Sunday, May 30, 2021

ഈ നടപടിയിൽ അതിയായ പ്രതിഷേധം രേഖപ്പെടുത്തുന്നു. എത്രയും വേഗം ദ്വീപ് നേരിട്ട് സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനാവശ്യമായ ശ്രമങ്ങൾ തുടരും. - സ. എളമരം കരീം

​​
ലക്ഷദ്വീപിലെ നിലവിലെ സാഹചര്യം വിലയിരുത്താനും പുതിയ അഡ്മിനിസ്ട്രേറ്റർക്ക് കീഴിൽ നടപ്പിലാക്കിയിട്ടുള്ള പരിഷ്കാരങ്ങളും നയങ്ങളും ദ്വീപ് നിവാസികളെ ഏത് രീതിയിലാണ് ബാധിച്ചിരിക്കുന്നത് എന്ന് നേരിട്ട് കണ്ട്  മനസിലാക്കാനും കേരളത്തിൽ നിന്നുള്ള സിപിഐ എം എംപിമാരുടെ പ്രതിനിധി സംഘം ലക്ഷദ്വീപ് സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. സ. എളമരം കരീം, സഖാവ് വി ശിവദാസൻ, സഖാവ് എ എം ആരിഫ് എന്നിവർ ഉൾപ്പെടെയുള്ള സംഘത്തിന് ദ്വീപ് സന്ദർശിക്കാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് അപേക്ഷയും സമർപ്പിച്ചിരുന്നു. 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021 മെയ് 30 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ മനസ്സ് പറയുന്നത്


എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്‌കാരം.

കോവിഡ്-19 നെതിരെ നമ്മുടെ രാജ്യം എത്രമാത്രം ശക്തമായാണ് പൊരുതി ക്കൊണ്ടിരിക്കുന്നത് എന്ന് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണല്ലോ. കഴിഞ്ഞ നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഹാമാരിയാണിത്. മാത്രമവുമല്ല, ഈ മഹാമാരിയ്ക്കിടയില്‍ തന്നെ ഭാരതം മറ്റനേകം പ്രകൃതി ദുരന്തങ്ങളെയും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനിടയില്‍ ചുഴലിക്കാറ്റ് അംഫാന്‍ വന്നു, നിസര്‍ഗ വന്നു, പല സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കമുണ്ടായി, ചെറുതും വലുതുമായ ഭൂചലനങ്ങളും ഉണ്ടായി. ഇപ്പോള്‍ തന്നെ 10 ദിവസത്തിനിടയില്‍  വീണ്ടും രണ്ടു വലിയ ചുഴലിക്കാറ്റുകളെ നമ്മള്‍ നേരിട്ടു. പടിഞ്ഞാറെ തീരത്ത് ടൗട്ടെയും കിഴക്കന്‍ തീരത്ത് യാസും. ഈ രണ്ട് ചുഴലിക്കാറ്റുകളും രാജ്യത്തെ വളരെയധികം ബാധിച്ചിട്ടുണ്ട്. പല  സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ ഇവയ്‌ക്കെതിരെ അതിശക്തമായി പോരാടി. കുറഞ്ഞ മരണനിരക്ക് ഉറപ്പുവരുത്തി. കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ കൂടുതല്‍ ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നുവെന്നത് നമുക്ക് കാണാനാവും. ഈ കഠിനവും അസാധാരണവുമായ പരിതസ്ഥിതിയില്‍, ചുഴലിക്കാറ്റ് നാശംവിതച്ച സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സാഹസത്തെ, ഈ ദുരന്ത സമയത്ത് അതിനെ വളരെയധികം ധൈര്യത്തോടെ, സംയമനത്തോടെ നേരിട്ടവരെ, ഓരോരുത്തരെയും ഞാന്‍ ആദരപൂര്‍വ്വം, ഹൃദയപൂര്‍വ്വം അഭിനന്ദിക്കുവാന്‍ ആഗ്രഹിക്കുന്നു. ഈ സമയത്ത് ജനങ്ങളെ ആശ്വസിപ്പിക്കാനും സംരക്ഷിക്കാനും മുന്നോട്ടുവന്ന എല്ലാ ആളുകളെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല.ഞാന്‍ അവര്‍ക്കെല്ലാം ആദരവര്‍പ്പിക്കുന്നു. കേന്ദ്രം, സംസ്ഥാനം, തദ്ദേശഭരണ സമിതികള്‍ തുടങ്ങി എല്ലാവരും ഈ സമയത്ത് ഒറ്റക്കെട്ടായിനിന്ന്, ഈ ആപത്തിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ ഞാന്‍ പങ്കുചേരുന്നു. ഈ വിപത്തില്‍ പലതും നഷ്ടപ്പെട്ടവര്‍ക്ക് ഞങ്ങളുടെ ശക്തമായ പിന്തുണയുണ്ട്.

