Friday, December 20, 2019

ഹിന്ദുക്കളിലും മുസ്ലീങ്ങളിലും ഞങ്ങളും ഒരു വ്യത്യാസവും കാണുന്നില്ല.


ചോദ്യം: ഈ കലാപത്തിന്റെ ആവശ്യം മുഴുവൻ ശരണാർത്ഥികളും പുറത്താക്കപ്പെടമെന്നതായിരുന്നു. ഹിന്ദുക്കളിലും മുസ്ലീങ്ങളിലും അവർ ഒരു വ്യത്യാസവും കണ്ടില്ല.


അമിത് ഷാ : ഹിന്ദുക്കളിലും മുസ്ലീങ്ങളിലും ഞങ്ങളും ഒരു വ്യത്യാസവും കാണുന്നില്ല. ഈ രാജ്യം വിഭജിക്കപ്പെട്ടപ്പോൾ നെഹ്രു - ലിയാക്കത്ത് ഉടമ്പടിയിൽ വിശ്വസിച്ച് അവിടെ താമസിച്ചവരെ എന്തു ചെയ്യണം? നാളെ ലോകത്തെ ഏതെങ്കിലും രാജ്യം അവിടത്തെ ഹന്ദുക്കളെ പുറത്താക്കിയാൽ അവർ എവിടെ പോകും? കോൺഗ്രസ്സ് ഉഗാണ്ടയിൽ നിന്നുള്ള ഹിന്ദുക്കൾക്ക് എന്തുകൊണ്ടാണ് ഇന്ത്യയിൽ അഭയം നൽകിയത്?

ചോദ്യം: ഹിന്ദുക്കളെ കുറിച്ച് മാത്രം ചിന്തിക്കുക, അവരുടെ സുരക്ഷയെ കുറിച്ച് മാത്രം ആശങ്കപ്പെടുക...

അമിത് ഷാ : ആദ്യം ഒന്ന് മനസ്സിലാക്കൂ. ഈ മൂന്ന് രാജ്യങ്ങളിലേയും ഹിന്ദുക്കളെ കുറിച്ച് പറയുന്നത് ആ രാജ്യങ്ങൾ മുസ്ലീം രാജ്യങ്ങൾ ആയതുകൊണ്ടാണ്, കൃസ്ത്യാനികളെ കുറിച്ച് പറയുന്നത് മൂന്നും ഇസ്ലാമിക രാജ്യങ്ങൾ ആയതുകൊണ്ടാണ്, സിഖ്, ബുദ്ധ, ജൈന വിഭഗങ്ങളെ കുറിച്ച് പറയുന്നത് ഇത് മൂന്നും ഇസ്ലാമിക രാജ്യങ്ങൾ ആയതുകൊണ്ടാണ്. ഇസ്ലാമിക രാജ്യങ്ങളിൽ ഇസ്ലാം വിഭാഗത്തിൽ പെടുന്നവർക്ക് എങ്ങനെ മതാനുഷ്ഠാനങ്ങൾ തുടരാൻ സാധിക്കാതെ വരുന്നതെന്ന് നിങ്ങൾ പറയൂ.

ചോദ്യം: അതിന്റെ പേരിൽ നമ്മുടെ രാജ്യത്ത് ഇങ്ങനെ ഒരു പ്രശ്നം നടക്കുന്നത്...

അമിത് ഷാ : ഇവർ നമ്മുടെ നാട്ടുകാർ തന്നെ ആണ്. താങ്കൾ ഇത്രയും പറഞ്ഞതു കൊണ്ട് ഞാൻ ചിലത് പറയാം.

പണ്ഡിറ്റ് ജവഹർലാൽ നെഹ്രു ജി "രാഷ്ട്രീയ അതിർത്തികൾ കാരണം നമ്മളിൽ നിന്നും അകലെ ആയ സഹോദരീ സഹോദരന്മാരെ നമ്മൾ കാണുന്നുണ്ട്. ഈ സമയത്ത് ഈ സ്വാതന്ത്ര്യ ആഘോഷങ്ങളിൽ അവർക്ക് പങ്കെടുക്കാൻ പറ്റാത്തതിൽ വിഷമവും ഉണ്ട്. എന്തു തന്നെ സംഭവിച്ചാലും അവർ നമ്മുടേതാണ്. എപ്പോഴും നമ്മുടേതായിരിക്കും. അവരുടെ സുഖദുഃഖങ്ങളെ കുറിച്ച് നമുക്ക് ആശങ്ക ഉണ്ടായിരിക്കും."

