Tuesday, June 21, 2022

ബിജെപിക്കും സുരേഷ്​ഗോപിക്കുമെതിരായ മഞ്ഞ മാദ്ധ്യമങ്ങളുടെ വ്യാജപ്രചരണത്തെ രാഷ്ട്രീയമായി നേരിടും


 ബിജെപിക്കും സുരേഷ്​ഗോപിക്കുമെതിരായ മഞ്ഞ മാദ്ധ്യമങ്ങളുടെ വ്യാജപ്രചരണത്തെ രാഷ്ട്രീയമായി നേരിടും

മലയാളത്തിന്റെ മഹാനടനും ഭാരതീയ ജനതാ പാർട്ടിയുടെ ആരാധ്യനായ നേതാവുമായ സുരേഷ്​ഗോപിക്കും ബിജെപി നേതൃത്വത്തിനുമെതിരെ സിപിഎം-ജിഹാദി ഫ്രാക്ഷൻ പ്രകാരം ചില മഞ്ഞ മാദ്ധ്യമങ്ങൾ വ്യാജപ്രചരണം നടത്തുകയാണ്. സുരേഷ്​ഗോപിയുടെ ജനപിന്തുണയിൽ വിറളിപൂണ്ടാണ് ഇത്തരം അധമശക്തികൾ അസത്യ പ്രചരണം നടത്തുന്നത്. 

ഇവർക്കെതിരെ ഭാരതീയ ജനതാ പാർട്ടി നിയമനടപടികൾ സ്വീകരിക്കും. രാജ്യസഭാ എംപിയായിരുന്നപ്പോഴും അല്ലാതിരുന്നപ്പോഴും സുരേഷ്​ഗോപി ജനങ്ങൾക്ക് വേണ്ടി നടത്തിയ സേവന പ്രവർത്തനങ്ങൾ കക്ഷി-രാഷ്ട്രീയ ഭേദമന്യേ മലയാളികൾ അം​ഗീകരിച്ചിട്ടുള്ളതാണ്. ബിജെപിയുടെ പ്രവർത്തനങ്ങളിൽ ഇനിയും സജീവമായി തുടരുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി കഴിഞ്ഞു. തന്നെ കുറിച്ചുള്ള വാർത്തകൾ ദുഷ്ടലാക്കോടെയാണെന്നും സുരേഷ്​ഗോപി പറ‍ഞ്ഞു. കേരളത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും സുരേഷ്​ഗോപിയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും. പാർട്ടി പ്രവർത്തകരിലും അനുഭാവികളിലും ആശയക്കുഴപ്പമുണ്ടാക്കാൻ വേണ്ടി ചില കോണുകളിൽ നിന്നും സൃഷ്ടിക്കുന്ന ഇത്തരം ജൽപനങ്ങൾ ബിജെപി പ്രവർത്തകർ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യും.

No comments:

Post a Comment