Tuesday, December 31, 2019

നല്ല നാളേയ്ക്കായി പുതിയ തീരുമാനങ്ങളെടുക്കുന്ന ദിവസമാണ് പുതുവത്സരദിനം.


നല്ല നാളേയ്ക്കായി പുതിയ തീരുമാനങ്ങളെടുക്കുന്ന ദിവസമാണ് പുതുവത്സരദിനം. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കാനുള്ള തീരുമാനം എല്ലാ മലയാളികളും പുതുവത്സരദിനത്തിൽ കൈക്കൊള്ളണം. സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിരോധനം ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും. 

നിലവിലുള്ള ശീലം മാറ്റി പുതിയൊരു സംവിധാനത്തിലേക്കുള്ള മാറ്റം എല്ലാവരും വേഗത്തിൽ ഉൾക്കൊള്ളണം എന്നില്ല. എങ്കിലും നാടിന്റെ നന്മയെ കരുതി നാം അത്തരമൊരു തീരുമാനം കൈക്കൊണ്ടേ മതിയാവൂ. പ്ലാസ്റ്റിക് നിരോധിക്കുമ്പോൾ ബദൽ സംവിധാനങ്ങൾ പരമാവധി ഏർപ്പെടുത്താൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്. നമ്മുടെ പരിസ്ഥിതിയേയും നാടിനേയും സംരക്ഷിക്കാനുള്ള പ്രതിജ്ഞ ആകട്ടെ ഈ പുതുവത്സരദിനത്തിൽ നമ്മളെ നയിക്കുന്നത്.

Monday, December 30, 2019

നിയമസഭയില്‍ ഗവര്‍ണറെ കയറ്റുമോ?


പൗരത്വ നിയമഭേദഗതിയേക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെ യോഗം ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയാത്ത അധികാര ദുര്‍വിനിയോഗമാണ് പ്രകടമാക്കുന്നത്. അതിനു പിന്നിലെ തെറ്റായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തന്നെയാണ് ഒന്നാമത്തെ കാര്യം. കേരളം ഭരിക്കുന്ന ഇടതുമുന്നണിയുടെയും അതിനു നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെയും കേന്ദ്രവിരുദ്ധ രാഷ്ട്രീയ അജന്‍ഡയ്ക്ക് പ്രതിപക്ഷത്തെ നയിക്കുന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗവും കൂട്ടുനില്‍ക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നു.

പാര്‍ലമെന്റിനെതിരേ മുഖ്യമന്ത്രി മുന്‍കൈയെടുത്ത് നടത്തുന്ന ഗൂഢാലോചന എന്നു വിശേഷിപ്പിക്കേണ്ടി വരുന്നു. ഈ വിയോജിപ്പ് തുറന്നു പറയാനാണ് ബിജെപി പ്രതിനിധികള്‍ പങ്കെടുക്കുന്നത്. കേള്‍ക്കുമ്പോള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ കടുത്ത ആരോപണം ഉന്നയിക്കുകയാണ് എന്നു തോന്നാം. പക്ഷേ, പാര്‍ലമെന്റിന്റെ രണ്ട് സഭകളും പാസാക്കുകയും രാഷ്ട്രപതി ഒപ്പുവച്ച് നിയമമാക്കുകയും ചെയ്ത നിയമത്തിനെതിരേ വലിയ മുന്നൊരുക്കങ്ങളുള്ള കുപ്രചരണമാണ് നടക്കുന്നത്. അതിനു നേതൃത്വം നല്‍കുന്നത് ഭരണഘടനയെ മുന്‍നിര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും എംപിമാരും മറ്റുമാണ് എന്നതും ഗൗരവം വര്‍ധിപ്പിക്കുന്നു. നിയമത്തിന്റെ ചട്ടങ്ങള്‍ തയ്യാറാക്കി വിശദമായ വിജ്ഞാപനം ഇനിയും വരാനിരിക്കുന്നതേയുള്ളു. ആ ഘട്ടത്തില്‍ കാര്യങ്ങള്‍ക്കു കൂടുതല്‍ വ്യക്തത വരികയും ചെയ്യും. എന്നാല്‍ വ്യക്തത വരരുത് എന്നും അവ്യക്തതയും ആശങ്കയും നിലനില്‍ക്കണം എന്നും നിര്‍ബന്ധമുള്ളവരുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മുന്നണിയും ആ കൂട്ടത്തിലാണ്.

വിയോജിപ്പിനും വിമര്‍ശനത്തിനും മറ്റേതു രാജ്യത്തുമുള്ളതിലും വിശാലമായി തുറന്ന വാതായനങ്ങളുള്ള ജനാധിപത്യമാണ് നമ്മുടേത്. അത് ദുരുപയോഗം ചെയ്യാന്‍ ഭരണാധികാരികളും ജനപ്രതിനിധികളും കൂട്ടുനില്‍ക്കുന്നത് ജനാധിപത്യത്തോടും ഭരണഘടനയോടും പ്രതിബദ്ധതയുള്ള ഒരാള്‍ക്കും നിസ്സാരമായി കാണാനാകില്ല. പൗരത്വനിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന പ്രചരണത്തിനു മറുചോദ്യമായി തുടക്കം മുതല്‍ ഉന്നയിക്കുന്നതും ഇതുവരെ ഇവര്‍ മറുപടി നല്‍കിയിട്ടില്ലാത്തതുമായ ചോദ്യം ആവര്‍ത്തിക്കട്ടെ, ഈ നിയമം ഭരണഘടനാ വിരുദ്ധമാണ് എന്ന് രാജ്യത്തെ ഏതെങ്കിലും കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ടോ?

നിയമം സ്‌റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ടു നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ച സുപ്രീംകോടതി സ്‌റ്റേ നല്‍കാന്‍ തയ്യാറായിട്ടുമില്ല. വാദം കേള്‍ക്കാന്‍ മാറ്റിവച്ചിരിക്കുകയാണ്. വാദം നടക്കട്ടെ, അനുകൂലവും പ്രതികൂലവുമായ വാദങ്ങള്‍ നിരത്താവുന്ന ഇടമാണല്ലോ കോടതി. പക്ഷേ, അതിനു കാത്തു നില്‍ക്കാതെ ഏകപക്ഷീയ പ്രചരണം തുടരുകയാണ്; കാര്യമുണ്ട്: പാര്‍ലമെന്റ് പാസാക്കിയ നിയമം കൈയോടെ എടുത്ത് സുപ്രീംകോടതി കൊട്ടയിലിടും എന്നൊക്കെ പ്രസംഗിക്കുമ്പോള്‍ പറയുന്ന നേതാക്കള്‍ക്ക് അകമേ അത്രയ്ക്ക് ആത്മവിശ്വാസമില്ല. അപ്പോള്‍പ്പിന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതു തുടരുകതന്നെ. അതിന്റെ ഭാഗമാണ് മുഖ്യമന്ത്രി വിളിച്ച യോഗവും.

മുഖ്യമന്ത്രിയുടെ അറിയിപ്പില്‍ പറയുന്നത് ശ്രദ്ധിക്കൂ: '' പൗരത്വ നിയമഭേദഗതി ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ കടുത്ത ആശങ്കയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും മതസാമൂഹിക സംഘടനകളുടെയും യോഗം വിളിച്ചു ചേര്‍ക്കുന്നു''. ഇത് നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികളുടെ യോഗമല്ല എന്ന് വ്യക്തം. സംസ്ഥാനത്തെ മതനിരപേക്ഷ അന്തരീക്ഷം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയണമെന്നും പൗരത്വ നിയമഭേദഗതിയില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക പ്രതിഫലിപ്പിക്കുന്ന യോജിപ്പ് ഉയര്‍ന്നുവരണം എന്നുമാണ് മുഖ്യമന്ത്രിയുടെ അറിയിപ്പില്‍ പറയുന്നത്. ഈ പറഞ്ഞ രണ്ടു കാര്യങ്ങളിലും വലിയ അപകടം ഒളിഞ്ഞിരിപ്പുണ്ട്. 'മതനിരപേക്ഷ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിന്'  സാമൂഹിക സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കേണ്ട അപകടകരമായ സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നു എന്ന് വരുത്തുന്നു. ഞങ്ങള്‍ക്കൊപ്പം നിന്ന് ഈ നിയമത്തോടു വിയോജിക്കാത്തവരൊന്നും ജനപക്ഷത്തല്ല എന്ന് പരോക്ഷമായി ആരോപിക്കുകയും ചെയ്യുന്നു. സംശയരഹിതമായും ഇത് കേരളത്തിലെ ജനങ്ങളില്‍ അനാവശ്യ ഭീതി പരത്താനും വിഭാഗീയത വളര്‍ത്താനും ഇടവരുത്തുന്ന യോഗമാണ്. അത്തരമൊരു യോഗത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പണവും ഭരണാധികാരികളുടെ സമയവും ഉള്‍പ്പെടെ ചെലവവിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനം മാത്രമല്ല അഴിമതി കൂടിയാണ്.

ശബരിലയിലും പ്രളയത്തിലും വിളിക്കാത്ത യോഗം
--------------------------

ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശനത്തിന് അനുകൂലമായി 2018 സെപ്റ്റംബര്‍ 28ന് സുപ്രീംകോടതി വിധി വന്ന ശേഷമുള്ള സാഹചര്യം കേരളം മറന്നിട്ടില്ല. തൊട്ടടുത്ത ദിവസം മുതല്‍തന്നെ ആ വിധി നടപ്പാക്കാനുള്ള അമിതാവേശമാണ് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത്. എന്നാല്‍ വലിയൊരു വിഭാഗം വിശ്വാസികള്‍ക്ക് വിയോജിപ്പുള്ള കാര്യമാണ് അത് എന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും ആ വിയോജിപ്പിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ യോഗം വിളിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. അത്തരമൊരു യോഗം എവിടെയെങ്കിലും സംസ്ഥാന സര്‍ക്കാരിലെ ഏതെങ്കിലും മന്ത്രിയോ ഉദ്യോഗസ്ഥനോ വിളിച്ചതായി കേരളത്തിന് ഓര്‍മയില്ല. ശബരിമല വിധിയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധം ഉയരുകയും പ്രക്ഷോഭങ്ങള്‍ വ്യാപിക്കുകയും ചെയ്തപ്പോള്‍ പക്വമതികളായ സാമൂഹിക രാഷ്ട്രീയ നേതാക്കളും ചിന്തകരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമൊക്കെ ചൂണ്ടിക്കാട്ടിയ കാര്യമാണത്. എ്ന്തുകൊണ്ടാണ് മുഖ്യമന്ത്രി ഒരു സര്‍വകക്ഷി യോഗം വിളിക്കാത്തത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയും ഉണ്ടായില്ല.

കേരളത്തെ പിടിച്ചുലച്ച ഓഖി ദുരന്തം, രണ്ട് പ്രളയങ്ങള്‍ എന്നിവയുടെ മുറിപ്പാടുകള്‍ ഇനിയും മാഞ്ഞിട്ടില്ല. പ്രളയ ദുരിതബാധിതരുടെ പുനരധിവാസം ഇപ്പോഴും പാതിവഴിയില്‍ പോലും എത്തിയിട്ടില്ല എന്നത് രാഷ്ട്രീയ ആരോപണമല്ല. ദുരിതബാധിതര്‍തന്നെ മാധ്യമങ്ങളോടു തുറന്നു പറഞ്ഞ സത്യമാണ്. പ്രളയത്തില്‍ തകര്‍ന്ന വീടുകളിലേക്കു തന്നെ ആളുകള്‍ തിരിച്ചു പോകുന്നതിന്റെയും വാടക വീടുകളിലേക്ക് മാറിയവര്‍ക്ക് വാടക നല്‍കാനുള്‍പ്പെടെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പണം ലഭിക്കാത്തതിന്റെ ദുരിതവും മാധ്യമങ്ങള്‍ പുറത്തെത്തിച്ചു. ഒരായുസ്സിലെ അധ്വാനമത്രയും പ്രളയമെടുത്തപ്പോള്‍ നിസ്സഹായരായിപ്പോയ മനുഷ്യരുടെ പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനേക്കുറിച്ച് ആലോചിക്കാന്‍ സാമൂഹിക, രാഷ്ട്രീയ സംഘടനകളുടെ ഒരൊറ്റ കൂടിയാലോചനാ യോഗമെങ്കിലും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിട്ടില്ല.

മുഖ്യമന്ത്രി ഈ മൂന്നര വര്‍ഷത്തെ ഭരണത്തിനിടയില്‍ പലവട്ടം സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇതിനു മുമ്പുള്ള മുഖ്യമന്ത്രിമാരും മറ്റു സംസ്ഥാന മുഖ്യമന്ത്രിമാരുമൊക്കെ വിവിധ സാഹചര്യങ്ങളില്‍ സര്‍വകക്ഷി യോഗങ്ങള്‍ വിളിക്കുന്നത് ഭരണനടപടികളുടെ ഭാഗമാണ്. ഇടുക്കിയിലെ കര്‍ഷകരുടെയും മറ്റു വിഭാഗങ്ങളുടെയും ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് പിണറായി വിജയന്‍ ഒടുവില്‍ സര്‍വകക്ഷി യോഗം വിളിച്ചത്, ഡിസംബര്‍ 17ന്. നല്ലതുതന്നെ. എന്നാല്‍ ജനങ്ങളുടെ ഇടയില്‍ പരക്കെ ആശയക്കുഴപ്പവും അസ്വസ്ഥതയും വേദയനും ഉണ്ടായ ശബരിമല, ഓഖി പ്രളയാനന്തര പുനരധിവാസ കാര്യങ്ങളില്‍ ഏകാധിപത്യപരമായി സ്വന്തം തീരുമാനങ്ങള്‍ മാത്രം നടപ്പാക്കി. അതേ മുഖ്യമന്ത്രിയും സര്‍ക്കാരും ഇപ്പോഴത്തെ യോഗത്തിന്റെ പേരില്‍ ഭരണഘടനാപരമായും ജനാധിപത്യമൂല്യങ്ങളുടെ പേരിലും പ്രതിക്കൂട്ടിലായിരിക്കുകയാണ്.

ഇതിനു പകരം മുഖ്യമന്ത്രിയും അദ്ദേഹം വരച്ച വരയില്‍ നിന്നു മാറി നില്‍ക്കാന്‍ മടിക്കുന്ന പ്രതിപക്ഷ നേതാവും സത്യം പറയാന്‍ തയ്യാറാകണം. പൗരത്വ നിയമഭേദഗതി കേരളത്തിലെ മതേതര അന്തരീക്ഷത്തിന് ഒരു പോറല്‍ പോലും ഏല്‍പ്പിക്കില്ല എന്നതല്ലേ സത്യം? പൗരത്വ നിയമഭേദഗതിയുടെ പേരില്‍ നിങ്ങള്‍ കൂട്ടുചേര്‍ന്നു ജനങ്ങളിലുണ്ടാക്കാന്‍ ശ്രമിക്കുന്ന ആശങ്കയ്ക്കു പിന്നില്‍ നിങ്ങളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയമല്ലേ? കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കഠാരയ്ക്ക് ഇരയാക്കുന്ന സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തോടുള്ള വിയോജിപ്പ് മൂലം സംയുക്ത പ്രതിഷേധത്തില്‍ നിന്നു മാറി നില്‍ക്കുന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ ബോധ്യപ്പെടുത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?

നിയമസഭയില്‍ ഗവര്‍ണറെ കയറ്റുമോ?
--------------

ശബരിമല വിഷയത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നുവെന്ന് മനസ്സിലായപ്പോള്‍ മുഖ്യമന്ത്രി നേരിട്ട് താല്‍പര്യമെടുത്ത് രൂപീകരിച്ച നവോത്ഥാന സമിതിയുടെ  ഇപ്പോഴത്തെ അവസ്ഥ കേരളജനതയ്ക്ക് മുന്നിലുണ്ട്. പക്ഷേ, ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാനും ചേരിതിരിവിന്റെ പ്രതീതിയുണ്ടാക്കാനും ഒരുപരിധി വരെ അതിലൂടെ സാധിച്ചു. നവോത്ഥാന സമിതിയുടെ പിന്നിലെ സിപിഎം രാഷ്ട്രീയം വ്യക്തമായതുകൊണ്ടാണ് അതിനൊപ്പം നിന്ന പലരും പിന്നീട് തള്ളിപ്പറഞ്ഞത്. പക്ഷേ, അവരെ മുന്നില്‍ നിര്‍ത്തി ആളുകളെ തെറ്റിദ്ധരിപ്പിച്ചു വനിതാ മതില്‍ ഉണ്ടാക്കിയതും ആ മതിലിന്റെ പേരില്‍ സര്‍ക്കാര്‍ പണം ചെലവഴിച്ചതും അധികം മുമ്പല്ല. ഇപ്പോഴും ആലോചനകളും നീക്കങ്ങളും ആ വഴിക്കാണ് എന്ന് സംശയിക്കാന്‍ കാരണങ്ങളുണ്ട്.

പൗരത്വ നിയമഭേദഗതിയുടെ പേരില്‍ മതിലോ ചങ്ങലയോ കോട്ടയോ നിര്‍മിക്കാനും അതിനു സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിക്കാനുമുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയുള്ളതുകൊണ്ട് അത്തരം കാര്യങ്ങള്‍ എളുപ്പമാകും എന്നും മുഖ്യമന്ത്രി കരുതുന്നുണ്ടാകും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും കുട്ടനാട് ഉപതെരഞ്ഞെടുപ്പും വരാനിരിക്കുകയാണ്. ആ തെരഞ്ഞെടുപ്പുകളില്‍ പിണറായി വിജയനും രമേശ് ചെന്നിത്തലയും സംയുക്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതുകൂടി കാണാനുള്ള അവസരം കേരളത്തിന് ഉണ്ടായേക്കും എന്നു തോന്നുന്നു.

പരിഹാസമല്ല ഇത്; ന്യൂജനറേഷന്‍ ഭാഷയില്‍ പറഞ്ഞാല്‍ ട്രോളല്ല. രണ്ടുകൂട്ടരും ഒരു പോലെ യോജിക്കുന്ന കേന്ദ്ര വിരുദ്ധ, മോദി വിരുദ്ധ കൂട്ടായ്മയുടെ എതിര്‍ഭാഗത്തു നില്‍ക്കുന്നത് സത്യം സത്യമായി തിരിച്ചറിയുന്ന ജനങ്ങളായിരിക്കും. അതിന് മുഖ്യമന്ത്രിതന്നെ മുന്‍കൈയെടുത്ത് തുടക്കമിടുന്ന കാഴ്ചയാണ് എല്ലാ ജനാധിപത്യ മര്യാദകള്‍ക്കും എതിരായ ഈ അസാധാരണ യോഗത്തിലൂടെ ഉണ്ടാകാന്‍ പോകുന്നത്. തിരുത്താന്‍ ഇനിയും അവസരമുണ്ട്. പൗരത്വ നിയഭേദഗതി ഇന്ത്യക്കാരായ ഒരു മുസ്‌ലിമിനു പോലും എതിരല്ല എന്ന വസ്തുത ഉള്‍ക്കൊള്ളുകയാണ് അതിന് ആദ്യം വേണ്ടത്. ജനസംഖ്യാ കണക്കെടുപ്പ് എന്ന അതിസാധാരണ നടപടി കേരളത്തില്‍ നടപ്പാക്കില്ല എന്ന ശാഠ്യം അവസാനിപ്പിക്കുകയാണ് പിന്നെ ചെയ്യേണ്ടത്. പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭ ചര്‍ച്ച ചെയ്യുകയോ പാര്‍ലമെന്റില്‍ അത്തരമൊരു ചര്‍ച്ച വരികയോ ചെയ്തിട്ടില്ല എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുകയും ചെയ്യണം.

