64000 കോടിയിൽ K റെയിൽ തീരുമെന്നത് അവാസ്തവം. പണി കഴിപ്പിക്കാൻ 1100000000000 രൂപയെങ്കിലും വേണം
വരാൻ പോകുന്നത് വികസനത്തിന്റെ K റെയിലല്ല, വിഭജനത്തിന്റെ വന്മതിൽ .K റെയിൽ നടപ്പായാൽ കേരളം രണ്ടാകും
E ശ്രീധരൻ
1.പദ്ധതിക്ക് 64000 കോടി രൂപയാണ് ചിലവ് കണക്കാക്കിയിട്ടുള്ളതെങ്കിലും പണി പൂർത്തിയാകുമ്പോൾ 1.1 ലക്ഷം കോടി എങ്കിലും ആകും.
2.പാതയുടെ ഇരുവശവും ചൈന വൻ മതിൽ പോലെ നിർമ്മാണം വരുന്നതോടെ കേരളം വിഭജിക്കപ്പെടും
3.അഞ്ചു വർഷം കൊണ്ട് പണി തീരില്ല .2025ൽ നിർമാണം പൂർത്തിയാക്കുമെന്ന വാഗ്ദാനം ഏജൻസിയുടെ അറിവില്ലായ്മയുടെ തെളിവാണ്. നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഏജൻസിയായ ഡിഎംആർസിക്കു പോലും 8 മുതൽ 10 വർഷം വരെ വേണ്ടിവരും. ...
4.പാതയുടെ അലൈൻമെന്റ് ശരിയല്ല.
5. റെയിൽവേ പാതക്ക് സാമാന്തരമായി വേഗപാത നിർമ്മിക്കുന്നത് ഭാവിയിൽ റെയിൽവേ വികസനത്തെ ബാധിക്കും,ഈ ലൈൻ റെയിൽവേയുടെ മൂന്നും നാലും പാതയായി പ്രവർത്തിക്കണം എന്നാണ് റെയിൽവേയുടെ ആവശ്യം നിശ്ചിത ഗേജിൽ അത് സാധ്യമല്ല.
6.വരുമാനം കൂട്ടാന്‍, സില്‍വര്‍ ലൈനില്‍ രാത്രിയില്‍ റോ റോ സർവീസുകളും വിഭാവനം ചെയ്യുന്നു, ഇത് സാധ്യമല്ല കാരണം രാത്രിയാണ് പാതയിലെ അറ്റകുറ്റ പണികൾ നടക്കുക
7.140 കിലോമീറ്റർ പാത കടന്നുപോകുന്നത് നെൽവയലുകളിലൂടെയാണ്. ഇതു വേഗപാതയ്ക്ക് അനുയോജ്യമല്ല. നിലവിലെ പാതയിൽ നിന്നു മാറി ഭൂമിക്കടിയിലൂടെയോ തൂണുകളിലോ ആണു വേഗപാത നിർമിക്കേണ്ടത്. ലോകത്തെവിടെയും വേഗപാതകൾ തറനിരപ്പിൽ നിർമ്മാക്കാറില്ല ...
8.ഇതുവരെ നേരിട്ടുള്ള ലൊക്കേഷൻ സർവേ നടത്തിയിട്ടില്ല. ഗൂഗിൾ മാപ്പും ലിഡാർ സർവേയും ഉപയോഗിച്ച് അലൈൻമെന്റ് തയ്യാറാക്കുന്നത് അംഗീകരിക്കാനാകില്ല ...
9.20,000 കുടുംബങ്ങളെയെങ്കിലും കുടിയൊഴിപ്പിക്കേണ്ടി വരും....
10.പദ്ധതി പ്രഖ്യാപിച്ചിട്ട് 5 വർഷമായിട്ടും ഒരു മേൽപാലം പോലും നിർമിക്കാനായിട്ടില്ല....
11.ഗതാഗത പഠനം, ഭൗമ സാങ്കേതിക സര്‍വേ, പരിസ്ഥിതി പഠനം, സാമൂഹ്യാഘാത പഠനം നടത്തിയിട്ടില്ല
12.ബിജെപി വികസന പ്രവർത്തനങ്ങൾക്ക് എതിരല്ല എന്നാൽ വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്നത് അംഗീകരിക്കില്ല
No comments:
Post a Comment