Saturday, January 11, 2020

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയ്ക്ക് മറുപടി


*സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയ്ക്ക് മറുപടി*

മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചതിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പടുവിച്ച പ്രസ്താവന എന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമായി കരുതുന്നു..  
 മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാടുകളുടെയും  സമീപനങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് വിമര്‍ശനം. അല്ലാതെ,  വ്യക്തിപരമല്ല.  വ്യക്തവും സുതാര്യവുമായ രാഷ്ട്രീയനിലപാട് മാത്രമാണു ഇുവരെ സ്വീകരിച്ചിട്ടുള്ളത്. അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയാറുമല്ല.  

1) മുഖ്യമന്ത്രിയെ തീവ്രഹിന്ദുത്വവാദി എന്ന് ആക്ഷേപിക്കുന്നു
തീവ്രഹിന്ദുത്വത്തോടു മൃദസമീപനം എന്ന മുഖ്യമന്ത്രിയുടെ നിലപാടിലെ യാഥാര്‍ത്ഥ്യമാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്.  അതില്‍ ഉറച്ചുനില്ക്കുന്നു. സിപിഎമ്മിന്റെയും മുഖമന്ത്രിയുടെയും ചരിത്രം അതാണ്. 
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങള്‍ മുഖ്യമന്ത്രി അപ്പടി നടപ്പാക്കുമ്പോഴാണ്  മൃദുസമീപനം ഒന്നോന്നായി  പുറത്തുവരുു. മുഖ്യമന്ത്രി  സ്വന്തം പാര്‍ട്ടി  പ്രവര്‍ത്തകരെപ്പോലും യുഎപിഎ ചുമത്തി ജയിലിലടച്ചതും  7 മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നതും  പൗരത്വനിയമഭേദഗതിക്കെതിരേ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയം തള്ളിയ ഗവര്‍ണര്‍ക്കെതിരേ ഒരക്ഷരം മിണ്ടാത്തതും  കേന്ദ്രവിഹിതമായ ലഭിക്കേണ്ടി ജിഎസ്ടിയും പ്രളയസഹായവും നിഷേധിച്ചിട്ടും  ശക്തമായ പ്രതിഷേധിക്കാത്തത് പ്രീണനമല്ലാതെ മറ്റെന്താണ്? 
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഹിന്ദുത്വപ്രീണനം തുടങ്ങിയിട്ട്  നാളേറെയായി.  മഹാത്മഗാന്ധിജിയെ സംഘപരിവാര്‍ ശക്തികള്‍ കൊലപ്പെടുത്തിയശേഷം അവര്‍ ഇന്ത്യയിലെ വെറുക്കപ്പെ'വരായി മാറിയിരുു. എാല്‍,  1957ലെ ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ്  സ്ഥാനാര്‍ത്ഥി അരുണ അസഫലിയെ മുനിസിപ്പല്‍ ചെയര്‍മാനായി തെരഞ്ഞെടുത്തത് സവര്‍ക്കറുടെ പ്രസ്ഥാനമായ ഹിന്ദുസഭയുടെ പിന്‍ബലത്തോടെയല്ലേ?  
1977ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പുറത്താക്കാന്‍ ജനസംഘവുമായി കൈകോര്‍ത്തതും വാജ്‌പേയിയും അദ്വാനിയും അംഗങ്ങളായിരു  പ്രധാനമന്ത്രി  മൊറാര്‍ജി ദേശായിമന്ത്രിസഭയെ സിപിഎം പുറത്തുനിു പിന്താങ്ങിയതും എല്ലാ വ്യാഴാഴ്ചകളിലും ഇവര്‍ ഒരുമിച്ചിരു് ഭരണകാര്യങ്ങള്‍ ചര്‍ച്ച ചെയ്തതും  രാജീവ് ഗാന്ധിയെ അധികാരഭ്രഷ്ടനാക്കാന്‍ വിപി സിംഗിന്റെ നേതൃത്വത്തില്‍ ദേശീയ മുണി രൂപീകരിച്ചപ്പോള്‍  ഹര്‍കിഷന്‍ സിംഗ് സൂര്‍ജിതും ഇഎംഎസ് നമ്പൂതിരിപ്പാടും  അടല്‍ ബിഹാരി വാജ്‌പേയിയും എല്‍കെ അഡ്വാനിയുമൊക്കെ കൈകോര്‍ത്തതുമൊക്കെ ചരിത്ര വസ്തുതകളല്ലേ?  
1984ല്‍ ലോക്‌സഭയില്‍ വെറും രണ്ടു സീറ്റ് മാത്രം ഉണ്ടായിരു ബിജെപി 1989ല്‍ 85 സീറ്റ് നേടിയത് 'രാജീവ് ഗാന്ധി ചോര്‍ ഹേ' എു ബിജെപിക്കാരും സിപിഎമ്മുകാരും രാജ്യവ്യാപകമായി വിളിച്ച മുദ്രാവാക്യത്തിലൂടെയാണ്.  
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ  സ്ഥാനം ഒറ്റുകാരന്റേതാണ്. ക്വിറ്റ് ഇന്ത്യ സമരത്തെ സോവ്യറ്റ് യൂണിയന്റെ താത്പര്യപ്രകാരം തള്ളിപ്പറഞ്ഞ് ബ്രി'ന്റെ സേവകരായി കമ്യൂണിസ്റ്റുകാര്‍ പണിയെടുക്കുകയായിരുില്ലേ? 
ഗാന്ധിജി അവര്‍ക്ക് ബൂര്‍ഷ്വാസികളുടെ ഏജന്റും നെഹ്രു സാമ്രാജ്യത്ത്വത്തിന്റെ ചെരിപ്പുനക്കിയും ആരുില്ലേ? 
കുപ്രസിദ്ധമായ കല്‍ക്ക' തീസിസിലൂടെ നെഹ്രുസര്‍ക്കാരിനെ അട്ടിമറിക്കാനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി  ശ്രമിച്ചത്. സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15, കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 'ആപത്ത് 15' ആയിരുില്ലേ?
കേരളത്തില്‍ 1977ല്‍ തന്നെ സിപിഎം- ആര്‍എസ്എസ് ബന്ധം നിലവിലുണ്ടായിരുത് നിഷേധിക്കാനാകുമോ? 77ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആദ്യരൂപമായ ജനസംഘത്തിന്റെ നേതാവും ആര്‍എസ്എസുകരാനുമായ കെജി മാരാര്‍ ഉദുമയില്‍ മത്സരിച്ചത് ഇടതുപക്ഷക്കാരനായിട്ടാണ്. മാരാര്‍ പിന്നിട് ബിജെപിയുടെ പ്രസിഡന്റുമായി 9 വര്‍ഷം പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ പേരിലാണ് ബിജെപിയുടെ സംസ്ഥാന കാര്യാലയം അറിയപ്പെടുത്. പിണറായി വിജയന്‍ കൂത്തുപറമ്പില്‍ മത്സരിച്ചപ്പോള്‍ സംഘപരിവാറിന്റെ പിന്തുണ ഉണ്ടായിരുു. പാലക്കാട് ടി. ശിവദാസമോനോന്‍ ലോക്‌സഭയിലേക്കു മത്സരിച്ചപ്പോള്‍ എല്‍കെ അദ്വാനിയാണ് പ്രചാരണത്തിനെത്തിയത്. ഒ. രാജഗോപാലാണ് പരിഭാഷ ചെയ്തത്. 