ഇതിനെല്ലാം കാര്യങ്ങളെ തുറന്ന മനസ്സോടെ കാണാനും മനസ്സിലാക്കാനുമുള്ള ജനാധിപത്യപരമായ സമീപനം വേണം. പക്ഷേ, ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്ന, ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണറെപ്പോലും സംശയനിഴലിലാക്കുന്ന രീതിയാണ് സ്വീകരിച്ചു കാണുന്നത്. പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നതിന്റെ പേരിലാണ് ഗവര്‍ണര്‍ക്കെതിരേ പ്രതിപക്ഷത്തെ മുഖ്യകക്ഷി രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടത്. അതിനെ മുഖ്യമന്ത്രി എതിര്‍ത്തു കണ്ടില്ല. വിമര്‍ശനത്തിനൊപ്പം പരസ്യമായി ചേര്‍ന്നില്ലെന്നു മാത്രം. അങ്ങനെ ചേര്‍ന്നാല്‍ മുഖ്യമന്ത്രിക്ക് പിന്നീട് ആ കസേരിയില്‍ തുടരാനുള്ള ഭരണഘടനാപരമായ അവകാശം നഷ്ടപ്പെടും എന്ന് ബോധ്യമുള്ളതുകൊണ്ടാകും അദ്ദേഹം വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കാത്തത്.

പക്ഷേ, അടുത്ത മാസം ഒടുവില്‍ നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം ചേരാനിരിക്കുകയാണ്. പതിവു പോലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തന്നെ ആയിരിക്കുമോ ബജറ്റ് സമ്മേളനത്തിന്റെ തുടക്കം എന്ന് കാണാന്‍ കാത്തിരിക്കുകയാണ് കേരളം. അതോ പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്ന ഗവര്‍ണറെ ഒഴിവാക്കി പുതിയ കീഴ്‌വഴക്കങ്ങള്‍ തുടങ്ങിക്കളയുമോ.പ്രതിപക്ഷം അപ്പോള്‍ എന്തു നിലപാടായിരിക്കും സ്വീകരിക്കുക. ഭരണഘടനയേക്കുറിച്ച് നാഴികയ്ക്ക് നാല്‍പ്പതുവട്ടം ഉത്കണ്ഠപ്പെടുന്നവരുടെ ഭരണഘടനാ പ്രതിബദ്ധത വീണ്ടും മാറ്റുരയ്ക്കപ്പെടാന്‍ പോവുകയാണ്.

Sunday, December 29, 2019

സംസ്ഥാനത്ത് ഡിറ്റൻഷൻ സെന്ററുകളില്ല. ഇവ സ്ഥാപിക്കാൻ നടപടിയുണ്ടാവില്ല.

ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി വലിയ തോതിൽ ഇറങ്ങേണ്ട ഘട്ടമാണിത്. ഒന്നായി നിന്ന് പ്രക്ഷോഭം നടത്തുമ്പോൾ നാം കാണുന്നതിനും അപ്പുറമുള്ള ബലം ലഭിക്കും. അതിനെ രാജ്യം തന്നെ മാതൃകയായി സ്വീകരിക്കുന്ന നില വരും. മതാടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കാനുള്ള നടപടി ഏത് രൂപത്തിൽ ഏത് അധികാര സ്ഥാനത്തു നിന്നുണ്ടായാലും കേരളത്തിൽ വിലപ്പോവില്ല. ഈ ഘട്ടത്തിൽ ഒരുമയുടെ സന്ദേശം ഇന്ത്യയ്ക്കാകെ നൽകണം. ഭരണഘടനയ്ക്ക് മേലേയല്ല ഒരു നിയമവും ചട്ടവും. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ രാഷ്ട്രീയ, മത, സാമൂഹ്യ സംഘടന പ്രതിനിധികളുടെ യോഗത്തിൽ സംസാരിച്ചു.

നിരവധി പ്രക്ഷോഭങ്ങൾ വിവിധയിടങ്ങളിൽ നടക്കുന്നുണ്ട്. ഇവയിൽ ആവശ്യമില്ലാത്തവർക്ക് ഇടം നൽകരുത്. വർഗീയ, തീവ്രവാദ സംഘടനകൾ നടത്തുന്ന പ്രക്ഷോഭങ്ങൾ പരിധിയിൽ നിൽക്കണമെന്നില്ല. ഇവർക്കെതിരെ കർശന നിലപാട് സ്വീകരിക്കും. അത്തരം ശക്തികളുടെ ഇടപെടൽ സാമൂഹത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് സഹായിക്കുന്നതല്ല. ന്യായമായ പ്രക്ഷോഭങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടാവില്ല.

മതം പൗരത്വത്തിന്റെ അടിസ്ഥാനമായി മാറുമ്പോൾ ഭരണഘടന അട്ടിമറിക്കപ്പെടും. അപ്പോൾ മതനിരപേക്ഷ രാഷ്ട്രം എന്നതു മാറി മതാധിഷ്ഠിത രാഷ്ട്രമാവും. മതം പൗരത്വത്തിന് അടിസ്ഥാനമാവുന്ന നില ഉണ്ടാകരുത്. ഭരണഘടന ഉയർത്തുന്ന മതനിരപേക്ഷതയ്ക്കായി എക്കാലവും നിലകൊണ്ട സംസ്ഥാനമാണ് കേരളം. ഇപ്പോഴുള്ളത് മത പ്രശ്‌നം മാത്രമല്ല, രാജ്യത്തിന്റെ നിലനിൽപിനെ ബാധിക്കുന്ന പ്രശ്‌നമാണ്. ഒരു അമ്മയുടെ വിവിധ മക്കൾ എന്ന നിലയിലാണ് കേരളത്തിൽ നമ്മൾ കഴിയുന്നത്. ഇവിടെ പരസ്പരം ആദരിക്കുന്ന സ്ഥിതിയാണ് മതങ്ങൾ സ്വീകരിച്ചിട്ടുള്ളത്. മതം പ്രചരിപ്പിക്കാനെത്തിയവരെപ്പോലും നല്ല രീതിയിൽ സ്വീകരിച്ച നാടാണിത്. ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട നടപടികൾ സംസ്ഥാനം നിർത്തിവച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഡിറ്റൻഷൻ സെന്ററുകളില്ല. ഇവ സ്ഥാപിക്കാൻ നടപടിയുണ്ടാവില്ല.

എല്ലാവരും കൂടെയുണ്ടാകണം എന്ന് മാത്രം അഭ്യര്‍ത്ഥിക്കുന്നു.- കടകംപള്ളി സുരേന്ദ്രന്

നമ്മെ വിട്ടുപിരിഞ്ഞ പ്രിയ സഖാവ് ബി.എസ്.രാജീവിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെയും അദ്ദേഹത്തിന്റെ കര്‍മ്മപഥത്തെ സജീവമാക്കുന്നതിന് ഒത്തുചേര്‍ന്നവരുടെയും പിന്‍ബലത്തില്‍ പുരോഗമന ദൗത്യങ്ങള്‍ക്കായി ആരംഭിച്ച ബി.എസ്.രാജീവ്‌ ഫൗണ്ടേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സ:ബി.എസ്. രാജീവിന്റെ പ്രിയപ്പെട്ടവര്‍ ഒത്തുകൂടിയ ചടങ്ങ് അത്രമേല്‍ വൈകാരികമായിരുന്നു. അദ്ദേഹവുമായി ഒറ്റത്തവണയെങ്കിലും  പരിചയപ്പെട്ടവര്‍ക്ക് പോലും ഒരിക്കലും മറക്കുവാന്‍ സാധിക്കാത്ത ഓര്‍മ്മകള്‍ നല്‍കിയിട്ടുണ്ടാകും എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. 
എന്നെ സംബന്ധിച്ച് രാജീവ് എനിക്ക് എല്ലാമായിരുന്നു. രാജീവുമായുള്ള ബന്ധം എന്തായിരുന്നു എന്നെനിക്ക് ഇഴപിരിച്ചു എടുത്തു പറയുവാന്‍ സാധിക്കുകയില്ല. രാജീവ് എനിക്ക് സ്വന്തം അനുജനെ പോലെ പ്രിയപ്പെട്ടവനായിരുന്നു. മികച്ച സംഘാടകന്‍ ആയിരുന്നു. നല്ല രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആയിരുന്നു. എല്ലാത്തിനുമുപരി നല്ല സഖാവ് ആയിരുന്നു. 
വിദ്യാര്‍ത്ഥിസംഘടനാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ യൂണിവേഴ്സിറ്റി കോളേജിലെ സംഘടനാപ്രവര്‍ത്തനത്തില്‍ സജീവമായി നില്‍ക്കുന്ന കാലഘട്ടത്തിലാണ് രാജീവിനെ ഞാന്‍ പരിചയപ്പെടുന്നത്. ഞാന്‍ അന്ന് പാര്‍ട്ടിയുടെ തിരുവനന്തപുരം താലൂക്ക് കമ്മിറ്റി അംഗവും  കെ.എസ്.വൈ.എഫിന്റെ നേതാവും ആയിരുന്നു. വിദ്യാര്‍ത്ഥിസംഘടനാ രംഗത്തെ ചുമതല ഉണ്ടായിരുന്നതിനാല്‍ വിദ്യാര്‍ത്ഥി നേതാക്കളെയെല്ലാം നേരിട്ട് കാണാനും അവരുടെ കഴിവുകള്‍ മനസ്സിലാക്കാനും അവസരമുണ്ടായി. നല്ല വിദ്യാര്‍ത്ഥി നേതാവ് എന്ന നിലയിലും കോളേജ് യൂണിയന്‍ ഭാരവാഹി എന്ന നിലയിലും യൂണിവേഴ്സിറ്റി കോളേജില്‍ അന്നേ രാജീവ്  പ്രസിദ്ധനായിരുന്നു. കോളേജിലെ അധ്യാപകരുടെയും പ്രിന്‍സിപ്പലിന്റെയും  സഹപാഠികളുടെയും എന്തിന് ഇതര രാഷ്ട്രീയഅനുഭാവികളുടെ പോലും ഇഷ്ടപാത്രമായി മാറാന്‍ രാജീവിന് സാധിച്ചു. ആ സൗഹൃദങ്ങളൊക്കെ മരിക്കുന്നത് വരെ സൂക്ഷിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നതാണ് രാജീവിന്റെ പ്രത്യേകതയായി പറയേണ്ടത്. 
പരന്ന വായനാശീലവും ആഴത്തിലുള്ള അറിവും രാജീവിന്റെ പ്രത്യേകതയായിരുന്നു. സാഹിത്യ,സാംസ്‌കാരിക വിഷയങ്ങളില്‍ കൃത്യമായ നിലപാട് രാജീവിന് ഉണ്ടായിരുന്നു. വിപുലമായ ശിഷ്യസമ്പത്തുള്ള വളരെ മികച്ച ഒരു അധ്യാപകന്‍ കൂടിയായിരുന്നു സഖാവ്. മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകന്‍ ആകുന്നതിന് മുന്‍പ് ദീര്‍ഘകാലം സമാന്തര വിദ്യാഭ്യാസ സ്ഥാപനം നടത്തിയിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലെ തിരക്കുകള്‍ കാരണം തുടര്‍ച്ചയായി അത് ശ്രദ്ധിക്കാന്‍ പറ്റാതെ വന്നപ്പോഴാണ് അതില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുന്നത്. പക്ഷേ യുവതലമുറയിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും എന്നുമൊരു അധ്യാപകന്‍ തന്നെയായിരുന്നു ബി എസ് രാജീവ്.
നിസ്വാര്‍ത്ഥമായി ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച മനുഷ്യസ്‌നേഹിയായിരുന്നു സഖാവ് ബി എസ് രാജീവ്. സഖാവ് എന്ന വലിയ വാക്ക് അന്വര്‍ത്ഥമാക്കിക്കൊണ്ട് നേരിന്റെ പക്ഷത്ത് നിലയുറപ്പിച്ച ജനകീയനേതാവ്. എത്രത്തോളം അദ്ദേഹം ജനഹൃദയങ്ങളാല്‍ സ്‌നേഹിക്കപ്പെട്ടിരുന്നു എന്നതിന്റെ സാക്ഷ്യപ്പെടുത്തല്‍ ആയിരുന്നു സഖാവിന്റെ മരണവാര്‍ത്തയറിഞ്ഞെത്തിയ അണമുറിയാത്ത ജനസഞ്ചയം. മാനവികതയാണ് ഏറ്റവും വലിയ രാഷ്ട്രീയം എന്ന പാഠമാണ് സ്വന്തം ജീവിതം കൊണ്ട് രാജീവ് കാണിച്ചു തന്നത്. അടുത്ത തലമുറയിലെ പൊതുപ്രവര്‍ത്തകര്‍ക്കായി അദ്ദേഹം ബാക്കി വെച്ച പാഠമാണത്. ഓര്‍മകളില്‍ നിന്ന് രാജീവ് ഒരിക്കലും മായില്ല. നിറഞ്ഞ സ്‌നേഹത്തിന്റെ, നിസ്വാര്‍ത്ഥമായ മനസിന്റെ പ്രതീകമായി നിഴല്‍ പോലെ നമുക്കൊപ്പം സഖാവ് ബി എസ് രാജീവിന്റെ സ്മൃതികള്‍ ഉണ്ടാകും. ബി.എസ്.രാജീവ്‌ ജയിച്ച ഇടങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ കരുത്താക്കി വര്‍ത്തമാന കാലത്തിന്റെ ദൗത്യങ്ങളുമായി അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥമുള്ള ഫൗണ്ടേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. എല്ലാവരും കൂടെയുണ്ടാകണം എന്ന് മാത്രം അഭ്യര്‍ത്ഥിക്കുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാഷ്ട്രീയബാലപാഠങ്ങള്‍ പഠിക്കുന്നതിനു മുമ്പ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുഴങ്ങിക്കേട്ട ആദരണീയനായ ശ്രീ.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാഷ്ട്രീയബാലപാഠങ്ങള്‍ പഠിക്കുന്നതിനു മുമ്പ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുഴങ്ങിക്കേട്ട ആദരണീയനായ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്റെ ശബ്ദം തടയാന്‍ എകെജി സെന്ററില്‍ നിന്നുള്ള ഭീഷണികള്‍ മതിയാകില്ല. അത് മനസ്സിലാക്കി സംവാദത്തിന്റെ രാഷ്ട്രീയമര്യാദ ഉള്‍ക്കൊള്ളുന്നതാണ് ഉചിതം. പൗരത്വനിയമ ഭേദഗതിയേക്കുറിച്ചു സംവാദത്തിനു തയ്യാറാണ് എന്ന് ആദരണീയനായ ഗവര്‍ണര്‍ വ്യക്തമാക്കിയെങ്കിലും അതിന് മറുപടി നല്‍കുന്നതിനു പകരം ഭീഷണിയുടെ സ്വരത്തിലാണ് കോടിയേരി സംസാരിക്കുന്നത്. ചരിത്ര കോണ്‍ഗ്രസ് വേദിയെ സിപിഎം അനുകൂല ബുദ്ധിജീവികളുടെയും സിപിഎം എംപിയുടെയും മറ്റും അഴിഞ്ഞാട്ട വേദിയാക്കി മാറ്റിയതില്‍ ഖേദത്തിന്റെ കണികപോലും ഇല്ലാതെയാണ് കോടിയേരി ഗവര്‍ണറെ വിമര്‍ശിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഭരണഘടനാ പദവി വഹിക്കുന്നയാള്‍ സ്വീകരിക്കേണ്ട കീഴ്‌വഴക്കങ്ങള്‍ ലംഘിക്കുന്നു എന്നാണല്ലോ പ്രധാന ആക്ഷേപം. ഒന്നാമതായി, ഭരണഘടനാ പദവിയെന്നാല്‍ രാജ്ഭവനില്‍ പോയി ചില്ലുകൂട്ടില്‍ ഇരിക്കുക എന്നല്ല. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനു വേണ്ടി വാദിക്കുകയും അതിനെതിരായ കുപ്രചരണങ്ങളെ ചെറുക്കുകയും ഗവര്‍ണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. അതാണ് തികച്ചും ജനാധിപത്യപരമായും സിപിഎം നേതാക്കള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത സഹിഷ്ണുതയോടെയുമാണ് അദ്ദേഹം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഭരണഘടനാ പദവിയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുകതന്നെയാണ് ഗവര്‍ണര്‍. 
എന്നാല്‍ ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ താങ്കളുടെ മുഖ്യമന്ത്രി ചെയ്യുന്നതോ? അദ്ദേഹം ഭരണഘടനയോട് എന്തെങ്കിലും ആദരവോ കൂറോ പ്രകടമാക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരേ സ്വന്തം പദവി ഉപയോഗിച്ച് ആളുകളെ കൂട്ടി തെറ്റിദ്ധാരണ പരത്തുമോ. പദവിയുടെ മഹത്വം തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവച്ച് പോകാന്‍ മുഖ്യമന്ത്രിയെ ഉപദേശിക്കുകയാണ് പാര്‍ട്ടി സെക്രട്ടറി ചെയ്യേണ്ടത്. അങ്ങനെ ചെയ്താല്‍ താങ്കള്‍ക്ക് ഭരണഘടനയോട് ഉത്തരവാദിത്തമുണ്ട് എന്നെങ്കിലും കേരളം മനസ്സിലാക്കും. അതിന് മുട്ടു വിറയ്ക്കുമെങ്കില്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാനോട് രോഷം പ്രകടിപ്പിക്കാനും മുതിരേണ്ട. അദ്ദേഹം ഒറ്റയ്ക്കല്ല, പാര്‍ലമെന്റിനെയും ഭരണഘടനയെയും ബഹുമാനിക്കുന്ന കേരളജനത മുഴുവന്‍ അദ്ദേഹത്തിനൊപ്പമുണ്ട്. ഞങ്ങള്‍ പറയുന്നതുപോലെ പറഞ്ഞില്ലെങ്കില്‍ രാജിവച്ചേക്കൂ എന്ന രീതിയില്‍ ഗവര്‍ണറോടു പറയുന്നത് അപക്വമാണ്, അഹങ്കാരമാണ്.
ഗവര്‍ണര്‍ പറയുന്നത് അദ്ദേഹത്തിന് ഉറച്ച ബോധ്യമുള്ള നിലപാടാണ്. അതിനു പകരം നിങ്ങള്‍ എഴുതിക്കൊടുക്കുന്ന വാറോല വായിക്കാന്‍ ആത്മാഭിമാനവും ഉന്നത പൊതുപ്രവര്‍ത്തന പാരമ്പര്യവുമുള്ള ശ്രീ ആരിഫ് മുഹമ്മദ് ഖാനെ കിട്ടില്ല. ഗവര്‍ണര്‍ പ്രാദേശിക രാഷ്ട്രീയകാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം എന്ന സര്‍ക്കാരിയ കമ്മീഷന്‍ ശുപാര്‍ശ കോടിയേരി പരാമര്‍ശിച്ചതു നന്നായി. പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ ചര്‍ച്ചകള്‍ പ്രാദേശിക രാഷ്ട്രീയ കാര്യമാണോ? ദേശീയ മാനങ്ങളുള്ള, അതീവ പ്രാധാന്യമുള്ള വിഷയത്തെ പ്രാദേശിക കാര്യമാക്കി ചുരുക്കുന്ന കോടിയേരിയെപ്പോലുള്ളവര്‍ക്ക് ഗവര്‍ണറുടെ മുന്നില്‍ സംവാദത്തിന് ഇരുന്നുകൊടുക്കാനുള്ള ചങ്കൂറ്റം ഉണ്ടാകാത്തത് സ്വാഭാവികം.

