Friday, January 24, 2020

തിരുവനന്തപുരം മുതൽ കാസർകോട് വരെ 70 ലക്ഷമാളുകൾ അണിനിരന്നുകൊണ്ട് സംഘടിപ്പിക്കപ്പെടുന്ന മനുഷ്യമഹാശൃംഖല


പൗരത്വഭേദഗതി നിയമം പിൻവലിക്കണമെന്നും ഭരണഘടനയെ സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട് ഇടതുപക്ഷമുന്നണി ജനുവരി 26ന് സംഘടിപ്പിക്കുന്ന മനുഷ്യമഹാശൃംഖലയുടെ ഒന്നാമത്തെ കണ്ണിയായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സ. എസ് രാമചന്ദ്രൻ പിള്ള കാസർകോഡ് ആദ്യകണ്ണിയാവുമ്പോൾ സ എം എ ബേബി തിരുവനന്തപുരം കളിയിക്കാവിളയിൽ അവസാനകണ്ണിയാവും. സ. പിണറായി വിജയൻ തിരുവനന്തപുരത്ത് തന്നെ ശൃംഖലയുടെ ഭാഗമാവും. കെ എൻ ബാലഗോപാൽ കൊല്ലത്തും വൈക്കം വിശ്വൻ ആലപ്പുഴയിലും പി രാജീവ് ഏറണാകുളത്തും കെ രാധാകൃഷ്ണനും ബേബി ജോണും തൃശ്ശൂരിലും പങ്കെടുക്കുമ്പോൾ എ കെ ബാലൻ പാലക്കാടും പി കെ ശ്രീമതി മലപ്പുറത്തും ടി പി രാമകൃഷ്ണൻ കോഴിക്കോടും ഇ പി ജയരാജൻ കണ്ണൂരിലുമാണ് പങ്കെടുക്കുക. വയനാടിലും ഇടുക്കിയിലും സംഘടിപ്പിക്കുന്ന ശൃംഖലകളിൽ കെ കെ ശൈലജയും എം എം മണിയുമാണ് അണിചേരുക. 

തിരുവനന്തപുരം മുതൽ കാസർകോട് വരെ 70 ലക്ഷമാളുകൾ അണിനിരന്നുകൊണ്ട് സംഘടിപ്പിക്കപ്പെടുന്ന മനുഷ്യമഹാശൃംഖല, ഈ നാട് ഭരണഘടനയെ സംരക്ഷിച്ചുകൊണ്ട് വർഗീയതക്കെതിരായ പോരാട്ടങ്ങളിൽ മുന്നിൽതന്നെയുണ്ടാവും എന്ന ഉറച്ച പ്രഖ്യാപനമായിരിക്കും.

No comments:

Post a Comment