വനിതകളുടെ സുരക്ഷ ഉറപ്പാക്കലാണ് 2020ൽ കേരള പോലീസിന്റെ പ്രധാന പരിപാടികളിൽ ഒന്ന്. തൃശൂർ പോലീസ് അക്കാദമിയിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തെ 14 പോലീസ് സ്റ്റേഷനുകളും മലപ്പുറം വിജിലൻസ് ഓഫീസും വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.
അതേസമയം, കേരളത്തിൽ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തേണ്ടത് പോലീസിന്റെ മാത്രം ചുമതയല്ല. എന്നാൽ പ്രധാന ചുമതല പോലീസിനാണ്. ആപൽസാധ്യത ശ്രദ്ധയിൽപെട്ടാൽ പോലീസിനെ അറിയിക്കുന്ന സംസ്കാരം വളർന്നു വരണം. ഇത് സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ വളരെ ഗുണം ചെയ്യും. പക്ഷെ, പൊതുജനം നേരിട്ട് നിയമം കയ്യിലെടുക്കരുത്. പോലീസ് ചെയ്യേണ്ടത് മറ്റാരും ചെയ്യാൻ പാടില്ല.
പോലീസ് സ്റ്റേഷനുകൾക്ക് സ്വന്തം കെട്ടിടം ഇല്ലാത്ത സ്ഥലങ്ങളിൽ കെട്ടിടം നിർമ്മിക്കാൻ മുൻഗണന നൽകും. 13 വർഷം മുടങ്ങിക്കിടന്ന തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷൻ നിർമ്മാണം 2017ൽ പുനരാരംഭിച്ച്, കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. ചെലവ് കുറഞ്ഞ രീതിയിൽ പരിസ്ഥിതി സൗഹൃദമായി കെട്ടിടങ്ങൾ നിർമ്മിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം

No comments:
Post a Comment