ഹാര്‍ഡ്‌വെയര്‍ മേഖലയ്ക്ക് വമ്പൻ കുതിച്ചുചാട്ടം നൽകുന്ന സൂപ്പർ ഫാബ് ലാബ് കേരളത്തിലും സജ്ജമാകുന്നു. കേരളാ സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ കൊച്ചിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട്അപ് കോംപ്ലക്‌സിലാണ് ഫാബ് ലാബ് പ്രവര്‍ത്തനത്തിനായി ഒരുങ്ങിയത്. ലോകത്തെ ഏറ്റവും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി)യുമായി ചേർന്നാണ് കേരള സ്റ്റാർട്ടപ്പ് മിഷനാണ് ലാബ് ആരംഭിക്കുന്നത്. അമേരിക്കയ്ക്ക് പുറത്ത് എം.ഐ.ടി നിർമ്മിക്കുന്ന ആദ്യത്തെ സൂപ്പർ ഫാബ് ലാബാണ് ഇത്.
ആഗോളനിലവാരത്തിനൊപ്പം നിൽക്കുന്ന ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയും നിർമ്മാണ സൗകര്യങ്ങളുമാണ് സൂപ്പർ ഫാബ് ലാബിൽ ഒരുങ്ങുക. സൂക്ഷ്മമായി അളവുകള്‍ നിയന്ത്രിക്കുന്നതിനുള്ള ഉപകരണങ്ങള്‍ രൂപകല്‍പ്പനയ്ക്കും, നിര്‍മ്മാണത്തിനും പരിശോധനയ്ക്കുമുളള ഉപകരണങ്ങള്‍, കാര്‍ബണ്‍ ഫൈബറുകള്‍, ലോഹങ്ങള്‍, കോമ്പസിറ്റുകള്‍ എന്നിവയില്‍ ആദ്യമാതൃകകള്‍ നിര്‍മ്മിക്കുന്നതിനുളള ഉപകരണങ്ങള്‍ എന്നിവയുടെ അതിവൈദഗ്ദ്യമുളള ഒരുകൂട്ടം ഉപകരണങ്ങളാണ് സൂപ്പര്‍ ഫാബ് ലാബില്‍ അധികമായി ഉള്‍പ്പെട്ടിട്ടുളളത്.
തിരുവനന്തപുരത്തും കളമശ്ശേരിയിലും ഇപ്പോള്‍ത്തന്നെ രണ്ടു ഫാബ്‌ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പല എന്‍ജിനീയറിംഗ് കോളേജുകളിലായി ഇരുപത് മിനി ഫാബ്‌ലാബുകളുമുണ്ട്.സീവേജ് വൃത്തിയാക്കുന്നതിന് രൂപപ്പെടുത്തിയ “Bandicoot” റോബോട്ട് രൂപകല്‍പ്പന ചെയ്തതും ജലത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ Tuna രൂപകല്‍പ്പന ചെയ്തതും ഫാബ് ലാബുകള്‍ കൂടി ഉപയോഗപ്പെടുത്തിയായിരുന്നു. ആധുനിക നിര്‍മ്മാണ ശേഷി, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കാവശ്യമായ നൂതന സാങ്കേതിക സഹായം, സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ വിജ്ഞാനം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുതകുന്ന വേദിയായി സൂപ്പര്‍ ഫാബ് ലാബുകള്‍ മാറും.
No comments:
Post a Comment