ഇന്ത്യയെ ഇസ്ലാമീകരിക്കാൻ സൗദി അറേബ്യയയിലെ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജമാത്തെ ഇസ്ലാമി പണം വാങ്ങുന്നു എന്ന ഇന്ത്യ വിഷൻ മുൻ എഡിറ്റർ ഇൻ ചീഫ് ആയിരുന്ന മാധ്യമ പ്രവർത്തകൻ എം പി ബഷീറിന്റെ ഗുരുതരമായ ആരോപണത്തിൽ കേസെടുത്ത് അന്വേഷണം പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. കേരളത്തിൽ ഇസ്ലാമിക് ഡ്രസ്സ് കോഡ് നടപ്പാക്കുന്നതിൽ ജമാത്തെ ഇസ്ലാമി നടത്തുന്ന പങ്കിന് പ്രത്യേക ഗ്രാന്റ് കൂടി വേണം എന്ന് പറയുന്ന കത്ത് തന്റെ പക്കലുണ്ട് എന്നും എം പി ബഷീറിന്റെ ഓഡിയോ ക്ലിപ്പിൽ പറയുന്നുണ്ട്. കേരളത്തിലെ മാധ്യമരംഗത്ത് ജമാത്തെ ഇസ്ലാമിയുടെ ഇടപെടൽ എത്രയോ കാലം മുൻപ് തന്നെ വേരുറച്ചതാണെന്നും തങ്ങളുടെ മാധ്യമ സ്ഥാപനത്തിലെ, പ്രത്യേകിച്ച് സ്ത്രീകളായ മുസ്ലിം ജീവനക്കാർ എന്ത് ധരിക്കണമെന്ന് എഡിറ്റർ ഇൻ ചീഫിനെ വിളിച്ച് നിർദ്ദേശിക്കാൻ മാത്രം സ്വാധീനം ഇവർക്കെങ്ങനെ കൈവന്നു എന്നതും അന്വേഷിക്കേണ്ട കാര്യമാണ്.
കേന്ദ്ര സർക്കാർ ഷഹീൻബാഗ് സമരങ്ങൾ ഉൾപ്പടെയുള്ള പോപ്പുലർ ഫ്രണ്ട് പണം നൽകിയ കലാപാഹ്വാനങ്ങളെ ഗൗരവമായി കാണുന്നു എന്നതിന്റെ തെളിവാണ് അവരുടെ 80(G) രജിസ്ട്രേഷൻ റദ്ദാക്കിയ നടപടി. ജമത്തെ ഇസ്ലാമിയുടെ പേരിലും സമാനമായ അന്വേഷണം നടത്തണം. അവർ നടത്തുന്ന മറ്റ് സ്ഥാപനങ്ങളും അന്വേഷണ പരിധിയിൽ വരണം. പക്ഷെ സംസ്ഥാന സർക്കാരും കോൺഗ്രസ്സും ജമാത്തെ ഇസ്ലാമിയുടെ വോട്ട് കണക്കാക്കി മുട്ടിലിഴയുകയാണ്. ലജ്ജാകരമായ രാഷ്ട്രീയ പ്രവർത്തനമാണിത്. പൊതു സമൂഹത്തോട് കൂറില്ലാത്ത സമീപനമാണിത്.

No comments:
Post a Comment