മുൻകൂട്ടി പോലീസിന്റെ അനുമതി വാങ്ങി സമാധാനപരമായി നടത്തിയ പഥസഞ്ചനത്തെ ഡി വൈ എഫ് ഐക്കാർ ആക്രമിക്കുകയായിരുന്നു.


കേരളം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തുടർച്ചയായി
ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളും  അദ്ദേഹത്തിന് സുരക്ഷ
ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ അനാസ്ഥ കാട്ടുന്നതും മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ എം.എൽ.എ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട്  അയച്ച കത്തിലാണ് ഭരണഘടനാത്തകർച്ച ചൂണ്ടിക്കാണിച്ചിട്ടുള്ളത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ആക്രമങ്ങൾ നേരിടുന്ന ഗവർണ്ണർക്ക്  മതിയായ സംരക്ഷണം ഒരുക്കുന്നതിൽ സംസ്ഥാന പോലീസ് അങ്ങേയറ്റത്തെ അനാസ്ഥയും നിരുത്തരവാദിത്വവും രാജ്യത്തെ ഫെഡറൽ വ്യവസ്ഥക്ക് ഭീഷണിയാണ്, രാജഗോപാൽ പറഞ്ഞു. പ്രാസംഗീകാരുടെ പട്ടികയിൽ ഇല്ലാത്തവരെ ഗവർണ്ണർ പ്രസംഗിക്കുന്ന വേദിയിൽ അദ്ദേഹത്തോടൊപ്പം ഇരിക്കാൻ അനുവദിച്ചത്
ഗുരുതരമായ പ്രോട്ടോകോൾ ലംഘനമാണ്. ഇവയൊന്നും വിശദീകരിക്കാൻ ബാധ്യസ്ഥനായ മുഖ്യമന്ത്രി പിണറായി വിജയൻ ഇത് വരെ കൂട്ടാക്കിയില്ല.പിണറായിയുടെ ജില്ലയിൽ അദ്ദേഹത്തിന്റെ അറിവും സമ്മതവും കൂടാതെ ഭരണത്തലവനായ
ഗവര്ണർക്കെതിരെ  അനിഷ്ട സംഭവങ്ങൾ അരങ്ങേറുമെന്ന് വിശ്വസിക്കാനാവില്ല .

കേരളം ഗവർണറെ മാത്രമല്ല ലക്ഷദ്വീപിലേക്കുള്ള യാത്രാമധ്യേ കേരളത്തിലെത്തിയ മണിപ്പൂർ ഗവർണർ നജ്മ ഹെപ്തുള്ളക്കും ആലുവയിൽ മാർഗ്ഗതടസമുണ്ടാക്കാൻ ശ്രമം നടന്നു എന്ന് കത്തിൽ പറയുന്നു. കർണാടക  മുഖ്യമന്ത്രി കേരളത്തിൽ തീർത്ഥാടനത്തിന് എത്തിയപ്പോഴും പല സ്ഥലങ്ങളിൽ വഴിതടയൽ നേരിട്ടു.

നിയമസമാധാനം ഉറപ്പു വരുത്തുന്നതിൽ സംസ്ഥാന പൊലീസ് പരാജയപ്പെടുന്നു എന്നതിന് മറ്റൊരു ഉദാഹരണമായി കേന്ദ്ര ആഭ്യന്തരമന്ത്രിക്കുള്ള കത്തിൽ രാജഗോപാൽ ഉന്നയിച്ചിട്ടുള്ളത്
കാസർഗോഡ് ആർ എസ് എസ് പഥസഞ്ചലനത്തിനെതിരെ നടന്ന ആക്രമണമാണ്. മുൻകൂട്ടി പോലീസിന്റെ അനുമതി വാങ്ങി സമാധാനപരമായി നടത്തിയ പഥസഞ്ചനത്തെ ഡി വൈ എഫ് ഐ
ക്കാർ ആക്രമിക്കുകയായിരുന്നു.

​​വഹിക്കുന്ന പദവിക്ക്‌ നിരക്കാത്ത രൂപത്തിലാണ്‌ കേരള ഗവര്‍ണ്ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കന്നതെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.


​​വഹിക്കുന്ന പദവിക്ക്‌ നിരക്കാത്ത രൂപത്തിലാണ്‌ കേരള ഗവര്‍ണ്ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കന്നതെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

ഭരണഘടന പദവി വഹിക്കുന്നവര്‍ സാധാരണഗതിയില്‍ സ്വീകരിക്കേണ്ട കീഴ്‌വഴക്കങ്ങള്‍ പരസ്യമായി ലംഘിക്കുകയാണ്‌ ഗവര്‍ണ്ണര്‍ ചെയ്യുന്നത്‌. ലോകം ആദരിക്കുന്ന ചരിത്രകാരന്മാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ചരിത്ര കോണ്‍ഗ്രസ്സില്‍, തയ്യാറാക്കിയ പ്രസംഗം മാറ്റി വെച്ച്‌ രാഷ്ട്രീയ പ്രസംഗം നടത്തുകയാണ്‌ ഗവര്‍ണ്ണര്‍ ചെയ്‌തത്‌. വളരെ ചെറുപ്പത്തില്‍ എം.പി ആയിരുന്ന ആളായതിനാല്‍ രാഷ്ട്രീയം പറയാതെ കഴിയില്ല എന്ന സമീപനം അപക്വമാണ്‌. ഇന്നലത്തെ രാഷ്ട്രീയ പ്രവര്‍ത്തനമല്ല ഇന്നത്തെ ഭരണഘടന പദവിയുടെ നിര്‍വ്വഹണം ആവശ്യപ്പെടുന്നതെന്ന്‌ ഗവര്‍ണ്ണര്‍ തിരിച്ചറിയണം. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന്‌ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട്‌. ഇപ്പോഴത്തെ പദവിയുടെ പരിമിതി തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച്‌ പൂര്‍ണ്ണസമയ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ തയ്യാറാവുകയാണ്‌ വേണ്ടത്‌.

പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്നതില്‍ ബി.ജെ.പി നേതൃത്വത്തെ പോലെയാണ്‌ അദ്ദേഹത്തിന്റെ പ്രവൃത്തികള്‍. രാജ്യത്ത്‌ ആദ്യമായി മതത്തെ അടിസ്ഥാനപ്പെടുത്തി പൗരത്വം നല്‍കുന്ന നിയമത്തിനെതിരെ വലിയ പ്രതിഷേധമാണ്‌ ഉയര്‍ന്നിട്ടുള്ളത്‌. നിയമത്തിന്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്‌ നോട്ടീസ്‌ അയച്ചിരിക്കുകയാണ്‌. പാര്‍ലമെന്റ്‌ പാസ്സാക്കിയ നിയമം ഭരണഘടനക്ക്‌ അനുസൃതമാണോയെന്ന്‌ പരിശോധിക്കാനുള്ള അവകാശം സുപ്രീം കോടതിയിലാണ്‌ നിക്ഷിപ്‌തമായിട്ടുള്ളത്‌. രാജ്യത്തെ ഭരണഘടന ഗവര്‍ണ്ണര്‍ക്ക്‌ അങ്ങനെയൊരു സവിശേഷ അധികാരം നല്‍കുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളുടെ രാഷ്ട്രീയ പ്രചാരണ ചുമതലയും ഗവര്‍ണ്ണറില്‍ നിക്ഷിപ്‌തമല്ല. കഴിഞ്ഞ ബി.ജെ.പി സര്‍ക്കാര്‍ നിയമിച്ചതാണെങ്കിലും പദവിയുടെ അന്തസത്തക്ക്‌ ചേരുന്ന രീതിയിലായിരുന്നു കഴിഞ്ഞ ഗവര്‍ണ്ണര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പ്രസക്തം. അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ ഇപ്പോഴത്തെ ഗവര്‍ണ്ണര്‍ തയ്യാറാകണം.

ഗവര്‍ണ്ണര്‍മാര്‍ പ്രാദേശിക രാഷ്ട്രീയ കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്ന്‌ സര്‍ക്കാരിയ കമ്മീഷന്‍ വ്യക്തമായി ശുപാര്‍ശ നല്‍കിയിട്ടുണ്ട്‌. ഗവര്‍ണ്ണര്‍ പദവിയെ സങ്കുചിത രാഷ്ട്രീയ താത്‌പര്യങ്ങള്‍ക്കായി ദുരുപയോഗ പ്പെടുത്തുന്ന രീതി കോണ്‍ഗ്രസ്സിന്റെ കാലത്ത്‌ തുടങ്ങിയതാണ്‌. ബി.ജെ.പി ഭരണം ഈ പ്രവണതയെ ശക്തിപ്പെടുത്തി. സംസ്ഥാനങ്ങളില്‍ അധികാരം പിടിക്കുന്നതിനായി വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും ഗവര്‍ണ്ണര്‍മാരെ ഉപയോഗിച്ചു. കര്‍ണ്ണാടകയിലും മഹാരാഷ്ട്രയിലും അപമാനകരമായ രീതിയിലേക്ക്‌ ഗവര്‍ണ്ണര്‍മാര്‍ തരംതാഴ്‌ന്നു. ആ ഗണത്തില്‍ പരിഗണിക്കാവുന്ന രൂപത്തിലാണ്‌ കേരള ഗവര്‍ണറുടെ ഇപ്പോഴത്തെ പ്രവൃത്തികള്‍. ഭരണഘടനാ പദവിയുടെ അന്തസത്ത ഉള്‍ക്കൊണ്ട്‌ ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഗവര്‍ണ്ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ തയ്യാറാകണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

Saturday, December 28, 2019

കമ്മ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യ സമര പോരാട്ടത്തെ ഒറ്റികൊടുത്തവരാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെ ചരിത്രം അറിഞ്ഞു കൂടാത്തത് കൊണ്ട് സംഭവിച്ച വിവരക്കേടായി കാണാനാവിലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി സ.

കമ്മ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യ സമര പോരാട്ടത്തെ ഒറ്റികൊടുത്തവരാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെ ചരിത്രം അറിഞ്ഞു കൂടാത്തത് കൊണ്ട് സംഭവിച്ച വിവരക്കേടായി കാണാനാവിലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി സ. കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മുല്ലപ്പള്ളിക്ക് സ്ഥലജലവിഭ്രാന്തി ബാധിച്ചിരിക്കുകയാണോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്‍റെ കിരാത ഭരണത്തിനെതിരെ രൂപംകൊണ്ട സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ നിർണായക പങ്കാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ചത് എന്ന് ഇന്ത്യാചരിത്രത്തിന്‍റെ പ്രാഥമികപാഠമെങ്കിലും വായിച്ചവര്‍ക്കറിയാം.

ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്‍റെ അവിഭാജ്യ ഭാഗമായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍ എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. തൊഴിലാളികളുടെയും വിപ്ലവകാരികളുടെയും നേതൃത്വത്തില്‍ ബോംബെ, കല്‍ക്കത്ത, മദ്രാസ്‌,ലാഹോര്‍,ബനാറസ്‌ തുടങ്ങിയ നഗരങ്ങളില്‍ കമ്യൂണിസ്റ്റു ഗ്രൂപ്പുകള്‍ രൂപം കൊണ്ടതും, റൗലറ്റു ആക്റ്റ്‌, ജാലിയന്‍ വാല ബാഗ് കൂട്ടക്കൊല, ബ്രിട്ടീഷുകാരുടെ ചൂഷണം, ക്രൂരത തുടങ്ങിയവയ്ക്കെതിരെ സോഷ്യലിസ്റ്റ്‌ ആശയഗതി ഉള്‍ക്കൊണ്ട വിപ്ലവകാരികളുടെ നേതൃത്വത്തില്‍ നടന്ന തൊഴിലാളി ബഹുജന സമരങ്ങൾ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സുവർണലിപികളാൽ എഴുതപ്പെട്ട ഏടുകളാണെന്ന് കോടിയേരി ഓർമിപ്പിച്ചു.

1921 ല്‍ അഹമ്മദാബാദിലും 1922 ല്‍ ഗയയിലും നടന്ന കോണ്‍ഗ്രസ്‌ സമ്മേളനങ്ങളില്‍ ഇന്ത്യക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം വേണമെന്ന ആവശ്യം കമ്യൂണിസ്റ്റുകാർ ഉന്നയിച്ചു. തുടർന്ന് പാര്‍ട്ടി തൊഴിലാളി കര്‍ഷക സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുകയും തൊഴിലാളി സംഘടനാ പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്തു. ട്രേഡ് യൂണിയനുകളുടെ എണ്ണവും അംഗസംഖ്യയും നാള്‍ക്കുനാള്‍ വര്‍ധിച്ചു. തൊഴിലാളികളെയും കൃഷിക്കാരെയും ബ്രിട്ടീഷുകാര്‍ക്കെതിരെ തിരിക്കുന്നുവെന്നാരോപിച്ച് വിവിധ പ്രവിശ്യകളിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാക്കളെ ബ്രിട്ടീഷ് പട്ടാളം ക്രൂരമായി വേട്ടയാടി.

കൃഷിക്കാരേയും തൊഴിലാളികളെയും ബഹുജനങ്ങളെയും സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ അണിനിരത്താന്‍ 1927 ല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കര്‍ഷക-തൊഴിലാളി സംഘടനകള്‍ രൂപം കൊണ്ടു. പ്രവിശ്യാ തലങ്ങളില്‍ യുവജന-വിദ്യാര്‍ഥി സംഘടനകള്‍ക്കും രൂപം കൊടുത്തു. ബഹുജന പ്രക്ഷോഭം വളര്‍ത്തിയെടുത്ത് ജനങ്ങളെയാകെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ അണിനിരത്തുക എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ അന്തിമ വിജയത്തിലേക്ക് നയിച്ചതെന്നു ചരിത്രം പഠിച്ച ഏതൊരു വ്യക്തിക്കും ബോധ്യമുള്ളതാണ്.

ആ ചരിത്രത്തെയാണ് മുല്ലപ്പള്ളി തള്ളിപറഞ്ഞിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാർ പാദസേവ ചെയ്തവരാണ് എന്ന പ്രയോഗം തിരുത്തി മാപ്പു പറയാൻ കെ പി സി സിയുടെ അധ്യക്ഷൻ തയാറാവണം. കെപിസിസി പ്രസിഡന്‍റ് പദവിയിലിരുന്ന് ഇത്തരം വിഢിത്തങ്ങള്‍ വിളിച്ചുപറയുന്നതില്‍ അദ്ദേഹത്തിന് നാണമില്ലെങ്കിലും ഉളുപ്പ് ബാക്കിയുള്ള കോണ്‍ഗ്രസുകാര്‍ ലജ്ജിച്ച് തലകുനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് പദ്ധതി പ്രകാരം ജനുവരിയിൽ 2 ലക്ഷം വീടുകൾ കേരളത്തിൽ പൂർത്തിയാകുന്നു.

ലൈഫ് പദ്ധതി പ്രകാരം ജനുവരിയിൽ 2 ലക്ഷം വീടുകൾ കേരളത്തിൽ പൂർത്തിയാകുന്നു. എല്ലാ ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ വീടു നൽകുവാനായി ആവിഷ്കരിച്ച ലൈഫ് പദ്ധതി അതിദ്രുതം അതിൻ്റെ ലക്ഷ്യത്തിലോട്ടു നീങ്ങുകയാണ്.  ജനുവരി 26-നുള്ളിൽ 2 ലക്ഷം വീടുകളുടെ നിർമ്മാണം വിജയകരമായി പൂർത്തിയാകും. പദ്ധതി പുരോഗതി വിലയിരുത്തുകയും തുടർ നടപടികൾ തീരുമാനിക്കുകയും ചെയ്തു. 

ലൈഫ് രണ്ടാംഘട്ടം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന വിഹിതമായി 242.5 കോടി രൂപയാണ് അനുവദിക്കേണ്ടിയിരുന്നത്. ഇതില്‍ 68 കോടി രൂപ ഇതിനകം റിലീസ് ചെയ്തു. ബാക്കി തുക ഉടനെ റിലീസ് ചെയ്യും. 

പൂര്‍ത്തിയാകാത്ത വീടുകളുടെ നിര്‍മ്മാണമാണ് ലൈഫിന്റെ ഒന്നാംഘട്ടത്തില്‍ ഏറ്റെടുത്തിരുന്നത്. ഈ പദ്ധതിയില്‍ 54,183 ഗുണഭോക്താക്കളാണുള്ളത്. ഇതിനകം തന്നെ 96 ശതമാനം വീടുകളും പൂര്‍ത്തിയായി.    

സ്വന്തമായി ഭൂമിയുള്ള ഭവനരഹിതര്‍ക്ക് പാര്‍പ്പിടം ഒരുക്കാനുള്ള രണ്ടാംഘട്ട പദ്ധതിയില്‍ 91,147 ഗുണഭോക്താക്കളാണുള്ളത്. ഇതില്‍ 60,524 വീടുകള്‍ (66.36 ശതമാനം) പൂര്‍ത്തിയായി. 30,623 വീടുകളാണ് രണ്ടാംഘട്ടത്തില്‍ ബാക്കിയുള്ളത്. രണ്ടാംഘട്ടത്തില്‍ 13,000 വീടുകളുടെ പ്രവൃത്തി മേല്‍ക്കൂരവരെ എത്തിയിട്ടുണ്ട്. 8,000 ത്തോളം വീടുകള്‍ ലിന്‍ഡല്‍ ലെവലില്‍ എത്തി. ഇവയെല്ലാം ജനുവരിയില്‍ പൂര്‍ത്തിയാകും. ബാക്കിയുള്ള ഒന്‍പതിനായിരത്തോളം വീടുകള്‍ ഫെബ്രുവരി, മാര്‍ച്ച് മാസമാകുമ്പോഴേക്കും പൂര്‍ത്തിയാകും.  

രണ്ടാംഘട്ടത്തിലുള്ള പി.എം.എ.വൈ (ഗ്രാമീണ്‍) വിഭാഗത്തില്‍ 17,471 ഗുണഭോക്താക്കളാണുള്ളത്. ഇതില്‍ 94 ശതമാനം വീടുകളും പൂര്‍ത്തിയായി. ബാക്കിയുള്ള വീടുകള്‍ മാര്‍ച്ചിനു മുമ്പ് പൂര്‍ത്തിയാകും. പി.എം.എ.വൈ (നഗരം) വിഭാഗത്തില്‍ 75,887 ഗുണഭോക്താക്കളാണുള്ളത്. ഇതില്‍ 28,334 വീടുകള്‍ പൂര്‍ത്തിയായി. ബാക്കിയുള്ളതില്‍ 22,000 വീടുകള്‍ ജനുവരി 31 നു മുമ്പ് പൂര്‍ത്തിയാകും. പി.എം.എ.വൈ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ 82 കോടി രൂപയില്‍ 41 കോടി രൂപ ഇതിനകം റിലീസ് ചെയ്തു. ബാക്കി 41 കോടി ഉടനെ അനുവദിക്കും. 