Saturday, May 29, 2021

കോവിന്‍ പ്രവര്‍ത്തനം സംബന്ധിച്ച വ്യാജസന്ദേശങ്ങളെ പൊളിച്ചടുക്കി കോവിഡ്-19 പ്രതിരോധത്തിനായുള്ള സാങ്കേതിക - വിവരവിശകലന ഉന്നതാധികാര സമിതി ചെയര്‍മാന്‍


 ഈ വര്‍ഷം ജനുവരി 16 മുതല്‍, ഗവണ്‍മെന്റ് കേന്ദ്രീകൃത സമീപനത്തിന് കീഴില്‍ ഫലപ്രദമായ പ്രതിരോധ കുത്തിവയ്പു പരിപാടിക്കായി സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പ്രയത്‌നങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് പിന്തുണയേകുന്നുണ്ട്. ഇന്ത്യയുടെ വിവിധ ഭൂഭാഗങ്ങളില്‍ പാര്‍ക്കുന്ന ഏറ്റവുമൊടുവിലത്തെ വ്യക്തിക്കു പോലും വാക്‌സിന്‍ ഡോസുകള്‍ സുഗമമായി ലഭിക്കുന്നതിന്, ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ സര്‍വതലസ്പര്‍ശിയായ ഇടപെടലിനുവേണ്ടിയാണ് കേന്ദ്ര ഗവണ്‍മെന്റ് 'കോവിന്‍' എന്ന വേദി ഒരുക്കിയത്. 

കോവിന്‍ ഒരു ഡിജിറ്റല്‍ വേര്‍തിരിവു സൃഷ്ടിക്കുകയും ജനസംഖ്യയിലെ ചില വിഭാഗങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതിനായി ഈ സംവിധാനം ഹാക്ക് ചെയ്യാന്‍ നിയമവിരുദ്ധ സംഘങ്ങള്‍ക്ക് വേദിയൊരുക്കുകയും ചെയ്യുന്നുവെന്ന് അടിസ്ഥാനരഹിതമായ ചില മാധ്യമ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ സങ്കീര്‍ണതയെക്കുറിച്ചുള്ള അടിസ്ഥാന ധാരണയുടെ അഭാവം, സ്ലോട്ടുകള്‍ കണ്ടെത്താന്‍ കഴിയാത്ത പ്രശ്‌നത്തിലേക്കും അത് പ്ലാറ്റ്‌ഫോമിന്റെ കുഴപ്പമാണെന്ന പൗരന്മാരുടെ തെറ്റായ വാദത്തിലേക്കും നയിച്ചു.

ഈ റിപ്പോര്‍ട്ടുകള്‍ തെറ്റാണ്, മാത്രമല്ല ഈ വിഷയത്തിലെ പൂര്‍ണവിവരങ്ങള്‍ പിന്താങ്ങുന്നുമില്ല.

സാമൂഹ്യമാധ്യമങ്ങളുടെ സുരക്ഷാചട്ടം ദുര്‍ബലമാക്കി ജനങ്ങളുടെ സന്ദേശങ്ങള്‍ നിരീക്ഷിക്കാനുള്ള നീക്കം പൗരന്‍മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ്.

