Saturday, January 25, 2020

ഭരണഘടന നിലവില്‍ വന്ന ഈ ദിനം ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും സംരക്ഷിക്കുമെന്നും നമുക്ക് പ്രതിജ്ഞ ചെയ്യാം.

"ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൗരര്‍ക്കെല്ലാം:

സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതിയും, 
ചിന്തയ്ക്കും, ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ഭക്തി ആരാധനാ എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, 
പദവിയിലും, അവസരത്തിലും സമത്വവും,
സംപ്രാപ്തമാക്കുവാനും,

അവര്‍ക്കെല്ലാമിടയില്‍,
വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്‍റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലര്‍ത്തുവാനും,

സഗൗരവം തീരുമാനിച്ചിരിക്കുകയാല്‍,

നമ്മുടെ ഭരണഘടനാസഭയിൽ ഈ 1949 നവംബര്‍ ഇരുപത്താറാം ദിവസം ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കു തന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.”

നമ്മുടെ ഭരണഘടനയുടെ ആമുഖം ഇങ്ങനെ പറയുന്നു. ഭരണഘടന നിലവില്‍ വന്ന ഈ ദിനം ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും സംരക്ഷിക്കുമെന്നും നമുക്ക് പ്രതിജ്ഞ ചെയ്യാം.

No comments:

Post a Comment