2) പൗരത്വനിയമഭേദഗതിക്കെതിരേയുള്ള സംയുക്ത സമരത്ത മുല്ലപ്പള്ളി എതിര്‍ക്കുന്നു. കോൺഗ്രസ് നിയമസഭകള്‍ പ്രമേയം പാസാക്കിയില്ല. 

നിയമസഭ കേന്ദ്രനിയമത്തിനെതിരേ പാസാക്കുന്ന പ്രമേയത്തിനു നിയമപരമായ സാധുതയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എങ്കിലും ഒരു സന്ദേശം നല്കാന്‍ അതിനു കഴിയുന്നു എന്നനിലയിലാണ് യുഡിഎഫ് അതിനെ പിന്തുണച്ചത്. 
പൗരത്വനിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപകമായ പ്രക്ഷോഭത്തിനു നേതൃത്വം നല്കുന്നതു കോൺഗ്രസാണ്. കോൺഗ്രസ് മുഖ്യമന്ത്രിമാരെല്ലാം സമരമുഖത്താണ്. കേരളത്തിലും പ്രക്ഷോഭം നയിക്കുന്നതു കോൺഗ്രസാണ്. കോൺഗ്രസ് എംപിമാരും ഡിസിസി പ്രസിഡന്റുമാരും നയിക്കു പ്രക്ഷോഭമാണ് കേരളത്തെ ഇളക്കിമറിക്കുന്നത്. പൗരത്വനിയമഭേദഗതിക്കെതിരേ അതിശക്തമായ പ്രക്ഷോഭം നയിക്കാന്‍ കോൺഗ്രസിന് മറ്റാരുടെയും വാല്‍ ആകേണ്ട ആവശ്യമില്ല. പ്രക്ഷോഭം നയിച്ച കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖിനേയും 58 പേരെയും ജാമ്യമില്ലാ വകുപ്പു ചുമത്തി ജയിലിലടയ്ക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. 

3) കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്കെതിരേ മുഖ്യമന്ത്രി സമരം നടത്തുമ്പോള്‍ അദ്ദേഹത്തെ കടന്നാക്രമിക്കുന്നു . 

