സഹകരണ വായ്പ മേഖലയിലെ നിക്ഷേപതോത് വര്‍ദ്ധിപ്പിക്കുതിനായി 40-ാമത് നിക്ഷേപ സമാഹരണ ക്യാമ്പയിന്റെയും നവകേരളീയം കുടിശിക നിവാരണം 2020 കാമ്പെയിന്റെയും സംസ്ഥാന തല ഉദ്‌ഘാടനം നിർവഹിച്ചു. ജനുവരി 1 മുതൽ ഫെബ്രുവരി 29 വരെയാണ് രണ്ട് പദ്ധതികളും സംഘടിപ്പിച്ചിട്ടുള്ളത്. നിക്ഷേപ സമാഹരണ യജ്ഞത്തിലൂടെ 6000 കോടി രൂപയുടെ നിക്ഷേപവര്‍ദ്ധനവാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന സഹകരണ ബാങ്ക്, സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്, പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍, പ്രാഥമിക സഹകരണ കാര്‍ഷിക വായ്പ സംഘങ്ങള്‍, സര്‍വ്വീസ് സഹകരണ ബാങ്കുകള്‍, ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍, എംപ്ലോയീസ് സഹകരണ സംഘങ്ങള്‍ , മറ്റ് വായ്പാ സഹകരണ സംഘങ്ങള്‍, അംഗങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്ന മറ്റ് വായ്‌പേതര സഹകരണ സംഘങ്ങള്‍ എന്നിവയെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഈ നിക്ഷേപ സമാഹരണ ക്യാമ്പയിന്‍ നടത്തുന്നത്. ഈ കാലയളവിലെ നിക്ഷേപങ്ങള്‍ക്ക് സഹകരണ സംഘം രജിസ്ട്രാര്‍ പുറപ്പെടുവിച്ചിട്ടുളള സര്‍ക്കുലര്‍ നിര്‍ദ്ദേശപ്രകാരം കൂടുതല്‍ പലിശ നല്‍കാവുന്നതാണ്.
സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തവര്‍ക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിനായുള്ള പദ്ധതിയാണ് നവ കേരളീയം കുടിശ്ശിക നിവാരണം. പ്രാഥമിക സഹകരണ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്ത് കുടിശിക ആയവർക്ക് ആശ്വാസം പകരുന്ന ഈ പദ്ധതി മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഉദാരവ്യവസ്ഥകളോടെയാണ് നടപ്പിലാക്കുന്നത്. സഹകരണസംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിലുള്ളതും വായ്പ നൽകുന്നതുമായ എല്ലാ സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും കുടിശ്ശിക ഇതുപ്രകാരം അടച്ചുതീര്‍ക്കാനാകും. ക്യാൻസർ ബാധിതർ, കിഡ്നി സംബന്ധമായ രോഗംമൂലം ഡയാലിസിസിന് വിധേയരായവർ, ഗുരുതരമായ ഹൃദയസംബന്ധ ശസ്ത്രക്രിയക്ക് വിധേയരായവർ, പക്ഷാഘാതംമൂലമോ അപകടംമൂലമോ ശരീരം തളർന്ന് കിടപ്പായവർ, എയ്ഡ്സ് രോഗം ബാധിച്ചവർ, ലിവർ സിറോസിസ് ബാധിച്ചവർ, ചികിത്സിച്ച് മാറ്റാൻ കഴിയാത്ത മാനസികരോഗം, ക്ഷയരോഗം എന്നിവ ബാധിച്ചവർ, ഈ രോഗങ്ങൾ ബാധിച്ചവരുടെ കുടുംബാംഗങ്ങളായിട്ടുള്ളവർ, അവരുടെ ചികിത്സ വായ്പക്കാരന്റെ സംരക്ഷണത്തിൽ ആയിരിക്കുന്നവർ, മാതാപിതാക്കൾ മരണപ്പെട്ടശേഷം മാതാപിതാക്കൾ എടുത്ത വായ്പ തങ്ങളുടെ ബാധ്യതയായി നിലനിൽക്കുന്ന കുട്ടികൾ തുടങ്ങിയവരുടെ വായ്പകൾ തുടങ്ങി ഓരോ വായ്പക്കാരന്റെയും സ്ഥിതി കണക്കിലെടുത്ത് പരമാവധി ഇളവുകളോടെ തീര്‍പ്പാക്കാനാകും. വായ്പക്കാരന്റെ നിലവിലെ സാഹചര്യം, സാമ്പത്തികസ്ഥിതി, തിരിച്ചടവ്ശേഷി എന്നിവ ഭരണസമിതി വിലയിരുത്തണം. എല്ലാ വായ്പാ ഒത്തുതീർപ്പുകളിലും പിഴപ്പലിശ പൂർണമായും ഒഴിവാക്കും. എന്നാൽ ആർബിട്രേഷൻ/എക്സിക്യൂഷൻ ഫീസ്, കോടതിച്ചെലവുകൾ/പരസ്യച്ചെലവുകൾ എന്നിവ വായ്പക്കാരനിൽനിന്നും ഈടാക്കും. ഈ സാമ്പത്തിക വർഷം തുടക്കംമുതൽ കൃത്യമായി തവണകൾ അടച്ചുവരുന്ന വായ്പക്കാർക്ക് അടച്ച ആകെ പലിശയുടെ പത്ത് ശതമാനം വരെ ഇളവ് നൽകാം.
കടകംപള്ളി സുരേന്ദ്രന്‍
സംസ്ഥാന സഹകരണ ബാങ്ക്
No comments:
Post a Comment