എൻആർസി - എൻപിആർ ഉടന്‍ പിന്‍വലിക്കുക
എൻആർസി - എൻപിആർ പ്രക്രിയ പിൻവലിക്കും എന്ന് കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിക്കണം.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പുറമെ മറ്റുള്ള പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ കൂടി തങ്ങളുടെ സംസ്ഥാനങ്ങളിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിനെ ഇതിനോടകം എതിര്‍ത്തിരിക്കുകയാണ്. കൂടുതൽ പേർ ഈ നയം പിന്തുടരാനാണ് നിലവിലെ സാധ്യതകൾ. ഈ സാഹചര്യത്തിൽ, എൻ.പി.ആറുമായി മുന്നോട്ടുപോവുമെന്ന കേന്ദ്രസർക്കാരിന്റെ ധിക്കാരപരമായ നിലപാട് ഒരുവിധത്തിലും സ്വീകാര്യമല്ല.
ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനും എൻആർസി - എൻപിആറിനുമെതിരെ സമാധാനപരമായ പ്രതിഷേധങ്ങൾ തുടരണമെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനെയും പല ഇടങ്ങളിലും പോലീസ് നടത്തിയ അമിത ബലപ്രയോഗത്തെയും പോളിറ്റ് ബ്യൂറോ അപലപിക്കുകയാണ്. അക്രമം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രകോപനങ്ങളിൽ വീഴരുതെന്നും പോളിറ്റ് ബ്യൂറോ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു.
No comments:
Post a Comment