Tuesday, January 7, 2020

ചടങ്ങില്‍ 800 കോടിയുടെ ഇന്‍വെസ്റ്റ്മെന്റ് കമ്മിറ്റ്മെന്റ് കമ്പനി ഉടമകള്‍ കൈമാറി.


മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള സംസ്ക്കരണ പ്ലാന്റ് കോഴിക്കോട് ഞെളിയന്‍ പറമ്പിലും  സ്ഥാപിക്കുന്നു. പ്ലാന്റിന്‍റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈദ്യൂതി - സംയോജിത മാലിന്യ സംസ്‌കരണ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ  ആറ് മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭ്യമാകും. 

കോഴിക്കോട് ഞെളിയന്‍ പറമ്പില്‍ സ്ഥാപിക്കുന്ന പ്ലാന്റ് കേരളത്തിന് തന്നെ മാതൃകയാണ്. ഇത്തരത്തിലുളള പ്ലാന്റുകള്‍ സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ സ്ഥാപിക്കും. കേന്ദ്രീകൃത മാലിന്യ സംസ്‌കരണമാണ് ഇതു വഴി സാധ്യമാകുക. ഞെളിയന്‍ പറമ്പില്‍ മാലിന്യ പ്ലാന്റ് വരുന്നതോടെ 300 ടണ്‍ മാലിന്യം സംസ്‌ക്കരിക്കാനാവും. സമീപ മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങളും സംസ്‌ക്കരിക്കാനാവും. 

മാലിനജലം, ദുര്‍ഗന്ധം എന്നിവയുണ്ടാകുമെന്ന ആശങ്ക വേണ്ട. ഈ മാതൃക പ്ലാന്റില്‍ നിന്ന് മലിനീകരണമുണ്ടാകില്ല. ലോകത്തുനടപ്പാക്കിയ പ്ലാന്റിന്റെ മാതൃകയാണ് ഇവിടെ നടപ്പാക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ കോഴിക്കോടെത്തുന്നവരെ ആകര്‍ഷിക്കുന്ന ഒന്നായി മാറും. മലബാര്‍ വേയ്സ്റ്റ് മാനേജ്മെന്റ് കമ്പനിയാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. മാലിന്യ ശേഖരണം, ശാസ്ത്രീയ സംസ്‌ക്കരണം ഉറപ്പാക്കുന്ന രീതിയിലാണ് പ്ലാന്റിന്‍റെ നിര്‍മ്മാണം. ഇതിലൂടെ മാലിന്യ പ്രശ്നങ്ങള്‍ക്ക് വലിയതോതില്‍ പരിഹാരം കാണാനാവും. ചടങ്ങില്‍ 800 കോടിയുടെ ഇന്‍വെസ്റ്റ്മെന്റ് കമ്മിറ്റ്മെന്റ് കമ്പനി ഉടമകള്‍ കൈമാറി.

No comments:

Post a Comment