കരുവന്നൂർ ബാങ്കിലെ 300 കോടിയുടെ വായ്പാ തട്ടിപ്പു നടത്തിയ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യുക
തൃശ്ശൂർ കരുവന്നൂർ സഹകരണ ബാങ്കിലെ 300 കോടിയുടെ വായ്പാ തട്ടിപ്പു നടത്തിയ സിപിഎം നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണം. തട്ടിപ്പിന്റെ ജില്ല-സംസ്ഥാന ബന്ധത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. പ്രതികൾ ഭരണകക്ഷിയിലെ നേതാക്കളായതിനാൽ കേസന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കാൻ സർക്കാർ തയ്യാറാവണം.
സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ സിപിഎം കള്ളപ്പണ ഇടപാടിനെക്കുറിച്ച് സമഗ്രാന്വേഷണം ആവശ്യമാണ്. സ്വർണ്ണക്കടത്തിലൂടെയും കള്ളക്കടത്തിലൂടെയും സിപിഎം ക്രിമിനലുകൾക്ക് ലഭിക്കുന്ന കള്ളപ്പണം സഹകരണബാങ്കുകളിൽ നിക്ഷേപിക്കുകയാണെന്ന റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന സഹകരണമേഖലയെ വെടക്കാക്കി തനിക്കാക്കാനാണ് സിപിഎം ശ്രമം. സഹകരണ മേഖലയെ തകർക്കാനുള്ള സിപിഎം നീക്കത്തിനെതിരെ ബിജെപി ശക്തമായ പ്രതിരോധമുയർത്തും.
ഈ വിഷയങ്ങൾ ഉന്നയിച്ച് കരുവന്നൂർ സഹകരണ ബാങ്കിന്റെ ഹെഡ്ഓഫീസിനു മുൻപിൽ ബിജെപി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അഡ്വ: കെകെ അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു.

No comments:
Post a Comment