പി.എം.എ.വൈ ഗ്രാമീണ്‍ വിഭാഗത്തില്‍ കേന്ദ്രം 72,000 രൂപ മാത്രമാണ് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാറും പ്രാദേശിക സ്വയംഭരണ സ്ഥാപനവും കൂടി 2.8 ലക്ഷം രൂപ നല്‍കുന്നു. നഗരം വിഭാഗത്തില്‍ 1.5 ലക്ഷം രൂപയാണ് കേന്ദ്ര വിഹിതം. ഈ വിഭാഗത്തില്‍ സംസ്ഥാന സര്‍ക്കാരും പ്രാദേശിക സ്വയംഭരണ സ്ഥാപനവും ചേര്‍ന്ന് 2.5 ലക്ഷം രൂപ ലഭ്യമാക്കുന്നു.

ഭൂരഹിതരും ഭവനരഹിതരുമായവര്‍ക്കു വേണ്ടിയുള്ള മൂന്നാംഘട്ട പദ്ധതിയില്‍ ഫ്‌ളാറ്റ് സമുച്ചയമാണ് പണിയുന്നത്. മൊത്തം 1.06 ലക്ഷം ഗുണഭോക്താക്കളാണ് ഈ ഘട്ടത്തിലുള്ളത്. 10 ജില്ലകളിലായി 10 ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പണിയുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 2020 ജൂണിനു മുമ്പ് ഈ പത്തു ഫ്‌ളാറ്റുകളും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഫ്രീ ഫാബ്രിക്കേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് 10 ഫ്‌ളാറ്റുകളും പണിയുന്നത്. ഇതിനു പുറമേ 56 ഫ്‌ളാറ്റു സമുച്ചയങ്ങള്‍ക്കുള്ള വിശദ പദ്ധതി രേഖ തയ്യാറാക്കുകയാണ്. ഫെബ്രുവരിയില്‍ ഈ പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയും. ആറു മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

ഫ്‌ളാറ്റുകള്‍ പണിയുന്നതിന് 300 ഓളം സ്ഥലങ്ങള്‍ ലൈഫ് മിഷന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ള സ്ഥലങ്ങള്‍ കൂടി ജനുവരിയോടെ കണ്ടെത്തണമെന്ന് നിര്‍ദേശിച്ചു.

ഈ മുന്നൂറിലധികം പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതവും അന്തസ്സുറ്റതുമായ ജീവിതം ഉറപ്പു നല്‍കാന്‍ തയ്യാറാകാതെ പൊതു ഇടം സ്ത്രീകളുടേതുമാണ് എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല.


നിര്‍ഭയ ദിനമായി ആചരിക്കുന്ന ഡിസംബര്‍ 29ന് സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചിരിക്കുന്ന സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പും മന്ത്രി കെ കെ ശൈലജ ടീച്ചറും കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അതിനെതിരെ പൊതുബോധം സൃഷ്ടിക്കാന്‍ എന്ന പേരില്‍ സര്‍ക്കാര്‍ തന്നെ രംഗത്ത് ഇറങ്ങേണ്ടി വന്നിരിക്കുന്നു. ഇത് നിസ്സാര കാര്യമല്ല. 29ന് രാത്രി 11 മുതല്‍ ഒരു മണി വരെ സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിക്കാനാണ് തീരുമാനം. പൊതു ഇടം എന്റേതും എന്ന സന്ദേശം സ്ത്രീകളില്‍ എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം എന്നും പറയുന്നു. യഥാര്‍ത്ഥത്തില്‍ മന്ത്രിയും പൊലീസും പരിവാരങ്ങളുമൊക്കെയായി മാധ്യമ ക്യാമറകള്‍ക്കു മുന്നിലൂടെ രാത്രി രണ്ടു മണിക്കൂര്‍ നടന്നാല്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് രാത്രി സുരക്ഷിതമായി സഞ്ചരിക്കാമെന്നും പൊതു ഇടം സ്ത്രീയുടേതു കൂടി ആയി മാറുമെന്നും പ്രചരിപ്പിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്, സ്ത്രീകളെ പരിഹസിക്കലാണ്. ഒറ്റയ്‌ക്കോ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഒപ്പമോ സ്ത്രീക്ക് ഏത് സമയത്തും കേരളത്തില്‍ എവിടെയും സഞ്ചരിക്കാനുള്ള സുരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. കഴിഞ്ഞ ആറ് പതിറ്റാണ്ടിലധികമായി കേരളം മാറി മാറി ഭരിച്ച മുന്നണികള്‍ക്ക് ആ സുരക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന്റെ കുറ്റസമ്മതം കൂടിയാണ് ശൈലജ ടീച്ചറുടെ രാത്രി നടത്തം പരിപാടി. സ്ത്രീസുരക്ഷ ഉറപ്പാക്കുക എന്ന ആവശ്യം ഉന്നയിച്ച് പല രാജ്യങ്ങളിലും സ്ത്രീകൂട്ടായ്മകള്‍ അതാതിടത്തെ സര്‍ക്കാരുകള്‍ക്കെതിരേ പ്രതീകാത്മകമായി നടത്തിയിട്ടുള്ള പ്രക്ഷോഭ രീതിയാണ് ഇത്. സര്‍ക്കാര്‍ തന്നെ അതിന്റെ പ്രചാരകരായി വരുന്ന ദുസ്ഥിതി കേരളത്തിലെ സ്ത്രീകള്‍ തിരിച്ചറിയുന്നുണ്ട്. പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത വനിതാ ശിശുക്ഷേമ വകുപ്പ് രൂപീകരിച്ചതുകൊണ്ടു മാത്രം സ്ത്രീ സുരക്ഷ നടപ്പാകില്ല.

നിര്‍ഭയദിനത്തില്‍ സ്ത്രീസുരക്ഷാ പരിപാടികളുമായി രംഗത്തു വന്നിരിക്കുന്ന കെ കെ ശൈലജ ടീച്ചറും സര്‍ക്കാരും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേരളത്തിലെ നിര്‍ഭയ പദ്ധതിക്ക് ആ പേര് തിരിച്ചു നല്‍കണം. ആരുമറിയാതെ ഉത്തരവിറക്കി നിര്‍ഭയ പദ്ധതിയുടെ പേര് മാറ്റി വിമന്‍ ആന്റ് ചില്‍ഡ്രന്‍ പ്രോഗ്രാം എന്നാക്കി മാറ്റിയിരിക്കുകയാണ് സര്‍ക്കാര്‍. മാത്രമല്ല ബലാല്‍സംഗക്കേസുകളില്‍ ഇരകളായ പെണ്‍കുട്ടികളെ താമസിപ്പിക്കുന്ന നിര്‍ഭയ ഷോര്‍ട് സ്റ്റേ ഹോമുകള്‍ ( വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോം) പൂട്ടിക്കാനും സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണ്. മാസങ്ങളായി പ്രവര്‍ത്തന ഫണ്ടും ജീവനക്കാരുടെ ശമ്പളവും നല്‍കാതെ ബുദ്ധിമുട്ടിക്കുന്നു. ഹോമുകളുടെ ചുമതല സാമൂഹികനീതി വകുപ്പിനാണെങ്കിലും നടത്തുന്നത് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള മഹിളാ സമഖ്യ സൊസൈറ്റി (എംഎസ്എസ്സ്) ആണ്. അന്തേവാസികളെ പട്ടിണിക്കിടാതിരിക്കാന്‍ എംഎസ്എസ് അവരുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടില്‍ നിന്നു വക മാറ്റിയാണ് ഹോമുകളുടെ പ്രവര്‍ത്തനം ഇപ്പോള്‍ നടത്തുന്നത്. എംഎസ്എസ് നടത്തുന്ന ഒമ്പത് ഷോര്‍ട് സ്റ്റേ ഹോമുകളും സന്നദ്ധ സംഘടനകള്‍ നടത്തുന്ന മൂന്നെണ്ണവുമാണുള്ളത്. തിരുവനന്തപുരത്ത് മൂന്നെണ്ണവും കാസര്‍കോട്, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളില്‍ ഓരോന്നും വീതമാണ് എംഎസ്എസ് നടത്തുന്ന ഹോമുകള്‍. കോഴിക്കോട്ടും എറണാകുളത്തും കൊല്ലത്തും സന്നദ്ധ സംഘടനകളാണ് നടത്തുന്നത്. എറണാകുളത്തേത് നിര്‍ത്തി. കോട്ടയത്ത് പുതിയത് തുടങ്ങി. പക്ഷേ, നിലവിലുള്ളവയ്ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നുമില്ല.

സ്ത്രീ സംരക്ഷണവും ഇരകള്‍ക്കൊപ്പം നില്‍ക്കലും ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ അവകാശവാദമായിരിക്കെയാണ് ഈ ക്രൂരമായ അവഗണനയും ഷോര്‍ട് സ്റ്റേ ഹോമുകളെ തകര്‍ക്കാനുള്ള നീക്കവും. ആര്‍ക്കു വേണ്ടി, ആരെ സഹായിക്കാനാണ് ഈ ശ്രമം എന്ന് പറയാന്‍ മുഖ്യമന്ത്രിക്കും സാമൂഹിക നീതി-വനിതാ ശിശുക്ഷേമ മന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. പ്രതികളെ സഹായിക്കാനോ? കേരളത്തെ പിടിച്ചുകുലുക്കിയതും നിരവധി കുടുംബങ്ങളെ കണ്ണീരിലാഴ്ത്തിയതുമായ കേസുകളിലെ മുഖ്യസാക്ഷികള്‍ കൂടിയാണ് നിര്‍ഭയ ഹോമുകളിലെ അന്തേവാസികള്‍. ഓരോ ഇരയും അവരുടെ കേസിലെ മുഖ്യസാക്ഷികൂടിയായതുകൊണ്ട് പ്രതികളോ അവരുടെ ആളുകളോ പരസ്യമായും രഹസ്യമായും കാത്തിരിക്കുന്നുണ്ട,് റാഞ്ചിക്കൊണ്ടു പോകാന്‍. അതുകൊണ്ട് ഒരേസമയം ഇരയും സാക്ഷിയുമാണ് ഇവിടെ സുരക്ഷിതരായിരിക്കേണ്ടത്. ആ ജാഗ്രത ഇല്ലാതെയാണ് ഇപ്പോള്‍ ആ ഹോമുകളെ അവഗണിക്കുന്നത്. മുന്നൂറിലിധികം പെണ്‍കുട്ടികള്‍ക്ക് തങ്ങള്‍ ജനിക്കുകയോ വളരുകയോ ചെയ്ത വീടുകളേക്കാള്‍ പ്രിയപ്പെട്ടതാകേണ്ട ഷെല്‍ട്ടറുകളാണ് ഇവ. ഷോര്‍ട്ട്സ്റ്റേ ഹോമുകള്‍ക്കു വേണ്ടി പന്ത്രണ്ടരക്കോടി രൂപ വകയിരുത്തുന്നു എന്നാണ് കഴിഞ്ഞ ബഡ്ജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ടി എം തോമസ് ഐസക് നിയമസഭയില്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഈ ഹോമുകള്‍ തടവറകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്നും ഇവയെ സ്ത്രീസൗഹൃദപരമാക്കുമെന്നും കൂടി അദ്ദേഹം സഭയില്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടികള്‍ക്ക് ജീവിതത്തേക്കുറിച്ചു പ്രതീക്ഷ നല്‍കുന്ന അന്തരീക്ഷമുണ്ടാക്കും എന്നാണ് പറഞ്ഞത്. പക്ഷേ, സംഭവിച്ചത് നേരേ തിരിച്ചാണ്.

ലൈംഗികപീഢനത്തിന് ഇരയായ പെണ്‍കുട്ടികളെ താമസിപ്പിക്കുന്ന നിര്‍ഭയ പദ്ധതിയുടെ ഭാഗമായ ഷോര്‍ട് സ്‌റ്റേ ഹോമുകള്‍ക്ക് ഫണ്ട് നിഷേധിച്ചും പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കിയും ശ്വാസം മുട്ടിക്കുകയുമാണ്. തികഞ്ഞ ഉത്തരവാദിത്തത്തോടെയാണ് ഇത് പറയുന്നത്. ഈ മുന്നൂറിലധികം പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതവും അന്തസ്സുറ്റതുമായ ജീവിതം ഉറപ്പു നല്‍കാന്‍ തയ്യാറാകാതെ പൊതു ഇടം സ്ത്രീകളുടേതുമാണ് എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല.

സ്വപ്ന പദ്ധതിയായ കെ-ഫോൺ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

സ്വപ്ന പദ്ധതിയായ കെ-ഫോൺ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഒന്നാം ഘട്ടത്തിൽ 50,000 കിലോമീറ്ററിൽ സർവ്വെ പൂർത്തിയാക്കിക്കഴിഞ്ഞു. ഇതിലെ തിരഞ്ഞെടുക്കപ്പെട്ട 30,000 കിലോ മീറ്ററിൽ ഒപ്ക്ടിക്കൽ ഫൈബർ വലിക്കുന്ന ജോലിയാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്. തിരുവനന്തപുരത്തെ  പരുത്തിപ്പാറയിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ മുതൽ ടെക്നോപാർക്കിലെ സ്റ്റേറ്റ് ഡാറ്റാ സെന്റർ വരെയുള്ള 11 കിലോ മീറ്റർ ലൈനിലാണ് ഒപ്ക്ടിക്കൽ ഫൈബർ വലിക്കുന്ന ജോലികൾ ആരംഭിച്ചത്. കെ.എസ്.ഇ.ബിയുടെ തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റുകളിലൂടെയാണ് ഫൈബർ ലൈനുകൾ വലിക്കുന്നത്.  പൈലറ്റ് പദ്ധതി  പൂർത്തിയായി കഴിഞ്ഞാൽ  ആദ്യഘട്ടത്തിൽ 30,000 കിലോ മീറ്റർ ഒപ്ക്ടിക്കൽ ഫൈബർ സംസ്ഥാനത്തുടനീളം വലിക്കും. 

സംസ്ഥാനത്തെ ഒറ്റപ്പെട്ട ​ഗ്രാമ പഞ്ചായത്തായ ഇടമലക്കുടി തുടങ്ങി, വയനാട്, ഇടുക്കി  ഉൾപ്പെടെയുള്ള ഉൾ പ്രദേശങ്ങളിലും സർവ്വെ നടപടികൾ പൂർത്തിയാക്കിയതിന് ശേഷമാണ് രണ്ടാം ഘട്ട നിർമ്മാണത്തിലേക്ക് കടന്നത്. ഇതിന്‍റെ ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാനത്ത് സൗജന്യമായി ഇന്റർനെറ്റ് കണക്ഷൻ നൽകേണ്ട 10,000 സർക്കാർ ഓഫീസുകൾ ഇതിനകം തിരഞ്ഞെടുത്തു കഴിഞ്ഞു. ഇപ്പോൾ ആരംഭിച്ച ഒപ്ക്ടിക്കൽ ഫൈബർ വലിക്കുന്നത് മാർച്ച് മാസത്തോടെ 10,000 കിലോ മീറ്ററും , ജൂൺ മാസത്തോടെ 30,000 കിലോമീറ്ററും പൂർത്തീകരിക്കുവാനുമാണ് ലക്ഷ്യമിടുന്നത്.

Thursday, December 26, 2019

ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് ജനസംഖ്യയും സീറ്റുകളും തമ്മിലെ അനുപാതം കുറയ്‌ക്കേണ്ടത് ആവശ്യമാണെന്ന് സര്‍ക്കാര്‍ കരുതുന്നു.

സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും അംഗങ്ങളുടെ എണ്ണം ഒന്നു വീതം വര്‍ദ്ധിപ്പിക്കുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്റ്റും കേരള മുന്‍സിപ്പാലിറ്റി ആക്റ്റും ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്. നിലവില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ എണ്ണം 13-ല്‍ കുറയാനോ 23-ല്‍ കൂടാനോ പാടില്ല. അത് 14 മുതല്‍ 24 വരെ ആക്കാനാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥചെയ്തിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തിലെ അംഗങ്ങളുടെ എണ്ണവും ഇതേ രീതിയില്‍ വര്‍ദ്ധിക്കും. ജില്ലാപഞ്ചായത്തില്‍ നിലവില്‍ അംഗങ്ങളുടെ എണ്ണം 16 -ല്‍ കുറയാനോ 32-ല്‍ കൂടാനോ പാടില്ല. അത് 17 മുതല്‍ 33 വരെ ആക്കാനാണ് നിര്‍ദ്ദേശം.

മുന്‍സിപ്പല്‍ കൗണ്‍സിലിലും ടൗണ്‍പഞ്ചായത്തിലും ഇരുപതിനായിരത്തില്‍ കവിയാത്ത ജനസംഖ്യയ്ക്ക് നിലവില്‍ 25 അംഗങ്ങളാണ് ഉള്ളത്. ഇരുപതിനായിരത്തില്‍ കവിയുന്ന ജനസംഖ്യയ്ക്ക് പരമാവധി 52  അംഗങ്ങള്‍ എന്നതിന് വിധേയമായി ആദ്യത്തെ ഇരുപതിനായിരത്തിന് 25 ഉം കവിയുന്ന ഓരോ രണ്ടായിരത്തി അഞ്ഞൂറ് പേര്‍ക്ക് ഓരോന്ന് വീതവുമാണ് വര്‍ദ്ധിക്കുക. നിലവില്‍ 25 അംഗങ്ങളുള്ള മുന്‍സിപ്പല്‍ കൗണ്‍സിലില്‍ നിര്‍ദ്ദിഷ്ട ഭേദഗതി പ്രകാരം 26 പേര്‍ ഉണ്ടാവും. പരമാവധി 52 എന്നത് 53 ആകും.

നാല് ലക്ഷത്തില്‍ കവിയാത്ത കോര്‍പ്പറേഷനില്‍ ഇപ്പോള്‍ 55 പേരാണുള്ളത്. അത് 56 ആകും. നാല് ലക്ഷത്തിലധികം ജനസംഖ്യയുള്ള കോര്‍പ്പറേഷനില്‍ ഇപ്പോള്‍ പരമാവധി 100 കൗണ്‍സിലര്‍മാരാണുള്ളത്. അത് 101 ആകും.

ഓര്‍ഡിനന്‍സിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ജനസംഖ്യാ വര്‍ദ്ധനവിന് ആനുപാതികമായി അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഓര്‍ഡിനന്‍സ് കൊണ്ട് ഉദ്ദേശിക്കുന്നത്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് ജനസംഖ്യയും സീറ്റുകളും തമ്മിലെ അനുപാതം കുറയ്‌ക്കേണ്ടത് ആവശ്യമാണെന്ന് സര്‍ക്കാര്‍ കരുതുന്നു.

പൗരത്വഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരായി തുടരുന്ന യുവാക്കളുടെ പ്രക്ഷോഭങ്ങളെ ആക്ഷേപിച്ച കരസേനാ മേധാവിയുടെ പ്രസ്താവനയില്‍ സിപിഐ എം പോളിറ്റ് ബ്യൂറോ ശക്തമായി പ്രതിഷേധിച്ചു.

