Wednesday, February 17, 2021

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 64 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെക്കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നു.


 ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 64 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെക്കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നു. ആരോഗ്യമേഖലയില്‍ സമഗ്ര മാറ്റം മുന്നില്‍കണ്ട് സര്‍ക്കാര്‍ വിജയകരമായി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് ആര്‍ദ്രം. സര്‍ക്കാര്‍ ആശുപത്രികള്‍ രോഗീസൗഹൃദമാക്കുക, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങളാണ് അതിനുള്ളത്. 

ആര്‍ദ്രത്തിന്‍റെ ആദ്യഘട്ടമന്ന നിലയില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും രണ്ടാംഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയുമാണ് കുടുബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതില്‍ 461 കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയിരിക്കുകയാണ്. മൂന്നാം ഘട്ടത്തില്‍ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വൈകാതെതന്നെ അതും പൂര്‍ത്തിയാകും. അതോടെ സംസ്ഥാനത്തെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും വിപുലമായ സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും. 

പല തരത്തിലുള്ള ദുരന്തങ്ങള്‍ വിതച്ച പ്രതിസന്ധികള്‍ക്കിടയിലും ആര്‍ദ്രത്തിന്‍റെ ലക്ഷ്യം ഏതാണ്ട് പരിപൂര്‍ണതയിലെത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചൂവെന്നത് ഈ ഘട്ടത്തില്‍ വലിയ അഭിമാനമാണ് പകര്‍ന്നുനല്‍കുന്നത്

പൊതുജനങ്ങള്‍ക്ക് വീടിനടുത്തുതന്നെ രോഗങ്ങളുടെ ചികിത്സയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ഉറപ്പുവ രുത്താന്‍ ഈ കേന്ദ്രങ്ങളിലൂടെ സാധിക്കും. കാലാവധി പൂര്‍ത്തിയാക്കുന്ന ഘട്ടത്തിലും സംസ്ഥാനത്തെ ചികിത്സാ സംവിധാനം ശക്തിപ്പെടുത്താനുള്ള സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയുടെ ഭാഗമായിവേണം ഈ പൊതുജനാരോഗ്യ കേന്ദ്രങ്ങളെ വിലയിരുത്താന്‍.

No comments:

Post a Comment