ദുത്വ അജൻഡ നടപ്പാക്കാനാണ്‌ ഈ മഹാമാരിക്കാലത്തും മോഡി സർക്കാർ ഊന്നൽ നൽകുന്നത്‌. മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയെ ഫാസിസ്‌റ്റ്‌ ഹിന്ദുരാഷ്ട്രമാക്കുക എന്ന ആർഎസ്‌എസിന്റെ പ്രഖ്യാപിത അജൻഡയാണ്‌ നടപ്പാക്കുന്നത്‌. 2014ൽ ഒന്നാം മോഡി സർക്കാർ അധികാരത്തിലേറിയതുമുതൽ ഇതിനുള്ള നടപടി ആരംഭിച്ചിരുന്നു. തുടർച്ചയായി രണ്ടാം തവണയും അധികാരമേറ്റതോടെയാണ്‌ കൂടുതൽ ആവേശത്തോടെ ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമം വേഗത്തിലാക്കിയത്‌. 1925ൽ ആർഎസ്‌എസ്‌ സ്ഥാപിച്ചതുമുതൽ ഹിന്ദുരാഷ്ട്രം എന്നത്‌ അവരുടെ പ്രഖ്യാപിത ലക്ഷ്യമാണ്‌. അസഹിഷ്‌ണുതയാണ്‌ ഇതിന്റെ മുഖമുദ്ര. ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള ഏറ്റവും വലിയ ഭീഷണിയാണ്‌ ആർഎസ്‌എസിന്റെ ഈ നിലപാട്‌. മതനിരപേക്ഷതയും ജനാധിപത്യവും വ്യക്തി സ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയെ തകർക്കാനുള്ള ശ്രമമാണ്‌ 2019നുശേഷം കേന്ദ്രസർക്കാർ ത്വരിതപ്പെടുത്തിയിരിക്കുന്നത്‌. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കുന്നു.

കരുതല്‍-മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണമുള്ള ജനകീയ ശുചീകരണ ക്യാമ്പയിന് ജൂണ്‍ 4ന് പത്തനംതിട്ട ജില്ലയിലും തുടക്കമാകും.

 

കരുതല്‍-ജനകീയ മഴക്കാലപൂര്‍വ്വ ശുചീകരണം ജൂണ്‍ 4  മുതല്‍

 കരുതല്‍-മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണമുള്ള ജനകീയ ശുചീകരണ ക്യാമ്പയിന്  ജൂണ്‍ 4ന് പത്തനംതിട്ട ജില്ലയിലും തുടക്കമാകും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചിത്വമിഷന്‍, ഹരിത കേരളം മിഷന്‍, ആരോഗ്യ വകുപ്പ് എന്നിവരുടെ സഹകരണത്തോടെയും ബന്ധപ്പെട്ട വകുപ്പുകളുടെ പങ്കാളിത്തത്തോടെയുമാണ് ശുചീകരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഇന്ന് ജില്ലയിലെ എല്ലാ തൊഴിലിടങ്ങളിലും ശനിയാഴ്ച്ച പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും പരിസരങ്ങളിലുമാണ് ശുചീകരണം നടത്തുന്നതിന് നിര്‍ദ്ദേശിച്ചിട്ടുള്ളത്.