തിരുവനന്തപുരം ജില്ലയിലെ ശക്തനായ തൊഴിലാളി നേതാവ് സ. കാട്ടാക്കട ശശിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
സുദീർഘമായ സമരസംഘടനാ പ്രവർത്തനത്തിന്റെ വലിയ അനുഭവങ്ങൾ ഉള്ള സഖാവിന്റെ വിയോഗം ജില്ലയിലെ തൊഴിലാളി പ്രസ്ഥാനത്തിനും പൊതുവേ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും വലിയ നഷ്ടമാണ്.
സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം, കേരള സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ,
സിഐടിയു സംസ്ഥാന സെക്രട്ടറി, ഹെഡ് ലോഡ് ആൻ്റ് ജനറൽ വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു സ. കാട്ടാക്കട ശശി.
ചെറിയ പ്രായത്തിൽത്തന്നെ ചുമട്ടു തൊഴിലാളികളെയും ഹോട്ടൽ തൊഴിലാളികളെയും സംഘടിപ്പിച്ച് സമരരംഗത്തു വന്നു. നിരവധി സമരങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തിരാവസ്ഥയിൽ അറസ്റ്റ് ചെയ്യപ്പെട്ട് ക്രൂരമർദനങ്ങൾക്കിരയായി. തിരുവനന്തപുരം ജില്ലയിൽ സിപിഐ എം കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കാണ് സ. കാട്ടാക്കട ശശി വഹിച്ചത്.
സഖാവിന്റെ വിയോഗം മൂലമുണ്ടായ സഖാക്കളുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു. സ. കാട്ടാക്കട ശശിക്ക് ആദരാഞ്ജലി.
No comments:
Post a Comment