ന്യൂനപക്ഷങ്ങള്‍ക്കെതിരേ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ്. സിപിഎമ്മുകാര്‍ കൊന്നൊടുക്കുന്നവരിലേറെയും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണ്. നാദാപുരത്തും പരിസരത്തും മാത്രം ഈ വിഭാഗത്തില്‍പ്പെട്ട ഏഴു പേരെയാണ് കൊന്നത്. വാരിയന്‍കണ്ടി കുഞ്ഞുമുഹമ്മദ് ഹാജി, പൊയില്‍ യൂസഫ് ഹാജി, കളത്തില്‍ പക്രന്‍, സിപി അബ്ദുള്ള, താനക്കൊട്ടൂര്‍ മൊയ്തു ഹാജി, മുഹമ്മദ് അസ്ലം തുടങ്ങിയവരാണിവര്‍. കൂടാതെ  അരിയില്‍ ഷുക്കൂര്‍,  തലശേരി ഫസല്‍, മട്ടൂർ  ഷുഹൈബ് തുടങ്ങിയവരും സിപിഎമ്മുകാരാല്‍ കൊല്ലപ്പെട്ടവരാണ്. യുഎപിഎ ചുമത്തിപിണറായി സര്‍ക്കാര്‍ ജയിലിലടച്ച അലന്‍, താഹ എന്നീ പാര്‍ട്ടി  പ്രവര്‍ത്തകരും ഈ വിഭാഗത്തില്‍പ്പെട്ടവരല്ലേ?

4) സ്വന്തം സ്ഥാനത്തിന്റെ മഹത്ത്വം ഇടിച്ചു താഴ്ത്തുന്നു

പിണറായിക്കും സിപിഎമ്മിനും സ്തുതി പാടനുള്ളതല്ല കെപിസിസി അധ്യക്ഷന്റെ കസേരയെന്ന് മനസിലാക്കണം. സിപിഎമ്മും പിണറായിയും കൊന്നൊടുക്കിയവരില്‍ ബഹുഭൂരിപക്ഷവും കോൺഗ്രസ് പ്രവര്‍ത്തകരാണ്. മലബാറില്‍ സിപിഎമ്മിന്റെ അതിക്രമത്തിന് ഇരയാകാത്ത കോൺഗ്രസ് പ്രവര്‍ത്തകരില്ല. പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം 30 രാഷ്ട്രീയകൊലപാതകങ്ങളാണ് നടന്നത്. ഇവരിലേറെയും കോൺഗ്രസ് പ്രവര്‍ത്തകരാണ്. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരായ ഷുഹൈബ്, പെരിയ കല്യോട്ട്  ശരത്‌ലാല്‍, കൃപേഷ് തുടങ്ങിയവരുടെ രക്തം ഇനിയും ഉണങ്ങിയിട്ടില്ല. സിപിഎമ്മുകാര്‍ കൊന്നൊടുക്കിയ ഇവരുടെ ഘാതകരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ 1.16 കോടി രൂപ ചെലവാക്കിയാണ് സുപ്രീംകോടതി അഭിഭാഷകരെ കൊണ്ടുവന്നത്. ഇവരുടെയൊക്കെ വീടുകളില്‍ ഞാന്‍ പോയിട്ടുള്ളതാണ്. സിപിഎമ്മിനോടു കൈകോര്‍ത്താല്‍ ഇവരുടെ ആത്മാക്കള്‍ ക്ഷമിക്കുമെന്ന് കരുതുന്നില്ല. 
പിണറായി വിജയന്‍ അധികാരത്തില്‍ വന്ന ശേഷം യുഡിഎഫിലെ സമുന്നത നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാനല്ലേ   ശ്രമിച്ചത്? സിപിഎമ്മുമായും മുഖ്യമന്ത്രിയുമായും ഒരു ഒത്തുതീര്‍പ്പിനും അഡ്ജസ്റ്റ്‌മെന്റിനും ഞാനില്ല.  

5) മുല്ലപ്പള്ളിയുടെ എതിര്‍പ്പിന്റെ ഗുണഭോക്താവ് സംഘപരിവാറായിരിക്കും

കോൺഗ്രസിനെ തളര്‍ത്തി ബിജെപിയെ വളര്‍ത്തുകയാണ് പിണറായിയുടെ ലക്ഷ്യം. അതുകൊണ്ടാണ് പിണറായിയുടേത് സംഘപരിവാറിന്റെ മനസാണെന്ന്  ഞാന്‍ ആവര്‍ത്തിക്കുന്നത്. സിപിഎമ്മുമായി നിരന്തരം പോരാടി നിലനില്ക്കുന്ന പാര്‍ട്ടിയാണു കോൺഗ്രസ്. തദ്ദേശ സ്ഥാപനങ്ങളിലും നിയമസഭയിലും പാര്‍ലമെന്റില്‍പോലും സിപിഎമ്മുമായി പോരാടുന്ന. ഈ പോരാട്ട വീര്യം കുറയ്ക്കാനാണ് പിണറായി, നമ്മള്‍ ഓന്നാണെന്ന് പറഞ്ഞ് മുന്നോട്ട് വരുന്നത്.

No comments:

Post a Comment