നിയമനങ്ങളിൽ സ്വജനപക്ഷപാതം നടത്തിയ മുഖ്യമന്ത്രിയുടേത് സത്യപ്രതിഞ്ജാലംഘനമാണെന്നും അദ്ദേഹം തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും കേന്ദ്ര പാർലമെന്ററി-വിദേശകാര്യ വകുപ്പ് സഹമന്ത്രി വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. കണ്ണൂർ,കാലടി സർവ്വകലാശാലകളിലെ വൈസ്ചാൻസിലർമാരെ നിയമിക്കുന്നതിലുള്ള നടപടിക്രമങ്ങൾ പാലിക്കാത്തതും, സ്വജനപക്ഷപാതവും, രാഷ്ട്രീയ താത്പര്യ പ്രകാരമുള്ള നിയമനങ്ങളുമാണ് ഗവർണർ എതിർത്തത്.






