​​

കേന്ദ്രസര്‍ക്കാരിന്റെ അപകടകരവും പിന്തിരിപ്പനുമായ പുതിയ ഐടി ചട്ടം  പിന്‍വലിക്കണം. സാമൂഹ്യമാധ്യമങ്ങളുടെ സുരക്ഷാചട്ടം ദുര്‍ബലമാക്കി ജനങ്ങളുടെ സന്ദേശങ്ങള്‍ നിരീക്ഷിക്കാനുള്ള നീക്കം പൗരന്‍മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ്.

ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കുഴല്‍പ്പണ കേസില്‍ ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബിജെപിയുടെ ബന്ധം കൂടി അന്വേഷണ വിധേയമാക്കണം.

​​
ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കുഴല്‍പ്പണ കേസില്‍ ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബിജെപിയുടെ ബന്ധം കൂടി അന്വേഷണ വിധേയമാക്കണം.
കുഴല്‍പ്പണ ഇടപാടില്‍ പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ ബിജെപി നേതാക്കളും ക്വട്ടേഷന്‍ ഗുണ്ടാസംഘങ്ങളും തമ്മിലുള്ള ബന്ധം ആവര്‍ത്തിച്ച്‌ വ്യക്തമാക്കുന്നതാണ്‌. ബിജെപിയുടെ ഉന്നത നേതാക്കളിലേക്ക്‌ അന്വേഷണം നീളുന്നതായാണ്‌ പുറത്തുവരുന്ന വിവരങ്ങളില്‍ നിന്ന്‌ മനസിലാകുന്നത്‌. 
തെരഞ്ഞെടുപ്പ്‌ വേളയില്‍ ബിജെപി വ്യാപകമായ കള്ളപ്പണം ഒഴുക്കിയിരുന്നു. അതിനായി നടത്തിയ കടത്തുകളില്‍ ഒന്നുമാത്രമാണ്‌ പിടിക്കപ്പെട്ടത്‌.

​​സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി.

​​സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി. വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവര്‍ക്ക് പല രാജ്യങ്ങളും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം എടുത്തത്. ഇതുള്‍പ്പെടെ 11 വിഭാഗങ്ങളെക്കൂടി വാക്‌സിനേഷന്റെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

​​ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തിയായ പ്രതിഷേധം ഉയര്‍ന്നുവരണം.


​​ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തിയായ പ്രതിഷേധം ഉയര്‍ന്നുവരണം.

തീരദേശ സംരക്ഷണ നിയമത്തിന്റെ മറവില്‍ മത്സ്യജീവനക്കാരുടെ ഷെഡ്ഡുകളെല്ലാം പൊളിച്ചു മാറ്റുകയും, ടൂറിസം വകുപ്പില്‍ നിന്ന്‌ കാരണമില്ലാതെ 190 ജീവനക്കാരെ ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ പിരിച്ചുവിടുകയും ചെയ്‌തിരിക്കുകയാണ്‌. ഗവണ്‍മെന്റ്‌ സര്‍വ്വീസിലെ തദ്ദേശീയരായ മുഴുവന്‍ താത്‌ക്കാലിക ജീവനക്കാരേയും അഡ്‌മിനിസ്‌ട്രേറ്റര്‍ ഒഴിവാക്കി.

സാമൂഹ്യമാധ്യമങ്ങളുടെ സുരക്ഷാചട്ടം ദുര്‍ബലമാക്കി ജനങ്ങളുടെ സന്ദേശങ്ങള്‍ നിരീക്ഷിക്കാനുള്ള നീക്കം പൗരന്‍മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ്.


കേന്ദ്രസര്‍ക്കാരിന്റെ അപകടകരവും പിന്തിരിപ്പനുമായ പുതിയ ഐടി ചട്ടം  പിന്‍വലിക്കണം. സാമൂഹ്യമാധ്യമങ്ങളുടെ സുരക്ഷാചട്ടം ദുര്‍ബലമാക്കി ജനങ്ങളുടെ സന്ദേശങ്ങള്‍ നിരീക്ഷിക്കാനുള്ള നീക്കം പൗരന്‍മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ്.