പൗരത്വഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരായി തുടരുന്ന യുവാക്കളുടെ പ്രക്ഷോഭങ്ങളെ ആക്ഷേപിച്ച കരസേനാ മേധാവിയുടെ പ്രസ്താവനയില്‍ സിപിഐ എം പോളിറ്റ് ബ്യൂറോ ശക്തമായി പ്രതിഷേധിച്ചു.   രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് കരസേനാ മേധാവി സംസാരിക്കുകയാണ്‌.

കരസേനയുടെ ഏറ്റവും ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ എത്ര ലജ്ജാകരാമാം വിധമാണ് തന്റെ പദവി മറന്ന് പ്രതികരിച്ചിരിക്കുന്നത്. മോഡി സര്‍ക്കാരിന്റെ ഭരണകാലത്ത് എങ്ങനെയാണ് ഒരു വിഷയം ദുഷിപ്പിക്കുന്നതെന്ന് ഇതടിവരയിടുന്നു.

സേനയെ രാഷ്ട്രീയവത്കരിക്കുന്ന പാകിസ്താന്റെ പാതയിലേക്ക് നമ്മുടെ രാജ്യം പോകണോ എന്ന ചോദ്യം അത്യന്താപേക്ഷിതമായും ഉയരേണ്ടതുണ്ട്. ജനാധിപത്യപരമായ പ്രക്ഷോഭങ്ങളോട് ഇത്തരത്തില്‍ നിന്ദ്യമായ രീതിയില്‍ പ്രതികരിച്ച ഉയര്‍ന്ന മിലിറ്ററി ഉദ്യോഗസ്ഥന്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.
സേനയെ രാഷ്ട്രീയവത്കരിക്കുന്ന നാണംകെട്ട പ്രവൃത്തിക്കെതിരെ  മുഴുവന്‍ രാജ്യസ്‌നേഹികളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

Wednesday, December 25, 2019

കേരളം സൂര്യഗ്രഹണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ഡിസംബർ 26-നു പകൽ 8.05 മുതല്‍ ഗ്രഹണം ദൃശ്യമാകും.

കേരളം സൂര്യഗ്രഹണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ഡിസംബർ 26-നു പകൽ 8.05 മുതല്‍ ഗ്രഹണം ദൃശ്യമാകും. ആധുനിക ശാസ്ത്രാവബോധം വേണ്ടത്ര ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ഒരുപാട് അന്ധവിശ്വാസങ്ങൾ ഗ്രഹണത്തെ ചുറ്റിപ്പറ്റി പ്രചാരത്തിൽ ഉണ്ടായിരുന്നു. ഗ്രഹണ സമയത്തു ഭയത്തോടെ മനുഷ്യർ വീടുകൾക്കകത്ത് അടച്ചിരുന്നിരുന്ന ആ കാലം അത്ര വിദൂരമായിരുന്നില്ല. ഇന്നും അത്തരം ധാരണകൾ ഒരു പരിധി വരെയെങ്കിലും നമുക്കിടയിൽ നിലനിൽക്കുന്നുണ്ട്. ശാസ്ത്രസാങ്കേതിക വിദ്യകൾ കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ പുരോഗമിക്കുന്ന ഇക്കാലത്തും ഇതുപോലെയുള്ള അന്ധവിശ്വാസങ്ങൾ വിട്ടുപോയിട്ടില്ല എന്ന വിരോധാഭാസം ആധുനിക കേരളസമൂഹത്തിൻ്റെ അലട്ടലായി മാറേണ്ടതാണ്.

ഈ സൂര്യഗ്രഹണം നമുക്ക് മുൻപിൽ തുറക്കുന്നത് ഒരു വലിയ സാദ്ധ്യതയാണ്. ശാസ്ത്രീയമായ അറിവുകൾ നേടാനും മറ്റുള്ളവരുമായി പങ്കു വയ്ക്കാനും നമുക്ക് ലഭിക്കുന്ന അസുലഭാവസരമാണിത്. സ്കൂളുകളിൽ അടക്കം നിരവധി കേന്ദ്രങ്ങളിൽ സൂര്യഗ്രഹണം നിരീക്ഷിക്കാനുള്ള അവസരമൊരുക്കി വരികയാണ്. പരമാവധി ആളുകൾ ആ സൗകര്യങ്ങൾ ഉപയോഗിച്ചു ഗ്രഹണം കാണണം. വിദഗ്ധർ ഈ പ്രാപഞ്ചിക പ്രതിഭാസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കും. അവരോട് ചോദ്യങ്ങൾ ചോദിക്കുക. സംവദിക്കുക. ഈ സാദ്ധ്യത മികച്ച രീതിയിൽ  പ്രയോജനപ്പെടുത്തണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. അറിവാണ് ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നത്. അതിനെ പുരോഗതിയിലേയ്ക്ക് നയിക്കുന്നത്. അറിവു നേടാനൊരുങ്ങുക.

Monday, December 23, 2019

വികസിത രാജ്യങ്ങളിൽ തൊഴിൽ ലഭിക്കാൻ ഇനിയങ്ങോട്ട് ഇംഗ്ലീഷ് മാത്രം പഠിച്ചാൽ പോര.

വികസിത രാജ്യങ്ങളിൽ തൊഴിൽ ലഭിക്കാൻ ഇനിയങ്ങോട്ട് ഇംഗ്ലീഷ് മാത്രം പഠിച്ചാൽ പോര.  "അസാപ്" ബഹുഭാഷ പരിശീലന കേന്ദ്രത്തിന്റേയും കഴക്കൂട്ടം കമ്മ്യൂണിറ്റി സ്കിൽ ക്യാംപിന്റേയും ഉദ്ഘാടനം കാട്ടായിക്കോണം സെന്റ് തോമസ് കോളേജിൽ നിർവഹിച്ചു. 

വിദ്യാഭ്യാസം കഴിഞ്ഞാൽ രാജ്യത്തിനകത്തും പുറത്തും ജോലി സാധ്യതയുള്ളിടത്തെ ഭാഷ അറിഞ്ഞിരിക്കണം. അത്യാവശ്യം ഇംഗ്ളിഷിൽ ആശയവിനിമയം നടത്താനാകുമെങ്കിലും സംസാരവൈഭവം ഉണ്ടാകണമെന്നില്ല. അതു ജോലിതേടി അഭിമുഖങ്ങൾക്ക് പോകുമ്പോൾ തന്നെ തൊഴിലന്വേഷകർക്ക് പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. ഇംഗ്ളിഷ് മാത്രം പഠിച്ചാൽ എല്ലാ വികസിത രാജ്യങ്ങളിലും ജോലിനേടാനാകണമെന്നില്ല. അതിന്റെ ഭാഗമായാണ് ഇപ്പോൾ ജാപ്പനീസ് ഉൾപ്പെടെയുള്ള ഭാഷകളുടെ പഠനം 'അസാപ്' വഴി ആരംഭിക്കുന്നത്. മറ്റു ജോലി സാധ്യതയുള്ള രാജ്യങ്ങൾ തിരിച്ചറിഞ്ഞ് ഭാഷാപഠന സൗകര്യം ഏർപ്പെടുത്താനുള്ള തുടർപ്രവർത്തനങ്ങൾ 'അസാപ്' നടത്തണം. 

നിലവിൽ ഒൻപതു സ്‌കിൽ പാർക്കുകൾ പൂർത്തിയായിട്ടുണ്ട്. കിൻഫ്രയിലും വിഴിഞ്ഞത്തുമുൾപ്പെടെ ഏഴെണ്ണം കൂടി പൂർത്തിയാകാനുണ്ട്. കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻറ് വീഡിലോ പാർക്കിലെ 1.50 ഏക്കർ സ്ഥലത്ത് നിർമിക്കുന്ന കമ്യൂണിറ്റി സ്‌കിൽ പാർക്ക് എട്ടുമാസത്തിനകം പൂർത്തിയാകും. നിർമാണം പുരോഗമിക്കുന്നതിനൊപ്പം തന്നെ കോഴ്സുകൾ താത്കാലിക കേന്ദ്രത്തിൽ തുടങ്ങുന്നതിന്റെ ഭാഗമായാണ് കാട്ടായിക്കോണം സെൻറ് തോമസ് കോളേജിൽ ട്രാൻസിറ്റ് ക്യാമ്പസ് ആരംഭിക്കുന്നത്.

വിദേശരാജ്യങ്ങളിൽ ലഭ്യമാകുന്ന ഉന്നത തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനാണ് വിദേശ എംബസികളുമായി സഹകരിച്ച് ബഹുഭാഷാ പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. ലിംഗ്വിസ്റ്റിക് സെൻററിലൂടെ ഫ്രഞ്ച്, ജർമൻ, സ്പാനിഷ് തുടങ്ങിയ യൂറോപ്യൻ ഭാഷകളും ഇംഗ്ളീഷ്, അറബിക്, ചൈനീസ്, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലും പരിശീലനം നൽകും. കഴക്കൂട്ടം ട്രാൻസിറ്റ് ക്യാമ്പസിൽ പ്രവർത്തനക്ഷമമാകുന്ന സെൻററിൽ തുടക്കത്തിൽ ജപ്പാൻ മിനിസ്ട്രി ഓഫ് എക്കോണമി ട്രേഡ് ആൻറ് ഇൻഡസ്ട്രിയുടെ കീഴിലുള്ള എ.ഒ.ടി.എസുമായി ചേർന്ന് ജാപ്പനീസ് ക്ലാസിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്.

Sunday, December 22, 2019

ജാതിയും മതവുമല്ല പദ്ധതികള്‍ നടപ്പാക്കുന്നതിന്‍റെ മാനദണ്ഡമെന്നു പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അത് പ്രവൃത്തിയിലാണ് തെളിയിക്കേണ്ടത്.

ജാതിയും മതവുമല്ല പദ്ധതികള്‍ നടപ്പാക്കുന്നതിന്‍റെ മാനദണ്ഡമെന്നു പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അത് പ്രവൃത്തിയിലാണ് തെളിയിക്കേണ്ടത്. ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്ന ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നീക്കങ്ങൾക്കെതിരെയാണ് രാജ്യത്തു പ്രതിഷേധം അലയടിക്കുന്നത്. ഇന്ത്യൻ പൗരത്വം നിർണ്ണയിക്കുമ്പോൾ ഒരു മതം എങ്ങനെ അയോഗ്യമാകുന്നു എന്ന ജനങ്ങളുടെ ചോദ്യത്തിനാണ് ഉത്തരം വേണ്ടത്.  

തെറ്റായ സമീപനത്തെയും  വർഗീയ നീക്കങ്ങളെയും കുറിച്ച് ജനങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ  വസ്തുനിഷ്ഠമായ മറുപടികൾക്ക് പകരം വികാരപ്രകടനം കൊണ്ട് നേരിടാമെന്നത് ആശാസ്യമായ രീതിയല്ല. പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ കാര്യങ്ങൾ  മൂടിവെക്കാൻ എന്തിനു ശ്രമിക്കുന്നു? 

ഇന്ത്യൻ ഭരണഘടനയെയും അതിന്റെ അടിസ്ഥാന തത്വങ്ങളെയും സംരക്ഷിക്കാനുള്ള പ്രതിജ്ഞാ ബദ്ധത രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും നെഞ്ചേറ്റുകയാണ്. ആ വികാരത്തെ കുറച്ചുകാണരുത്; തെറ്റായി ചിത്രീകരിക്കുകയുമരുത്. 

നോട്ട് നിരോധനകാലത്തു അമ്പതു ദിവസം തരൂ എന്ന് പ്രസംഗിച്ച പ്രധാനമന്ത്രി പിന്നീട് അക്കാര്യം മിണ്ടിയിട്ടില്ല. അന്നത്തെ അതേ വികാരപ്രകടനമാണ് ഇപ്പോഴും കാണുന്നത്. കള്ളനോട്ട്, കള്ളപ്പണം, ഭീകരത എന്നായിരുന്നു നോട്ട് നിരോധനത്തെ ന്യായീകരിക്കാൻ നിരത്തിയ പ്രതീകങ്ങൾ. അവയുടെ  ഇന്നത്തെ അവസ്ഥ എന്തായി എന്ന് കൂടി പ്രധാനമന്ത്രിയിൽ നിന്ന് കേൾക്കാൻ ജനങ്ങൾ  ആഗ്രഹിക്കുന്നു.

Saturday, December 21, 2019

കാട്ടായിക്കോണം തെങ്ങുവിള ദേവി ക്ഷേത്രത്തിൽ എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു.

കാട്ടായിക്കോണം തെങ്ങുവിള ദേവി ക്ഷേത്രത്തിൽ എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ദീർഘകാലം അവഗണനയിൽ കഴിഞ്ഞിരുന്ന കാട്ടായിക്കോണം ഇന്ന് വികസനത്തിന്റെ പാതയിലാണ്. മഠവൂർപ്പറയിൽ 7 കോടി രൂപയുടെ ടൂറിസം പദ്ധതി, വാഴവിളയിൽ UIT, കാട്ടായിക്കോണം യുപിഎസിന് 1 കോടി രൂപയുടെ മന്ദിരം, 6 കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയിൽ നിർമിക്കുന്ന അരിയോട്ടുകോണം കാട്ടായിക്കോണം മഹാദേവപുരം റോഡ് തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾ ആണ് ഇന്ന് കാട്ടായിക്കോണത്ത് നടക്കുന്നത്.

തലസ്ഥാന നഗരിക്ക് പൂക്കാലമൊരുക്കി വസന്തോത്സവം ആരംഭിച്ചു.

തലസ്ഥാന നഗരിക്ക് പൂക്കാലമൊരുക്കി വസന്തോത്സവം ആരംഭിച്ചു. കേരള വിനോദ സഞ്ചാര വകുപ്പിന്റേയും തിരുവനന്തപുരം DTPC യുടെയും ആഭിമുഖ്യത്തില്‍ ലോക കേരള സഭയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന വസന്തോത്സവത്തിന്റെ ഉദ്ഘാടനം ബഹു: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 2020 ജനുവരി 5 വരെയാണ് കനകക്കുന്നിലും സൂര്യകാന്തിയിലുമായി വസന്തോത്സവം നടക്കുന്നത്. രാവിലെ 10 മണി മുതല്‍ രാത്രി 8 മണി വരെയാണ് പ്രവേശനം.

കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും പുഷ്പമേള കാര്‍ഷിക പ്രദര്‍ശന മേള, ഔഷധ-അപൂര്‍വ്വ സസ്യപ്രദര്‍ശനം, ഉത്പ്പന്ന വിപണന മേള, ഗോത്ര പാരമ്പര്യ പ്രകൃതി ചികിത്സാക്യാമ്പ്, ഗോത്ര ഭക്ഷ്യ മേള എന്നിവ മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.

പൂന്തോട്ടങ്ങളുടെ നഗരിയായ ബാംഗ്ലൂരില്‍ നിന്നും ഏതാണ്ട് 20,000-ഓളം ചെടികളാണ് ഇത്തവണ പ്രദര്‍ശനത്തിനായി എത്തുന്നത്. ഇത്തവണത്തെ ഏറ്റവും വലിയ ആകര്‍ഷണം ബാംഗ്ലൂരില്‍ നിന്നും ഉള്ള പുഷ്പാലങ്കാര വിദഗ്ധര്‍ ഒരുക്കുന്ന സബര്‍മതി ആശ്രമത്തിന്റെയും ജടായു പാര്‍ക്കിന്റെയും മാതൃകയിലുള്ള പുഷ്പാലംകൃത രൂപങ്ങളായിരിക്കും. 

ടൂറിസം വകുപ്പിനെ കൂടാതെ വനം വകുപ്പ്, കൃഷി വകുപ്പ് തുടങ്ങി മറ്റു വകുപ്പുകളും ഏജന്‍സികളും സ്വകാര്യ സ്ഥാപനങ്ങളും പ്രദര്‍ശന സ്റ്റാളുകളുമായി വസന്തോത്സവത്തില്‍ പങ്ക് ചേരുന്നുണ്ട്.

സഹകരണ ക്രിസ്തുമസ് പുതുവത്സര വിപണി - 2019ന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിച്ചു.

പൊതുവിപണിയിൽ ഉത്സവാഘോഷ സമയങ്ങളിൽ വിലക്കയറ്റം ഉണ്ടാകുന്നത് തടയുന്നതിന് വേണ്ടിയാണ് കൺസ്യൂമർഫെഡും സപ്ലൈകോയും പോലുളള സംവിധാനങ്ങളിലൂടെ സംസ്ഥാന ഗവൺമെൻറ് വിപണി ഇടപെടൽ നടത്താൻ വേണ്ടി ശ്രമിക്കുന്നത്. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ എത്തിയ കാലം മുതൽ ശക്തമായ വിപണി ഇടപെടൽ നടത്താനും വിലക്കുറവിൽ മെച്ചപ്പെട്ട ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനും സാധിച്ചിട്ടുണ്ടെന്നുള്ളത് അഭിമാനത്തോടെ പറയാൻ സാധിക്കും. ഇതിന്റെ തുടർച്ചയായാണ് ഇത്തവണയും  ക്രിസ്മസ്-പുതുവത്സര വിപണി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലുമായി 200 ത്രിവേണികളിൽ കൂടി ഈ വിപണി ഇന്ന് മുതൽ ആരംഭിച്ചിട്ടുണ്ട്. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് പൊതുവിപണിയേക്കാൾ സബ്സിഡി നൽകി കാര്യമായ വില കുറവിൽ ലഭ്യമാക്കുന്നത്. ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ആണ് ആകർഷകമായ ശ്രദ്ധയോടെ പൊതു ജനങ്ങൾക്ക് നൽകുന്നത്. സബ്‌സിഡി സാധനങ്ങൾക്കു പുറമേ നോൺ സബ്സിഡി സാധനങ്ങളും പൊതുമാർക്കറ്റിലേക്കാൾ 15 ശതമാനം മുതൽ 30 ശതമാനം വരെ വില കുറച്ചു ത്രിവേണിയിലെ ക്രിസ്മസ്-പുതുവത്സര വിപണിയിൽ ലഭ്യമാക്കുകയാണ്. ഇതുവഴി സാധാരണക്കാർക്ക് നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞവിലയ്ക്ക് വാങ്ങാനും പൊതു മാർക്കറ്റിൽ വില നിയന്ത്രിക്കാൻ സാധിക്കും. സഹകരണ ക്രിസ്തുമസ് പുതുവത്സര വിപണി - 2019ന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിച്ചു.

​​എൻ‌ആർ‌സി - എൻ‌പി‌ആർ ഉടന്‍ പിന്‍വലിക്കുക

​​എൻ‌ആർ‌സി - എൻ‌പി‌ആർ ഉടന്‍ പിന്‍വലിക്കുക
എൻ‌ആർ‌സി - എൻ‌പി‌ആർ പ്രക്രിയ പിൻ‌വലിക്കും എന്ന് കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിക്കണം.

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പുറമെ മറ്റുള്ള പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ കൂടി തങ്ങളുടെ സംസ്ഥാനങ്ങളിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിനെ ഇതിനോടകം എതിര്‍ത്തിരിക്കുകയാണ്. കൂടുതൽ പേർ ഈ നയം പിന്തുടരാനാണ് നിലവിലെ സാധ്യതകൾ. ഈ സാഹചര്യത്തിൽ, എൻ.പി.ആറുമായി മുന്നോട്ടുപോവുമെന്ന കേന്ദ്രസർക്കാരിന്റെ ധിക്കാരപരമായ നിലപാട് ഒരുവിധത്തിലും സ്വീകാര്യമല്ല.

ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനും എൻ‌ആർ‌സി - എൻ‌പി‌ആറിനുമെതിരെ സമാധാനപരമായ പ്രതിഷേധങ്ങൾ തുടരണമെന്ന് സി‌പി‌ഐ(എം) പോളിറ്റ് ബ്യൂറോ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനെയും പല ഇടങ്ങളിലും പോലീസ് നടത്തിയ അമിത ബലപ്രയോഗത്തെയും പോളിറ്റ് ബ്യൂറോ അപലപിക്കുകയാണ്. അക്രമം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രകോപനങ്ങളിൽ വീഴരുതെന്നും പോളിറ്റ് ബ്യൂറോ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു.

Friday, December 20, 2019

ഹിന്ദുക്കളിലും മുസ്ലീങ്ങളിലും ഞങ്ങളും ഒരു വ്യത്യാസവും കാണുന്നില്ല.


ചോദ്യം: ഈ കലാപത്തിന്റെ ആവശ്യം മുഴുവൻ ശരണാർത്ഥികളും പുറത്താക്കപ്പെടമെന്നതായിരുന്നു. ഹിന്ദുക്കളിലും മുസ്ലീങ്ങളിലും അവർ ഒരു വ്യത്യാസവും കണ്ടില്ല.

നാടിന്റെ വികസന മുന്നേറ്റത്തിന്റെ ചാലകശക്തിയാണ് കിഫ്ബി.


നാടിന്റെ വികസന മുന്നേറ്റത്തിന്റെ ചാലകശക്തിയാണ് കിഫ്ബി. കിഫ്ബി അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ സംസ്ഥാനതല പ്രദർശനമായ 'കേരള നിർമിതി'യുടെ ഉദ്ഘാടനം തൈക്കാട് പോലീസ് മൈതാനിയിൽ ഉദ്ഘാടനം ചെയ്തു.

Tuesday, December 17, 2019

ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ പേരിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന ആൾക്കൂട്ട കോലാഹലത്തെ പിന്തുണച്ച പൃഥ്വീരാജ് സുകുമാരൻ ഉൾപ്പെടെയുള്ള അഭിനേതാക്കൾ ചില ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി പറയണം

ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ പേരിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന ആൾക്കൂട്ട കോലാഹലത്തെ പിന്തുണച്ച പൃഥ്വീരാജ് സുകുമാരൻ ഉൾപ്പെടെയുള്ള അഭിനേതാക്കൾ ചില ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി പറയണം: 

നിങ്ങൾ ആരുടെ പക്ഷത്താണ്? ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നവർക്കൊപ്പമോ, അതോ നിയമവിധേയ അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ നിയമ ഭേദഗതി വഴി തീരുമാനമെടുത്ത തെരഞ്ഞടുക്കപ്പെട്ട കേന്ദ്ര സർക്കാരിനൊപ്പമോ? 

നിങ്ങൾ രാജ്യത്തിനൊപ്പമോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർക്കൊപ്പമോ?നിങ്ങൾ പാർലമെന്റിനൊപ്പമോ അതോ ഒരൊറ്റ ഇന്ത്യൻ പൗരർക്കും ഈ നിയമ ഭേദഗതി എതിരാകില്ല എന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നൽകിയ ഉറപ്പിനു വിലഅരാജകവാദികൾക്കൊപ്പമോ?

ഈ ചോദ്യങ്ങൾ നിങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു എന്നത് രാജ്യം കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന അതിപ്രധാന സാഹചര്യവുമായി ചേർത്താണ് കാണേണ്ടത്. പൃഥ്വിരാജും ഇന്ദ്രജിത്തും പാർവതി തിരുവോത്തും ഉൾപ്പെടെ കൈയടിയും ലൈക്കുകളും സ്വന്തം സിനിമകളുടെ പ്രമോഷനും ലക്ഷ്യമിട്ട് പൗരത്വനിയമ ഭേദഗതിയിൽ തെറ്റായ നിലപാടുകൾ പ്രചരിപ്പിക്കുന്ന മുഴുവൻ അഭിനേതാക്കൾക്കും കാര്യങ്ങൾ ശരിയായി മനസ്സിലാക്കാൻ ഇനിയും സമയമുണ്ട്. ഈ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ അറിയാം നിങ്ങളുടെ തിരിച്ചറിവ് എത്രത്തോളമുണ്ടെന്ന്, തിരുത്താൻ നിങ്ങൾ തയ്യാറുണ്ടോ എന്ന്.
കേരളത്തിന് താൽപര്യമുണ്ട് അതറിയാൻ.
സ്വന്തം വീട്ടിൽ നിന്നുത്ഭവിച്ച വിപ്ലവമെന്ന് ജാമിഅ ആൾക്കൂട്ടത്തെ ഗ്ലോറിഫൈ ചെയ്തവരുടെ മനസ്സിൽ ഇപ്പോഴും അതു തന്നെയാണോ?

Monday, December 16, 2019

ഭരണഘടനാ വിരുദ്ധമായ ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ സംയുക്ത സത്യഗ്രഹം നടത്തുകയാണ്.

ഭരണഘടനാ വിരുദ്ധമായ ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന്  രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ സംയുക്ത സത്യഗ്രഹം നടത്തുകയാണ്. 

ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ അടിത്തറ വ്യത്യസ്ത ജനവിഭാഗങ്ങളുടെ ഐക്യത്തിലൂന്നിയ സഹവർത്തിത്വമാണ്. മതേതര രാഷ്ട്രം എന്ന് നാം പറയുന്നത്, എല്ലാ മതത്തിൽ പെട്ടവർക്കും ഒരു മതത്തിലും പെടാത്തവർക്കും സ്വതന്ത്രമായി, ഭയമില്ലാതെ ജീവിക്കാനാവുന്ന നാടാണ് നമ്മുടേത് എന്നത് കൊണ്ടാണ്. ആ സവിശേഷതകൾക്കു കാവലാളാണ്  രാജ്യത്തിന്റെ ഭരണഘടന. ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ആഗ്രഹിക്കുന്നവരുടെ ആദ്യത്തെ ആക്രമണം ഭരണഘടനയ്ക്ക് നേരെ  ആകുന്നതിന്റെ കാരണവും അത് തന്നെയാണ്. സാമ്രാജ്യത്വത്തിന്റെ പിടിയിൽ നിന്ന് നാടിനെ മോചിപ്പിച്ച എല്ലാത്തിനെയും; എല്ലാ സ്മരണകളെയും പ്രതീകങ്ങളെയും ആക്രമിക്കുകയാണ്. ഗാന്ധിജിയുടെ ചിത്രത്തെപ്പോലും വെടിവെച്ചു കൊല്ലുന്നു. ഇപ്പോൾ പൗരത്വ ഭേദഗതി നിയമത്തിലൂടെ മതേതര ഇന്ത്യയെ കശാപ്പുചെയ്യുകയാണ്. അതിനു നേതൃത്വം വഹിക്കുന്നത് രാജ്യം ഭരിക്കുന്ന കക്ഷി തന്നെയാണ്. ആ കക്ഷിയെ നിയന്ത്രിക്കുന്നത് ഫാസിസ്റ്റു സ്വഭാവമുള്ള ആർ എസ് എസാണ്.  

മതത്തെ അടിസ്ഥാനമാക്കി പൗരത്വം നൽകുന്ന ഭരണഘടനാവിരുദ്ധമായ   നിയമമാണ് പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ എൻ ഡി എ സർക്കാർ കൊണ്ടുവന്നത്. ഇതിന്റെ തുടർച്ചയായി ദേശീയ പൗരത്വ രജിസ്റ്റർ കൊണ്ടുവരുന്നു. വലിയ ആശങ്കയാണ് ഈ നിയമം ജനങ്ങളിൽ സൃഷ്ടിക്കുന്നത്. അതിന്റെ പ്രതിഫലനമാണ് വൈകാരികമായ പ്രതിഷേധപ്രകടനങ്ങൾ. ഇത്തരം ഒരു കരിനിയമം ജനാധിപത്യത്തിഒൽ വിശ്വസിക്കുന്ന ആർക്കും അംഗീകരിക്കാനാവില്ല. കേരളത്തിൽ ഒറ്റക്കെട്ടായ പ്രതിരോധം ഉയരുന്നതിന്റെ പശ്ചാത്തലം ഇതാണ്. സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ നേതൃത്വവും സമൂഹത്തിലെ പ്രമുഖ വ്യക്തികളും സംഘടനകളും ഒത്തൊരുമിച്ചു പ്രതിഷേധമായി രംഗത്തിറങ്ങുകയാണ്. അതിന്റെ തുടക്കം എന്ന നിലയിൽ തിങ്കളാഴ്ച രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ സത്യഗ്രഹ സമരം നടക്കും. ഈ സത്യഗ്രഹം നാടിന്റെ നിലനിൽപ്പിനു വേണ്ടിയുള്ളതാണ്.   
 
പൗരത്വ  ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടതോടെ രാജ്യത്തു പൊടുന്നനെ അശാന്തി പടർന്നു.  സാമ്പത്തികമാന്ദ്യം, തൊഴിലില്ലായ്മ, വിദ്യാഭ്യാസ വിഹിതം വെട്ടിക്കുറയ്ക്കല്‍, തൊഴിലാളിവിരുദ്ധ തൊഴില്‍ നിയമഭേദഗതി, പട്ടിണി, വിലക്കയറ്റം തുടങ്ങിയ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന്  ജനശ്രദ്ധ  വർഗീയമായ വേർതിരിവുകൾ സൃഷ്ടിക്കപ്പെടുന്നതിലേക്കു മാറിയിരിക്കുന്നു. എല്ലാ എതിർപ്പുകളെയും അവഗണിച്ചു ബിജെപി സർക്കാർ  പൗരത്വ ഭേദഗതി നിയമം പാസാക്കിയതോടെ രാജ്യത്ത് ഗുരുതരമായ സ്ഥിതിയാണുണ്ടായത്. "ഭരണഘടന അനുശാസിച്ചിരുന്ന സമത്വമെന്ന ആശയം ദുര്‍ബലപ്പെടുന്നതാണ്" ഈ നിയമം എന്ന് ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി വിലയിരുത്തുന്നു. പൗരത്വം ആഗ്രഹിക്കുന്ന ആളുകളില്‍ വിവേചനപരമായ സ്വാധീനം ചെലുത്തുമെന്നതാണ് പൗരത്വ നിയമത്തിലെ ഭേദഗതി എന്നാണു  യുഎന്‍ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാച്ചലെറ്റിന്‍റെ വക്താവ് ജെറമി ലോറന്‍സ് അഭിപ്രായപ്പെട്ടത്. 

രാജ്യത്തിന്റെ പലഭാഗത്തും പ്രക്ഷോഭം തുടരുന്നു.  ഇന്ത്യയിലെ മുസ്ലിങ്ങളുടെ എണ്ണം ഇരുപതു കോടിയിലേറെയാണ്.   വിദ്യാഭ്യാസ കാര്യത്തില്‍, സര്‍ക്കാര്‍ സര്‍വീസ് പ്രവേശന കാര്യത്തില്‍, സാമ്പത്തിക ജീവിതകാര്യത്തില്‍ ഒക്കെ ദയനീയമായി പിന്നോക്കം നിൽക്കുന്ന മുസ്ലിം അവസ്ഥയെ  സച്ചാറിന്റേതടക്കമുള്ള റിപ്പോര്‍ട്ടുകള്‍ വരച്ചു കാട്ടുന്നുണ്ട്. ആ പിന്നോക്കാവസ്ഥയും ദയനീയാവസ്ഥയും പരിഹരിക്കാന്‍, ഇടപെടുന്നതിന് പകരമാണ്  മതത്തിന്റെ പേരില്‍ കൂടുതല്‍ വിവേചനം കാട്ടാനുള്ള ആക്രമണങ്ങള്‍ക്കു തുടക്കം കുറിച്ചിട്ടുള്ളത്.

പൗരത്വ ബില്ലിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ ബിജെപിയുടെ സഖ്യകക്ഷികള്‍ പോലും എതിര്‍ത്തതാണ്. ആ എതിർപ്പ് തങ്ങളുടെ ലക്ഷ്യത്തെ ബാധിക്കും എന്ന് ബിജെപി നേതൃത്വം മനസ്സിലാക്കിയത് കൊണ്ടാണ്   കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിൽ  ബിൽ പാസാക്കാൻ കഴിയാതിരുന്നത്. അതേ ബില്‍ വീണ്ടും കൊണ്ടുവന്നു പാസാക്കിയിരിക്കുന്നു.  

ഒരു നീതീകരണവും ഇല്ലാത്ത വിവേചനമാണ് അരങ്ങേറുന്നത്. മൂന്നു  അയല്‍ രാജ്യങ്ങളിലെ ഹിന്ദു, പാര്‍സി, ജൈന, ക്രിസ്ത്യന്‍, സിഖ് വിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമ്പോള്‍ തന്നെയാണ് മുസ്ലിങ്ങളെ ഒഴിവാക്കി നിര്‍ത്തുന്നത്. വര്‍ഗീയമായ ഇരട്ടത്താപ്പ് എന്നല്ലാതെ മറ്റൊരു വിശേഷണവും ഇതിനില്ല. ഇന്ത്യന്‍ ഭരണഘടനക്കു മുതല്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ചാര്‍ട്ടറിനു വരെ വിരുദ്ധമാണ്  സാമാന്യനീതിക്കു നിരക്കാത്ത ഈ ബില്‍. അവസര സമത്വം, തുല്യനീതി എന്നതൊന്നും വെറും വാക്കുകളല്ല. ആ മൂല്യങ്ങൾ തകർന്നാൽ എങ്ങനെയാണ് ഇന്ത്യയ്ക്ക് മതേതര- ജനാധിപത്യ രാഷ്ട്രമായി നിൽക്കാൻ കഴിയുക?   
ഭരണഘടനയെ അട്ടിമറിക്കുകയാണ്. ഭരണഘടനയിലെ പൗരത്വസങ്കല്‍പമാണു ഏകപക്ഷീയമായി മാറ്റിമറിച്ചത്. ജാതി, മതം, വര്‍ഗം, ലിംഗം, ജനനസ്ഥലം എന്നിവ മുന്‍നിര്‍ത്തി വിവേചനം പാടില്ല എന്നതാന്  ഭരണഘടനാ തത്വം. നിയമനിര്‍മാണം നടത്താന്‍ പാര്‍ലമെന്റിന് അവകാശമുണ്ടെങ്കിലും പൗരത്വ ഭേദഗതി നിയമം മൗലികാവകാശങ്ങൾ ധ്വംസിക്കുന്നതാണ്.  ഭരണഘടനാ വിരുദ്ധമായ നിയമം നിലനില്പില്ലാത്താണ്. 

2024ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പ് പൗരത്വ പട്ടിക പുതുക്കുകയാണ് ബില്ലിന്റെ ഒരു രാഷ്ട്രീയ ഉദ്ദേശം. അത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏറെക്കുറെ പരസ്യമായി സൂചിപ്പിക്കുന്നുണ്ട്. രാജ്യത്തു ന്യൂനപക്ഷജനവിഭാഗങ്ങളുടെ സാന്നധ്യം  കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയുള്ളതാണ് ഈ നീക്കങ്ങളാകെ. ഈ നിയമത്തിന്റെ പ്രത്യാഘാതം ചെറുതാകില്ല. ശ്രീലങ്കയിലെ തമിഴ് വംശജരെയും  മ്യാന്‍മറിലെ റോഹിങ്ക്യകളെയും പോലെ വലിയ ജനവിഭാഗത്തെ രാജ്യമില്ലാത്തവരാക്കി മാറ്റുന്നതാണ് അത്. മതനിരപേക്ഷമായ ഒരു രാജ്യത്ത് പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നുവെന്നത് ഉല്‍ക്കണ്ഠാജനകമാണ്.  ആ ഉത്കണ്ഠയാണ് തിങ്കളാഴ്ചത്തെ സത്യാഗ്രഹത്തിലൂടെ കേരളം ലോകത്തോട് പങ്കുവയ്ക്കുന്നത്. 

സാമാന്യ ജനതയുടെ ജീവല്‍പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനായി വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന തന്ത്രം സംഘപരിവാര്‍ പഠിച്ചത് അവരുടെ രാഷ്ട്രീയ യജമാനന്മാരില്‍ നിന്നാണ്. സ്വാതന്ത്ര്യസമര കാലത്ത് അന്നത്തെ സംഘനേതൃത്വം  ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പാദസേവകരായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമ്പാദനത്തിലോ ഭരണഘടനയുടെ നിർമ്മിതിയിലോ യാതൊരു പങ്കും വഹിക്കാത്തവരാണ് ആർഎസ്എസ്. ബ്രിട്ടീഷ് സാമ്രാജ്യത്വം  ഭിന്നിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളതും വര്‍ഗീയ വിദ്വേഷം പടര്‍ത്തിയിട്ടുള്ളതുമൊക്കെ   രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുകയും അവയ്‌ക്കെതിരായ ജനകീയ മുന്നേറ്റങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്ത ഘട്ടങ്ങളിലാണ്.

ഹിറ്റ്‌ലറെയും മുസ്സോളിനിയെയും പോലുള്ള ഫാസിസ്റ്റുകളാണ് സംഘപരിവാറിന്റെ കാണപ്പെട്ട ദൈവങ്ങള്‍.  ആര്യന്മാരാണ് ഏറ്റവും ഉയര്‍ന്ന വംശം എന്ന ഹിറ്റ്‌ലറുടെ ആശയമാണ് സംഘപരിവാറിന്റെ ആശയ അടിത്തറ. രാജ്യത്തുണ്ടായ  സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയാതെ നിന്ന ഘട്ടങ്ങളിലെല്ലാം   വംശീയ വിദ്വേഷം  പടർത്തിയും ജനവിഭാഗങ്ങളെ അടിച്ചമർത്തിയും രംഗത്തിറങ്ങിയ ഫാസിസ്റ്റു പാരമ്പര്യം തുടരാൻ ശ്രമിക്കുന്ന സംഘപരിവാറിന്റെ വിനാശ അജണ്ടയ്ക്കെതിരായ കേരളത്തിന്റെ ഉറച്ച ശബ്ദം കൂടിയാണ് തിങ്കളാഴ്ച രക്തസാക്ഷി മണ്ഡപത്തെ  സാക്ഷി നിർത്തി ഉയരുക.

കേന്ദ്ര ബി.ജെ.പി. ഗവണ്‍മെന്റിന്റെ പൗരത്വഭേദഗതി നിയമവും നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയുടെ മതനിരപേക്ഷതയ്‌ക്ക്‌ ആഘാതമേല്‍പ്പിക്കുന്നു.

