Thursday, October 31, 2019

കോഴിക്കോട് കല്ലുത്താന്‍കടവ് കോളനി നിവാസികള്‍ക്കായുള്ള ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബർ രണ്ടിന് കൈമാറും.

കോഴിക്കോട് കല്ലുത്താന്‍കടവ് കോളനി നിവാസികള്‍ക്കായുള്ള ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബർ രണ്ടിന് കൈമാറും. ഏഴുനിലകളിലായി 140 കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിനായുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഇതില്‍ 89 കുടുംബങ്ങളാണ് കല്ലുത്താന്‍ കടവ് കോളിനിയില്‍ നിന്നുള്ളത്.  മാലിന്യ കൂമ്പാരങ്ങള്‍ക്കിടയിലെ നരക ജീവിതം നയിച്ചവർ, പുതിയ താമസ സ്ഥലത്തേക്ക് മാറുന്നതിലുള്ള സന്തോഷത്തിലാണ്.

Tuesday, October 29, 2019

​​സഞ്ചാരികളുടെ മനംകവർന്ന മലരിക്കലിലെ ആമ്പൽ കാഴ്ചകൾ അടുത്തവർഷം മുതൽ ആഗോളതലത്തിൽ നടക്കുന്ന ടുലിപ് ഫെസ്റ്റിവൽ പോലെയുള്ള ഫ്ളവർ ഫെസ്റ്റിവലായി മാറ്റാൻ ടൂറിസം വകുപ്പ്.

​​സഞ്ചാരികളുടെ മനംകവർന്ന മലരിക്കലിലെ ആമ്പൽ കാഴ്ചകൾ അടുത്തവർഷം മുതൽ ആഗോളതലത്തിൽ നടക്കുന്ന ടുലിപ് ഫെസ്റ്റിവൽ പോലെയുള്ള ഫ്ളവർ ഫെസ്റ്റിവലായി മാറ്റാൻ ടൂറിസം വകുപ്പ്. തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കലിലും പനച്ചിക്കാട് പഞ്ചായത്തിലെ അമ്പാട്ടുകടവിലും കോട്ടയത്തിന്റെ പടിഞ്ഞാറൻമേഖലയിലും ആമ്പൽപൂവ് പൂത്തുനിൽക്കുന്ന സുന്ദരകാഴ്ചകൾ കാണുവാൻ ഒരുലക്ഷത്തിലധികം ആളുകൾ എത്തിയ പശ്ചാത്തലത്തിലാണ് ടൂറിസംവകുപ്പ് ടൂറിസം സാധ്യതകൾ തെരയുന്നത്. ആമ്പൽ കാഴ്ചകളെ ടുലിപ് മാതൃകയിൽ പിങ്ക് വാട്ടൽ ലില്ലി ഫെസ്റ്റ് എന്ന പേരിൽ വിപുലപ്പെടുത്തുമെന്ന്‌ ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ.

 ഉത്തരവാദിത്ത ടൂറിസം മിഷനെയാണ് ഇക്കാര്യം ഏൽപ്പിക്കുക. സഞ്ചാരികളുടെ മനംകവർന്ന്‌ മലരിക്കലിലെ ആമ്പൽപാടങ്ങളിലെ ദൃശ്യവസന്തം തുടരുകയാണ്. മീനച്ചിലാർ-മീനന്തലയാർ–കൊടൂരാർ സംയോജന പദ്ധതിയുടേയും ഉത്തരവാദിത്ത ടൂറിസം ഗ്രാമം പ്രോജക്ടിന്റെയും ഭാഗമായിട്ടാണ് മലരിക്കൽ പ്രദേശം ടൂറിസം ഗ്രാമമായി വളർന്നത്. 

ആംസ്റ്റർഡാം, ഹോളണ്ട്, കാനഡയിലെ ഒട്ടാവ തുടങ്ങി ആഗോളതലത്തിലുള്ള ടുലിപ് ഫെസ്റ്റിവൽ പോലെയുള്ള ഒരു ഫ്ളവർ ഫെസ്റ്റിവലാണ് ആലോചനയിലുള്ളത്‌. ഇതുവഴി വിദേശ സഞ്ചാരികളെ ആകർഷിക്കാനാകും.  ഇതിനായി ടൂറിസം സർക്യൂട്ട് ഉണ്ടാക്കാനുള്ള പദ്ധതിയാണ് ഉത്തരവാദിത്വ ടൂറിസം മിഷനെ ഏൽപ്പിച്ചത്.

മലരിക്കലും പരിസരങ്ങളിലുമായി 15ലധികം സ്ഥലങ്ങൾ ഇതിനായി കണ്ടെത്തി. അമ്പാട്ടുകടവ്, മാഞ്ചിറ, ചീപ്പുങ്കൽ, വെട്ടുകാട്, നീലംപേരൂർ റൂട്ടിലെ ആറായിരം കടവ്, പുത്തൻകായൽ, കല്ലറ പാടശേഖരം, വാകത്താനം തൃക്കോതമംഗലം തുടങ്ങിയ സ്ഥലങ്ങളാണിത്‌. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകിയാണ്‌ പദ്ധതി. ഫോട്ടോയ്‌ക്ക് വേണ്ടി വ്യാപകമായി ആമ്പൽപ്പൂവുകൾ പറിച്ച്‌ ഉപേക്ഷിക്കുന്ന സ്ഥിതി അനുവദിക്കില്ല. കൃഷിക്കായി നീക്കം ചെയ്യപ്പെടുന്നവയാണെങ്കിലും ഏവർക്കും ആസ്വദിക്കാൻ പറ്റുന്ന വിധത്തിൽ പൂക്കൾ നിലനിർത്താൻ സംവിധാനമൊരുക്കും.

Sunday, October 27, 2019

​​സര്‍ക്കാരിന്റെ വികസന കാഴ്‌ചപ്പാടിനുള്ള അംഗീകാരം - എല്‍ഡിഎഫ്‌


​​സര്‍ക്കാരിന്റെ വികസന കാഴ്‌ചപ്പാടിനുള്ള അംഗീകാരം - എല്‍ഡിഎഫ്‌

എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ നയങ്ങള്‍ക്കും വികസന മുന്നേറ്റത്തിനും ജനക്ഷേമ പ്രവര്‍ത്തനത്തിനുമുള്ള അംഗീകാരമാണ്‌ ഉപതെരഞ്ഞെടുപ്പിലെ ജനവിധിയെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

യു.ഡി.എഫിന്റെ നിഷേധാത്മകവും ജനവിരുദ്ധവുമായ നിലപാട്‌ കേരളജനത തള്ളിക്കളഞ്ഞു. സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ നിരന്തരം അപവാദ പ്രചാരണം നടത്തുന്ന പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ജനവിധി കനത്ത പ്രഹരം ഏല്‍പ്പിച്ചിരിക്കുകയാണ്‌. തന്റെ ആരോപണങ്ങള്‍ ജനങ്ങള്‍ നിരാകരിച്ച സ്ഥിതിക്ക്‌ ഇനിയെങ്കിലും കഴമ്പില്ലാത്ത ആരോപണം ഉന്നയിക്കുന്നത്‌ അദ്ദേഹം നിര്‍ത്തണം.

യു.ഡി.എഫ്‌ കുത്തകയാക്കി വച്ചിരുന്ന രണ്ട്‌ മണ്‌ഡലങ്ങള്‍ എല്‍.ഡി.എഫ്‌ പിടിച്ചെടുത്തത്‌ ശ്രദ്ധേയമാണ്‌. സമുദായ ശക്തികളുടെ രാഷ്ട്രീയ ഇടപെടല്‍ ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണിത്‌. കേരളത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. സ്വാധീനം തുടര്‍ച്ചയായി കുറയുന്ന പ്രവണത ഈ തെരഞ്ഞെടുപ്പിലും ദൃശ്യമായത്‌ ആ പാര്‍ടിയുടെ ആകര്‍ഷണീയത ഇവിടെ കുറയുന്നതിന്റെ ഉദാഹരണമാണ്‌. ഒരു മണ്ഡലത്തില്‍ പോലും ജനമനസ്സില്‍ ഇടംപിടിക്കാന്‍ ബി.ജെ.പിക്ക്‌ കഴിഞ്ഞിട്ടില്ല. ഇടതുപക്ഷ മതനിരപേക്ഷ രാഷ്ട്രീയവും നവോത്ഥാന മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച്‌ എല്‍.ഡി.എഫിന്‌ തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക്‌ എല്‍.ഡി.എഫ്‌ നന്ദി രേഖപ്പെടുത്തുന്നു.

Tuesday, October 22, 2019

കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ് ബ്രാന്‍ഡ്‌ ആയ കൊക്കോണിക്സ്‌ ആണ് ഇവിടെ നിന്നും വിപണനത്തിന് സജ്ജമായിയിക്കൊണ്ടിരിക്കുന്നത്.


മണ്‍വിളയില്‍ ഉള്ള  കെല്‍ട്രോണിന്‍റെ പഴയ പ്രിന്‍റെഡ് സെര്‍ക്യുട്ട് ബോര്‍ഡ് നിര്‍മ്മാണ ശാല ഇന്ന് ആധുനിക ഇലക്ട്രോണിക് സാമഗ്രികളുടെ നിര്‍മാണശാലയായി മാറിക്കഴിഞ്ഞു. കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ് ബ്രാന്‍ഡ്‌ ആയ കൊക്കോണിക്സ്‌ ആണ് ഇവിടെ നിന്നും വിപണനത്തിന് സജ്ജമായിയിക്കൊണ്ടിരിക്കുന്നത്. "ആഭ്യന്തര വിപണിലക്ഷ്യമാക്കി ഉത്പാദിപ്പിക്കുന്ന കൊക്കോണിക്സ്‌ മെയ്ക്ക് ഇൻ ഇന്ത്യയുടെ മികച്ച മാതൃക", എന്നാണ് കേരളത്തിന്‍റെ ഈ പരീക്ഷണത്തെ ഇന്‍റെലിന്‍റെ ഇന്ത്യാ ഹെഡ് നിര്‍വൃതി റായ് ഈ അടുത്ത് വിശേഷിപ്പിച്ചത്. 

ഇന്‍റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്സിലറോണ്‍ എന്ന സ്റ്റാര്‍ട്ട്‌ അപ്പ്, കെഎസ്ഐഡിസി തുടങ്ങയി സ്ഥാപനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് കൊക്കോണിക്സ് നിര്‍മ്മിക്കുന്നത്. ഉത്‌പാദനത്തിലും വിലപനയിലും സര്‍വീസിലും മാത്രമല്ല കൊക്കോണിക്സ്‌  കേന്ദ്രികരിക്കുന്നത്, പഴയ ലാപ്ടോപുകള്‍ തിരിച്ചു വാങ്ങി സംസ്കരിക്കുന്ന ഈ-വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഇതിനോടൊപ്പം ഒരുങ്ങുന്നുണ്ട്.  

മൂന്നു മോഡലുകളില്‍ നാല് നിറങ്ങളിലായി വരുന്ന കേരളത്തിന്റെ സ്വന്തം ലാപ് ടോപ് അടുത്ത ജനുവരിയോടെ വിപണിയില്‍ എത്തും.

ബിജെപി കേന്ദ്ര കമ്മറ്റിയുടെ പ്രത്യേക അനുമതി പ്രകാരം പാര്‍ട്ടിയിലേക്ക് പുതിയതായി വന്ന രണ്ടു പ്രമുഖരെകൂടി സംസ്ഥാന അധ്യക്ഷൻ അഡ്വ

ബിജെപി കേന്ദ്ര കമ്മറ്റിയുടെ പ്രത്യേക അനുമതി പ്രകാരം പാര്‍ട്ടിയിലേക്ക് പുതിയതായി വന്ന രണ്ടു പ്രമുഖരെകൂടി സംസ്ഥാന അധ്യക്ഷൻ അഡ്വ: 

ബിജെപി കേന്ദ്ര കമ്മറ്റിയുടെ പ്രത്യേക അനുമതി പ്രകാരം പാര്‍ട്ടിയിലേക്ക് പുതിയതായി വന്ന രണ്ടു പ്രമുഖരെകൂടി സംസ്ഥാന അധ്യക്ഷൻ അഡ്വ: പി.എസ് ശ്രീധരന്‍ പിള്ള സംസ്ഥാന ഭാരവാഹികളായി നാമനിർദ്ദേശം ചെയ്തിരിക്കുന്നു. പാര്‍ട്ടിയിലേക്ക് പുതിയതായി വന്നവരില്‍ നിന്ന് സംസ്ഥാന കമ്മറ്റിയിലേക്ക് നോമിനേഷന്‍ പിന്നീട് നടത്തുന്നതാണ്.

പുതിയ ഭാരവാഹികള്‍ : 

ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി  - സംസ്ഥാന ഉപാദ്ധ്യക്ഷന്‍ - കണ്ണൂര്‍
(മുന്‍ എം.പി, മുന്‍ എം.എല്‍.എ, മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍, എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റ്, മുന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ സെക്രട്ടറി).

കെ.എ.ബാഹുലേയന്‍ - സംസ്ഥാന സെക്രട്ടറി - തിരുവനന്തപുരം
( എസ്.എന്‍.ഡി.പി യോഗം അസിസ്റ്റന്റ്  സെക്രട്ടറി, ഏ.ഐ.എസ്.എഫ് മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍, അഖിലേന്ത്യാ കിസാന്‍സഭ മുന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍- നെടുമങ്ങാട്, മുന്‍ ഏ.ഐ.എസ്.എഫ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി)

ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ച് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി അവസാനഘട്ടത്തില്‍.

ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ച് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി അവസാനഘട്ടത്തില്‍. ഡിസംബര്‍ മാസത്തോടെ സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിലെ 57 ജയിലുകളും കോടതികളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം നിലവില്‍ വരും. 

കാസര്‍ഗോട്, വയനാട്, ഇടുക്കി ഒഴികെ 11 ജില്ലകളിലും ഈ പദ്ധതി നടപ്പാക്കിവരികയാണ്. 24.24 കോടി രൂപയാണ് ഇതിന് ചെലവ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ജയിലുകളിലും കോടതികളിലും വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിന് വേണ്ടി 170 സ്റ്റുഡിയോകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 11 ജില്ലകളിലെ കോടതികളിലും ജയിലുകളിലുമായി 470 സ്റ്റുഡിയോകളാണ് സ്ഥാപിക്കുന്നത്. കെല്‍ട്രോണ്‍ മുഖേനയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗിനുള്ള കണക്ടിവിറ്റി ബി.എല്‍.എന്‍.എല്‍ ഏര്‍പ്പെടുത്തും.

കേസുള്ള ദിവസങ്ങളില്‍ വിചാരണത്തടവുകാരെ കോടതികളില്‍ ഹാജരാക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും കോടതി നടപടികള്‍ കൂടുതല്‍ സുഗമമാക്കുന്നതിനുമാണ് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനമൊരുക്കുന്നത്. ജയിലുകളില്‍ നിന്ന് തടവുകാരെ കോടതിയിലും തിരിച്ചും സുരക്ഷിതമായി എത്തിക്കുക എന്നത് ഏറെ പ്രയാസകരവും വെല്ലുവിളി നിറഞ്ഞതുമാണ്. ധാരാളം പോലീസുകാരെ ദിവസവും ഈ ഡ്യൂട്ടിക്ക് മാത്രമായി നിയോഗിക്കേണ്ടിവരുന്നു. ഈ പ്രശ്നങ്ങളും വലിയ ചെലവും ഇല്ലാതാക്കാന്‍ പുതിയ സംവിധാനം വഴി കഴിയും. അതേസമയം, തടവുകാര്‍ക്കുള്ള എല്ലാ അവകാശങ്ങളും സംരക്ഷിച്ചു കൊണ്ടാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ ഇതു നടപ്പാക്കുക. 

നീതിനിര്‍വഹണ മേഖലകളില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ ഒന്നാം സ്ഥാനമെന്ന ബഹുമതി ഇപ്പോള്‍ കേരളത്തിനുണ്ട്. വീഡിയോ കോണ്‍ഫറന്‍സിംഗ് ഇന്ത്യക്ക് മറ്റൊരു മാതൃകയാകും.

വെള്ളക്കെട്ടിൽ ബുദ്ധിമുട്ടിയ കൊച്ചി നഗരത്തിന്റെ ദുരവസ്ഥയ്ക്ക് 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ' വിലൂടെ അടിയന്തര പരിഹാരം ഉണ്ടാക്കിയ ജില്ലാ ഭരണസംവിധാനത്തെ അഭിനന്ദിക്കുന്നു.

വെള്ളക്കെട്ടിൽ ബുദ്ധിമുട്ടിയ കൊച്ചി നഗരത്തിന്റെ ദുരവസ്ഥയ്ക്ക് 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ' വിലൂടെ  അടിയന്തര പരിഹാരം ഉണ്ടാക്കിയ ജില്ലാ ഭരണസംവിധാനത്തെ അഭിനന്ദിക്കുന്നു. 
വെള്ളക്കെട്ടിൽ ബുദ്ധിമുട്ടിയ കൊച്ചി നഗരത്തിന്റെ ദുരവസ്ഥയ്ക്ക് 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ' വിലൂടെ  അടിയന്തര പരിഹാരം ഉണ്ടാക്കിയ ജില്ലാ ഭരണസംവിധാനത്തെ അഭിനന്ദിക്കുന്നു. പൊലീസ്- ഫയർഫോഴ്സ് - റവന്യൂ- പി ഡബ്ല്യു ഡി - ഇറിഗേഷൻ - കെ എസ് ഇ ബി - കോർപ്പറേഷൻ  തുടങ്ങിയവിടങ്ങളിലെ 2800-ൽ പരം ഉദ്യോഗസ്ഥരേയും പൊതുജനങ്ങളേയും പങ്കെടുപ്പിച്ചാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂ സംഘടിപ്പിച്ചത്. നാലു മണിക്കൂർ കൊണ്ട് നഗരത്തിലെ റോഡുകളിലെ വെള്ളക്കെട്ടുകൾ ഏറെക്കുറെ ഒഴിവാക്കാനായി എന്നത് ആശ്വാസകരമാണ്. 

സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണസംവിധാനത്തിന് നിർദ്ദേശം നൽകി. ഇത് താൽക്കാലിക പരിഹാരം മാത്രമാണ്. ഇതു പോലൊരനുഭവം കൊച്ചി നഗരവാസികൾക്ക് ഇനി ഉണ്ടാകാതിരിക്കാനുള്ള ഇടപെടലിന് മുൻകയ്യെടുക്കും.

Saturday, October 19, 2019

പുനരുപയോഗ ഊർജ്ജ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുമായി സംസ്ഥാന സർക്കാരിന്റെ ഊർജ്ജ കേരള മിഷനിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതിയാണ് സൗര.

പുനരുപയോഗ ഊർജ്ജ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുമായി സംസ്ഥാന സർക്കാരിന്റെ ഊർജ്ജ കേരള മിഷനിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതിയാണ് സൗര.

പുനരുപയോഗ ഊർജ്ജ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുമായി സംസ്ഥാന സർക്കാരിന്റെ ഊർജ്ജ കേരള മിഷനിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതിയാണ് സൗര. സൗരോർജ നിലയങ്ങളിൽ നിന്ന് അടുത്ത രണ്ടുവർഷത്തിനകം ആയിരം മെഗാവാട്ട് വൈദ്യുതി അധികമായി ഉൽപ്പാദിപ്പിക്കാനാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നത്. കെ.എസ്.ഇ.ബിയുടെയും അനർട്ടിന്റെയും നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. 

സൗര പദ്ധതിയുടെ ഭാഗമായി, വരുന്ന മാർച്ച് 2021- നകം 500 മെഗാവാട്ട് വൈദ്യുതി പുരപ്പുറ സൗരോർജനിലയങ്ങളിൽ നിന്ന് മാത്രമായി ഉൽപ്പാദിപ്പിക്കും.ഇത് കൂടാതെ 200 മെഗാവാട്ട് ഗ്രൗണ്ട് മൗണ്ടഡ്, 150 മെഗാവാട്ട് ഫ്ലോട്ടിംഗ്, 100 മെഗാവാട്ട് സോളാർ പാർക്ക്, 50 മെഗാവാട്ട് പുതു മാർഗ്ഗങ്ങൾ എന്നിങ്ങനെ  ആകെ 1000 മെഗാവാട്ട് ഉത്പാദന ശേഷി കൈവരിക്കാനാണ് ശ്രമിക്കുന്നത്.

500 മെഗാവാട്ട് പുരപ്പുറ സോളാർ പദ്ധതിയിലെ ആദ്യ ഘട്ടത്തിൽ 200 മെഗാവാട്ടിനായി ദേശീയ തലത്തിലുള്ള ടെന്റർ ക്ഷണിച്ചിട്ടുണ്ട്.  രജിസ്റ്റർ ചെയ്തതിൽ നിന്ന്  തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കളുടെ പുരപ്പുറങ്ങളിൽ അടുത്തവർഷമാദ്യത്തോടെ സോളാർ പ്ലാന്റുകൾ സ്ഥാപിച്ചു തുടങ്ങാനാവുമെന്നും 2020 ജൂൺ മാസത്തോടെ  ആദ്യഘട്ടമായ 200 മെഗാവാട്ട് പൂർത്തിയാക്കാനുമാണ് ശ്രമിച്ചു വരുന്നത്. ഏകദേശം 42,000 ഉപഭോക്താക്കൾക്ക്  ആദ്യഘട്ടത്തിന്റെ പ്രയോജനം ലഭ്യമാകും എന്നാണ് കരുതുന്നത്.

100 മെഗാവാട്ട് ടാർഗറ്റ് നിശ്ചയിച്ചിട്ടുള്ള സോളാർ പാർക്കിലെ 50 മെഗാവാട്ട് നിലവിൽ പൂർത്തിയായിട്ടുണ്ട്. ഇതിനു പുറമെ 55 മെഗാവാട്ട് സോളാർ പാർക്ക് സ്ഥാപിക്കുന്നതിനുള്ള വർക്ക് ഓർഡർ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ടി.എച്ച്.ഡി.സിക്ക് നൽകിയിട്ടുണ്ട്. ഇത് പ്രകാരം മെയ് 2020-നകം 55 മെഗാവാട്ട് സോളാർ പാർക്കും യാഥാർത്ഥ്യമാവും.

150 മെഗാവാട്ടിന്റെ ഫ്ലോട്ടിംഗ് സോളാർ എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി 92 മെഗാവാട്ടിനുള്ള എഗ്രിമെൻറ് എൻ.ടി.പി.സിയുമായും, 10 മെഗാവാട്ടിനുള്ള എഗ്രിമെന്റ് എൻ.എച്.പി.സിയുമായും കെ.എസ്.ഇ.ബി ഒപ്പിട്ടിട്ടുണ്ട്. ഇതിനു പുറമെ ഇടുക്കി റിസർവോയർ (300 മെഗാവാട്ട്), ബാണസുരസാഗർ സാഗർ (100 മെഗാവാട്ട്) എന്നിവിടങ്ങളിലും വലിയ തോതിലുള്ള ഫ്ലോട്ടിംഗ്  സോളാർ പദ്ധതികളുടെ സാദ്ധ്യത പരിശോധിക്കുന്നതിനുമുള്ള ശ്രമങ്ങൾ നടന്നു വരുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവൽ മാർട്ടിന്റെ 11-ാമത് എഡിഷന്‍ 2020 സെപ്തംബറിൽ 24 മുതല്‍ 27 വരെ കൊച്ചിയിൽ സംഘടിപ്പിക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം മേളയായ  കേരള ട്രാവൽ മാർട്ടിന്റെ 11-ാമത് എഡിഷന്‍ 2020 സെപ്തംബറിൽ 24 മുതല്‍ 27  വരെ കൊച്ചിയിൽ സംഘടിപ്പിക്കുകയാണ്. 

ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം മേളയായ  കേരള ട്രാവൽ മാർട്ടിന്റെ 11-ാമത് എഡിഷന്‍ 2020 സെപ്തംബറിൽ 24 മുതല്‍ 27  വരെ കൊച്ചിയിൽ സംഘടിപ്പിക്കുകയാണ്. ടൂറിസം വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഉത്പന്നങ്ങളെ ലോകത്തിന് മുന്നിൽ കേരള ട്രാവല്‍ മാര്‍ട്ട് അവതരിപ്പിക്കും.

ആഗോളതലത്തിൽ മികച്ച ബയേഴ്സിനെ കണ്ടെത്തുന്നതിനാണ് കെടിഎം 11-ാം  എഡിഷന്‍ പ്രാമുഖ്യം നൽകുന്നത്. കൊച്ചി വെല്ലിങ്ടൺ ഐലന്റിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററിൽ നാല് ദിവസമായാണ് പ്രദർശനവും കൂടിക്കാഴ്ചകളും ഒരുക്കിയിട്ടുള്ളത്. 

കെടിഎമ്മിലെ വ്യാപാരമേളയിലെ നാല് ദിവസത്തിൽ രണ്ട് ദിവസം അന്താരാഷ്ട ബയേഴ്സ്, എംഐസിഇ (MICE-മീറ്റിങ്സ്, ഇൻസെന്റിവ്സ്, കൺവെൻഷൻസ് ആൻഡ് എക്സിബിഷൻസ്), കോർപറേറ്റ് മേഖലകളിൽ പെട്ടവരുമായി പ്രത്യേകം കൂടിക്കാഴ്ചകൾ ഉണ്ടാകും. രണ്ട് ദിവസം ആഭ്യന്തര ബയർമാർക്കും മറ്റ് അനുബന്ധ സേവനദാതാക്കൾക്കും അവസരം ഒരുക്കും. അവസാന ദിവസം ഉച്ചയ്ക്ക് ശേഷം പൊതുജനങ്ങൾക്ക് മാർട്ട് കാണാൻ എത്താവുന്നതാണ്. 

പൊതു-സ്വകാര്യ പങ്കാളിത്തമാണ് കെടിഎമ്മിന്റെ മുഖമുദ്ര. സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം, മലബാർ ടൂറിസം എന്നിവയാണ് കഴിഞ്ഞ കെടിഎമ്മിന്റെ പ്രമേയങ്ങളായി അവതരിപ്പിച്ചത്. 2018 ലെ പ്രളയത്തിനു ശേഷം നടത്തിയ കേരള ട്രാവൽ മാർട്ട് ടൂറിസം വ്യവസായത്തിന് പുതിയ ഉത്തേജനമാണ് നൽകിയത്. കെടിഎം 2018 ന് എത്തിയ 1305 ബയർമാരിൽ 442 പേർ 58 രാജ്യങ്ങളിൽ നിന്നെത്തിയ വിദേശ പ്രതിനിധികളായിരുന്നു. 863 ആഭ്യന്തര ബയർമാരും 313 സെല്ലർമാരുമാണ് കെടിഎമ്മിന്റെ പത്താം ലക്കത്തിലുണ്ടായിരുന്നത്. പ്രളയാനന്തര കേരളത്തെക്കുറിച്ചുള്ള വിനോദസഞ്ചാരികളുടെ തെറ്റിദ്ധാരണകള്‍ മാറ്റുന്നതില്‍ കഴിഞ്ഞ വര്‍ഷത്തെ കേരള ട്രാവല്‍ മാര്‍ട്ടിനും വലിയൊരു പങ്കുണ്ട്. ഇതിന്റെ ചുവടു പിടിച്ച് അന്താരാഷ്ട്ര- ആഭ്യന്തര സഞ്ചാരികളെ ലക്ഷ്യമിട്ടു കൊണ്ട് പുതിയ ടൂറിസം ഉത്പന്നങ്ങൾ കെ ടി എമ്മിൽ ഇത്തവണ അവതരിപ്പിക്കുന്നതാണ്.

കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിനാണ് ബഹു


കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിനാണ് ബഹു: കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രളയാനന്തര കേരളത്തിന്റെ പുനഃ നിർമാണത്തിന്റെ ഭാഗമായി സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രഖ്യാപിക്കുന്നത്. 1500 വീടുകൾ സഹകരണ വകുപ്പ് നിർമിക്കും എന്നാണ് പ്രഖ്യാപിച്ചതെങ്കിലും പ്രഖ്യാപിച്ച് ഒരു വർഷം തികയുന്നതിനു മുന്നേ തന്നെ 1800ൽ അധികം വീടുകളാണ് പ്രളയ ബാധിതർക്ക് സഹകരണ വകുപ്പ് നിർമിച്ചു കൈമാറിയത്. ഏറ്റവും കുറഞ്ഞത് 5 ലക്ഷം രൂപ ചെലവാക്കി അത്യാവശ്യം സൗകര്യങ്ങളോട് കൂടിയ വീടുകൾ നിർമിക്കണം എന്നാണ് തീരുമാനിച്ചതെങ്കിലും നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തിൽ 10 ലക്ഷം രൂപയിലധികം ചെലവഴിച്ചു നിർമിച്ച വീടുകളുമുണ്ട് ഇക്കൂട്ടത്തിൽ. വെള്ളപ്പൊക്ക സാധ്യത ഉള്ള പ്രദേശങ്ങളിൽ തറ നിരപ്പിൽ നിന്നുയർത്തി തൂണുകൾക്ക് മുകളിൽ നിർമിച്ച വീടുകളും അര സെന്റിൽ നിർമിച്ച വീടുമെല്ലാം കെയർ ഹോം പദ്ധതി പ്രകാരം യാഥാർഥ്യമായിട്ടുണ്ട്. കെയർ ഹോം പദ്ധതി പ്രകാരം നിർമിക്കുന്ന 2040 വീടുകളിൽ 1900 വീടുകൾ ഗുണഭോക്താക്കൾക്ക് കൈ മാറി കഴിഞ്ഞു. ശേഷിക്കുന്ന വീടുകളുടെ നിർമാണം ദ്രുത ഗതിയിൽ പുരോഗമിക്കുകയാണ്. അവയുടെ നിർമാണം ഉടൻ പൂർത്തീകരിച്ച് കൈമാറുന്നതാണ്.

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) സ്വകാര്യ വല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു.

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) സ്വകാര്യ വല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) സ്വകാര്യ വല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി പൊതുമേഖലയില്‍ നിലനിര്‍ത്തേണ്ടത് രാജ്യതാല്പര്യമാണെന്ന് പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞു.

സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചത് ജനങ്ങളില്‍ വലിയ ഉത്ക്കണ്ഠ ഉളവാക്കിയിരിക്കുകയാണ്. മുപ്പതിനായിരത്തിലേറെ സ്ഥിരം ജീവനക്കാരെയും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയും ഈ നീക്കം ദോഷകരമായി ബാധിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ അരലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ബിപിസിഎല്‍ നടത്തിയത്. 

ബിപിസിഎല്ലിന്‍റെ കാര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും പ്രത്യേക താല്പര്യമുണ്ട്. ഇപ്പോള്‍ ബിപിസിഎല്ലിന്‍റെ ഭാഗമായ കൊച്ചി റിഫൈനറി സ്ഥാപിച്ചത് കേരള സര്‍ക്കാര്‍ കൂടി മുന്‍കയ്യെടുത്താണ്. റിഫൈനറിയില്‍ കേരള ത്തിന് 5 ശതമാനം ഓഹരിയുണ്ടായിരുന്നു. റിഫൈനറി ബിപിസിഎല്‍ ഏറ്റെടുത്തപ്പോള്‍ സംസ്ഥാനത്തിന്‍റെ ഓഹരി നിലനിര്‍ത്തുകയും ബോര്‍ഡില്‍ ഒരു ഡയറക്ടറെ ഉള്‍പ്പെടുത്തുകയും ചെയ്തു. 

ബിപിസിഎല്‍ അതിന്‍റെ ഉല്പാദനശേഷി വര്‍ധിപ്പിച്ചുപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തികവും സാമ്പത്തികേതരവുമായ പിന്തുണ നല്‍കി യിട്ടുണ്ട്. 85 കോടി വരുന്നവര്‍ക്ക് കോണ്‍ട്രാക്ട് നികുതി പൂര്‍ണമായി തിരിച്ചു നല്‍കാന്‍ സര്‍ക്കാര്‍ സമ്മതിച്ചു. കമ്പനിയുടെ ശേഷി വര്‍ധിക്കു മ്പോള്‍ അധികമായി ലഭിക്കുന്ന വാറ്റ് വരുമാനം ദീര്‍ഘകാല വായ്പ യായി കണക്കാക്കാനും സംസ്ഥാനം തയ്യാറായി. ഈ നിലയില്‍ 1,500 കോടി രൂപയാണ് കേരളം ഈ പൊതുമേഖലാ കമ്പനിക്ക് വായ്പയായി നല്‍കാന്‍ നിശ്ചയിച്ചത്. ഈ സഹായമെല്ലാം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത് പൊതുമേഖലയിലുള്ള എണ്ണ ശുദ്ധീകരണശാല വികസി ക്കണമെന്ന താല്പര്യത്തോടെയാണ്

ബിപിസിഎൽ കൊച്ചി റിഫൈനറിക്ക് സമീപത്തായി വന്‍കിട പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കയാണ്. കൊച്ചി റിഫൈനറിയിൽ ക്രൂഡ് ഓയില്‍ സംസ്കരണം കഴിഞ്ഞ് ബാക്കി വരുന്ന പദാര്‍ത്ഥങ്ങളാണ് നിര്‍ദിഷ്ട പാര്‍ക്കില്‍ ഉല്പാദനത്തിന് ആവശ്യമായി വരുന്നത്. പെട്രോകെമിക്കല്‍ കോംപ്ലക്സ് വഴി 25,000 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനം ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. ബിപിസിഎല്ലിന്‍റെ സ്വകാര്യവല്‍ക്കരണം കേരളത്തിന്‍റെ പദ്ധതിയെ അനിശ്ചിതത്വത്തിലാക്കുമെന്ന ആശങ്കയും പ്രകടിപ്പിച്ചു. 

ദേശീയ താല്പര്യവും കേരളത്തിന്‍റെ പ്രത്യേക താല്പര്യവും കണക്കി ലെടുത്ത് സ്വകാര്യവല്‍ക്കരണ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു.

Friday, October 18, 2019

എന്താണ് കെ-ഫോണ്‍ പദ്ധതി?

കെ-ഫോണ്‍


സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നു. ഈ ഘട്ടത്തില്‍ എന്താണ് കെ ഫോണ്‍ പദ്ധതി എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കെ ഫോണ്‍ പദ്ധതിയെ കുറിച്ചുള്ള കുറിപ്പ് .

എന്താണ് കെ-ഫോണ്‍ പദ്ധതി?

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് അവകാശമാക്കി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. അത് പ്രഖ്യാപനം മാത്രമല്ല. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്നത് യാഥാര്‍ത്ഥ്യമാക്കും. അതിനായാണ് കെ ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്. പിന്നോക്കമേഖലയിലെ ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഹൈസ്പീ‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനാണ് കെ-ഫോണ്‍ പദ്ധതി വഴി ലക്ഷ്യമിടുന്നത്. ബാക്കി ഉള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും.

എങ്ങനെയാണ് പദ്ധതി നടപ്പാക്കുന്നത്?

സംസ്ഥാനത്ത് സുശക്തമായ ഒരു ഒപ്റ്റിക്കല് ഫൈബര്‍ ശൃംഖല സ്ഥാപിച്ചു, അത് വഴി വീടുകളിലും ഓഫിസുകളിലും അതിവേഗ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ നല്‍കുന്നതാണ് പദ്ധതി. കെ എസ് ഇ ബി യും കേരളാ സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രെക്ടര്‍ ലിമിറ്റ‍ഡും ചേര്‍ന്നുള്ള സംയുക്ത സംരംഭം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനാണ് പദ്ധതിയുടെ ടെന്‍ഡര്‍. 2020 ഡിസംബറോടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഇന്റര്‍നെറ്റ്‌ സര്‍വീസ് പ്രൊവൈഡര്‍ ലൈസെന്‍സ് ഉള്ളവര്‍ക്ക് ഈ പദ്ധതിയിലൂടെ അവരുടെ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും കഴിയും. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും അവരുടെ സേവനങ്ങള്‍ മികച്ച രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ കെ-ഫോണുമായി സഹകരിക്കാനുള്ള അവസരവും ഉണ്ട്.

എന്താണ് കെ-ഫോണ്‍ പദ്ധതി ഉണ്ടാക്കാന്‍ പോകുന്ന ചലനം ?

ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനത്ത് കെ-ഫോണ്‍ വഴി സംസ്ഥാനത്ത് എല്ലാവര്‍ക്കും അറിവിന്‍റെ വാതായനങ്ങള്‍ തുറന്നിടും. ഈ മേഖലയിലെ കുത്തകവല്‍ക്കരണം ചെറുത്തു കൊണ്ട് സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യമായ അവസരം നല്‍കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് നിലവില്‍ വരും. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം വിപ്ലവകരമായ മാറ്റങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കും.

സംസ്ഥാനത്തെ ഐ ടി മേഖലയില്‍ വന്‍ കുതിപ്പ് സാധ്യമാകും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്സ്, സ്റ്റാര്‍ട്ട് അപ്പ് മേഖലകളില്‍ കുതിച്ചു ചാട്ടം പ്രതീക്ഷിക്കാം .

30000 ല്‍ അധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 mbps തൊട്ട് 1 gbps വേഗതയില്‍ നെറ്റ് കണക്ഷന്‍ ലഭ്യമാക്കും.

സര്‍ക്കാര്‍ സേവനങ്ങളെ കൂടുതല്‍ ഡിജിറ്റലാക്കാം.
ഇ – ഹെല്‍ത്ത് പോലുള്ള പദ്ധതി നടപ്പിലാക്കാനാകും.

കേബിള്‍ ടി വി ക്കാര്‍ക്ക് ഉപയോഗിക്കാം.

ഐ ടി പാര്‍ക്കുകള്‍, എയര്‍ പോര്‍ട്ട്, തുറമുഖം തുടങ്ങിയവിടങ്ങളിലേക്ക് ഹെസ്പീഡ് കണക്റ്റിവിറ്റി ലഭ്യമാക്കും.

ട്രാഫിക് മാനേജ് മെന്റിനുള്ള സൗകര്യം ലഭ്യമാകും.

ഗ്രാമങ്ങളില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് ഇ കോമേഴ്സ് വഴി വില്‍പ്പന നടത്താം.

പദ്ധതി എവിടെ എത്തി?

28000 കിലോ മീറ്റര്‍ നീളത്തില്‍ കോര്‍ നെറ്റ് വര്‍ക്ക് സര്‍വ്വെ പൂര്‍ത്തീകരിച്ചു.
പദ്ധതി ലഭ്യമാക്കേണ്ട ഓഫീസുകളെ സംബന്ധിച്ച ഓഫീസുകളിലെ സര്‍വ്വെ നടക്കുന്നു. 2020 അവസാനത്തോടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

Thursday, October 17, 2019

സിപിഎം പാര്‍ട്ടി പ്ലീനങ്ങള്‍ തുടങ്ങുന്നത് 1008 നാളീകേരം കൊണ്ടുള്ള ഗണപതി

സിപിഎം പാര്‍ട്ടി പ്ലീനങ്ങള്‍ തുടങ്ങുന്നത് 1008 നാളീകേരം കൊണ്ടുള്ള ഗണപതി ഹോമത്തോടെയായിരിക്കുന്നത് അതിവിദൂരമല്ലാത്ത കാലത്ത് സംഭവിക്കുമെന്ന് ബിജെപി മുന്‍സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍. 


സിപിഎം പാര്‍ട്ടി പ്ലീനങ്ങള്‍ തുടങ്ങുന്നത് 1008 നാളീകേരം കൊണ്ടുള്ള ഗണപതി ഹോമത്തോടെയായിരിക്കുന്നത് അതിവിദൂരമല്ലാത്ത കാലത്ത് സംഭവിക്കുമെന്ന് ബിജെപി മുന്‍സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍. കുമ്പള എന്‍ഡിഎ തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വസവും വികസനവുമാണ് ഈ തെരെഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. 

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് നടപ്പിലാക്കിയ പല പദ്ധതികളും കോടിക്കണക്കിന് രൂപയും അവരിലേക്ക് എത്തിക്കാതെ കൊള്ളയടിക്കുകയും വകമാറ്റി ചെലവൊഴിക്കുകയും തട്ടിപ്പ് നടത്തുകയുമാണ് ഇടത് സര്‍ക്കാര്‍ ചെയ്യുന്നത്.സംസ്ഥാനത്ത് ദുരന്തമുണ്ടായപ്പോള്‍ അതിനെ അതിജീവിക്കാന്‍ എന്ത് പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് വ്യക്തമാക്കണമെന്ന് കുമ്മനം രാജശേഖരന്‍ ചോദിച്ചു.വിശ്വാസ സംരക്ഷണത്തില്‍ സിപിഎമ്മിന് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ശബരിമലയില്‍ യുവതി പ്രവേശനം പാടില്ല എന്ന് വ്യക്തമായി പറയാന്‍ തയ്യാറാവണം. 

2013 ലെ പാലക്കാട് പ്ലീനത്തില്‍ എടുത്ത പ്രധാന തീരുമാനങ്ങളില്‍ മതപരമായ ചടങ്ങുകള്‍ ഗണപതിഹോമം, ഭഗവതിസേവ പോലുള്ള ചടങ്ങുകള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ല എന്നായിരുന്നു.വിശ്വാസത്തെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സങ്കല്പങ്ങളെയും തള്ളി പറഞ്ഞവരാണ് സിപിഎം. 

ഒരിക്കലും തങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ സാധ്യമല്ല എന്ന് പറഞ്ഞുകൊണ്ട് മുതലാളിത്തത്തിന്റെ പരിവേഷം അണിഞ്ഞ് പിന്തിരിപ്പന്‍ ആശയങ്ങള്‍ എന്ന് പറഞ്ഞ സിപിഎം അക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. മതപരമായ ചടങ്ങുകള്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്താന്‍ പാടില്ലെന്ന് തീരുമാനമെടുക്കുകയും ചെയ്ത പാര്‍ട്ടി ഇന്ന് വിശ്വാസത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. 

സിപിഎം കമ്യൂണിസമാണ് ചര്‍ച്ചചെയ്യേണ്ടത്. വിശ്വാസ സംരക്ഷണത്തിന് വേണ്ടി സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ പ്രക്ഷോഭം നടത്തിയപ്പോള്‍ ഗ്യാലറിയില്‍ നിന്ന് നോക്കി കണ്ട യുഡിഎഫ് ആചാര സംരക്ഷകരാണെന്ന് പറയുന്നത് ബാലിശമാണ്. കേന്ദ്രത്തില്‍ പ്രമേയം കൊണ്ടുവന്ന പ്രേമചന്ദ്രന്റെ പാര്‍ട്ടിക്ക് എന്തു കൊണ്ട് കേരള നിയമസഭയില്‍ ചെന്നിത്തലയെകൊണ്ട് പ്രമേയം അവതരിപ്പിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. മതവികാരത്തെ ഇളക്കിവിട്ട് വോട്ട് ചോദിക്കുന്നതിനോട് ബിജെപി എതിരാണ്. ശബരിമല വിശ്വാസത്തിന്റെ പ്രശ്‌നമാണ്. 

എന്‍എസ്എസ് യുഡിഎഫിന് വോട്ട് ചോദിക്കുമെന്ന് വിശ്വസിക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണം ഉള്‍പ്പെടെ എന്‍എസ്എസ് ദീര്‍ഘനാളായി ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്. കാലത്തിന്റെ ചുവരെഴുത്ത് സിപിഎം മനസിലാക്കിയതുകൊണ്ടാണ് ചെങ്കൊടിയും ഇന്‍ക്വിലാബും വലിച്ചെറിഞ്ഞ് സിപിഎം വിശ്വാസി സമൂഹത്തിന്റെ കൂടെ നില്‍ക്കുവാന്‍ തുടങ്ങിയത്. സിപിഎമ്മിന്റെ ആശയപരമായ പാപ്പരത്തമാണ് വിശേഷിക്കപ്പെടുന്നതെന്നും കുമ്മനം വ്യക്തമാക്കി. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍, സെല്‍കോഡിനേറ്റര്‍ കെ.രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ജന.സെക്രട്ടറി എ.വേലായുധന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി നൂറാം വയസ്സിലേക്കു കടക്കുകയാണ്.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി നൂറാം വയസ്സിലേക്കു കടക്കുകയാണ്.


99 വർഷം മുമ്പ് 1920 ഒക്ടോബർ 17 നാണു താഷ്‌കെന്റ്‌ നഗരത്തിൽ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയുടെ ആദ്യ രൂപം ജനിച്ചത്. ഇന്ത്യയിൽ പലേടത്തും പ്രവർത്തിച്ച വിപ്ലവ ഗ്രൂപ്പുകളുടെ ഏകീകരണത്തിനും അഞ്ചു വർഷത്തിന് ശേഷം കാൺപൂരിൽ ചേർന്ന കമ്മ്യൂണിസ്റ് കോൺഫറൻസിനും അടിത്തറയിട്ടത് താഷ്‌ക്കന്റിൽ മുഹമ്മദ് ഷഫീഖ് സെക്രട്ടറിയായി രൂപീകരിച്ച ഏഴംഗ പാർട്ടിയാണ്.

രാജ്യത്തെ തൊഴിലാളി വർഗത്തിന്റെയും കർഷകരുടെയും ചൂഷണം ചെയ്യപ്പെടുന്ന ഇതര ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങൾ ഏറ്റെടുക്കുകയും അവ പരിഹരിക്കുന്നതിനായി അവിശ്രമം പോരാടുകയും ചെയ്ത ചെയ്ത നൂറ്റാണ്ടാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം പിന്നിടുന്നത്.

കമ്മ്യൂണിസ്റ്റു പാർട്ടിയെ മുളയിലേ നുള്ളി എറിയാൻ ബ്രിട്ടീഷ് സാമ്രാജ്യത്വം എല്ലാ മാർഗങ്ങളിലൂടെയും പരിശ്രമിച്ചു. കമ്മ്യൂണിസ്റ്റു ആശയ ഗതിയുള്ളവരെ ഗൂഢാലോചന കേസുകളിൽ പെടുത്തി; സമരങ്ങളെ അടിച്ചമർത്തി. നാടുവാഴിത്തശക്തികളുടെയും സാമ്രാജ്യത്വത്തിന്റെയും ബൂർഷ്വാ -ഭൂപ്രഭു ഭരണ കൂടത്തിന്റെയും കൊടിയ ആക്രമണങ്ങളെയും അടിച്ചമർത്തലിനെയും അതിജീവിച്ചാണ് പ്രസ്ഥാനം വളർന്നത്.

പാർലമെന്ററി രംഗത്തു കമ്മ്യൂണിസ്റ്റു പാർട്ടി പതിപ്പിച്ച തിളങ്ങുന്ന മുദ്രയാണ് 1957 ലെ ഇ എം എസ് സർക്കാർ. തുടർന്നും കേരളത്തിൽ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന് നേതൃത്വമുള്ള സർക്കാരുകൾ വന്നു. ലോക്സഭയിൽ എ കെ ജിയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങൾ, പശ്ചിമ ബംഗാളിലെ ഇടതുമുന്നണി സർക്കാറുകൾ, ത്രിപുരയിലെ സിപിഐ എം നേതൃത്വം നൽകിയ ഇടതു സർക്കാർ, കേരളത്തിൽ മാതൃകാപരമായി തുടരുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ -ഇങ്ങനെ ആധുനിക ഇന്ത്യയുടെ ചരിത്രവഴിയിൽ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ സംഭാവനകൾ അനേകമാണ്.

കോർപ്പറേറ്റ് മുതലാളിത്തത്തിന്റെയും വലതുപക്ഷ സാമ്പത്തിക നയങ്ങളുടെയും ഫാസിസ്റ്റു പ്രവണതകളുടെയും നീരാളിക്കൈകൾ രാജ്യത്തെയും ജനതയെയും വരിഞ്ഞു മുറുക്കാനൊരുമ്പെടുമ്പോൾ പ്രതിരോധത്തിന്റെ ശബ്ദം ഉയരുന്നതു ഈ പ്രസ്ഥാനത്തിൽ നിന്നാണ്. നവോത്ഥാന മൂല്യങ്ങൾ ചവിട്ടി മെതിക്കാനൊരുമ്പെടുന്നവരെ; വർഗീയ താണ്ഡവത്തിനിറങ്ങുന്നവരെ തടഞ്ഞു നിർത്തുന്നത് ഈ ചെങ്കൊടിയാണ്.
ഇന്ന് കേരളം രാജ്യത്തിനു മാതൃകയായ വളർച്ച നേടിയതും ഇവിടെ മതസൗഹാർദം പുലരുന്നതും പ്രകൃതിക്ഷോഭത്തിന്റെ വിനാശകാരിയായ ആക്രമണങ്ങളെ അതിജീവിച്ചു നിവർന്നു നിൽക്കുന്നതും ഈ പ്രസ്ഥാനത്തിന്റെ സാന്നിധ്യം കൊണ്ടും ഇടപെടൽ കൊണ്ടും കൂടിയാണ്.

നൂറാം വയസ്സിലെത്തുന്ന കമ്മ്യൂണിസ്റ്റു പാർട്ടിയുടെ കൂടുതൽ ശക്തമായ സാന്നിധ്യവും വളർച്ചയും ഈ നാട് ആഗ്രഹിക്കുന്നു. ആ ആഗ്രഹം സഫലീകരിക്കാനുള്ള പ്രവർത്തനത്തിന് നൂറാം വാർഷികാഘോഷങ്ങൾ ഊർജം പകരും.

ഈ പദ്ധതികളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഉപഭോക്തൃവിഹിതം അടക്കമുള്ള ബാക്കി തുക സംസ്ഥാനമാണ് നല്‍കുന്നത്.

 ഈ പദ്ധതികളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഉപഭോക്തൃവിഹിതം അടക്കമുള്ള ബാക്കി തുക സംസ്ഥാനമാണ് നല്‍കുന്നത്.


മൂന്നേക്കാല്‍ വര്‍ഷം കൊണ്ട് 1,37,400 കുടുംബങ്ങള്‍ക്ക് സ്വന്തം കിടപ്പാടമെന്ന സ്വപ്നം സാക്ഷാത്ക്കരിച്ചു. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങളിലൂടെയാണ് ഇത്രയും കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മ്മിക്കാനായത്. 1,00,244 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്. (14-10-19 വരെയുള്ള പുരോഗതി റിപ്പോര്‍ട്ട് അനുസരിച്ച്) 2020 ഓടെ ഈ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഭൂമിയും വീടുമില്ലാത്തവർക്കായി ഭവനസമുച്ഛയം നിർമിക്കാനുള്ള പദ്ധതിയും ആരംഭിച്ചു. ഇതിൽ 56 ഭവനസമുച്ചയത്തിന്റെ ടെൻഡർ നടപടി പുരോഗമിക്കുകയാണ്‌. റവന്യൂ, പൊതുമരാമത്ത്, ജലസേചനം, പട്ടികജാതി, വാണിജ്യ നികുതി, കേരള വാട്ടര്‍ അതോറിറ്റി, ഹൗസിംഗ് ബോര്‍ഡ് എന്നീ വകുപ്പുകളുടെ കൈവശമുള്ള ഭൂമി ഭവനസമുച്ഛയനിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നിന് മന്ത്രിസഭാ യോഗം അനുമതി നല്‍കിയിട്ടുണ്ട്.

ലൈഫ് പദ്ധതിയില്‍ ഭവന നിര്‍മ്മാണത്തിന് നാലു ലക്ഷം രൂപയാണ് അനുവദിക്കുന്നത്. പി എം എ വൈ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കും നാലു ലക്ഷം രൂപ സംസ്ഥാനം വീടു നിര്‍മ്മാണത്തിന് അനുവദിക്കും.പിഎംഎവൈ ( നഗരം ) പദ്ധതിയില്‍ 1.5 ലക്ഷം രൂപയും പിഎംഎവൈ ( ഗ്രാമം ) പദ്ധതിയില്‍ പരമാവധി 72,000 രൂപയുമാണ് കേന്ദ്രസഹായമായി നല്‍കുന്നത്. ഈ പദ്ധതികളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഉപഭോക്തൃവിഹിതം അടക്കമുള്ള ബാക്കി തുക സംസ്ഥാനമാണ് നല്‍കുന്നത്.

Sunday, October 13, 2019

സ്റ്റാര്‍ട്ട് അപ്പുകളുടെ എണ്ണത്തിലും നിക്ഷേപത്തിലും സംസ്ഥാനത്തിന് വന്‍കുതിപ്പ്.

സ്റ്റാര്‍ട്ട് അപ്പുകളുടെ എണ്ണത്തിലും നിക്ഷേപത്തിലും സംസ്ഥാനത്തിന് വന്‍കുതിപ്പ്. 


സ്റ്റാര്‍ട്ട് അപ്പുകളുടെ എണ്ണത്തിലും നിക്ഷേപത്തിലും സംസ്ഥാനത്തിന് വന്‍കുതിപ്പ്. സംസ്ഥാനത്ത് 2019 ല്‍ ഇതുവരെ സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച മുപ്പത്തി അഞ്ച് ശതമാനമായി ഉയര്‍ന്നതായി സ്റ്റാർട്ടപ് ഇക്കോസിസ്റ്റം- 2019 റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനു മുമ്പ് 17 ശതമാനമായിരുന്നു സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച. ഈ വർഷം ഇതുവരെ കേരളം ആസ്ഥാനമായ സ്‌റ്റാർട്ടപ്പുകളില്‍ 311 കോടി രൂപയുടെ നിക്ഷേപം നടന്നു. 2200 സ്‌റ്റാർട്ടപ്പുകള്‍ സംസ്ഥാനത്ത് സജീവമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരള സ്റ്റാർട്ടപ് മിഷനു (കെഎസ്‌യുഎം) വേണ്ടി ടൈ കേരളയും ഇൻക് 42ഉം ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
സ്റ്റാര്‍ട്ട് അപ്പ് വികസനത്തിനായി കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ വഴി സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയതിന്റെ ഫലമാണ് ഈ വളര്‍ച്ച. രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്‌റ്റാർട്ടപ് സമുച്ചയം കൊച്ചിയില്‍ ആരംഭിച്ചത് വളര്‍ച്ചയ്ക്ക് സഹായിച്ചു. സംസ്ഥാനത്തെ പല സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വിദേശത്ത് അടക്കംവലിയ സ്വീകാര്യത ലഭിച്ചു. ട്വിറ്റര്‍ സഹസ്ഥാപകനും ഏന്‍ജല്‍ നിക്ഷേപകനുമായ ബിസ്സ്റ്റോണ്‍ കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പില്‍ നിക്ഷേപിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഒപ്പോ, ഫ്യൂച്വർ ഗ്രൂപ്പ്, ഓർബിറ്റൽ എന്നീ ആഗോളസ്ഥാപനങ്ങളും നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. പുത്തൻ സംരംഭവുമായി മുന്നോട്ടുവരുന്നവർക്ക്‌ എല്ലാ പിന്തുണയും പ്രോത്സാഹവവും നല്‍കും.

Wednesday, October 9, 2019

ഈ വര്‍ഷം സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലും അവയുടെ നിക്ഷേപത്തിലും അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കേരളത്തില്‍ ഉണ്ടായത്.

ഈ വര്‍ഷം സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലും അവയുടെ നിക്ഷേപത്തിലും അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കേരളത്തില്‍ ഉണ്ടായത്. 


ഈ വര്‍ഷം സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലും അവയുടെ നിക്ഷേപത്തിലും അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കേരളത്തില്‍ ഉണ്ടായത്. ഇതുവരെയുള്ള കാലയളവില്‍ പ്രതിവര്‍ഷം ശരാശരി 17 ശതമാനം വളര്‍ച്ച കൈവരിച്ച് കേരളം ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 2200 കടന്നു. ഈ വര്‍ഷം മാത്രം ഇതുവരെ 35 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തി. 311 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നു. ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകളിലൂടെ നിക്ഷേപം നേടിയെടുക്കുന്ന മുന്‍നിര സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി.

കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റാര്‍ട്ടപ് മിഷനു(കെഎസ് യുഎം) വേണ്ടി ടൈ കേരള, ഇന്‍ക്42 എന്നിവ ചേര്‍ന്ന് തയാറാക്കിയ സ്റ്റാര്‍ട്ടപ് ഇക്കോസിസ്റ്റം2019 റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. നിക്ഷേപം കൊണ്ടുവരുന്നതില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ സംസ്ഥാനത്ത പല മേഖലകളെയും കടത്തിവെട്ടി. ഇതുവരെ 602 കോടി രൂപയാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപം. 2018നെ അപേക്ഷിച്ച് ഇക്കൊല്ലം ഇതുവരെ 18 ശതമാനം വളര്‍ച്ചയാണ് നിക്ഷേപത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ 75 ശതമാനം സ്റ്റാര്‍ട്ടപ്പുകളും ഉല്‍പന്നങ്ങളാണ് നിര്‍മിക്കുന്നത്. ബാക്കി സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്നു. 28 ശതമാനം ഐടി കണ്‍സള്‍ട്ടിങ് മേഖലയിലാണ്. എട്ടു ശതമാനം ആരോഗ്യമേഖലയിലും ഏഴുശതമാനം വിദ്യാഭ്യാസ മേഖലയിലുമാണ്.

ഈ നിരക്കില്‍ മുന്നോട്ടു പോയാല്‍ കേരളം അധികം വൈകാതെ ഇന്ത്യയില്‍ ഏറ്റവുമധികം സ്റ്റാര്‍ട്ടപ് നിക്ഷേപം ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാകും. കഴിഞ്ഞ ആറു മാസത്തില്‍ 200 സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തില്‍ ഇന്‍കുബേറ്റ് ചെയ്യപ്പെട്ടത്. അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് സ്റ്റാര്‍ട്ടപ് മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത് ആയിരം കോടി രൂപയാണ്.

2016 ല്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി

2016 ല്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി 

2016 ല്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടന പത്രികയിലൂടെ കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പായിരുന്നു കേരള ബാങ്കിന്റെ രൂപീകരണം. ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും സംയോജിപ്പിച്ച് കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന ആ വാഗ്ദാനം പൂര്‍ത്തീകരിക്കുവാനുള്ള അവസാന കടമ്പയും നാം മറികടന്നിരിക്കുന്നു. കേരള ബാങ്കിന്റെ രൂപീകരണത്തിന് റിസര്‍വ് ബാങ്കിന്റെ അന്തിമ അനുമതി സര്‍ക്കാരിനു ലഭിച്ചിരിക്കുകയാണ്.

ഒട്ടനവധി രാഷ്ട്രീയപ്രേരിതമായ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും സര്‍ക്കാരിന്റെ ഇച്ഛാശക്തിയാല്‍ അവയെ മറികടന്നു ഈ പദ്ധതിയുമായി മുന്നോട്ട് പോകുവാന്‍ സാധിച്ചതില്‍ സഹകരണ വകുപ്പ് മന്ത്രി എന്ന നിലയില്‍ വളരെ അഭിമാനമുണ്ട് . മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഒഴികെയുള്ള 13 ജില്ലാസഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിനാണ് റിസര്‍വ് ബാങ്കില്‍ നിന്നും അന്തിമ അനുമതി ലഭിച്ചിരിക്കുന്നത്. സംസ്ഥാന സഹകരണ നിയമത്തില്‍ കൊണ്ടുവന്നിട്ടുള്ള വകുപ്പ് 14A-യുമായി ബന്ധപ്പെട്ട കേസുകളില്‍ കേരള ഹൈക്കോടതിയുടെ തീര്‍പ്പുകള്‍ക്ക് വിധേയമായാണ് ലയനം നടപ്പിലാക്കേണ്ടത്. അനുമതി നല്‍കിയപ്പോള്‍ റിസര്‍വ് ബാങ്ക് ചില നിബന്ധനകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

· 2018 മാര്‍ച്ച് 31-ന്റെ നബാര്‍ഡിന്റെ കണക്ക് പ്രകാരം ലയിപ്പിച്ച് രൂപീകരിക്കുന്ന ബാങ്കിന് 9 ശതമാനം മൂലധന പര്യാപ്തത ആര്‍ജ്ജിക്കണമെങ്കില്‍ 97.92 കോടി രൂപയുടെ കുറവുണ്ട്. ലയനത്തിന് മുന്‍പ് ഈ തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. മാത്രമല്ല, 9% മൂലധനപര്യാപ്തത തുടര്‍ന്നും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് വരുത്തണം.

· ജില്ലാ സഹകരണ ബാങ്കുകളുടെ നെറ്റ് വര്‍ത്തിന്റെ അടിസ്ഥാനത്തില്‍ ലയനശേഷമുള്ള ബാങ്കില്‍ അംഗസംഘങ്ങളുടെ ഓഹരിമൂലധനം അനുവദിച്ച് നല്‍കണം. ഇതിനായി സംസ്ഥാന സഹകരണ ബാങ്ക് ഒരു ട്രാന്‍സ്ഫര്‍ പ്രൈസ് വ്യവസ്ഥ രൂപപ്പെടുത്തണം.

· വോട്ടവകാശം ഇല്ലാതെ വായ്പേതര സംഘങ്ങളുടെ ഒരു പ്രതിനിധിയെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ പുതിയ ബാങ്കിന്റെ ഭരണസമിതിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തണം.

· ബോര്‍ഡ് ഓഫ് മാനേജ്മെന്റ് ഘടന, അധികാരങ്ങള്‍ എന്നിവ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് സമാനമായ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിനനുസരിച്ചാവണം.

· ലയനശേഷം ആര്‍.ബി.ഐയുടെ തത്വത്തില്‍ ഉള്ള അംഗീകാരത്തില്‍ നിഷ്കര്‍ഷിച്ചിരുന്ന 11, 13, 15 എന്നീ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. താഴെ പറയുന്നവയായിരുന്നു 11, 13, 15 വ്യവസ്ഥകള്‍.

11) ലയനശേഷം എല്ലാ ജില്ലാബാങ്കുകളിലേയും ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ കഴിയുന്ന രീതിയിലുള്ള മികച്ച സോഫ്റ്റ് വെയര്‍ KSCB-ക്ക് ഉണ്ടാകണം.

13) KSCBയുടെ CEO 'Fit and proper' മാനദണ്ഡങ്ങള്‍ പാലിച്ചാവണം. ഭരണസമിതിയില്‍ ചുരുങ്ങിയത് 2 പ്രൊഫഷണല്‍സ് ഉണ്ടാകണം.

15) ലയനശേഷം KSCB-യുടെ RBI ലൈസന്‍സ് തുടരും. ജില്ലാബാങ്കുകളുടെ നിലവിലെ ബ്രാഞ്ചുകള്‍ KSCB-യുടെ ബ്രാഞ്ചുകളായി മാറും. തുടര്‍ന്ന് KSCB ഈ ബ്രാഞ്ചുകളുടെ ലൈസന്‍സിനായി RBI-ക്ക് അപേക്ഷ നല്‍കണം. RBI-യുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ബ്രാഞ്ചുകള്‍ മാറ്റി സ്ഥാപിക്കാവൂ. ജില്ലാ ബാങ്കുകള്‍ അവരുടെ ലൈസന്‍സ് RBI-ക്ക് സറണ്ടര്‍ ചെയ്യണം.”

· സംസ്ഥാനസര്‍ക്കാര്‍ അന്തിമ അനുമതിക്ക് 2020 മാര്‍ച്ച് 31 വരെ പ്രാബല്യം ഉണ്ടായിരിക്കും. അതിനുശേഷം തല്‍സ്ഥിതി സംബന്ധിച്ച് നബാര്‍ഡിലൂടെ റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

മേല്‍ വ്യവസ്ഥകള്‍ എല്ലാം തന്നെ സംസ്ഥാന സര്‍ക്കാരിനും ഇതുമായി ബന്ധപ്പെട്ട ബാങ്കുകള്‍ക്കും പാലിക്കാന്‍ കഴിയുന്നവയാണ്. എത്രയും പെട്ടെന്ന് ഈ വിവരം കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് ലയനനടപടികളുമായി മുന്നോട്ട് പോകുന്നതിന് നടപടികള്‍ സ്വീകരിക്കും.

രണ്ടുവയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക്‌ പോഷകാഹാരം ഉറപ്പാക്കുന്നതിൽ കേരളം മുന്നിൽ.

രണ്ടുവയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക്‌ പോഷകാഹാരം ഉറപ്പാക്കുന്നതിൽ കേരളം മുന്നിൽ.


രണ്ടുവയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക്‌ പോഷകാഹാരം ഉറപ്പാക്കുന്നതിൽ കേരളം മുന്നിൽ. രാജ്യത്ത്‌ ഈ പ്രായപരിധിയിലുള്ള കുഞ്ഞുങ്ങളിൽ 6.4 ശതമാനം പേർക്ക്‌ മാത്രമാണ്‌ മതിയായ പോഷകാഹാരം കിട്ടുന്നതെന്ന്‌ ദേശീയ സമഗ്ര പോഷകാഹാര സർവേ. കേരളത്തിൽ ഇത്‌ 32.6 ശതമാനമാണ്‌. ആറു ലക്ഷം ജനസംഖ്യയുള്ള സിക്കിമാണ്‌ ഒന്നാം സ്ഥാനത്ത്‌ - 35.9 ശതമാനം.

ആന്ധ്രപ്രദേശ്‌ (-1.3), മഹാരാഷ്ട്ര(-2.2), മിസോറം (-2.8) എന്നിവയാണ്‌ ഏറ്റവും പിന്നിൽ. 2016 - 18 ൽ -19 വയസ്സുവരെയുള്ള 1,20,000 കുട്ടികളിൽ ചണ്ഡീഗഢ്‌ മെഡിക്കൽ പിജി ഇൻസ്‌റ്റിറ്റ്യൂട്ട്‌, ന്യൂഡൽഹി കലാവതി സരൺ ആശുപത്രി എന്നിവയുടെ സഹായത്തോടെ യൂണിസെഫാണ്‌ പഠനം നടത്തിയത്‌.

നാല്‌ വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിൽ 35 ശതമാനത്തിനും മതിയായ ഉയരമില്ല. 17 ശതമാനം പേർക്ക്‌ ഉയരത്തിന്‌ ആനുപാതിക ഭാരമില്ല. 33 ശതമാനത്തിന്‌ പ്രായത്തിനനുസരിച്ചുള്ള ഭാരമില്ല. ആറുമാസത്തിനും നാലര വയസ്സിനും ഇടയിലുള്ളവരിൽ 11 ശതമാനം കടുത്ത പോഷകാഹാരക്കുറവ്‌ നേരിടുന്നു. അഞ്ചിനും ഒമ്പതിനും ഇടയിൽ പ്രായമുള്ളവരിൽ 22 ശതമാനം മതിയായ പൊക്കമില്ലാത്തവരാണ്‌. 10 ശതമാനം പേർ ഭാരക്കുറവുള്ളവരാണ്‌. സ്‌കൂൾ വിദ്യാർഥികളിലും കൗമാരക്കാരിലും 10 ശതമാനം പ്രമേഹപൂർവ അവസ്ഥയിലാണ്‌. സ്‌കൂൾ പ്രായത്തിനു താഴെയുള്ളവരിൽ 41 ഉം, സ്‌കൂൾ പ്രായത്തിലുള്ളവരിൽ 24 ഉം കൗമാരക്കാരിൽ 28 ശതമാനവും വിളർച്ച അനുഭവിക്കുന്നവരാണെന്നും സർവേ വ്യക്തമാക്കുന്നു.

ഗ്രാമങ്ങളെ തൊട്ടറിഞ്ഞ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.കെ.പി. പ്രകാശ്ബാബുവിന്റെ റോഡ് ഷോയ്ക്ക് തുടക്കമായി.

ഗ്രാമങ്ങളെ തൊട്ടറിഞ്ഞ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.കെ.പി. പ്രകാശ്ബാബുവിന്റെ റോഡ് ഷോയ്ക്ക് തുടക്കമായി.


ഗ്രാമങ്ങളെ തൊട്ടറിഞ്ഞ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.കെ.പി. പ്രകാശ്ബാബുവിന്റെ റോഡ് ഷോയ്ക്ക് തുടക്കമായി. ചമ്മനാട് ദേവീ ക്ഷേത്രത്തിന് മുന്നില്‍ നിന്നാരംഭിച്ച യാത്ര പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.വി.

 ഗോപകുമാര്‍, സെക്രട്ടറി ടി. സജീവ്‌ലാല്‍, യുവമോര്‍ച്ചാ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീരാജ് ശ്രീവല്‍സം, ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എസ്. ദിലീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുറന്ന ജീപ്പില്‍ സഞ്ചരിച്ച സ്ഥാനാര്‍ത്ഥിക്ക് മുന്നിലായി നൂറ്കണക്കിന് പ്രവര്‍ത്തകര്‍ ഇരുചക്രവാഹനങ്ങളില്‍ അണിനിരന്നു. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കോടംതുരുത്ത്, എഴുപുന്ന പഞ്ചായത്തുകളിലെ കിഴക്കേ ചമ്മനാട്, പടിഞ്ഞാറേ ചമ്മനാട്, കരുമാഞ്ചേരി, കുമ്പളങ്ങി ഫെറി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് യാത്ര കുത്തിയതോട്ടില്‍ സമാപിച്ചു. ഇന്ന് രാവിലെ എട്ടിന് വളമംഗലം മാധവം ബാലികാസദനത്തിലെ കുട്ടികളെ സന്ദര്‍ശിക്കും. പ്രഭാതഭക്ഷണത്തിന് ശേഷം അരൂക്കുറ്റിയില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും.

വിശ്വാസം, വികസനം എന്നീ വിഷയങ്ങൾ മുന്നോട്ട് വെച്ചാണ് എൻഡിഎ ഉപതെരഞ്ഞെടുപ്പിനെ

വിശ്വാസം, വികസനം എന്നീ വിഷയങ്ങൾ മുന്നോട്ട് വെച്ചാണ് എൻഡിഎ ഉപതെരഞ്ഞെടുപ്പിനെ 


വിശ്വാസം, വികസനം എന്നീ വിഷയങ്ങൾ മുന്നോട്ട് വെച്ചാണ് എൻഡിഎ ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ബിഡിജെഎസ് നേതാവും എൻഡിഎ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി. കോന്നി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഉദ്‌ഘാടനം ചിറ്റാറിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കോന്നി വികസനത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലാണെന്ന് സ്ഥാനാർത്ഥി കെ സുരേന്ദ്രൻ പറഞ്ഞു. അവസരം ലഭിച്ചാൽ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ നിരവധി വികസന പദ്ധതികൾ നടപ്പാക്കും. കോന്നിയ്ക്ക് അനന്തസാധ്യതകളാണുള്ളത്.
ശബരിമല വിഷയത്തിൽ രാഷ്ട്രീയ ലാഭം നോക്കിയല്ല തങ്ങൾ നിലപാട് എടുത്തത്. ശബരിമലയെ തകർക്കാൻ നോക്കിയാൽ ശക്തമായ സമരം നടത്തും. ബിജെപി എന്നും വിശ്വാസികൾക്കൊപ്പം നിലകൊള്ളുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

നേരത്തെ കോന്നിയിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സന്ദർശിച്ച തുഷാർ കോന്നിയിൽ കെ.സുരേന്ദ്രന്റെ വിജയം സുനിശ്ചിതമാണെന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ബിഡിജെഎസ് സജീവമായി രംഗത്ത് ഇല്ലെന്ന പ്രചരണം വസ്തുതാ വിരുദ്ധമാണ്, എൻ ഡി എ ജില്ലാ കൺവീനർ കെ പത്മകുമാറിന്റെ നേതൃത്വത്തിൽ ശക്തമായ പ്രവർത്തനമാണ് മണ്ഡലത്തിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്‍ സ്വകാര്യവത്‌ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന്‌ സി.പി.ഐ (എം)

ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്‍ സ്വകാര്യവത്‌ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന്‌ സി.പി.ഐ (എം


ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്‍ സ്വകാര്യവത്‌ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ 8 മഹാരത്‌ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ്‌ ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്‍. 1955 ആഗസ്റ്റ്‌ 17 ന്‌ മുംബൈയില്‍ 2.2 മില്യണ്‍ മെട്രിക്‌ ടണ്‍ ശേഷിയുള്ള റിഫൈനറിയുടെ പ്രവര്‍ത്തനം തുടങ്ങിയ ബര്‍മ്മാ ഷെല്‍ കമ്പനി, 1976 ലെ ദേശസാത്‌ക്കരണം വഴിയാണ്‌ ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷനായി മാറിയത്‌. പാര്‍ലമെന്റിന്റെ അനുമതിയോടെയാണ്‌ ബര്‍മ്മാ ഷെല്‍ കമ്പനി ദേശസാത്‌ക്കരിച്ച്‌ ഭാരത്‌ പെട്രോളിയം രൂപീകരിച്ചത്‌.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്റെ വിറ്റുവരവ്‌ 3,37,622.53 കോടിയാണ്‌. ഇന്ത്യന്‍ പെട്രോളിയം വിപണിയുടെ 23.83 ശതമാനവും കൈകാര്യം ചെയ്യുന്നത്‌ ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷനാണ്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബി.പി.സി.എല്ലിന്റെ ലാഭം 7132.02 കോടിയാണ്‌. ദേശീയ വരുമാനത്തിലേക്ക്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം നല്‍കിയത്‌ 95,035.24 കോടിയാണ്‌.

മുംബൈ, കൊച്ചി, അസ്സം എന്നിവിടങ്ങളിലായി മൂന്ന്‌ റിഫൈനറികള്‍ ബി.പി.സി എല്ലിനുണ്ട്‌. 14,715 പെട്രോള്‍ പമ്പുകളും, 55 എല്‍.പി.ജി ഫില്ലിംഗ്‌ സ്റ്റേഷനുകളും, 5 സബ്‌സിഡയറി കമ്പനികളും, 22 സംയുക്ത സംരഭങ്ങളും ബി.പി.സി.എല്ലിനുണ്ട്‌. ഇത്തരത്തില്‍ രാജ്യത്തിന്‌ തന്നെ മാതൃകയായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനത്തെയാണ്‌ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്‌ക്കരിക്കാന്‍ ശ്രമിയ്‌ക്കുന്നത്‌.

ബി.പി.സി.എല്ലിന്റെ ഭാഗമായ കൊച്ചി റിഫൈനറി കേരളത്തിലെ ഏറ്റവും വലിയ കേന്ദ്ര പൊതുമേഖലാ നിക്ഷേപമാണ്‌. പെട്രോളിയം ഉത്‌പന്നങ്ങളുടെ വിപണനരംഗത്തും ബി.പി.സി.എല്ലിന്റെ വിവിധ സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. കൊച്ചി റിഫൈനറിയുടെ സംസ്‌ക്കരണ ശേഷി 9.5 മെട്രിക്‌ ടണ്ണില്‍ നിന്ന്‌ 15.5 എം.എം.ടിയായി വര്‍ദ്ധിപ്പിച്ച 1,65,000 കോടിയുടെ പദ്ധതി പൂര്‍ത്തീകരിച്ചിട്ട്‌ ഒരു വര്‍ഷം ആകുന്നതേയുള്ളു. ഇതില്‍ നിന്നും ലഭിയ്‌ക്കുന്ന പ്രൊപ്പിലിന്‍ ഉപയോഗപ്പെടുത്തി പെട്രോ കെമിക്കല്‍ ഉത്‌പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതികളും അതിവേഗം നടന്നുകൊണ്ടിരിക്കുകയാണ്‌. ഈ പദ്ധതികള്‍ക്കെല്ലാം ഭൂമിയും നികുതിയിളവുകളും മറ്റെല്ലാം സഹായവും സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരികയാണ്‌. ഈ ഘട്ടത്തിലാണ്‌ ഭാരത്‌ പെട്രോളിയം വില്‍പ്പനയ്‌ക്ക്‌ വെച്ചിരിക്കുന്നത്‌. ഇത്‌ കേരളത്തിന്റെ ഭാവിവികസന പദ്ധതികളെ തകര്‍ക്കും.

2003 ല്‍ വാജ്‌പേയ്‌ സര്‍ക്കാര്‍ ബി.പി.സി.എല്‍ സ്വകാര്യവത്‌ക്കരിക്കാനുള്ള നീക്കം നടത്തിയിരുന്നു. തൊഴിലാളികളുടെ പ്രതിഷേധവും കോടതിയുടെ ഇടപെടലുമാണ്‌ അന്ന്‌ ആ നീക്കത്തെ തടഞ്ഞുനിര്‍ത്തിയത്‌. പാര്‍ലമെന്റിലൂടെ ദേശസാത്‌ക്കരിക്കപ്പെട്ട ഇത്തരം കമ്പനികള്‍ പാര്‍ലമെന്റിന്റെ അനുമതിയോടെ മാത്രമേ സ്വകാര്യവത്‌ക്കരിക്കാന്‍ പാടുള്ളൂവെന്നായിരുന്നു സുപ്രീംകോടതി വിധി. എന്നാലിപ്പോള്‍ പാര്‍ലമെന്റിന്റെ അനുമതി പോലും വാങ്ങാതെയാണ്‌ മോദി സര്‍ക്കാര്‍ സ്വകാര്യവത്‌ക്കരണനീക്കം നടത്തുന്നത്‌. കോര്‍പ്പറേറ്റുകള്‍ക്ക്‌ നികുതിയിളവ്‌ നല്‍കിയതുമൂലം ഉണ്ടാകുന്ന വരുമാനനഷ്ടം നികത്താന്‍ മഹാര്‌തന കമ്പനികള്‍ സ്വകാര്യവത്‌ക്കരിച്ച്‌ പണം കണ്ടെത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അത്യന്തം അപകടകരമാണ്‌. ഈ നീക്കത്തിനെതിരെ തൊഴിലാളികളും, കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന മുഴുവന്‍ ബഹുജനങ്ങളും പ്രതിഷേധമുയര്‍ത്തണമെന്ന്‌ കോടിയേരി പ്രസ്‌താവനയില്‍ പറഞ്ഞു.

