വിശ്വാസം, വികസനം എന്നീ വിഷയങ്ങൾ മുന്നോട്ട് വെച്ചാണ് എൻഡിഎ ഉപതെരഞ്ഞെടുപ്പിനെ
വിശ്വാസം, വികസനം എന്നീ വിഷയങ്ങൾ മുന്നോട്ട് വെച്ചാണ് എൻഡിഎ ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ബിഡിജെഎസ് നേതാവും എൻഡിഎ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി. കോന്നി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഉദ്‌ഘാടനം ചിറ്റാറിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, കോന്നി വികസനത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലാണെന്ന് സ്ഥാനാർത്ഥി കെ സുരേന്ദ്രൻ പറഞ്ഞു. അവസരം ലഭിച്ചാൽ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ നിരവധി വികസന പദ്ധതികൾ നടപ്പാക്കും. കോന്നിയ്ക്ക് അനന്തസാധ്യതകളാണുള്ളത്.
ശബരിമല വിഷയത്തിൽ രാഷ്ട്രീയ ലാഭം നോക്കിയല്ല തങ്ങൾ നിലപാട് എടുത്തത്. ശബരിമലയെ തകർക്കാൻ നോക്കിയാൽ ശക്തമായ സമരം നടത്തും. ബിജെപി എന്നും വിശ്വാസികൾക്കൊപ്പം നിലകൊള്ളുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
നേരത്തെ കോന്നിയിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സന്ദർശിച്ച തുഷാർ കോന്നിയിൽ കെ.സുരേന്ദ്രന്റെ വിജയം സുനിശ്ചിതമാണെന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ബിഡിജെഎസ് സജീവമായി രംഗത്ത് ഇല്ലെന്ന പ്രചരണം വസ്തുതാ വിരുദ്ധമാണ്, എൻ ഡി എ ജില്ലാ കൺവീനർ കെ പത്മകുമാറിന്റെ നേതൃത്വത്തിൽ ശക്തമായ പ്രവർത്തനമാണ് മണ്ഡലത്തിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

No comments:
Post a Comment