സാന്ത്വന പരിചരണ ദിനമാണിന്ന്.
ശയ്യാവലംബിയായ കരുനാഗപ്പള്ളി വടക്കുംതല കുറ്റിവട്ടം മല്ലയിൽ വീട്ടിൽ എം. ഷറഫിനെ ഇന്ന് കൊല്ലത്ത് ആംബുലൻസിൽ ചെന്നാണ് കണ്ടത്. തദ്ദേശവകുപ്പിൽ സീനിയർ ക്ലർക്കായ ഷറഫ് നാലു വർഷം മുമ്പാണ് ഒരു അപകടത്തിൽപ്പെട്ട് കിടപ്പിലായത്. സ്പൈനൽ കോഡ് തകർന്ന് സംസാര ശേഷി പൂർണമായും നഷ്ടപ്പെട്ട ഷറഫിന് രണ്ടുവർഷം കഴിഞ്ഞ് സംസാരശേഷി തിരിച്ചുകിട്ടിയെങ്കിലും എഴുന്നേൽക്കാനായിട്ടില്ല.
ആശ്രിത നിയമനം എന്ന ആവശ്യമാണ് ഭാര്യ മുംതാസ് മിഷ, മക്കളായ മിൽഹാൻ, ലിമ എന്നിവർ ഉന്നയിച്ചത്. ആവശ്യം പരിശോധിക്കാമെന്ന് പറഞ്ഞ് അവരെ യാത്രയാക്കി.
No comments:
Post a Comment