Saturday, May 22, 2021

പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുയും പ്രൊഫഷണൽ കോഴ്‌സുകളുടെ പ്രവേശന പരീക്ഷകളുടെയും നടത്തിപ്പ് ചർച്ച ചെയ്യുന്നതിനായി സംസ്ഥാനങ്ങളുമായി നാളെ ഉന്നതതല യോഗം


 പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾക്കും പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾക്കുമുള്ള നിർദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലെയും ,  കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും  വിദ്യാഭ്യാസ മന്ത്രിമാർ, വിദ്യാഭ്യാസ സെക്രട്ടറിമാർ, സംസ്ഥാന പരീക്ഷാ ബോർഡുകളുടെ ചെയർപേഴ്‌സൺമാർ,  എന്നിവരുമായി  കേന്ദ്ര ഗവണ്മെന്റ് നാളെ  ഉന്നതതല വെർച്വൽ യോഗം  നടത്തും.

പ്രതിരോധ  മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊഖ്രിയാൽ 'നിഷാങ്ക്', കേന്ദ്ര വനിതാ-ശിശു മന്ത്രി ശ്രീമതി. സ്മൃതി സുബിൻ ഇറാനിയും കേന്ദ്ര വാർത്താ  വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ പ്രകാശ് ജാവദേക്കറും പങ്കെടുക്കും. 

Wednesday, May 19, 2021

സംസ്ഥാനത്ത് അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1,000 കോടി രൂപ പ്രധാനമന്ത്രി പ്രഖ്യാപിച്ചു


 ടൗട്ടെ  ചുഴലിക്കാറ്റിനെ   തുടർന്നുണ്ടായ ഉണ്ടായ സാഹചര്യം അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്ത് സന്ദർശിച്ചു. ചുഴലിക്കാറ്റ് ബാധിച്ച  ഗുജറാത്തിലെയും ഡിയുവിലെയും പ്രദേശങ്ങളായ ഉന (ഗിർ - സോമനാഥ്), ജാഫ്രാബാദ് (അമ്രേലി), മഹുവ (ഭാവ് നഗർ) എന്നിവിടങ്ങളിൽ പ്രധാനമന്ത്രി  വ്യോമനിരീക്ഷണം  നടത്തി.

അതിനുശേഷം ഗുജറാത്തിലും ദിയുവിലും നടക്കുന്ന ദുരിതാശ്വാസ പുനരധിവാസ നടപടികൾ അവലോകനം ചെയ്യുന്നതിനായി അഹമ്മദാബാദിൽ അദ്ദേഹം യോഗം ചേർന്നു.

Monday, May 17, 2021

കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ അസാധാരണമായ സാഹചര്യങ്ങൾക്കെതിരായ മാതൃകാപരമായ പോരാട്ടത്തിന് പ്രധാനമന്ത്രി മെഡിക്കൽ സമൂഹത്തിന് നന്ദി അറിയിച്ചു


 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ഇന്ന് രാജ്യത്തുടനീളമുള്ള ഒരു കൂട്ടം ഡോക്ടർമാരുമായി വീഡിയോ കോൺഫറൻസിംഗ് വഴി കോവിഡുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ചർച്ച ചെയ്തു.

കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ അസാധാരണമായ സാഹചര്യങ്ങൾക്കെതിരെ അവർ പ്രകടിപ്പിച്ച മാതൃകാപരമായ പോരാട്ടത്തിന് മുഴുവൻ മെഡിക്കൽ സമൂഹത്തിനും  പാരാമെഡിക്കൽ സ്റ്റാഫുകൾക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു, രാജ്യം മുഴുവൻ അവരോട് കടപ്പെട്ടിരിക്കുന്നു. പരിശോധന, മരുന്നുകളുടെ വിതരണം അല്ലെങ്കിൽ റെക്കോർഡ് സമയത്ത് പുതിയ അടിസ്ഥാനസൗകര്യങ്ങൾ  സജ്ജമാക്കുക എന്നിങ്ങനെയുള്ളവയെല്ലാം അതിവേഗത്തിലാണ് നടക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓക്സിജൻ ഉൽപാദനത്തിന്റെയും വിതരണത്തിന്റെയും നിരവധി വെല്ലുവിളികൾ മറികടക്കുന്നു. കോവിഡ് ചികിത്സയിൽ എം‌ബി‌ബി‌എസ് വിദ്യാർത്ഥികളും ഗ്രാമീണ മേഖലയിലെ ആശാ, അംഗൻവാടി വർക്കർമാരും  ഉൾപ്പെടെയുള്ള മാനവ വിഭവശേഷി വർദ്ധിപ്പിക്കുന്നതിന് രാജ്യം സ്വീകരിച്ച നടപടികൾ ആരോഗ്യ സംവിധാനത്തിന് അധിക പിന്തുണ നൽകി.

