ഗ്രാമങ്ങളെ തൊട്ടറിഞ്ഞ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.കെ.പി. പ്രകാശ്ബാബുവിന്റെ റോഡ് ഷോയ്ക്ക് തുടക്കമായി.
ഗ്രാമങ്ങളെ തൊട്ടറിഞ്ഞ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.കെ.പി. പ്രകാശ്ബാബുവിന്റെ റോഡ് ഷോയ്ക്ക് തുടക്കമായി. ചമ്മനാട് ദേവീ ക്ഷേത്രത്തിന് മുന്നില്‍ നിന്നാരംഭിച്ച യാത്ര പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.വി.
ഗോപകുമാര്‍, സെക്രട്ടറി ടി. സജീവ്‌ലാല്‍, യുവമോര്‍ച്ചാ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീരാജ് ശ്രീവല്‍സം, ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എസ്. ദിലീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുറന്ന ജീപ്പില്‍ സഞ്ചരിച്ച സ്ഥാനാര്‍ത്ഥിക്ക് മുന്നിലായി നൂറ്കണക്കിന് പ്രവര്‍ത്തകര്‍ ഇരുചക്രവാഹനങ്ങളില്‍ അണിനിരന്നു. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കോടംതുരുത്ത്, എഴുപുന്ന പഞ്ചായത്തുകളിലെ കിഴക്കേ ചമ്മനാട്, പടിഞ്ഞാറേ ചമ്മനാട്, കരുമാഞ്ചേരി, കുമ്പളങ്ങി ഫെറി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് യാത്ര കുത്തിയതോട്ടില്‍ സമാപിച്ചു. ഇന്ന് രാവിലെ എട്ടിന് വളമംഗലം മാധവം ബാലികാസദനത്തിലെ കുട്ടികളെ സന്ദര്‍ശിക്കും. പ്രഭാതഭക്ഷണത്തിന് ശേഷം അരൂക്കുറ്റിയില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും.

No comments:
Post a Comment