കേന്ദ്ര ബി.ജെ.പി. ഗവണ്‍മെന്റിന്റെ പൗരത്വഭേദഗതി നിയമവും നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയുടെ മതനിരപേക്ഷതയ്‌ക്ക്‌ ആഘാതമേല്‍പ്പിക്കുന്നു. അത്‌ ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയുടെ നിഷേധമാണ്‌. ന്യൂനപക്ഷങ്ങള്‍ക്ക്‌ ഭീഷണി ഉയര്‍ത്തുന്ന ഈ നീക്കത്തിന്റെ ലക്ഷ്യം കടുത്ത വര്‍ഗ്ഗീയ വിഭജനമാണ്‌. അതുവഴി രാഷ്ട്രീയ നേട്ടുമുണ്ടാക്കാമെന്ന ആര്‍.എസ്‌.എസ്‌-ബി.ജെ.പി വര്‍ഗ്ഗീയ കണക്കുകൂട്ടല്‍ മതേതര ജനാധിപത്യ ഇന്ത്യ എന്ന മഹത്തായ ലക്ഷ്യത്തിന്‌ അന്ത്യം കുറിക്കുന്നതിലേക്കാണ്‌ ചെന്നെത്തുക.

ഏറ്റവും വിശാലമായ ജനകീയ ഐക്യം കെട്ടിപ്പടുത്തു കൊണ്ടു മാത്രമേ ഈ അപകടത്തെ നേരിടാനാകൂ. അഖിലേന്ത്യാ തലത്തില്‍ അതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്‌.ഡിസംബര്‍ 19-ന്‌ അഖിലേന്ത്യാ പ്രതിഷേധദിനമായി ആചരിക്കുവാന്‍ ഇടതുപക്ഷ പാര്‍ടികള്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. കേരളത്തില്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ നാളെ (ഡിസംബര്‍ 16)നു നടക്കുന്ന യോജിച്ച പ്രതിഷേധം ഇന്ത്യയ്‌ക്കു തന്നെ മാതൃകയാണ്‌.

അതിവിശാലമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന ഈ സാഹചര്യത്തില്‍ ചില സംഘടനകള്‍ മാത്രം പ്രത്യേകമായി ഒരു ഹര്‍ത്താലിന്‌ ആഹ്വാനം നല്‍കിയിരിക്കുന്നത്‌ വളര്‍ന്നുവരുന്ന ജനകീയ യോജിപ്പിനെ സഹായിക്കുന്ന ഒന്നല്ല. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയുടെ കെണിയില്‍പ്പെടുന്നതിന്‌ സമമാണത്‌. ജനങ്ങളുടെ വിപുലമായ യോജിപ്പ്‌ വളര്‍ത്താന്‍ താത്‌പര്യമുള്ളവര്‍ ഇത്തരത്തിലുള്ള ഒറ്റെപ്പെട്ട നീക്കങ്ങളില്‍ നിന്ന്‌ പിന്തിരിയണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. മതേതര ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന സര്‍വ്വരും മോദി-അമിത്‌ഷാ കൂട്ടുകെട്ടിന്റെ വിധ്വംസക രാഷ്ട്രീയ നീക്കങ്ങള്‍ക്കെതിരെ അണിനിരക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

Friday, December 13, 2019

എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
ഭരണഘടനാ വിരുദ്ധവും, മതം നോക്കി പൗരത്വം നിശ്ചയിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതുമായ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡിസിംബര്‍ 19 ന്‌ വൈകീട്ട്‌ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധക്കൂട്ടായ്‌മ സംഘടിപ്പിക്കാന്‍ എല്‍.ഡി.എഫ്‌ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. രാജ്യത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തെങ്ങും ജനരോഷം കത്തിപ്പടര്‍ന്നിട്ടും ബി.ജെ.പി സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധ നടപടിയില്‍ ഉറച്ചുനില്‍ക്കുകയാണ്‌. രാജ്യത്തിന്റെ മതനിരപേക്ഷതയേയും നാനാത്വത്തേയും ചോദ്യം ചെയ്യുന്ന ബില്‍ പാസ്സാക്കിയതിലൂടെ രാജ്യത്തെ ശിഥിലമാക്കാനാണ്‌ ബി.ജെ.പി ലക്ഷ്യം വയ്‌ക്കുന്നത്‌. കേരളത്തില്‍ ഈ നിയമം നടപ്പാക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യത അട്ടിമറിക്കുന്നതാണ്‌ പൗരത്വഭേദഗതി ബില്‍. മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നത്‌ അനുവദിക്കാനാകില്ല. മതത്തിന്റേയും ജാതിയുടേയും പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ്‌ ഉണ്ടാക്കി മുതലെടുപ്പ്‌ നടത്താനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കേരളത്തില്‍ ശക്തമായ ചെറുത്ത്‌ നില്‍പ്പ്‌ സൃഷ്ടിക്കണമെന്ന്‌ എ.വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു.

Wednesday, December 11, 2019

​​സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌പുറപ്പെടുവിക്കുന്ന പ്രസ്‌താവന

​​സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌
പുറപ്പെടുവിക്കുന്ന പ്രസ്‌താവന
മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച്‌ രാജ്യത്തെ വീണ്ടും വിഭജിക്കാനും മതനിരപേക്ഷ ജനാധിപത്യത്തെ അട്ടിമറിക്കാനും ലക്ഷ്യമിട്ടുള്ളതാണ്‌ മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമം. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കുക എന്ന ആര്‍എസ്‌എസ്‌ പദ്ധതിയുടെ ഭാഗം കൂടിയാണിത്‌. അതുകൊണ്ടു തന്നെ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ സംരക്ഷിക്കാനും ഭേദഗതി നിയമത്തെ എതിര്‍ത്ത്‌ തോല്‍പിക്കാനും ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ എല്ലാ ജനവിഭാഗങ്ങളോടും അഭ്യര്‍ഥിച്ചു.

മതത്തിന്റെയോ വംശത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ ജനിച്ച സ്ഥലത്തിന്റെയോ വ്യത്യാസങ്ങളില്ലാതെ എല്ലാ വ്യക്തികള്‍ക്കും നിയമത്തിന്‌ മുമ്പില്‍ സമത്വവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന ഭരണഘടയിലെ 14-ാം വകുപ്പിന്റെ നഗ്നമായ ലംഘനം കൂടിയാണ്‌ മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുമെന്ന പ്രഖ്യാപനം.

ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ അയല്‍ രാജ്യങ്ങളില്‍ പീഡനം നേരിടുന്ന മൂസ്ലീങ്ങള്‍ ഒഴിച്ചുള്ള ഹിന്ദുക്കള്‍, സിഖുകാര്‍, ബൗദ്ധര്‍, പാഴ്‌സികള്‍, ജൈനര്‍, ക്രിസ്‌ത്യാനികള്‍ എന്നിവര്‍ക്ക്‌ പൗരത്വം നല്‍കുന്നതാണ്‌ ഭേദഗതി. നിലവില്‍ 11 വര്‍ഷം തുര്‍ടര്‍ച്ചയായി താമസിക്കുന്നവര്‍ക്കാണ്‌ പൗരത്വമെങ്കില്‍ ഭേദഗതി നിയമത്തില്‍ അത്‌ അഞ്ച്‌ വര്‍ഷമായി ചുരിക്കിയിരിക്കുകയാണ്‌. എന്താണ്‌ ഇതിന്റെ അടിസ്ഥാനം എന്നും വ്യക്തമാക്കപ്പെട്ടിട്ടില്ല.

അയല്‍രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷത്തോടുള്ള സ്‌നേഹത്തിന്റെ പേരിലാണ്‌ ഭേദഗതിയെങ്കില്‍ എന്തുകൊണ്ട്‌ മ്യാന്‍മാറിലെ റോഹിംഗ്യകള്‍ക്കും, പാകിസ്‌താനിലെ ഷിയ, അഹമ്മദീയ വിഭാഗങ്ങള്‍ക്കും, ശ്രീലങ്കയിലെ തമിഴര്‍ക്കും, നേപ്പാളില്‍ നിന്നുള്ള ഗൂര്‍ഖകള്‍ക്കും മാധേശികള്‍ക്കും ഇത്‌ ബാധകമാക്കുന്നില്ല എന്ന ചോദ്യത്തിനും ഉത്തരം ലഭിക്കേണ്ടതുണ്ട്‌. മുസ്ലീങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ്‌ ഈ ഭേദഗതിയെന്ന്‌ സാരം. മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച്‌ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന സവര്‍ക്കറുടെ പദ്ധതിയാണ്‌ മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ബഹുസ്വരമായ ഇന്ത്യ എന്ന ആശയത്തെ തന്നെയാണ്‌ തകര്‍ക്കാന്‍ ശ്രമിക്കുന്നത്‌. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന എല്ലാവരും ഈ കുത്സിത നീക്കത്തിനെതിെര രംഗത്ത്‌ വരണം.

അസാധാരണ വേഗതയിലും തിടുക്കത്തിലും ഈ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കുന്നതിന്‌ പിന്നിലുള്ള രാഷ്ട്രീയവും കാണതെ പോകരുത്‌. മോദി ഭരണത്തില്‍ രാജ്യം സാമ്പത്തികമായി തകര്‍ന്നടിയുകയാണ്‌. തൊഴില്ലായ്‌മയും ദാരിദ്ര്യവും പെരുകുകയാണ്‌. ഇതിനെതിരെ ഉയരുന്ന ജനരോഷത്തെ വര്‍ഗീയത ഉയര്‍ത്തി നേരിടുകയാണ്‌ മോദി സര്‍ക്കാരിന്റെ ലക്ഷ്യം. ഈ നീക്കത്തെ എന്ത്‌ വിലകൊടുത്തും പരാജയപ്പെടുത്തുക തന്നെ വേണം.

ഇതിനെതിരെ പാര്‍ടിയുടെ നേതൃത്വത്തില്‍ ഏരിയാ കേന്ദ്രത്തില്‍ ഒരു കേന്ദ്ര ഗവണ്‍മെന്റ്‌ ഓഫീസിന്‌ മുന്നില്‍ ഡിസംബര്‍ 13 ന്‌ രാവിലെ പ്രതിഷേധ മാര്‍ച്ചും, ലോക്കല്‍ തലത്തില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആഹ്വാനം ചെയ്‌തു.

Monday, December 9, 2019

​​ഇന്ന് സഖാവ് ഇ.കെ.നായനാരുടെ നൂറാം ജന്മദിന വർഷികമാണ്.

​​
ഇന്ന് സഖാവ് ഇ.കെ.നായനാരുടെ നൂറാം ജന്മദിന വർഷികമാണ്. കേരളീയരുടെ മനസ്സില്‍ ഒരേസമയം ആദരവും സ്നേഹവും നിറയ്ക്കുന്ന  ജനനേതാവായിരുന്നു സഖാവ് ഇ കെ നായനാർ. നായനാരുടെ ഓർമകൾ ഏത് ഘട്ടത്തിലും കമ്യൂണിസ്റ്റുകാർക്കും മതനിരപേക്ഷ വിശ്വാസികൾക്കും ഇടറാതെ മുന്നോട്ടുപോകാനുള്ള വഴികാട്ടിയാണ്. തൂക്കുമരത്തിന്റെ ചുവട്ടിൽനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിപ്ലവകാരിയാണ് നായനാർ. ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കാനുള്ള ഉപ്പുസത്യഗ്രഹജാഥയ്ക്ക് കല്യാശേരിയിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുമ്പോൾ നായനാർക്ക് 13 വയസ്സ് മാത്രമായിരുന്നു. പോരാട്ടത്തിന്റെ ഉജ്വലപ്രതീകമായിരുന്നു നായനാര്‍.
തികച്ചും ത്യാഗോജ്വലമായ സമര‐സംഘടനാജീവിതം നയിച്ച നായനാർ, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിലൊരാളായിരുന്നു. 

സിപിഐ എം രൂപീകരണകാലം മുതൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന സഖാവ് 1998ൽ പൊളിറ്റ്ബ്യൂറോ അംഗമായി. പാർടി സംസ്ഥാന സെക്രട്ടറിയായി 11 വർഷം പ്രവർത്തിച്ചു. കേരള രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ വിലയേറിയ സംഭാവനയാണ് നൽകിയത്. മൂന്നുതവണയായി 4010 ദിവസം മുഖ്യമന്ത്രിയായി. കർഷകത്തൊഴിലാളികൾക്ക് പെൻഷൻ നൽകിയതിലൂടെ ഇന്ത്യയിൽതന്നെ ഭരണസംസ്കാരത്തിന് പുതുമാതൃക സൃഷ്ടിച്ചു. തോട്ടിപ്പണി ഇന്ത്യയിൽ ആദ്യമായി ഇല്ലാതാക്കിയത് കേരളത്തിലാണ്. അതുണ്ടായത് നായനാർ ഭരണത്തിലാണ്. ജനകീയാസൂത്രണം, സാക്ഷരതായജ്ഞം, മാവേലി സ്റ്റോർ, ജില്ലാ കൗൺസിൽ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ നായനാർ സർക്കാരിന്റെ കാലത്ത് നടപ്പാക്കി.

മലയാളികളുടെ മനസ്സില്‍ എക്കാലവും നന്മനിറഞ്ഞ പുഞ്ചിരിയുമായി നായനാരുടെ മുഖം തെളിഞ്ഞുനില്‍ക്കും. എല്ലാ കമ്മ്യൂണിസ്റ്റുകാര്‍ക്കും ഉജ്ജ്വല പോരാട്ടത്തിന്‍റെയും അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തിന്‍റെയും പ്രതീകമായിരിക്കും സഖാവിന്‍റെ ഓര്‍മ്മ.

Thursday, November 21, 2019

റോയല്‍ തായ് കോണ്‍സൽ ജനറല്‍ നിതിറൂജ് ഫോണിപ്രസേര്‍ട്ടുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി.


റോയല്‍ തായ് കോണ്‍സൽ ജനറല്‍ നിതിറൂജ് ഫോണിപ്രസേര്‍ട്ടുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി.

ടൂറിസം, റബ്ബര്‍ മേഖലകളിലുള്ള നിക്ഷേപ സാധ്യതകള്‍ കോണ്‍സല്‍ ജനറല്‍ ആരാഞ്ഞു. തായ് വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ വന്ന് പഠിക്കാനുള്ള അക്കാദമിക സൗകര്യങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച നടന്നു. നാളികേരം, റബ്ബര്‍ എന്നിവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളും സംസാരിച്ചു. അക്വാകള്‍ച്ചര്‍ മേഖലയിലെ വ്യവസായ സഹകരണ സാധ്യതയും ആരാഞ്ഞു.

കേരളത്തിലുള്ള നിക്ഷേപ സാധ്യതകള്‍ തായ് നിക്ഷേപകരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കോണ്‍സൽ ജനറല്‍ പറഞ്ഞു.

Wednesday, November 20, 2019

ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ കാർഷിക നവോത്ഥാനം നാട്ടിൽ ഉയർന്നുവരണം.


ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ കാർഷിക നവോത്ഥാനം നാട്ടിൽ ഉയർന്നുവരണം. പഴമയുടെ ഗുണങ്ങളും പുതുമയുടെ പുരോഗതിയും ചേർന്നുള്ള കാർഷിക സംസ്‌കൃതിയാണ് നാടിനാവശ്യം.

Saturday, November 16, 2019

​​ശബരിമല കേസിലെ റിവ്യു, റിട്ട്‌ ഹര്‍ജികളിന്മേല്‍

​​ശബരിമല കേസിലെ റിവ്യു, റിട്ട്‌ ഹര്‍ജികളിന്മേല്‍ സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ തീരുമാനമെടുത്തുവെന്നമട്ടില്‍ ചില മാധ്യമ വാര്‍ത്തകളില്‍ പലതും ഭാവന മാത്രമാണ്‌.

സ്‌ത്രീ-പുരുഷ സമത്വം എല്ലാ രംഗത്തുമുണ്ടാകണമെന്നതാണ്‌ പാര്‍ടി നിലപാട്‌. എന്നാല്‍, അതത്‌ കാലത്തെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും കോടതിവിധികളുടെയും അടിസ്ഥാനത്തിലാണ്‌ സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടത്‌. 1991-ലെ കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്‌ 2018 സെപ്‌റ്റംബര്‍ 28 വരെ ശബരിമല സ്‌ത്രീപ്രവേശന കാര്യത്തില്‍ എല്‍.ഡി.എഫ്‌. സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചത്‌. സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി വന്നതിന്‌ ശേഷം അത്‌ നടപ്പിലാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വത്തവും നിര്‍വ്വഹിച്ചു.

ഇപ്പോഴത്തെ സുപ്രീംകോടതി വിധിയും നടപ്പിലാക്കലാണ്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്തം. എന്നാല്‍ ഈ വിധി വലിയ ആശയക്കുഴപ്പമുള്ളതാണെന്ന പൊതു അഭിപ്രായം നിയമവൃത്തങ്ങളില്‍ ഉള്‍പ്പെടെയുണ്ട്‌. അതുകൊണ്ട്‌ ആശയ വ്യക്തത വരുത്തി എന്താണോ സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി നിഷ്‌കര്‍ഷിക്കുന്നത്‌ അത്‌ നടപ്പിലാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്‌ സംസ്ഥാന സര്‍ക്കാര്‍ നിര്‍വ്വഹിക്കേണ്ടത്‌. ഇക്കാര്യം മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്‌. അത്‌ രാഷ്ട്രീയ മുതലെടുപ്പിന്‌ ശ്രമിക്കുന്നവരെ നിരാശരാക്കിയിട്ടുണ്ടെന്നാണ്‌ വാര്‍ത്തകളില്‍ പ്രതിഫലിക്കുന്നത്‌.

Tuesday, November 12, 2019

രാവിലെ നിയമസഭയിലെ ഓഫീസിൽ എത്തിയപ്പോൾ ഒരു ഹൃദയ സ്പർശിയായ അനുഭവം ഉണ്ടായി.

രാവിലെ നിയമസഭയിലെ ഓഫീസിൽ എത്തിയപ്പോൾ ഒരു ഹൃദയ സ്പർശിയായ അനുഭവം ഉണ്ടായി. ഇരു കൈകളും ഇല്ലാത്ത  ആലത്തൂരിലെ ചിത്രകാരനായ പ്രണവ്  തന്റെ ജന്മദിനത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വന്നതായിരുന്നു അത്. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് കൈമാറിയത്. ജീവിതത്തിലെ രണ്ട് കൈകൾ അച്ഛനും അമ്മയുമാണെന്ന് കൂടെ വന്ന അച്ഛൻ ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വർണകുമാരിയെയും സാക്ഷിനിർത്തി പ്രണവ് പറഞ്ഞു. കെ.ഡി. പ്രസേനൻ എം.എൽ.എയും കൂടെയുണ്ടായി.
സർക്കാർ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനക്കുള്ളതെന്ന് മറുപടി പറഞ്ഞു. ചിറ്റൂർ ഗവ. കോളേജിൽ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പി.എസ്. സി പരീക്ഷാ പരിശീലനത്തിന് പോവുകയാണിപ്പോൾ. കാൽ ഉപയോഗിച്ച് സെൽഫിയും എടുത്ത പ്രണവുമായി ഏറെനേരം സംസാരിച്ച ശേഷമാണ് സന്തോഷപൂർവം യാത്രയാക്കിയത്.