ഇനി രാജേന്ദ്രപ്രസാദ് തന്റെ പ്രസംഗത്തിൽ പറഞ്ഞു "ഒറ്റപ്പെട്ടു പോയ ആ വ്യക്തികളെ പുനരധിവസിപ്പിക്കുന്നതിൽ നമ്മൾ ആശങ്കയുള്ളവരായിരിക്കും. അവർക്കുണ്ടാകുന്ന പ്രയാസങ്ങളേയും ബുദ്ധിമുട്ടുകളേയും കുറിച്ച് രാജ്യം ആലോചിക്കേണ്ടതുണ്ട്."

സർദാർ വല്ലഭായി പട്ടേൽ "സ്വാതന്ത്ര്യ സമരത്തിൽ നമ്മൾക്കൊപ്പം നിന്ന നമ്മുടെ ബന്ധുക്കളും സുഹൃത്തുക്കളും പെട്ടന്നുണ്ടായ ഈ അതിർത്തികൾ മൂലം വിദേശികളാകുന്ന പ്രശ്നമില്ല. അവരെ നമ്മൾ സ്വീകരിക്കേണ്ടതാണ്"

ഇനി കോൺഗ്രസ്സ് പ്രവർത്തക സമിതിയുടെ പ്രസ്താവന ശ്രദ്ധിച്ചു കേൾക്കണം " കോൺഗ്രസ്സ് സ്വന്തം ജീവൻ സംരക്ഷിക്കുന്നതിനു അതിർത്തികടന്ന് വന്നതും വരാനിരിക്കുന്നവരും ആയ പാകിസ്താനിലെ മുഴുവൻ അമുസ്ലീങ്ങൾക്കും പൂർണ്ണ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ ബാധ്യസ്ഥമാണ്" അമുസ്ലീം ഇത് കോൺഗ്രസ്സിന്റെ പ്രസ്താവന ആണ്. ഈ പ്രസ്താവന 25 നവംബർ 1947 ലേതാണ്.

ഇനി മഹാത്മഗാന്ധി 25 ഡിസംബർ 1947 " പാകിസ്താനിൽ താമസിക്കുന്ന ഹിന്ദുക്കളും സിഖുകാരും (ഞാൻ ഈ വാക്കുകൾ ആവർത്തിക്കാൻ ആഗ്രഹിക്കുന്നു) പാകിസ്താനിൽ വസിക്കുന്ന ഹിന്ദുക്കളും സിഖുകാരും അവിടെ താമസം തുടരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, അവിടെ താമസിക്കാനുള്ള സാഹചര്യം നല്ലതല്ലെങ്കിൽ അവർക്ക് നിസംശയം ഭാരതത്തിലേയ്ക്ക് വരാവുന്നതാണ്. ഭാരതം അവരെ സ്വീകരിക്കേണ്ടതാണ്"

ഇവരൊന്നും മതനിരേപേക്ഷവാദികൾ അല്ലായിരുന്നോ? കോൺഗ്രസ്സ് ജവഹർലാൽ നെഹ്രുവിനേയും മഹാത്മഗാന്ധിയേയും സർദാർ പട്ടേലിനേയും രാജേന്ദ്രപ്രസാദിനേയും പാർടിയുടെ തന്നെ പ്രസ്താവനയേയും ഒക്കെ മറന്നു പോയോ? ഇവരൊന്നും മതനിരപേക്ഷർ അല്ലായിരുന്നോ? മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിച്ചത് തെറ്റാണെന്ന് അവർക്ക് അറിയാമായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ വിഭജനം നടക്കാൻ പാടില്ലായിരുന്നു. അങ്ങനെ നടന്നില്ലായിരുന്നു എങ്കിൽ ഈ സ്ഥിതി വരില്ലായിരുന്നു.

No comments:

Post a Comment