Saturday, September 11, 2021

മുസ്ലീങ്ങളടക്കം എല്ലാ മതസ്ഥരും ജിഹാദികൾക്കെതിരെ രംഗത്തെത്തണമെന്നും മന്ത്രി


 കേരളത്തിലെ ക്രൈസ്തവ സമുദായത്തിൻ്റെ ആശങ്ക തുറന്ന് പറഞ്ഞതിൻ്റെ പേരിൽ പാല  ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ  ഒറ്റപ്പെടുത്തി ആക്രമിക്കുന്നവർ ഇസ്ളാമിക് സ്റ്റേറ്റ് വക്താക്കളാണോയെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെൻ്ററികാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.  ബിഷപ്പിനെതിരെ   യു. ഡി. എഫ്, സി.പി.എം നേതാക്കൾ നടത്തികൊണ്ടിരിക്കുന്ന പരാമർശങ്ങൾ  അപ്രിയ സത്യങ്ങൾ പറയുന്നവർക്കെതിരായ  ആക്രമണമാണ്. ബിഷപ്പിനെ ആക്രമിച്ചത് കൊണ്ട് സത്യങ്ങൾ ഇല്ലാതാവില്ല . മുഖ്യമന്ത്രിയും , പ്രതിപക്ഷ നേതാവും ബിഷപ്പിൻ്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയതോടെ ഇവർ ഐ. എസ് വക്താക്കളാണോ എന്ന ചോദ്യമാണ് ഉയരുന്നതെന്നും  മന്ത്രി പറഞ്ഞു . നാർക്കോട്ടിക് ജിഹാദ് പരാമർശത്തിലൂടെ മുസ്ളീം സമുദായത്തെ ഒന്നടങ്കം അദ്ദേഹം ആക്ഷേപിച്ചിട്ടുണ്ടെങ്കിൽ അത് ശരിയല്ല. എന്നാൽ ജിഹാദി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ചെറു വിഭാഗത്തെ  മാത്രമാണ്  ബിഷപ്പ് പരാമർശിച്ചത്. അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ആശങ്കയുള്ളവരിൽ ഹിന്ദു സമുദായവുമുണ്ട്. 

Friday, September 3, 2021

കേരളത്തിനു നല്ലൊരു ജിയോഗ്രഫി പാഠപുസ്തകമില്ലായിരുന്നു. ആ കുറവു നികത്തപ്പെട്ടിരിക്കുന്നു. ശ്രീകുമാർ ചതോപധ്യായയുടെ “Geography of Kerala” ആ കുറവു നികത്തിയിരിക്കുന്നു.


 കേരളത്തിനു നല്ലൊരു ജിയോഗ്രഫി പാഠപുസ്തകമില്ലായിരുന്നു. ആ കുറവു നികത്തപ്പെട്ടിരിക്കുന്നു. ശ്രീകുമാർ ചതോപധ്യായയുടെ “Geography of Kerala” ആ കുറവു നികത്തിയിരിക്കുന്നു. 1988-ൽ ‘കേരളം - മണ്ണും മനുഷ്യനും’ എഴുതുന്നതിനുവേണ്ടി ഒരു ജിയോഗ്രഫി പാഠപുസ്തകം അന്വേഷിച്ചിട്ടു കിട്ടിയില്ലായെന്നത് ഓർക്കുന്നു.

1979-ലാണ് ബംഗാളിയായ ശ്രീകുമാർ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ ഗവേഷകനായി ചേർന്നത്. കേരളത്തിന്റെ റിസോഴ്സ് അറ്റ്ലസ് എന്ന പ്രോജക്ടിലാണു തുടക്കം. അന്നു മുതൽ താലോലിക്കുന്ന ഒരു ആഗ്രഹമാണ് ഇത്തരമൊരു ഗ്രന്ഥം. റിസോഴ്സ് അനാലിസിസ് ഡിവിഷൻ ചീഫ് ഡോ. എൻ.ജി.കെ നായർ ഇതിനു ശ്രീകുമാറിനെ ചുമതലപ്പെടുത്തിയെങ്കിലും കാര്യം നടന്നില്ല. 34 വർഷത്തെ സേവനത്തിനുശേഷം 2013-ൽ റിട്ടയർമെന്റിനുശേഷമാണ് ഈ ദൗത്യം സജീവമായി ഏറ്റെടുത്തത്. അത്രയും നാൾ കേരളത്തിന്റെ ഭൂമിശാസ്ത്രം സംബന്ധിച്ചു പഠിച്ചതു മുഴുവൻ ഈ ഗ്രന്ഥത്തിൽ ഉൾച്ചേർക്കുന്നതിനു കഴിഞ്ഞിട്ടുണ്ട്.