റെംഡെസിവിർ ഉത്പാദനശേഷി പ്രതിമാസം 38 ലക്ഷത്തിൽ നിന്നും 119 ലക്ഷത്തോളം വൈലുകൾ ആയി ഉയർന്നു

 പേറ്റന്റ് ഉടമകളായ അമേരിക്കയിലെ ഗില്യഡ് ലൈഫ് സയൻസസിന്റെ പ്രത്യേക അനുമതിയോടെ രാജ്യത്തെ 7 ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ഉത്പാദിപ്പിക്കുന്ന പേറ്റന്റ്ഡ് മരുന്നാണ് റെംഡെസിവിർ.

ഇവയുടെ തദ്ദേശീയമായ ഉത്പാദന ശേഷിയെ വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഈ 7 കമ്പനികളോടും ഉത്പാദനം വർദ്ധിപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു ഇതോടെ ഇവയുടെ ഉത്പാദനം പ്രതിമാസം 38 ലക്ഷം വൈലുകൾ എന്നതിൽനിന്നും 119 ലക്ഷത്തോളം ആയി ഉയർന്നു. അധികമായി 38 ഉത്പാദന കേന്ദ്രങ്ങൾക്ക് കൂടി അനുമതി നൽകിയതോടെ രാജ്യത്തെ റെംഡെസിവിർ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളുടെ എണ്ണം 22 നിന്നും 60 ആയി ഉയർന്നിട്ടുണ്ട്.

Friday, May 14, 2021

​​പലസ്‌തീന്‍ ജനതക്കെതിരെ ഇസ്രയേലി സൈന്യം നടത്തുന്ന തികച്ചും മനുഷ്യത്വ വിരുദ്ധമായ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണരണം.

​​പലസ്‌തീന്‍ ജനതക്കെതിരെ ഇസ്രയേലി സൈന്യം നടത്തുന്ന തികച്ചും മനുഷ്യത്വ വിരുദ്ധമായ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണരണം. കിഴക്കന്‍ ജെറുസലേമിന്റെ പൂര്‍ണമായ അധിനിവേശം ലക്ഷ്യം വച്ചാണ്‌ അല്‍ അഖ്‌സ പള്ളിക്ക്‌ നേരെ ആക്രമണം നടത്തുന്നത്‌. റംസാന്‍ വ്രതക്കാലമാണെന്ന്‌ കൂടി പരിഗണിക്കാതെയാണ്‌ ആക്രമണം തുടങ്ങിയത്‌.

ആരാധനാലയമായ അല്‍-അഖ്‌സ പള്ളി പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നവരെ ലക്ഷ്യം വച്ചായിരുന്ന പല ബോംബിങ്ങും. നൂറിലധികം പലസ്‌തീന്‍കാരാണ്‌ ഇതിനോടകം കൊല്ലപ്പെട്ടത്‌. ഇതില്‍ കുട്ടികളും സ്‌ത്രീകളുമുണ്ട്‌. പലസ്‌തീന്‍ ജനത ഈ സ്ഥലം വിട്ട്‌ പോകണമെന്നാണ്‌ ഇസ്രയേല്‍ പറയുന്നത്‌. അതിനായി വീടുകളും താമസ സ്ഥലങ്ങളും ബോംബിട്ട്‌ തകര്‍ക്കുകയാണ്‌ ഇസ്രയേല്‍.

വ്യോമക്രമണത്തിന്‌ പുറമേ ഇപ്പോള്‍ കരയുദ്ധവും ആരംഭിച്ചതായാണ്‌ വാര്‍ത്ത. ഇത്തരത്തില്‍ ആക്രമണം നടത്തുന്ന ഇസ്രയേലിന്റെ ചെയ്‌തികള്‍ മനുഷ്യാവകാശങ്ങളെ ഹനിക്കുന്നതും യു.എന്‍ പാസാക്കിയ വിവിധ പ്രമേയങ്ങളുടെ ലംഘനവുമാണ്‌. നിയമവിരുദ്ധമായ അധിനിവേശത്തില്‍ നിന്നും ഇസ്രയേല്‍ പിന്മാറുകയും പലസ്‌തീന്‍ പൗരന്മാരുടെ അവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങളും അംഗീകരിക്കുകയും ചെയ്യണം. എങ്കില്‍ മാത്രമേ ഈ പ്രദേശത്ത്‌ സമാധാനം ഉറപ്പാക്കാന്‍ കഴിയൂ. പലസ്‌തീനിലെ ജനതയ്‌ക്ക്‌ തങ്ങളുടെ മാതൃഭൂമിയിലും സ്വത്തിലും അവകാശമുണ്ടെന്ന്‌ പ്രസ്‌താവിക്കുന്ന യു.എന്‍ പൊതുസഭ പ്രമേയം പോലും മുഖവിലക്കെടുക്കാന്‍ ഇസ്രയേല്‍ തയ്യാറാകുന്നില്ല. ഇത്‌ അംഗീകരിച്ചുകൊടുക്കാന്‍ സാധിക്കുന്ന ഒന്നല്ല. ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുന്നതില്‍ ആവര്‍ത്തിച്ച്‌ പരാജയപ്പെട്ടിരിക്കയാണ്‌ പ്രധാനമന്ത്രി നെതന്യാഹു. നിസ്സാരമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കും സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറച്ചുവെക്കുന്നതിനും കൂടിയാണ്‌ ഈ ആക്രമണം. ഇസ്രയേലില്‍ കഴിയുന്ന പലസ്‌തീന്‍കാര്‍ക്ക്‌ കോവിഡ്‌ വാക്‌സിന്‍ നല്‍കുന്നതില്‍ പോലും കാട്ടുന്ന വിവേചനം കടുത്ത വംശീയ ചിന്തയുടെ പ്രതിഫലനമാണ്‌.

സ്ഥിതിഗതികള്‍ ഇത്രയും ഗൗരവമുള്ളതായിട്ടും അമേരിക്ക ഇസ്രയേലിന്റെ നടപടികളെ അപലപിക്കാന്‍ ഇപ്പോഴും തയ്യാറായിട്ടില്ല. പശ്ചിമേഷ്യയില്‍ സമാധാനം പുലരാന്‍ പാടില്ല എന്ന സാമ്രാജ്യത്വ ചിന്ത ബൈഡന്‍ ഭരണകൂടവും വച്ചുപുലര്‍ത്തുന്നു എന്നുവേണം മനസ്സിലാക്കാന്‍. പലസ്‌തീന്‍ ജനതയോടുള്ള ഇന്ത്യയുടെ മുന്‍കാല സമീപനം ബിജെപി സര്‍ക്കാര്‍ കൈവെടിഞ്ഞത്‌ അപലപനീയമാണ്‌. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പലസ്‌തീന്‍ ജനതക്ക്‌ പിന്തുണ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.

പലസ്‌തീന്‍ വിഷയത്തിലുള്ള സിപിഐ എം നിലപാട്‌ വളരെ മുന്‍പേ പ്രഖ്യാപിച്ചിട്ടുള്ളതും സുവ്യക്തവുമാണ്‌. അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്ത്‌ വരണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർഥിക്കുന്നു.

Wednesday, May 12, 2021

സ. ഗൗരിയമ്മയുടെ വിയോഗത്തിൽ വേദനയും ദുഖവും അനുഭവിക്കുന്ന എല്ലാവരോടും ചേർന്നുനിൽക്കുന്നു. യുഗപ്രഭാവയായ പോരാളിക്ക് ആദരാഞ്ജലി. - സ. എ വിജയരാഘവൻ

​​

ആധുനിക കേരളത്തിന്റെ സ്രഷ്ടാക്കളിൽ ഒരാളെയാണ് സ. ഗൗരിയമ്മയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്. കേരളത്തിന്റെ രാഷ്‌ടീയ, സാമൂഹ്യ, സാംസ്‌കാരിക ജീവിതത്തിൽ വിപ്ലവാത്മകമായ ചിന്തകൾക്കും ഇടപെടലുകൾക്കും തുടക്കമിട്ട നേതാക്ക ളിൽ ഒരാളാണ് ഗൗരിയമ്മ.  വിപ്ലവകേരളത്തിന്റെ തിളങ്ങുന്ന നക്ഷത്രവും ഇതിഹാസ തുല്യമായ സാന്നിധ്യവുമായിരുന്നു സഖാവ്. 

രാജ്യത്ത്‌ ബിജെപിക്കെതിരെ നിലയുറപ്പിക്കുന്ന എല്ലാവരേയും ഇല്ലാതാക്കാനുള്ള ഇത്തരം ശ്രമങ്ങളെ മുഴുവന്‍ പേരും ഒന്നിച്ച്‌ അപലപിക്കാൻ തയ്യാറാകേണ്ടതുണ്ട്. - സ. എ വിജയരാഘവൻ


​​സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗവും ത്രിപുര മുന്‍മുഖ്യമന്ത്രിയും നിലവില്‍ പ്രതിപക്ഷ നേതാവുമായ മണിക്‌ സര്‍ക്കാരിനുനേരെ സൗത്ത്‌ ത്രിപുര ശാന്തി ബസാറില്‍ ബിജെപി നടത്തിയ ആക്രമണത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. മണിക്‌ സര്‍ക്കാരിനൊപ്പമുണ്ടായിരുന്ന എംഎല്‍എമാരും പാര്‍ടി നേതാക്കളും പരിക്കേറ്റ്‌ ആശുപത്രിയിലാണ്‌. ബിജെപി സര്‍ക്കാരും പൊലീസും ആക്രമണത്തിന്‌ കൂട്ടുനിന്നു. രാജ്യത്ത്‌ ജനാധിപത്യം തകര്‍ക്കാനും എതിരാളികളെ ഇല്ലാതാക്കാനുമുള്ള ബിജെപിയുടെ ഗൂഢനീക്കത്തിന്റെ ഭാഗമാണ്‌ മണിക്‌ സര്‍ക്കാരിന്‌ നേരെ നടന്ന ആക്രമണം.

Tuesday, May 11, 2021

​​പലസ്‌തീൻകാർക്കെതിരായ ഇസ്രയേലി ആക്രമണത്തെ സിപിഐ എം പോളിറ്റ്‌ബ്യൂറോ ശക്തമായി അപലപിക്കുന്നു.


​​പലസ്‌തീൻകാർക്കെതിരായ ഇസ്രയേലി ആക്രമണത്തെ സിപിഐ എം പോളിറ്റ്‌ബ്യൂറോ ശക്തമായി അപലപിക്കുന്നു. ഗാസാ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണങ്ങളിൽ നിരവധി പലസ്‌തീൻകാർ കൊല്ലപ്പെട്ടു. കിഴക്കൻ ജറുസലേമിന്റെ പൂർണമായ അധിനിവേശമാണ്‌ ഇസ്രയേൽ ലക്ഷ്യം. ജൂത കുടിയേറ്റത്തിന്‌ വഴിയൊരുക്കുന്നതിനായി, ഷെയ്‌ക്ക്‌ ജെറായിലെ താമസക്കാരെ ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന പലസ്‌തീൻകാരെയാണ്‌ ഇസ്രയേൽ സൈന്യം ആക്രമിക്കുന്നത്‌. മുസ്ലിങ്ങളുടെ മൂന്നാമത്തെ വിശുദ്ധ ആരാധനാലയമായ അൽഅഖ്‌സ പള്ളിക്കുനേരെയുള്ള ആക്രമണത്തിൽ റംസാൻ പ്രാർഥനയിലായിരുന്നവർക്കടക്കം പരിക്കേറ്റിട്ടുണ്ട്. 

ഇസ്രയേൽ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്നതിൽ ആവർത്തിച്ച് പരാജയപ്പെട്ട നെതന്യാഹു നിസ്സാരമായ രാഷ്ട്രീയ നേട്ടങ്ങൾക്കും കോവിഡിനെ നേരിടുന്നതിൽ സർക്കാരിൻ്റെ പരാജയം മറച്ചുവെക്കുന്നതിനും വേണ്ടിയാണ് പലസ്തീനെതിരായ ആക്രമണം ആരംഭിച്ചത്. ഇസ്രയേലിൽ കഴിയുന്ന പലസ്‌തീൻകാർക്ക്‌ വാക്‌സിൻ നൽകുന്നതിൽ പോലും കാട്ടുന്ന വിവേചനം വംശീയ നയങ്ങളുടെ പ്രതിഫലനമാണ്‌. ഇസ്രയേലിന്റെ ഈ നടപടികൾ മനുഷ്യാവകാശങ്ങളുടെയും യുഎൻ പാസാക്കിയ വിവിധ പ്രമേയങ്ങളുടെയും കടുത്ത ലംഘനമാണ്‌. പലസ്‌തീൻകാർക്ക്‌ പിന്തുണയുമായി ഇന്ത്യാ സർക്കാരും രാജ്യത്തെ ജനങ്ങളും മുന്നോട്ടുവരണമെന്ന്‌ പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്യുന്നു.

Wednesday, May 5, 2021

ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കൽ ഓക്സിജനിൽ ചുരുങ്ങിയത് ആയിരം മെട്രിക് ടൺ കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.

​​
ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കൽ ഓക്സിജനിൽ ചുരുങ്ങിയത് ആയിരം മെട്രിക് ടൺ കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.

രണ്ടാം തരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ഓക്സിജന്റെ ആവശ്യം വലിയതോതിൽ വർധിച്ചിരിക്കുകയാണ്. ഓക്സിജന്റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നു. ഈ സാഹചര്യത്തിൽ മതിയായ കരുതൽശേഖരം ഉണ്ടാക്കുന്നതിന്  കേന്ദ്രത്തിന്റെ സഹായം ആവശ്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന വിഹിതത്തിൽ നിന്ന് 500 മെട്രിക് ടൺ ആദ്യഗഡുവായി കേരളത്തിന് അനുവദിക്കണം. അടുത്ത ഘട്ടത്തിൽ 500 ടൺ കൂടി സംസ്ഥാനത്തിന് നീക്കിവെക്കണം. കേരളത്തിനടുത്തുള്ള ഏതെങ്കിലും സ്റ്റീൽ പ്ലാന്റിൽ നിന്ന് 500 ടൺ  അനുവദിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്.  ഇറക്കുമതിചെയ്യുന്ന ഓക്സിജനിൽ നിന്ന് 1000 ടൺ കേരളത്തിന് നൽകുന്നതിന് വിദേശ മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്ന് മുഖ്യമന്ത്രി കത്തിൽ അഭ്യർത്ഥിച്ചു. 

കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തിന് കഴിയാവുന്നത്ര ഓക്സിജൻ ടാങ്കറുകൾ, പിഎസ്എ പ്ലാൻറുകൾ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ എന്നിവയും മുൻഗണനാടിസ്ഥാനത്തിൽ സംസ്ഥാനത്തിന് അനുവദിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും 25 ലക്ഷം ഡോസ് കോവാക്സിനും അനുവദിക്കണം.  സംസ്ഥാനങ്ങൾക്ക് വാക്സിൻ നീക്കി വെക്കുമ്പോൾ രണ്ടാം ഡോസിന് കാത്തിരിക്കുന്നവരുടെയും ഒന്നാം ഡോസിന് രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവരുടെയും എണ്ണം കണക്കിലെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.