ഈ വര്‍ഷം സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലും അവയുടെ നിക്ഷേപത്തിലും അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കേരളത്തില്‍ ഉണ്ടായത്.
ഈ വര്‍ഷം സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലും അവയുടെ നിക്ഷേപത്തിലും അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കേരളത്തില്‍ ഉണ്ടായത്. ഇതുവരെയുള്ള കാലയളവില്‍ പ്രതിവര്‍ഷം ശരാശരി 17 ശതമാനം വളര്‍ച്ച കൈവരിച്ച് കേരളം ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 2200 കടന്നു. ഈ വര്‍ഷം മാത്രം ഇതുവരെ 35 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തി. 311 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നു. ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകളിലൂടെ നിക്ഷേപം നേടിയെടുക്കുന്ന മുന്‍നിര സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി.
കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റാര്‍ട്ടപ് മിഷനു(കെഎസ് യുഎം) വേണ്ടി ടൈ കേരള, ഇന്‍ക്42 എന്നിവ ചേര്‍ന്ന് തയാറാക്കിയ സ്റ്റാര്‍ട്ടപ് ഇക്കോസിസ്റ്റം2019 റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. നിക്ഷേപം കൊണ്ടുവരുന്നതില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ സംസ്ഥാനത്ത പല മേഖലകളെയും കടത്തിവെട്ടി. ഇതുവരെ 602 കോടി രൂപയാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപം. 2018നെ അപേക്ഷിച്ച് ഇക്കൊല്ലം ഇതുവരെ 18 ശതമാനം വളര്‍ച്ചയാണ് നിക്ഷേപത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ 75 ശതമാനം സ്റ്റാര്‍ട്ടപ്പുകളും ഉല്‍പന്നങ്ങളാണ് നിര്‍മിക്കുന്നത്. ബാക്കി സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്നു. 28 ശതമാനം ഐടി കണ്‍സള്‍ട്ടിങ് മേഖലയിലാണ്. എട്ടു ശതമാനം ആരോഗ്യമേഖലയിലും ഏഴുശതമാനം വിദ്യാഭ്യാസ മേഖലയിലുമാണ്.
ഈ നിരക്കില്‍ മുന്നോട്ടു പോയാല്‍ കേരളം അധികം വൈകാതെ ഇന്ത്യയില്‍ ഏറ്റവുമധികം സ്റ്റാര്‍ട്ടപ് നിക്ഷേപം ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാകും. കഴിഞ്ഞ ആറു മാസത്തില്‍ 200 സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തില്‍ ഇന്‍കുബേറ്റ് ചെയ്യപ്പെട്ടത്. അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് സ്റ്റാര്‍ട്ടപ് മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത് ആയിരം കോടി രൂപയാണ്.

No comments:
Post a Comment