Saturday, November 9, 2019

​​സിപിഐ (എം) പൊളിറ്റ് ബ്യൂറോയുടെ പ്രസ്‌താവന


​​സിപിഐ (എം) പൊളിറ്റ് ബ്യൂറോയുടെ പ്രസ്‌താവന:

ദീർഘകാലമായി നിലനിൽക്കുന്ന അയോധ്യാ തർക്കത്തെ സംബന്ധിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. തർക്കവിഷയമായ 2.77 ഏക്കർ സ്ഥലം ക്ഷേത്രം പണിയാൻ ഒരു ട്രസ്റ്റ് മുഖേന ഹിന്ദു പക്ഷത്തിന് കോടതി കൈമാറിയിരിക്കുന്നു. മുസ്ലിം പള്ളി പണിയാനായി സുന്നി വഖഫ് ബോർഡിന് മറ്റൊരു അഞ്ചേക്കർ ഭൂമി അനുവദിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

വർഗ്ഗീയ ശക്തികൾ മുതലെടുപ്പിനായി ഉപയോഗിച്ചിട്ടുള്ളതും വൻ‌തോതിലുള്ള അക്രമത്തിനും ജീവനാശത്തിനും ഇടയാക്കിയിട്ടുള്ള ഈ തർക്കത്തിന് അന്ത്യം കുറിക്കാനാണ് ഈ ഉത്തരവുവഴി സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശ്രമിച്ചിട്ടുള്ളത്.

സന്ധിസംഭാഷണങ്ങൾ വഴി ഈ വിഷയം പരിഹരിക്കാൻ കഴിയില്ലെങ്കിൽ അത് കോടതി വിധി വഴി പരിഹരിക്കണം എന്ന നിലപാടാണ് സിപിഐ (എം) എല്ലാക്കാലത്തും സ്വീകരിച്ചുപോന്നിട്ടുള്ളത്. വളരെയധികം കലഹങ്ങൾക്ക് വഴിവച്ചിട്ടുള്ള ഈ വിഷയത്തിന് ന്യായവ്യവസ്ഥാപരമായ തീർപ്പ് ഈ വിധി നൽകുന്നുണ്ട് എന്നിരിക്കിലും വിധിക്ക് ആധാരമായ ചില ധാരണകൾ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

കോടതി വിധി തന്നെ പറയുന്നത്, 1992 ഡിസംബറിൽ ബാബറി മസ്‌ജിദ് തകർത്തത് നിയമലംഘനമാണ് എന്നാണ്. അതൊരു ക്രിമിനൽ പ്രവർത്തിയും മതനിരപേക്ഷതയ്‌ക്കു മേലുള്ള ആക്രമണവുമായിരുന്നു. ബാബറി മസ്‌ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസുകൾ ത്വരിതപ്പെടുത്തുകയും കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.

1991-ലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട നിയമത്തിന്റെ പ്രസക്തി കോടതി അംഗീകരിച്ചിട്ടുണ്ട്. ഈ നിയമം പാലിക്കുകയാണെങ്കിൽ ആരാധനാലയങ്ങളെ സംബന്ധിച്ച് ഇതുപോലെയുള്ള തർക്കങ്ങൾ ഇനിയും ഉയർത്തപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യില്ലെന്ന് ഉറപ്പു വരുത്താൻ കഴിയണം

കോടതി വിധി ഉപയോഗിച്ച് മതസൌഹാർദ്ദത്തെ ഉലയ്‌ക്കുന്ന പ്രകോപനപരമായ പ്രവൃത്തികളിൽ ആരും ഏർപ്പെടരുത് എന്ന് സിപിഐ (എം)  പൊളിറ്റ് ബ്യൂറോ അഭ്യർത്ഥിക്കുന്നു.

Thursday, November 7, 2019

കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത്

കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് 


കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും കീഴിലുള്ള റോഡുകളില്‍ അറ്റകുറ്റ പണികളും പുനര്‍നിര്‍മ്മാണവും നടത്തേണ്ടവ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ പരിശോധിക്കാന്‍ തിരുവനന്തപുരത്ത് യോഗം ചേർന്നു.

Wednesday, November 6, 2019

​​സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്

​​സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചു. വയനാട് പൂത്താടി കുടുംബാരോഗ്യ കേന്ദ്രം (97%), കോഴിക്കോട് താമരശേരി ഗവ. താലൂക്ക് ആശുപത്രി (93.6%), കണ്ണൂര്‍ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം (93%), കണ്ണൂര്‍ കതിരൂര്‍ കുടുംബാരോഗ്യ കേന്ദ്രം (93%), എറണാകുളം പായിപ്പറ കുടുംബാരോഗ്യ കേന്ദ്രം (92%), കോട്ടയം വെള്ളിയാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം (92%), കോഴിക്കോട് കല്ലുനിറ യു.പി.എച്ച്.സി. (90.6%), എറണാകുളം കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രം (90%), കാസര്‍ക്കോട് മുള്ളയേരിയ കുടുംബാരോഗ്യ കേന്ദ്രം (90%), കണ്ണൂര്‍ കൂവോട് യു.പി.എച്ച്.സി. (88.9%), കോഴിക്കോട് ഇടച്ചേരി കുടുംബാരോഗ്യ കേന്ദ്രം (88%) കോട്ടയം കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രം (85%) മലപ്പുറം പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം (84%) എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യൂ.എ.എസ്. ബഹുമതി നേടിയത്. ഇതോടുകൂടി രാജ്യത്തെ മികച്ച പിഎച്ച്സികളില്‍ ആദ്യത്തെ 12 സ്ഥാനവും കേരളത്തിലെ ആശുപത്രികള്‍  കരസ്ഥമാക്കിയിരിക്കുകയാണ്.

സംസ്ഥാനത്ത് നിന്നും 55 സ്ഥാപനങ്ങളാണ് ഇതുവരെ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയെടുത്തിട്ടുള്ളത്. ഇതു കൂടാതെ 10 ആശുപത്രികള്‍ക്ക് കൂടി സംസ്ഥാനതല പരിശോധന കഴിഞ്ഞ് ദേശീയതല പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ 140 സര്‍ക്കാര്‍ ആശുപത്രികളെങ്കിലും എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആരോഗ്യ മേഖലയില്‍ ആര്‍ദ്രം മിഷനിലൂടെ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് ദേശീയ ഗുണനിലവാരബഹുമതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Thursday, October 31, 2019

കോഴിക്കോട് കല്ലുത്താന്‍കടവ് കോളനി നിവാസികള്‍ക്കായുള്ള ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബർ രണ്ടിന് കൈമാറും.

കോഴിക്കോട് കല്ലുത്താന്‍കടവ് കോളനി നിവാസികള്‍ക്കായുള്ള ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബർ രണ്ടിന് കൈമാറും. ഏഴുനിലകളിലായി 140 കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിനായുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഇതില്‍ 89 കുടുംബങ്ങളാണ് കല്ലുത്താന്‍ കടവ് കോളിനിയില്‍ നിന്നുള്ളത്.  മാലിന്യ കൂമ്പാരങ്ങള്‍ക്കിടയിലെ നരക ജീവിതം നയിച്ചവർ, പുതിയ താമസ സ്ഥലത്തേക്ക് മാറുന്നതിലുള്ള സന്തോഷത്തിലാണ്.

Tuesday, October 29, 2019

​​സഞ്ചാരികളുടെ മനംകവർന്ന മലരിക്കലിലെ ആമ്പൽ കാഴ്ചകൾ അടുത്തവർഷം മുതൽ ആഗോളതലത്തിൽ നടക്കുന്ന ടുലിപ് ഫെസ്റ്റിവൽ പോലെയുള്ള ഫ്ളവർ ഫെസ്റ്റിവലായി മാറ്റാൻ ടൂറിസം വകുപ്പ്.

​​സഞ്ചാരികളുടെ മനംകവർന്ന മലരിക്കലിലെ ആമ്പൽ കാഴ്ചകൾ അടുത്തവർഷം മുതൽ ആഗോളതലത്തിൽ നടക്കുന്ന ടുലിപ് ഫെസ്റ്റിവൽ പോലെയുള്ള ഫ്ളവർ ഫെസ്റ്റിവലായി മാറ്റാൻ ടൂറിസം വകുപ്പ്. തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കലിലും പനച്ചിക്കാട് പഞ്ചായത്തിലെ അമ്പാട്ടുകടവിലും കോട്ടയത്തിന്റെ പടിഞ്ഞാറൻമേഖലയിലും ആമ്പൽപൂവ് പൂത്തുനിൽക്കുന്ന സുന്ദരകാഴ്ചകൾ കാണുവാൻ ഒരുലക്ഷത്തിലധികം ആളുകൾ എത്തിയ പശ്ചാത്തലത്തിലാണ് ടൂറിസംവകുപ്പ് ടൂറിസം സാധ്യതകൾ തെരയുന്നത്. ആമ്പൽ കാഴ്ചകളെ ടുലിപ് മാതൃകയിൽ പിങ്ക് വാട്ടൽ ലില്ലി ഫെസ്റ്റ് എന്ന പേരിൽ വിപുലപ്പെടുത്തുമെന്ന്‌ ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ.

 ഉത്തരവാദിത്ത ടൂറിസം മിഷനെയാണ് ഇക്കാര്യം ഏൽപ്പിക്കുക. സഞ്ചാരികളുടെ മനംകവർന്ന്‌ മലരിക്കലിലെ ആമ്പൽപാടങ്ങളിലെ ദൃശ്യവസന്തം തുടരുകയാണ്. മീനച്ചിലാർ-മീനന്തലയാർ–കൊടൂരാർ സംയോജന പദ്ധതിയുടേയും ഉത്തരവാദിത്ത ടൂറിസം ഗ്രാമം പ്രോജക്ടിന്റെയും ഭാഗമായിട്ടാണ് മലരിക്കൽ പ്രദേശം ടൂറിസം ഗ്രാമമായി വളർന്നത്. 

ആംസ്റ്റർഡാം, ഹോളണ്ട്, കാനഡയിലെ ഒട്ടാവ തുടങ്ങി ആഗോളതലത്തിലുള്ള ടുലിപ് ഫെസ്റ്റിവൽ പോലെയുള്ള ഒരു ഫ്ളവർ ഫെസ്റ്റിവലാണ് ആലോചനയിലുള്ളത്‌. ഇതുവഴി വിദേശ സഞ്ചാരികളെ ആകർഷിക്കാനാകും.  ഇതിനായി ടൂറിസം സർക്യൂട്ട് ഉണ്ടാക്കാനുള്ള പദ്ധതിയാണ് ഉത്തരവാദിത്വ ടൂറിസം മിഷനെ ഏൽപ്പിച്ചത്.

മലരിക്കലും പരിസരങ്ങളിലുമായി 15ലധികം സ്ഥലങ്ങൾ ഇതിനായി കണ്ടെത്തി. അമ്പാട്ടുകടവ്, മാഞ്ചിറ, ചീപ്പുങ്കൽ, വെട്ടുകാട്, നീലംപേരൂർ റൂട്ടിലെ ആറായിരം കടവ്, പുത്തൻകായൽ, കല്ലറ പാടശേഖരം, വാകത്താനം തൃക്കോതമംഗലം തുടങ്ങിയ സ്ഥലങ്ങളാണിത്‌. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകിയാണ്‌ പദ്ധതി. ഫോട്ടോയ്‌ക്ക് വേണ്ടി വ്യാപകമായി ആമ്പൽപ്പൂവുകൾ പറിച്ച്‌ ഉപേക്ഷിക്കുന്ന സ്ഥിതി അനുവദിക്കില്ല. കൃഷിക്കായി നീക്കം ചെയ്യപ്പെടുന്നവയാണെങ്കിലും ഏവർക്കും ആസ്വദിക്കാൻ പറ്റുന്ന വിധത്തിൽ പൂക്കൾ നിലനിർത്താൻ സംവിധാനമൊരുക്കും.

Sunday, October 27, 2019

​​സര്‍ക്കാരിന്റെ വികസന കാഴ്‌ചപ്പാടിനുള്ള അംഗീകാരം - എല്‍ഡിഎഫ്‌


​​സര്‍ക്കാരിന്റെ വികസന കാഴ്‌ചപ്പാടിനുള്ള അംഗീകാരം - എല്‍ഡിഎഫ്‌

എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ നയങ്ങള്‍ക്കും വികസന മുന്നേറ്റത്തിനും ജനക്ഷേമ പ്രവര്‍ത്തനത്തിനുമുള്ള അംഗീകാരമാണ്‌ ഉപതെരഞ്ഞെടുപ്പിലെ ജനവിധിയെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

യു.ഡി.എഫിന്റെ നിഷേധാത്മകവും ജനവിരുദ്ധവുമായ നിലപാട്‌ കേരളജനത തള്ളിക്കളഞ്ഞു. സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ നിരന്തരം അപവാദ പ്രചാരണം നടത്തുന്ന പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ജനവിധി കനത്ത പ്രഹരം ഏല്‍പ്പിച്ചിരിക്കുകയാണ്‌. തന്റെ ആരോപണങ്ങള്‍ ജനങ്ങള്‍ നിരാകരിച്ച സ്ഥിതിക്ക്‌ ഇനിയെങ്കിലും കഴമ്പില്ലാത്ത ആരോപണം ഉന്നയിക്കുന്നത്‌ അദ്ദേഹം നിര്‍ത്തണം.

യു.ഡി.എഫ്‌ കുത്തകയാക്കി വച്ചിരുന്ന രണ്ട്‌ മണ്‌ഡലങ്ങള്‍ എല്‍.ഡി.എഫ്‌ പിടിച്ചെടുത്തത്‌ ശ്രദ്ധേയമാണ്‌. സമുദായ ശക്തികളുടെ രാഷ്ട്രീയ ഇടപെടല്‍ ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണിത്‌. കേരളത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. സ്വാധീനം തുടര്‍ച്ചയായി കുറയുന്ന പ്രവണത ഈ തെരഞ്ഞെടുപ്പിലും ദൃശ്യമായത്‌ ആ പാര്‍ടിയുടെ ആകര്‍ഷണീയത ഇവിടെ കുറയുന്നതിന്റെ ഉദാഹരണമാണ്‌. ഒരു മണ്ഡലത്തില്‍ പോലും ജനമനസ്സില്‍ ഇടംപിടിക്കാന്‍ ബി.ജെ.പിക്ക്‌ കഴിഞ്ഞിട്ടില്ല. ഇടതുപക്ഷ മതനിരപേക്ഷ രാഷ്ട്രീയവും നവോത്ഥാന മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച്‌ എല്‍.ഡി.എഫിന്‌ തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക്‌ എല്‍.ഡി.എഫ്‌ നന്ദി രേഖപ്പെടുത്തുന്നു.

Tuesday, October 22, 2019

കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ് ബ്രാന്‍ഡ്‌ ആയ കൊക്കോണിക്സ്‌ ആണ് ഇവിടെ നിന്നും വിപണനത്തിന് സജ്ജമായിയിക്കൊണ്ടിരിക്കുന്നത്.


മണ്‍വിളയില്‍ ഉള്ള  കെല്‍ട്രോണിന്‍റെ പഴയ പ്രിന്‍റെഡ് സെര്‍ക്യുട്ട് ബോര്‍ഡ് നിര്‍മ്മാണ ശാല ഇന്ന് ആധുനിക ഇലക്ട്രോണിക് സാമഗ്രികളുടെ നിര്‍മാണശാലയായി മാറിക്കഴിഞ്ഞു. കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ് ബ്രാന്‍ഡ്‌ ആയ കൊക്കോണിക്സ്‌ ആണ് ഇവിടെ നിന്നും വിപണനത്തിന് സജ്ജമായിയിക്കൊണ്ടിരിക്കുന്നത്. "ആഭ്യന്തര വിപണിലക്ഷ്യമാക്കി ഉത്പാദിപ്പിക്കുന്ന കൊക്കോണിക്സ്‌ മെയ്ക്ക് ഇൻ ഇന്ത്യയുടെ മികച്ച മാതൃക", എന്നാണ് കേരളത്തിന്‍റെ ഈ പരീക്ഷണത്തെ ഇന്‍റെലിന്‍റെ ഇന്ത്യാ ഹെഡ് നിര്‍വൃതി റായ് ഈ അടുത്ത് വിശേഷിപ്പിച്ചത്. 

ഇന്‍റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്സിലറോണ്‍ എന്ന സ്റ്റാര്‍ട്ട്‌ അപ്പ്, കെഎസ്ഐഡിസി തുടങ്ങയി സ്ഥാപനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് കൊക്കോണിക്സ് നിര്‍മ്മിക്കുന്നത്. ഉത്‌പാദനത്തിലും വിലപനയിലും സര്‍വീസിലും മാത്രമല്ല കൊക്കോണിക്സ്‌  കേന്ദ്രികരിക്കുന്നത്, പഴയ ലാപ്ടോപുകള്‍ തിരിച്ചു വാങ്ങി സംസ്കരിക്കുന്ന ഈ-വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഇതിനോടൊപ്പം ഒരുങ്ങുന്നുണ്ട്.  

മൂന്നു മോഡലുകളില്‍ നാല് നിറങ്ങളിലായി വരുന്ന കേരളത്തിന്റെ സ്വന്തം ലാപ് ടോപ് അടുത്ത ജനുവരിയോടെ വിപണിയില്‍ എത്തും.

ബിജെപി കേന്ദ്ര കമ്മറ്റിയുടെ പ്രത്യേക അനുമതി പ്രകാരം പാര്‍ട്ടിയിലേക്ക് പുതിയതായി വന്ന രണ്ടു പ്രമുഖരെകൂടി സംസ്ഥാന അധ്യക്ഷൻ അഡ്വ

ബിജെപി കേന്ദ്ര കമ്മറ്റിയുടെ പ്രത്യേക അനുമതി പ്രകാരം പാര്‍ട്ടിയിലേക്ക് പുതിയതായി വന്ന രണ്ടു പ്രമുഖരെകൂടി സംസ്ഥാന അധ്യക്ഷൻ അഡ്വ: 

ബിജെപി കേന്ദ്ര കമ്മറ്റിയുടെ പ്രത്യേക അനുമതി പ്രകാരം പാര്‍ട്ടിയിലേക്ക് പുതിയതായി വന്ന രണ്ടു പ്രമുഖരെകൂടി സംസ്ഥാന അധ്യക്ഷൻ അഡ്വ: പി.എസ് ശ്രീധരന്‍ പിള്ള സംസ്ഥാന ഭാരവാഹികളായി നാമനിർദ്ദേശം ചെയ്തിരിക്കുന്നു. പാര്‍ട്ടിയിലേക്ക് പുതിയതായി വന്നവരില്‍ നിന്ന് സംസ്ഥാന കമ്മറ്റിയിലേക്ക് നോമിനേഷന്‍ പിന്നീട് നടത്തുന്നതാണ്.

പുതിയ ഭാരവാഹികള്‍ : 

ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി  - സംസ്ഥാന ഉപാദ്ധ്യക്ഷന്‍ - കണ്ണൂര്‍
(മുന്‍ എം.പി, മുന്‍ എം.എല്‍.എ, മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍, എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റ്, മുന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ സെക്രട്ടറി).

കെ.എ.ബാഹുലേയന്‍ - സംസ്ഥാന സെക്രട്ടറി - തിരുവനന്തപുരം
( എസ്.എന്‍.ഡി.പി യോഗം അസിസ്റ്റന്റ്  സെക്രട്ടറി, ഏ.ഐ.എസ്.എഫ് മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍, അഖിലേന്ത്യാ കിസാന്‍സഭ മുന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍- നെടുമങ്ങാട്, മുന്‍ ഏ.ഐ.എസ്.എഫ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി)