Saturday, October 16, 2021

അസമിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സിപിഐ എം സംഘം സന്ദർശിച്ചു.


​​അസമിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സിപിഐ എം സംഘം സന്ദർശിച്ചു. ഇന്ന് പാർടി പോളിറ്റ് ബ്യൂറോ അംഗം സ. ബൃന്ദ കാരാട്ടിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്.. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. സുപ്രകാശ് തലൂക്ദാറും എംഎൽഎ സ. മനോരഞ്ജൻ തലൂക്ദാറും സംഘത്തിൽ ഉണ്ടായിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സിപിഐ എം സാമ്പത്തികസഹായം നൽകി.

നാൽപത് വർഷത്തിലധികമായി ഇവിടെ താമസിക്കുന്ന ആയിരത്തോളം കുടുംബങ്ങളെയാണ് പോലീസ് ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കാൻ ശ്രമിച്ചത്. ഇപ്പോൾ ഇവർക്ക് വീടോ വെള്ളമോ വൈദ്യുതിയോ പോലുമില്ലാത്ത സാഹചര്യമാണുള്ളത്. കൃത്യമായ നഷ്ടപരിഹാരമോ പുനരധിവാസമോ ഉറപ്പ് വരുത്താതെ ഇവരെ കുടിയൊഴിപ്പിക്കാൻ പാടില്ലെന്ന് സിപിഐ എം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നത്തെ സന്ദർശനത്തിൽ നിന്ന് മനസിലായ കാര്യങ്ങൾ ഉൾപ്പെടുത്തി വിശദമായ നിവേദനം നാളെ അസം മുഖ്യമന്ത്രിക്ക് സിപിഐ എം സംഘം കൈമാറും.

No comments:

Post a Comment