Saturday, January 4, 2020

കേന്ദ്രസർക്കാർ അമേരിക്കയുടെ സഖ്യശക്‌തിയായി മാറിയെന്നാണ്‌ ഇത്‌ കാണിക്കുന്നതെന്നും പി ബി പറഞ്ഞു.


​​ഇറാൻ ഖുദ്‌സ്‌ സേനാതലവൻ ജനറൽ ഖാസീം സുലൈമാനിയെ കൊലപ്പെടുത്തിയ അമേരിക്കൻ നടപടിയെ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ ശക്‌തമായി അപലപിച്ചു. ബാഗ്‌ദാദ്‌ വിമാനത്താവളത്തിനടുത്ത്‌ ഡ്രോൺ ആക്രമണത്തിലുടെയാണ്‌ അമേരിക്ക സുലൈമാനിയെ കൊലപ്പെടുത്തിയത്‌.

ഒരു പരമാധികാര രാജ്യത്തിന്റെ സേനാ തലവനെ  കൊലപ്പെടുത്തിയതിലൂടെ അന്താരാഷ്‌ട്ര കൊള്ളസംഘത്തെ പോലെയാണ്  ട്രംപിന്റെ ഭരണകൂടം പെരുമാറിയത്‌. പടിഞ്ഞാറൻ ഏഷ്യയിലും ഗൾഫ്‌ മേഖലയിലും ഇതുണ്ടാക്കുന്ന പ്രത്യാഘാതം ഏറെ വലുതായിരിക്കും. തുടർ സംഘട്ടനങ്ങൾക്കും ആക്രമണങ്ങൾക്കും ഉത്തരവാദി അമേരിക്കയായിരിക്കും.

ഒരു രാജ്യത്തിന്റെ സേനാതലവൻ നിഷ്‌ഠൂരമായി കൊല്ലപ്പെട്ടിട്ടും  അമേരിക്കയെ കുറ്റപ്പെടുത്താൻ തയ്യാറല്ലാത്ത മോഡി സർക്കാരിന്റെ നടപടി ദൗർഭാഗ്യകരമാണ്‌. കേന്ദ്രസർക്കാർ അമേരിക്കയുടെ സഖ്യശക്‌തിയായി മാറിയെന്നാണ്‌ ഇത്‌ കാണിക്കുന്നതെന്നും പി ബി പറഞ്ഞു.

No comments:

Post a Comment