Wednesday, November 20, 2019

ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ കാർഷിക നവോത്ഥാനം നാട്ടിൽ ഉയർന്നുവരണം.


ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ കാർഷിക നവോത്ഥാനം നാട്ടിൽ ഉയർന്നുവരണം. പഴമയുടെ ഗുണങ്ങളും പുതുമയുടെ പുരോഗതിയും ചേർന്നുള്ള കാർഷിക സംസ്‌കൃതിയാണ് നാടിനാവശ്യം.


ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.

കേരള സംസ്‌കാരത്തിനും സമ്പദ്ഘടനയിലും വലിയ സംഭാവന നൽകുന്നവരാണ് കർഷകർ. കാർഷിക വികസനത്തിനുള്ള നടപടികൾ പ്രാവർത്തികമാക്കാൻ നല്ലരീതിയിലുള്ള ബോധവത്കരണം കർഷകർക്ക് ആവശ്യമാണ്. അത് നടപ്പാക്കാനുള്ള ചുമതല ഫാം ഇൻഫർമേഷൻ ബ്യൂറോയ്ക്കാണ്.
ആഗോളവത്കരണത്തിന്റേയും നവ ഉദാരവത്കരണത്തിന്റേയും ഭാഗമായി കാർഷികമേഖല പ്രതിസന്ധി നേരിടുകയാണ്. രാജ്യത്ത് പല ഭാഗത്തും കർഷകരുടെ പ്രശ്നങ്ങൾ അറിയാനും കേൾക്കാനും ആരുമില്ലാത്ത അവസ്ഥയാണ്. കർഷകർക്ക് അറിവ് പകരുന്നതിനും നൂതന കൃഷിരീതികൾ പരിചയപ്പെടുത്തുന്നതിനും വേറിട്ട പ്രവർത്തനശൈലിയിലൂടെ കേരളത്തിന്റെ കാർഷികമേഖലയിൽ സ്വന്തമായ സ്ഥാനം അടയാളപ്പെടുത്താൻ ഫാം ഇൻഫർമേഷൻ ബ്യൂറോയ്ക്ക് സാധിച്ചു.

No comments:

Post a Comment