റോയല്‍ തായ് കോണ്‍സൽ ജനറല്‍ നിതിറൂജ് ഫോണിപ്രസേര്‍ട്ടുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി.
ടൂറിസം, റബ്ബര്‍ മേഖലകളിലുള്ള നിക്ഷേപ സാധ്യതകള്‍ കോണ്‍സല്‍ ജനറല്‍ ആരാഞ്ഞു. തായ് വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ വന്ന് പഠിക്കാനുള്ള അക്കാദമിക സൗകര്യങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച നടന്നു. നാളികേരം, റബ്ബര്‍ എന്നിവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളും സംസാരിച്ചു. അക്വാകള്‍ച്ചര്‍ മേഖലയിലെ വ്യവസായ സഹകരണ സാധ്യതയും ആരാഞ്ഞു.
കേരളത്തിലുള്ള നിക്ഷേപ സാധ്യതകള്‍ തായ് നിക്ഷേപകരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കോണ്‍സൽ ജനറല്‍ പറഞ്ഞു.
No comments:
Post a Comment