ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഇപ്പോൾ നടക്കുന്ന സംഘപരിവാർ നേതൃത്വത്തിലുള്ള ഗുണ്ടാ വിളയാട്ടത്തിന് ഒത്താശ ചെയ്യുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്.
വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം 15 പേർ ഗുരുതരമായി പരിക്കേറ്റ് എയിംസിൽ ചികിത്സ തേടിയിരിക്കുകയാണ്. പെൺകുട്ടികളുടെ മാത്രം ഹോസ്റ്റലുകളിൽ വരെ ഗുണ്ടകൾ കയറിയിട്ടുണ്ട്. അക്രമികൾ വിദ്യാർഥികളെയും അധ്യാപകരെയും മാരകായുധങ്ങളുപയോഗിച്ചാണ് ആക്രമിച്ചത്. ഇപ്പോൾ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം സഖാവ് ബൃന്ദ കാരാട്ട് അക്രമിക്കപ്പെട്ട വിദ്യാർഥികൾക്കൊപ്പം എയിംസിലുണ്ട്. സിപിഐഎമ്മിൻ്റെ നേതാക്കൾ ജെഎൻയുവിലെത്തിയിട്ടുണ്ട്.
ജനാധിപത്യപരമായ പ്രതിഷേധങ്ങളെപ്പോലും തല്ലിയൊതുക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ ജനവിരുദ്ധ സമീപനങ്ങളെ ശക്തിയായി ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളെ അക്രമിച്ച ഗൂണ്ടകള്‍ക്കും പോലീസുകാര്‍ക്കും എതിരായ പ്രതിഷേധം എല്ലായിടത്തുനിന്നും ഉയര്‍ന്നുവരണം.
No comments:
Post a Comment