പി. വി. സിന്ധുവിന്റെ ബാറ്റ്മിന്റൺ ലോകകിരീട നേട്ടം മുഴുവൻ കായിക താരങ്ങൾക്കും പ്രചോദനം നൽകുന്നതാണ് - Pinarayi Vijayan

പി. വി. സിന്ധുവിന്റെ ബാറ്റ്മിന്റൺ ലോകകിരീട നേട്ടം മുഴുവൻ കായിക താരങ്ങൾക്കും പ്രചോദനം നൽകുന്നതാണ് 
- Pinarayi Vijayan
(Chief Minister of Kerala)


പി. വി. സിന്ധുവിന്റെ ബാറ്റ്മിന്റൺ ലോകകിരീട നേട്ടം മുഴുവൻ കായിക താരങ്ങൾക്കും പ്രചോദനം നൽകുന്നതാണ്. സംസ്ഥാന കായിക വകുപ്പും കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായി തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ പി. വി. സിന്ധുവിന് ആദരവ് അർപ്പിക്കാനായി ഒരുക്കിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ കായികപ്രതിഭകൾക്ക് സിന്ധു മാതൃകയാണ്. സിന്ധുവിന്റെ പോരാട്ടവീര്യത്തിനും കഠിനാധ്വാനത്തിനുമുള്ള പ്രതിഫലമാണ് ലോകകിരീടം. മുൻപ് നടന്ന രണ്ടു ലോക ചാമ്പ്യൻഷിപ്പുകളിൽ സിന്ധു ഫൈനലിൽ പരാജയപ്പെട്ടിരുന്നു. അതോടെ ചിലർ വലിയ തോതിൽ കുറ്റപ്പെടുത്തി. സിന്ധുവിന്റെ നീണ്ട കാലത്തെ ബാറ്റ്മിന്റൺ കോർട്ടിലെ മികവ് മറന്നു കൊണ്ടായിരുന്നു പ്രതികരണം. എന്നാൽ ആത്മവിശ്വാസം കൈവിടാതെ മുന്നോട്ടു പോയി താനൊരു പോരാളിയാണെന്ന് സിന്ധു തെളിയിച്ചു. ഇന്ന് ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷയുള്ള താരങ്ങളിലൊരാളാണ് സിന്ധു.

കഴിവുറ്റ കൗമാരതാരനിര കേരളത്തിനുണ്ട്. കായികരംഗത്ത് കേരളം വലിയ കുതിപ്പ് നടത്തുകയാണ്. പ്രായഭേദമന്യേ മുഴുവൻ പേരേയും കളിക്കളത്തിലെത്തിച്ച് ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുകയാണ് സർക്കാർ നയം. കേരളത്തിന്റെ കായിക വികസനത്തിന് പി. വി. സിന്ധുവിന്റെ സഹകരണം അഭ്യർത്ഥിക്കുകയാണ്.

Tuesday, October 1, 2019

ദേശീയപാതയായ എന്‍.എച്ച്‌ - 766 കോഴിക്കോട്‌ കൊല്ലഗല്‍ (മൈസൂര്‍) റൂട്ടില്‍

ദേശീയപാതയായ എന്‍.എച്ച്‌ - 766 കോഴിക്കോട്‌ കൊല്ലഗല്‍ (മൈസൂര്‍) റൂട്ടില്‍ 


ദേശീയപാതയായ എന്‍.എച്ച്‌ - 766 കോഴിക്കോട്‌ കൊല്ലഗല്‍ (മൈസൂര്‍) റൂട്ടില്‍ രാത്രി യാത്ര നിരോധനം പൂര്‍ണ്ണമായി പിന്‍വലിക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട്‌ സ്വീകരിക്കണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

ഒക്ടോബര്‍ ആറിന്‌ കേസ്‌ വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയ്‌ക്ക്‌ വരികയാണ്‌. ഈ വിഷയത്തില്‍ കേന്ദ്ര നിലപാട്‌ വളരെ നിര്‍ണ്ണായകമാണ്‌. രാത്രി ഒമ്പത്‌ മണിമുതല്‍ രാവിലെ ആറുവരെയുള്ള നിരോധനത്തിന്‌ പകരം പൂര്‍ണ്ണമായ നിരോധനത്തിനുള്ള അഭിപ്രായമാണ്‌ കോടതി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തോട്‌ ആരാഞ്ഞിട്ടുള്ളത്‌.

സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്‌. എന്‍.എച്ച്‌-766 വയനാടിന്റെ ജീവനാഡിയാണ്‌. 24 മണിക്കൂര്‍ ഗതാഗതനിരോധനം നടപ്പാക്കാനുള്ള നടപടി വടക്കന്‍ കേരളത്തിലെയും, പ്രത്യേകിച്ച്‌ വയനാട്‌ ജില്ലയിലെയും മുഴുവന്‍ ജനങ്ങളെയും പ്രതികൂലമായി ബാധിക്കും. എന്‍.എച്ച്‌-766 ന്‌ മറ്റൊരു ബദല്‍ മാര്‍ഗ്ഗമില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം. ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ള ബദല്‍ റോഡിന്‌ 80 കിലോമീറ്റര്‍ ദൂരം കൂടുതലുണ്ട്‌. നിലവിലുള്ള യാത്രാ മാര്‍ഗ്ഗം അടയുകയും പകരം വഴികള്‍ ഇല്ലാതാകുകയും ചെയ്യുമ്പോള്‍ ജനജീവിതത്തില്‍ വലിയ ദുരിതമാണ്‌ ഉണ്ടാകുന്നത്‌. വയനാടിലേയും സമീപ ജില്ലകളിലേയും ബുദ്ധിമുട്ട്‌ മനസ്സിലാക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും വിജയരാഘവന്‍ ആവശ്യപ്പെട്ടു.

മുത്തൂറ്റ്‌ ഫിനാന്‍സ്‌ ജീവനക്കാര്‍ ആഗസ്റ്റ്‌ 20 മുതല്‍ നടത്തിവരുന്ന പണിമുടക്ക്‌ സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്‌മെന്റ്‌

മുത്തൂറ്റ്‌ ഫിനാന്‍സ്‌ ജീവനക്കാര്‍ ആഗസ്റ്റ്‌ 20 മുതല്‍ നടത്തിവരുന്ന പണിമുടക്ക്‌ സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്‌മെന്റ്‌



മുത്തൂറ്റ്‌ ഫിനാന്‍സ്‌ ജീവനക്കാര്‍ ആഗസ്റ്റ്‌ 20 മുതല്‍ നടത്തിവരുന്ന പണിമുടക്ക്‌ സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്‌മെന്റ്‌ സന്നദ്ധമാകണമെന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

ശമ്പളപരിഷ്‌കരണം നടത്തുക, പ്രതികാരനടപടികള്‍ അവസാനിപ്പിക്കുക, ലേബര്‍ കമ്മീഷണര്‍ മുമ്പാകെ നേരത്തെയുണ്ടായ ഒത്ത്‌തീര്‍പ്പ്‌ വ്യവസ്ഥകള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ ജീവനക്കാര്‍ ഉന്നയിച്ചിരിക്കുന്നത്‌. പണിമുടക്ക്‌ ആരംഭിക്കുന്നതിന്‌ മുമ്പ്‌ ആഗസ്റ്റ്‌ 17-ന്‌ സംസ്ഥാന ലേബര്‍ കമ്മീഷണര്‍ അനുരഞ്‌ജന ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പുണ്ടായില്ല.

പണിമുടക്ക്‌ ആരംഭിച്ചതിന്‌ ശേഷം രണ്ട്‌ തവണ തൊഴില്‍ വകുപ്പ്‌ മന്ത്രി അനുരഞ്‌ജന യോഗം വിളിച്ചു. രണ്ട്‌ തവണ ലേബര്‍ കമ്മീഷണറുടെ സാന്നിദ്ധ്യത്തിലും ചര്‍ച്ച നടന്നു. തര്‍ക്ക പ്രശ്‌നത്തിന്‌ പരിഹാരമുണ്ടാക്കാന്‍ സഹായകരമായ നിലപാട്‌, മുത്തൂറ്റ്‌ മാനേജ്‌മെന്റിന്റെ ഭാഗത്ത്‌ നിന്നുണ്ടായില്ല. ഈ സാഹചര്യത്തിലാണ്‌ സമരം നീണ്ടുപോകുന്നത്‌.
പണിമുടക്കിനാഹ്വാനം നല്‍കിയത്‌ സി.ഐ.ടി.യു. നേതൃത്വത്തിലുള്ള യൂണിയനാണെങ്കിലും, സംസ്ഥാനത്തെ മുഴുവന്‍ ട്രേഡ്‌ യൂണിയനുകളും ഈ സമരത്തിന്‌ പിന്തുണ നല്‍കിയത്‌ ജീവനക്കാരുടെ സമരം ന്യായമാണെന്നതിന്റെ തെളിവാണ്‌.

ഒക്ടോബര്‍ 4-ന്‌ സംസ്ഥാന ലേബര്‍ കമ്മീഷണര്‍ വീണ്ടും സംഭാഷണം നടത്തുന്നുണ്ട്‌. പ്രസ്‌തുത ചര്‍ച്ചയില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കാന്‍ സഹായകരമാകുന്ന വിധത്തില്‍ നിലപാട്‌ കൈക്കൊള്ളണമെന്ന്‌ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.

Rahul Gandhi has informed that the kerala government

വയനാട്ടിൽ നിന്നുള്ള ലോക്സഭാംഗം കൂടിയായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തി. 


വയനാട്ടിൽ നിന്നുള്ള ലോക്സഭാംഗം കൂടിയായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തി. വയനാട്ടിലെ പ്രളയ ബാധിതരുടെ പുനരധിവാസം, കോഴിക്കോട് - മൈസൂർ - കൊളൈളഗൽ ദേശീയ പാത766 ലൂടെയുള്ള ഗതാഗത നിരോധനം സംബന്ധിച്ച പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്തു.

ദേശീയപാത കടന്നു പോകുന്ന ബന്ദിപ്പൂർ നാഷണൽ പാർക്കിലൂടെയുള്ള രാത്രി ഗതാഗതം നിരോധിച്ചതും പാത പൂർണമായി അടച്ചിടാനുള്ള കർണാക സർക്കാരിന്റെ തീരുമാനത്തിലും അയവു വരുത്തണമെന്ന് കേരള സർക്കാർ ആവശ്യപ്പെട്ടതായി രാഹുൽ ഗാന്ധിയെ അറിയിച്ചു. ഈ വിഷയത്തിൽ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് പറഞ്ഞു. കേരളം നിർദ്ദേശിച്ച എലിവേറ്റഡ് പാത എന്ന ആശയവും കർണാടക സർക്കാർ സ്വീകരിച്ചിട്ടില്ല. ഈ വിഷയത്തിൽ കേരള സർക്കാരിനോടൊപ്പം നിൽക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

വയനാട്ടിലെ പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി ഊർജിതമായി നടക്കുന്നതായി രാഹുലിനെ  അറിയിച്ചു. അപകട സാദ്ധ്യതയുള്ളതും  പരിസ്ഥിതി ദുർബലവുമായ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി പുനരധിവസിപ്പിക്കാനാണ് ശ്രമിക്കുന്നത്‌. സ്ഥലത്തിന്റെ ദൗർലഭ്യം പരിഗണിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമ്മിച്ചു നൽകാനും നടപടി സ്വീകരിച്ചിട്ടുണ്ട്.